വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം അയ്യൂബി ഭരണകൂടം

അയ്യൂബി ഭരണകൂടം

ആമുഖം

ഈജിപ്തിലെ ഫാത്വിമീ ഭരണത്തിന് അന്ത്യം കുറിച്ച് ക്രി. 1174ല്‍ (ഹി. 529) സ്ഥാപിതമായ ഭരണകൂടമാണ് അയ്യൂബികളുടേത്. 75 വര്‍ഷം നീണ്ടു നിന്ന ഈ ഭരണകൂടം ഖുദ്‌സ് വിമോചകന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് സ്ഥാപിച്ചത്.

ഫാത്വിമി ഖിലാഫത്തിലെ അവസാന ഖലീഫ ആദ്വിദിന്റെ മന്ത്രിയായും പിന്നീട് നൂറുദ്ദീന്‍ സങ്കിയുടെ ഈജിപ്തിലെ ഗവര്‍ണറായും ഭരിച്ച സ്വലാഹുദ്ദീന്‍, സങ്കിയുടെ മരണശേഷമാണ് രാജ്യഭരണം ഏറ്റെടുക്കുകയും അയ്യൂബി ഭരണം സ്ഥാപിക്കുകയും ചെയ്തത്. പിതാവ് നജ്മുദ്ദീന്‍ അയ്യൂബിലേക്ക് ചേര്‍ത്തിയാണ് ‘അയ്യൂബി’ എന്ന പേരിട്ടത്.

സ്വലാഹുദ്ദീന്‍ അയ്യൂബി ഉള്‍പ്പെടെ ഏഴു സുല്‍ത്താന്‍മാരാണ് ഈ കാലത്ത് ഭരിച്ചത്. ഈജിപ്ത്, സിറിയ, ഹിജാസ്, യമന്‍, തുണീഷ്യ, ജറൂസലം, വടക്കെ ആഫ്രിക്കന്‍ തീരപ്രദേശങ്ങള്‍ എന്നിവ ഈ ഭരണത്തില്‍ കീഴില്‍ പലപ്പോഴായി വന്നു. അബ്ബാസി ഖിലാഫത്തിനെ അംഗീകരിച്ചിരുന്നു. ഖുദ്‌സ് മോചനം, കുരിശു യുദ്ധങ്ങള്‍ എന്നിവ നടന്നത് ഈ കാലയളവിലാണ്. 1250ല്‍ അയ്യൂബി ഭരണം അവസാനിച്ചു.

History

Ask Kavadam AI