വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ഈമാൻ അല്ലാഹു

അല്ലാഹു

ആമുഖം

പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ സകല പ്രതിഭാസങ്ങളുടെയും സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് കാരണമായ ഏക അസ്തിത്വത്തെയാണ് ദൈവം എന്ന് പറയുന്നത്. അറബിയില്‍ ഈ ശക്തിക്ക് പറയുന്ന പേരാണ് അല്ലാഹു. കേവലമായ ഒരു ശക്തിയോ അന്ധമായ ഒരു കാരണമോ ഉണ്‍മയില്ലാത്ത ഊര്‍ജരൂപമോ അല്ല അല്ലാഹു. ദൈവികസത്ത മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. വിശദീകരണത്തിന്നതീതമാണ്. അല്ലാഹു അറിയിച്ചുതന്ന ദിവ്യവെളിപാടുകളിലൂടെ മാത്രമേ അവന്റെ സത്തയുടെ സ്വഭാവമെന്താണെന്ന് മനസ്സിലാക്കാനാവൂ. എങ്കിലും അവന്റെ ശക്തിയാല്‍ നിലനില്ക്കുന്ന പ്രാപഞ്ചിക വസ്തുക്കള്‍ അവന്റെ അസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്.

പരമാണു മുതല്‍ സ്ഥൂലപ്രപഞ്ചം വരെയുള്ള എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവുമാണ് അല്ലാഹു. അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമാണ്. ഇത് ഒരു കുലദൈവമല്ല, കാല ദേശ ഭാഷാ വര്‍ഗ വിവേചനമില്ലാതെ എല്ലാവരുടെയും യഥാര്‍ഥ ദൈവത്തിന്റെ പേരാണ് അല്ലാഹു. ദൈവം, ഗോഡ്, ഖുദാ എന്നെല്ലാം വിവിധ ഭാഷകളില്‍ അറിയപ്പെടുന്നു. എന്നാല്‍ ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതപ്പെട്ടവന്‍, സാക്ഷാല്‍ ദൈവം എന്ന അര്‍ഥത്തിലുള്ള അല്‍ഇലാഹ് എന്നതില്‍ നിന്ന് നിഷ്പന്നമായതാണ് അല്ലാഹു എന്ന പദമെന്നും, അല്ലാഹു എന്നത് പ്രപഞ്ച സ്രഷ്ടാവിന്റെ സംജ്ഞാനാമമാണെന്നും രണ്ട് പക്ഷമുണ്ട്.

സ്രഷ്ടാവായ ദൈവത്തിന്റെ സത്ത മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണ്. സ്ഥലകാല സങ്കല്പങ്ങളില്‍ പരിമിതപ്പെടുത്താനാവാത്ത ആ സത്ത പദാര്‍ഥാതീതമാണെന്നു പറയാം. അതിനെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിലെത്താന്‍ മനുഷ്യബുദ്ധി അശക്തമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: അവനെ ദൃഷ്ടികള്‍ കണ്ടെത്തുകയില്ല. അവനാകട്ടെ, ദൃഷ്ടികളെ കണ്ടെത്തുകയും ചെയ്യുന്നു (6:103).

വിശുദ്ധ ഖുര്‍ആനിലുടനീളം അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് നമുക്ക് ഗോചരവും ചിന്തിക്കാന്‍ പറ്റുന്നതുമായ സൃഷ്ടികളെപ്പറ്റി വിശദീകരിച്ചുകൊണ്ടാണ്. ഓരോ സൃഷ്ടിയുടെയും വിശേഷങ്ങള്‍ സ്രഷ്ടാവിന്റെ സാന്നിധ്യം മനസ്സിലാക്കാവുന്നതാണ്. സ്രഷ്ടാവാരാണോ ആ ശക്തിയെ മാത്രമേ നമിക്കാനും ആരാധിക്കാനും പാടുള്ളൂ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വം. ‘സ്രഷ്ടാവിന്റെ ഏകത്വത്തെ ഉള്‍ക്കൊണ്ട് അവനെ മാത്രം ആരാധിക്കുക’ എന്നതാണ് ഏകദൈവ വിശ്വാസം അഥവാ തൗഹീദ്.

History

Ask Kavadam AI