വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം പ്രസ്ഥാനം കക്ഷികളും പ്രസ്ഥാനങ്ങളും

കക്ഷികളും പ്രസ്ഥാനങ്ങളും

ആമുഖം

നബി(സ്വ) ഇസ്‌ലാം മതം ജനങ്ങളെ പഠിപ്പിച്ചു. ഇസ്‌ലാം ഉള്‍കൊണ്ടവര്‍ മുസ്‌ലിംകള്‍ എന്നറിയപ്പെടുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുമ്പും പ്രവാചകന്‍മാരും അവരുടെ അനുചരന്‍ മാരും വിശുദ്ധ ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടത് ‘മുസ്‌ലിംകള്‍’ എന്നു തന്നെയാണ്. നബിയുടെ സ്വഹാബികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വേര്‍തിരിവുകളും ഉണ്ടായിരുന്നില്ല. മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ വന്നവര്‍ മുഹാജിറുകള്‍ എന്നും അവരെ സ്വന്തം തട്ടകങ്ങളില്‍ കുടിയിരുത്തിയ മദീനയിലെ മുസ്‌ലിംകള്‍ സഹായികള്‍ എന്ന അര്‍ഥത്തില്‍ അന്‍സാറുകള്‍ എന്നും അറിയപ്പെട്ടിരുന്നു. പക്ഷെ മുഹാജിറുകളും അന്‍സ്വാറുകളും പ്രത്യേകം കൂട്ടായ്മകളായി നിന്നിട്ടില്ല.

പ്രവാചകന്റെ വിയോഗാനന്തരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കുകയും വിവിധ ദേശക്കാര്‍ ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്തു. കാലമേറെ ചെന്നപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വ്യത്യസ്ഥ ചിന്താഗതികളും വീക്ഷണങ്ങളും വെച്ചു പുലര്‍ത്തുന്നവരും ഉടലെടുത്തു. ഇസ്‌ലാമിക പ്രചാരണ മാര്‍ഗത്തില്‍ വിവിധ മാര്‍ഗങ്ങളവലംബിച്ച പ്രബോധന കൂട്ടായ്മകളുണ്ടായിട്ടുണ്ട്. മുസ്‌ലിംകളായിരുന്നുവെങ്കിലും മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് വിട്ടു നിന്നവരും അക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയ ചേരിതിരിവുകളും കക്ഷിത്വങ്ങള്‍ക്കിടയായിട്ടുണ്ട്.

ഇങ്ങിനെ വ്യത്യസ്ത കാരണങ്ങളാല്‍ വിവിധ കാലങ്ങളില്‍ ഉടലെടുത്ത നിരവധി കക്ഷികളും പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. അവയില്‍ പലതിനും ഇപ്പോള്‍ അസ്തിത്വമില്ല. കാലഗണനാ ക്രമത്തില്‍ ഈ പ്രസ്ഥാനങ്ങളും കക്ഷികളും അവയുടെ ആദര്‍ശങ്ങളും നയ നിലപാടുകളും സംക്ഷിപ്തമായി വിവരിക്കുകയാണ്‌.

History

Ask Kavadam AI