വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ജാലകം അദ്കാര്‍

അദ്കാര്‍

ആമുഖം

ദിക്ര്‍ എന്ന അറബി പദത്തിന്റെ ബഹുവചനമാണ് അദ്കാര്‍. സ്മരിക്കുക, പറയുക എന്നെല്ലാമാണ് ‘ദിക്‌റി’ന്റെ അര്‍ഥം. ദൈവസ്മരണ എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. കേവല സ്മരണയല്ല ഉേദ്ദശ്യം. മറിച്ച് ജീവിതത്തിന്റെ ഓരോ സന്ദര്‍ഭത്തിലും വിശ്വാസി അല്ലാഹുവിനെ ഓര്‍ക്കണം. തന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലും അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം മാനദണ്ഡം.

അതിന്റെ പുറമെ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രകീര്‍ത്തിക്കുക, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുക, അവനെ സ്തുതിക്കുക തുടങ്ങിയവ വിശ്വാസിക്ക് നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ധാരാളം സ്തുതി കീര്‍ത്തനങ്ങള്‍ വിരിച്ചിട്ടുണ്ട്. നമസ്‌കാരത്തിലും മറ്റു ആരാധനാ കര്‍മങ്ങളിലും ധാരാളം അദ്കാര്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രാഭാതത്തിലും പ്രദോശത്തിലും ഉറങ്ങുമ്പോഴും ഉണരുമ്പോഴുമെല്ലാം ചൊല്ലാന്‍ ദിക്‌റുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയൊന്നും കേവല കീര്‍ത്തനങ്ങളല്ല. സ്രഷ്ടാവിന്റെ മഹത്വം മനസ്സിലാക്കി മനസ്സറിഞ്ഞ ദൈവസ്മരണകളാണ്. ‘ദിക്‌റും ദുആയും’ എന്ന് സാധാരണയായി പറയപ്പെടുന്നത് ഈ ദിക്‌റുകളെ പറ്റിയാണ്.

History

Ask Kavadam AI