വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ജീവിതം കുടുംബം

കുടുംബം

ആമുഖം

മനുഷ്യസമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകമാണ് കുടുംബം. സമൂഹമായി ജീവിക്കുന്ന പല ജീവിവര്‍ഗങ്ങളും പ്രപഞ്ചത്തില്‍ ഉണ്ടെങ്കിലും കുടുംബവും കുടുംബ ബന്ധവും പുലര്‍ത്തുന്ന ഒരു ജീവിയുമില്ല; മനുഷ്യനല്ലാതെ. ഒരു റാണിയെ കേന്ദ്രീകരിച്ച് ഒരു തേനീച്ചക്കൂട്ടം ഉണ്ടായിത്തീരുന്നതു പോലെയല്ല മനുഷ്യന്റെ കുടുംബത്തിന്റെ ഉത്ഭവവും നിലനില്പുമുള്ളത്. ഒരോ വ്യക്തിയും പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ ജന്തുക്കളെപ്പോലെ ഇണയെ പ്രാപിക്കുകയല്ല ചെയ്യുന്നത്. ആണായാലും പെണ്ണായാലും തനിക്കിണങ്ങിയ ഒരിണയെ തെരഞ്ഞെടുക്കുന്നു. ആ ഇണയോടൊത്തു ആജീവനാന്തം കഴിഞ്ഞുകൂടുന്നു. മക്കളുണ്ടാകുന്നു. ഓരോ കുടുംബത്തില്‍ നിന്നും പിന്നെയും കുടുംബങ്ങളുണ്ടാവുന്നു. മാതാപിതാക്കള്‍, മക്കള്‍, പേരമക്കള്‍, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ മൂന്നുനാലു തലമുറകള്‍ ഒരേസമയം നിലനില്ക്കുന്നു. ആരുടെയും മരണത്തോടെ ഈ ബന്ധങ്ങള്‍ അവസാനിക്കുന്നില്ല. ഇതാണ് പൊതുവെ മനുഷ്യസമൂഹത്തിന്റെ കുടുംബസങ്കല്പം.

ഈ മനുഷ്യപ്രകൃതിയെ ഏറ്റവും മാതൃകായോഗ്യമായി പ്രയോഗവത്കരിക്കുകയാണ് ഇസ്‌ലാമിക കുടുംബ സംവിധാനത്തിലൂടെ ചെയ്യുന്നത്. അതിന്റെ വിശദാംശങ്ങള്‍ വിശകലനം ചെയ്യുകയാണ് ഈ ശീര്‍ഷകത്തിനു കീഴില്‍.

History

Ask Kavadam AI