വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍

ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍

ആമുഖം

ചരിത്രത്തില്‍ എക്കാലത്തും ലോകത്ത് നാഗരിക സമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്‌കാരത്തിലും നാഗരികതയിലും പിന്നാക്കം നില്ക്കുന്നവരായിരുന്നു ഏറെയും. ഒരു സമൂഹത്തിന്റെ നാഗരിക പുരോഗതിയില്‍ പങ്കു വഹിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഭക്ഷണം, വസ്ത്രം, ഭാഷ, വിശ്വാസം, ആചാരം തുടങ്ങിയവ നാഗരികത രൂപപ്പെടുന്നതില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ധൈഷണികമായ നേതൃത്വം, വൈജ്ഞാനിക മുന്നേറ്റം, ശാസ്ത്രീയ രംഗത്തെ സംഭാവനകള്‍, രാഷ്ട്രമീമാംസ, ഭരണ നൈപുണ്യം തുടങ്ങിയ ഗുണവിശേഷങ്ങള്‍ ഉള്‍ച്ചേര്‍ന്ന് ചിട്ടപ്പെടുത്തപ്പെട്ട സമൂഹങ്ങളെയാണ് ‘നാഗരിക’രെന്ന് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ നാഗരികതയില്‍ പിന്നിലാണെങ്കിലും സത്യസന്ധത, വാഗ്ദത്തപാലനം, ഭൂതദയ, കുടുംബ ബന്ധം, ജീവിത മര്യാദകള്‍ തുടങ്ങിയ ഒട്ടേറെ സാംസ്‌കാരിക-മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ സമൂഹങ്ങളും ലോകത്ത് എന്നും നിലനിന്നു പോന്നിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ ഈ തലങ്ങളിലെല്ലാം ലോകത്തിന് മാതൃകയായി വര്‍ത്തിക്കുന്നവരാണ് മുസ്‌ലിംകള്‍.

നാഗരിക സമൂഹമെന്ന് പറഞ്ഞുകൂടാത്ത നാടോടി അറബി ഗോത്രവര്‍ഗങ്ങള്‍ക്കിടയിലാണ് മുഹമ്മദ് നബി(സ്വ) ജനിച്ചു വളര്‍ന്നതും അന്തിമ പ്രവാചകനായി നിയോഗിക്കപ്പെട്ടതും ദൗത്യം നിര്‍വഹിക്കുന്നതും. നബി(സ്വ)യുടെ കാലത്തും ശേഷം ഖുലഫാഉറാശിദുകളുടെയും തുടര്‍ന്ന് വന്ന മുസ്ലിം ഭരണകൂടങ്ങളുടെയും കാലഘട്ടങ്ങളിലും മുസ്ലിംകള്‍ ലോകത്തിന് കാഴ്ച വെച്ച സാംസ്‌കാരിക മൂല്യങ്ങളും നാഗരിക സംഭാവനകളും വളരെ വലുതാണ്. മൂല്യങ്ങള്‍ മുറുകെ പിടിച്ച് ചിന്താശേഷിയെ വളര്‍ത്തിയെടുക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ തത്ത്വങ്ങളും ആദര്‍ശവുമാണ് ഈ മുന്നേറ്റത്തിന് കാരണം. ലോക നാഗരികതയില്‍ മികച്ച സംഭാവനകളര്‍പ്പിക്കുവാന്‍ മുസ്ലിംകള്‍ക്ക് സാധിച്ചതും അതു കൊണ്ടാണ്.

History

Ask Kavadam AI