വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ജീവിതം അനന്തരാവകാശം

അനന്തരാവകാശം

ആമുഖം
അനിതരമായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും ഉദാത്തമായ ഒരു ഭാഗമാണ് അനന്തരാവകാശം. ഒരു വ്യക്തി തന്റെ ജീവിത കാലത്ത് നടത്തുന്ന സമ്പാദന വിതരണ വിനിമയ മര്യാദകളെല്ലാം ഇസ്‌ലാമിക നിയമത്തിലുണ്ട്. തന്റെ സമ്പത്ത് പിന്‍തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചു വെക്കാനും അനുവാദമുണ്ട്; സ്വാതന്ത്ര്യവും. അവിടം കൊണ്ടവസാനിക്കുന്നില്ല. ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ വിട്ടേച്ചു പോയ ധനം എന്തു ചെയ്യണമെന്ന കൃത്യമായ നിയമങ്ങള്‍ അല്ലാഹു പഠിപ്പിക്കുന്നു. അതാണ് അനന്തരാവകാശ നിയമം.
ഇസ്‌ലാമിന്റെ ദായക്രമത്തിന് കിടപിടിക്കാവുന്ന ഒന്ന് മറ്റൊരു മതത്തിലും ദര്‍ശനത്തിലും ഇല്ല. മുസ്‌ലിം സമൂഹത്തിനിടയില്‍ പല വിഷയങ്ങളിലും ഭിന്ന വീക്ഷണങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനില്ക്കുന്നുണ്ട്. എന്നാല്‍ വീക്ഷണ വ്യത്യാസം ഒട്ടുമില്ലാത്ത ഒരു ഭാഗമാണ് ദായക്രമ നിയമം. അവകാശികള്‍, അവകാശം, ഓഹരിക്രമം തുടങ്ങി അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു ബൃഹത്തായ വിജ്ഞാന ശാഖയാണ് അനന്തരാവകാശ നിയമം.

History

Ask Kavadam AI