വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം

ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം

ആമുഖം

ബഗ്ദാദ് കേന്ദ്രമായ അബ്ബാസി ഖിലാഫത്തിന്റെ പതനകാലത്ത് സാമ്രാജ്യത്തിന്റെ ചില കോണുകളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ പിറവി കൊണ്ടിരുന്നു. ഇവയില്‍ ഏറ്റവും പ്രമുഖമായതാണ് ഫാത്വിമിയ്യ ഭരണകൂടം(ഹി: 267-567,സി ഇ: 909-1171). ശീഈ പക്ഷക്കാരാണ് ഈ ഭരണകൂടത്തിന് ബീജാവാപം നല്‍കിയത്. നബി(സ്വ)യുടെ പുത്രിയും അലി(റ)യുടെ പത്‌നിയുമായ ഫാത്വിമ(റ)യിലേക്ക് ചേര്‍ത്തിയാണ് ഈ പേര് അവര്‍ സ്വീകരിച്ചത്. അബൂമുഹമ്മദ് ഉബൈദില്ലയാണ് ഇതിന്റെ സ്ഥാപകന്‍. ഇതുകാരണം ഉബൈദില്ലയിലേക്ക് ചേര്‍ത്തി ഉബൈദി ഭരണകൂടമെന്ന പേരും നിലനില്ക്കുന്നുണ്ട്.

ഉത്തരാഫ്രിക്കയിലെ (തുണീഷ്യ) ഖയ്‌റുവാന്‍ ആസ്ഥാനമാക്കി (സി ഇ 909) ഹി.297ലാണ് ഫാത്വിമീ ഭരണകൂടം നിലവില്‍ വന്നത്. നാലു പതിറ്റാണ്ടിന് ശേഷം ഈജിപ്തില്‍ കെയ്‌റോ (അല്‍ഖാഹിറ) എന്ന പേരില്‍ നഗരം നിര്‍മിച്ച് തലസ്ഥാനം അങ്ങോട്ട് മാറ്റുകയാണുണ്ടായത്.

ഇസ്മാഈലീ ശീഈ വിഭാഗത്തിന്റെ ആശയങ്ങള്‍ ലോകമാകെ പ്രചരിക്കുന്ന കാലം. യമന്‍, ബഹ്‌റൈന്‍, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പ്രബോധകര്‍ നിയോഗിക്കപ്പെട്ടു. ഇവരില്‍ പ്രമുഖനായിരുന്നു വടക്കെ ആഫ്രിക്കയിലേക്കു പോയ അബൂ അബ്ദില്ല.

ബര്‍ബറുകള്‍ക്കിടയില്‍ അദ്ദേഹം അതിവേഗം ശീഈ ആശയങ്ങള്‍ പ്രചരിപ്പിച്ചു. സുലയ്മിയ്യ കേന്ദ്രമാക്കിയ അബൂഅബ്ദില്ല ശീഈ വിഭാഗത്തിന്റെ മഹ്ദി എന്നറിയപ്പെട്ടിരുന്ന അബൂ മുഹമ്മദ് ഉബൈദുല്ലയെ അങ്ങോട്ട് ക്ഷണിച്ചു. അബ്ബാസികളുടെയും അഗ്‌ലബികളുടെയും കണ്ണില്‍പെടാതിരിക്കാന്‍ വേഷം മാറി യാത്ര ചെയ്യുകയും തുണീഷ്യയിലെ ഖൈറുവാനിലെത്തുകയും ചെയ്തു. അബൂമുഹമ്മദ് അവിടെയാണ് ആദ്യമായി ഫാത്വിമീ ഭരണം സ്ഥാപിതമാക്കുന്നത്. സി ഇ 909ല്‍(ഹി. 297).

മികച്ച നാവികസേനക്ക് രൂപം നല്‍കി അലക്‌സാന്‍ട്രിയ പിടിക്കാനും ഈജിപ്ത് അധീനപ്പെടുത്താനും ശ്രമം നടന്നു. മഹ്ദിയ്യ എന്ന പേരില്‍ തലസ്ഥാന നഗരവും പണിതു. സി ഇ 934ല്‍ (ഹി. 322) ഉബൈദുല്ല മഹ്ദി നിര്യാതനായി.

History

Ask Kavadam AI