വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ഖുര്‍ആന്‍ വിവിധ ഖാരിഉകൾ

വിവിധ ഖാരിഉകൾ

ആമുഖം

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാരായണം പുണ്യകരവും പ്രതിഫലാര്‍ഹവുമായ ഏകഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ ആണ്. അത് മനുഷ്യസമൂഹത്തിന് മാര്‍ഗദര്‍ശനമാണ് എന്നതിനു പുറമെ അല്ലാഹുവിന്‍റെ വചനങ്ങള്‍ എന്ന നിലയില്‍ അതിന്‍റെ ഓരോ അക്ഷരങ്ങള്‍ക്കും പാരായണപുണ്യമുണ്ട്. മറ്റെന്തെങ്കിലും ‘വായനാസാമഗ്രി’ വായിക്കുന്നത് പോലെയല്ല വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. അക്ഷരസ്ഫുടതയോട് കൂടി തെറ്റില്ലാതെ ഒഴുക്കോടെ പാരായണ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഓതേണ്ടത്. പ്രവാചകന്‍(സ്വ) ഓതിക്കേള്‍പ്പിച്ചത് കേട്ടുപഠിച്ച സ്വഹാബിമാരില്‍ നിന്ന് പാരായണം സ്വായത്തമാക്കിയ പ്രസിദ്ധരായ ഏഴ് പാരായണ വിദഗ്ധരിലൂടെയാണ് ശരിയായ ഖുര്‍ആന്‍ പാരായണ രീതി സമൂഹത്തിലേക്കെത്തിയത്.

ഏതുകാലത്തും പ്രസിദ്ധരായ പാരായണ വിദഗ്ധരുണ്ടായിരുന്നു. ഇന്ന് ജീവിച്ചിരിപ്പുള്ള നിരവധി പ്രസിദ്ധരായ ഖാരിഉ(പാരായണ വിദഗ്ധര്‍)കളുടെ ആപാതമധുരവും ആലോചനാമൃതവുമായ വിശുദ്ധ ഖുര്‍ആന്‍ പാരായണം ആധുനിക മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലെത്തി നില്ക്കുന്നു. ഹറമിലെ ഇമാമുകള്‍ ഇവരില്‍ മുന്‍പന്തിയിലുള്ളവരാണ്.

History

Ask Kavadam AI