വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം മുഗള്‍ ഭരണം

മുഗള്‍ ഭരണം

ആമുഖം

ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് യുദ്ധത്തില്‍ 1526ല്‍ ഇബ്‌റാഹീം ലോദിയെ പരാജയപ്പെടുത്തി ബാബര്‍ ഡല്‍ഹിയില്‍ സ്ഥാപിച്ചതാണ് മുഗള്‍ സാമ്രാജ്യം (1526-1857). ഉത്ഥാനകാലം, പതനകാലം എന്നിവകളിലായി 330 വര്‍ഷക്കാലം നിലനിന്ന ഈ ഭരണം ഇന്ത്യയുടെ മുഖഛായ തന്നെ മാറ്റി. ബാബര്‍ മുതല്‍ ഫറഖ്‌സീര്‍ വരെയുള്ള എട്ട് പ്രമുഖരുടെ ഭരണകാലമായ രണ്ട് നൂറ്റാണ്ടാ(1526-1719)ണ് ഉത്ഥാനകാലം. തുടര്‍ന്നുവന്ന ഒന്നേകാല്‍ നൂറ്റാണ്ട് (1720-1858) ശക്തി ക്ഷയിച്ച് പേരിനുമാത്രം നിലനിന്ന കാലമാണ്. 1857ലെ സ്വാതന്ത്ര്യ സമരമാണ് മുഗള്‍ സാമ്രാജ്യത്തിന് തിരശ്ശീല വീഴ്ത്തിയത്.

അവസാന ചക്രവര്‍ത്തിയായ ബഹദൂര്‍ഷാ സഫറിനെ റങ്കൂണിലേക്ക് നാടുകടത്തിയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവന്‍ തോക്കിനിരയാക്കിയും ബ്രിട്ടീഷുകാര്‍, ഇന്ത്യക്ക് പ്രതാപവും പ്രൗഢിയും സമ്മാനിച്ച സംഭവ ബഹുലമായ മുഗള്‍ ചരിത്രത്തിന് ചരമീഗതമൊരുക്കി. മറ്റേതൊരു ഭരണകൂടത്തിനും അവകാശപ്പെടാനാവാത്തത്ര മഹിതമായ അടയാളങ്ങള്‍ ബാക്കിവെച്ചാണ് മുഗളന്‍മാര്‍ ഓര്‍മയായത്.

History

Ask Kavadam AI