വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം അറബിക് കോളേജുകള്‍

അറബിക് കോളേജുകള്‍

ആമുഖം

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് അറബിക് കോളേജുകള്‍. അറബി ഭാഷയും അതിന്റെ ക്ലാസിക് ലിറ്ററേച്ചര്‍ എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനും ഹദീസും പഠിക്കാനവസരം നല്കിക്കൊണ്ട് ‘അഫ്ദലുല്‍ ഉലമാ’ എന്ന ഓറിയന്റല്‍ ടൈറ്റ്ല്‍ മദിരാശി യൂനിവേഴ്‌സിറ്റിയും തുടര്‍ന്ന് കേരളത്തിലെ യൂനിവേഴ്‌സിറ്റികളും അംഗീകരിച്ചു. ചില മാറ്റങ്ങളോടെ ഇപ്പോള്‍ അഫ്ദലുല്‍ ഉലമ ബി.എ ഡിഗ്രിയായി അംഗീകരിക്കപ്പെടുകയും അറബിക്കോളേജുകള്‍ യു.ജി.സി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

അറബിക് കോളേജുകള്‍ മതവിദ്യാഭ്യാസ രംഗം പോഷിപ്പിച്ചപ്പോള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള ആര്‍ട്‌സ്/സയന്‍സ് കോളേജുകളിലേക്കും മുസ്‌ലിംകള്‍ പോയിത്തുടങ്ങി. വിദ്യാഭ്യാസ രംഗത്തു നിന്ന് പിന്തിരിഞ്ഞു നിന്നിരുന്ന സമുദായത്തെ നവോത്ഥാന പ്രസ്ഥാനമാണ് ഈ രംഗത്തേക്ക് നയിച്ചത്. മാത്രമല്ല, മുസ്‌ലിംകള്‍ ഉന്നത കലാലയങ്ങളും പ്രൊഫഷനല്‍ കോളേജുകളും സ്ഥാപിച്ച് നടത്തിപ്പോരുകയും ചെയ്തു. തങ്ങള്‍ കുഞ്ഞു മുസ്‌ല്യാര്‍ (ടി.കെ.എം), എഞ്ചിനീയറിംഗ് കോളേജ് (കൊല്ലം), ഫാറൂഖ് കോളേജ് (കോഴിക്കോട്), പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി (മലപ്പുറം) തുടങ്ങിയവ ഉദാഹരണം. കൂടാതെ മെഡിക്കല്‍/എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പടെ നിരവധി ഉന്നത കലാലയങ്ങള്‍ നടത്തി വരുന്ന മുസ്‌ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്), ഏറനാട് മുസ്‌ലിം എഡ്യുക്കേഷനല്‍ അസോസിയേഷന്‍ (ഇ.എം.ഇ.എ) തുടങ്ങിയ വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനകള്‍ വിദ്യാഭ്യാസ രംഗം സജീവമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഏതാനും കോളേജുകള്‍ പരിചയപ്പെടുത്തുന്നു

History

Ask Kavadam AI