വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം വൈദ്യശാസ്ത്രം

വൈദ്യശാസ്ത്രം

ആമുഖം

നിരീക്ഷണം, വിശകലനം എന്നിവയിലൂടെ രോഗങ്ങളെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും പഠിച്ച് മനുഷ്യന്റെ ആരോഗ്യം പരിപാലിക്കുകയും നിലനിര്‍ത്തുകയും രോഗബാധ തടയുകയും ചെയ്യുന്നതിനെയാണ് വൈദ്യം എന്നു പറയുന്നത്. മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് വൈദ്യത്തിന്റെ പരമമായ ലക്ഷ്യം. പ്രകൃതിയില്‍ നിന്ന് ലഭ്യമായ ചെടികളും മറ്റുമായിരുന്നു പ്രാചീന കാലത്ത് ചികിത്സക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് വ്യത്യസ്തമായ പല ചികിത്സാ രീതികളും ഉടലെടുത്തു. ഈ ചികിത്സാരീതികളെല്ലാം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റപ്പെട്ടു. അവയില്‍ ചിലത് കൈമാറപ്പെടാതെ നശിച്ചു പോവുകയും ചെയ്തു. ഈ രൂപത്തില്‍ ഭാരതത്തില്‍ ഉടലെടുത്ത വൈദ്യശാസ്ത്ര രീതിയാണ് ആയുര്‍വേദം. അലോപ്പതി, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, ഹിജാമ തുടങ്ങിയ വ്യത്യസ്ത രീതികള്‍വൈദ്യശാസ്ത്രരംഗത്ത് നിലവിലുണ്ട്. ഇബ്‌നു സീനയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

ആഹാരക്രമത്തിന് മനുഷ്യനോളം പഴക്കമുണ്ട്. ആഹാരം പോലെത്തന്നെയാണ് വൈദ്യവും. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സസ്യലതാദികള്‍ ആഹാരവും ഔഷധവുമാണ്. വളരെ പുരാതന കാലം മുതല്‍ തന്നെ മുസ്‌ലിം പണ്ഡിതന്മാര്‍ വൈദ്യശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരുന്നു. വളരെയധികം വികാസം പ്രാപിച്ച ആധുനിക വൈദ്യശാസ്ത്രത്തിന് പോലും മാര്‍ഗദര്‍ശകമായി വര്‍ത്തിക്കുമാറ് ചരിത്രത്തില്‍ ഇടം നേടിയ ‘അല്‍ഖാനൂനു ഫിത്വിബ്ബ്’ എന്ന ഉത്കൃഷ്ട വൈദ്യശാസ്ത്ര ഗ്രന്ഥം വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനായ ഇബ്‌നു സീനായുടെതായിരുന്നു.

History

Ask Kavadam AI