വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > പ്രസ്ഥാനം > കക്ഷികളും പ്രസ്ഥാനങ്ങളും > ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി(1941)

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി(1941)

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന  പ്രമുഖ ഇസ്‌ലാമിക സാമൂഹ്യ–സംഘടനയാണ്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി വ്യക്തി ജീവിതത്തിലും സാമൂഹ്യ മേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങള്‍ വളര്‍ത്തുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ദഅ്‌വാ പ്രവര്‍ത്തനം, സാമൂഹ്യ സേവനം, ബോധവത്കരണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സജീവമായി ഇടപെടുന്നു. മതപരമായ ശുദ്ധിയും സാമൂഹ്യ ഉത്തരവാദിത്തവും ഒരുപോലെ ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് സംഘടന പിന്തുടരുന്നത്. ഇന്ത്യയുടെ ബഹുസാംസ്‌കാരിക സാഹചര്യത്തില്‍ സമാധാനം, നീതി, മാനവികത എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രദ്ധേയമായ പങ്ക് വഹിച്ചുവരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശ. ബ്രീട്ടീഷ് രാജിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ വലതു കൈ പിടിച്ച് ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ മണ്ണില്‍ സമര കാഹളം മുഴക്കിയ കാലം. എന്നാല്‍ ലോക മഹായുദ്ധത്തോടെ ഖിലാഫത്ത് തകര്‍ന്നു. അതോടെ ഇന്ത്യന്‍ മുസ്‌ലിംകളും നിരാശരായി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരന്ന് തങ്ങള്‍ക്കെതിരെ പോരാടിയ മുസ്‌ലിംകളോട് കോളനി വാഴ്ചക്കാര്‍ പ്രതികാരത്തിന് ഒരുങ്ങി. ഹൈന്ദവരാകട്ടെ, ബ്രിട്ടീഷുകാരുടെ പക്ഷത്തും ചേര്‍ന്നു. ഇംഗ്ലീഷുകാരന്റെ കുടില ബുദ്ധിയില്‍ ഉത്തരേന്ത്യയില്‍ വളര്‍ന്നത് ഹിന്ദു-മുസ്‌ലിം ഭിന്നതയായിരുന്നു.

ഇന്ത്യയിലെ മുസ്‌ലിം ജീവിതം അതീവ ദുസ്സഹമായിരിക്കുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്ത ചിലര്‍ ഇക്കാലത്ത് അഫ്ഗാനിലേക്ക് പലായനം നടത്തുക പോലുമുണ്ടായി. അത്രക്കും ദുസ്സഹമായിരുന്നു അവസ്ഥ. ഈ വേദനാജനകമായ സാഹചര്യങ്ങള്‍ അപ്പടി നെഞ്ചില്‍ പകര്‍ത്തി വെച്ച ഒരാളായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദിന്റെ മുഖപത്രമായ ‘അല്‍ജംഇയ്യ’ യുടെ പത്രാധിപരും മുര്‍ച്ചയുള്ള തൂലികയുടെ ഉടമയുമായിരുന്നു സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി. മൗദൂദി അന്ന് ‘ജംഇയ്യത്തില്‍’ എഴുതിയിരുന്ന ലേഖനങ്ങള്‍ അക്കാലത്തെ ഇന്ത്യന്‍ മുസ്‌ലിമിന്റെ മനസ്സിന്റെ ദര്‍പ്പണമായിരുന്നു.

മുസ്‌ലിംകളുടെ അവസ്ഥ മനസ്സിലാക്കാനും പരിഹാരം കാണാനും ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനോ മുസ്‌ലിം ലീഗിനോ കഴിയുന്നില്ലെന്ന് മൗദൂദി നിരീക്ഷിക്കുകയായിരുന്നു. ഇത്തരമൊരവസ്ഥയില്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാല്‍ പോലും അത് മുസ്‌ലിംഗതിയെ മാറ്റില്ലെന്ന നിഗമനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇസ്‌ലാമിനെ ഒരു ആദര്‍ശ വ്യവസ്ഥയായി അവതരിപ്പിക്കുക, അതിലേക്ക് രാജ്യത്തെ പൗരന്മാരെ മുഴുവന്‍ ക്ഷണിക്കുക, ഹൈന്ദവ ഭൂരിപക്ഷ വര്‍ഗീയതക്കും മുസ്‌ലിം ന്യൂനപക്ഷ വര്‍ഗീയതക്കുമിടയില്‍ ഇസ്‌ലാം എന്ന ദൈവിക ദര്‍ശനത്തെ പ്രായോഗിക ഭരണ വ്യവസ്ഥയായി അവതരിപ്പിക്കുക-ഇതായിരുന്നു അബുല്‍ അഅ്‌ലയുടെ വീക്ഷണം.

‘തര്‍ജുമാനുല്‍ ഖുര്‍ആനിലൂടെ’യും ‘ജംഇയ്യത്തിലൂ’ടെയും പങ്കുവെച്ച ഈ ആശയം മഹാകവി ഇഖ്ബാലിനെപ്പോലെ പലരെയും ആകര്‍ഷിച്ചു. അവര്‍ ഒത്തുചേര്‍ന്നു. അങ്ങനെ 1941 ആഗസ്ത് 26ന് ലാഹോറിലെ തര്‍ജൗമാള്‍ ഓഫീസില്‍ ഒരു പുതിയ പ്രസ്ഥാനമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പിറന്നു.

അബൂല്‍ അഅ്‌ലാ മൗദൂദി ആദ്യ അമീറുമായി. പഞ്ചാബിലെ പത്താന്‍കോട്ടയിരുന്നു സംഘടനാ ആസ്ഥാനം.

ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, നയം

ഇസ്‌ലാം, സ്രഷ്ടാവായ അല്ലാഹു നല്‍കിയ ജീവിത വ്യവസ്ഥയാണ്. അത് നടപ്പിലാക്കി കാണിച്ചുതന്നിട്ടുള്ളയാളാണ് തിരുനബി(സ്വ). മനുഷ്യ ജീവിതത്തിന്റെ ഒരു തലവും ഇസ്‌ലാമിക ബന്ധിതമല്ലാതെയില്ല. അതിനാല്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇസ്‌ലാമിനെ (ദീന്‍) സംസ്ഥാപിക്കുക (ഇഖാമത്തുദ്ദീന്‍) എന്നതാണ് ജമാഅത്ത് തങ്ങളുടെ ലക്ഷ്യമായി കാണുന്നത്. ഈ കാഴ്ചപ്പാടിലൂള്ള ഒരു സമൂഹ നിര്‍മിതി സാധ്യമാണെന്നും ദൈവിക നീതിയിലധിഷ്ഠിതമായ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായ ഇസ്‌ലാമിന് ഇതര മനുഷ്യനിര്‍മിത വ്യവസ്ഥകളെക്കാള്‍ പ്രസക്തിയുണ്ടെന്നും ജമാഅത്ത് സിദ്ധാന്തിക്കുന്നു.

മുസ്‌ലിം സമൂഹം പ്രത്യേകിച്ചും ഇതര സമൂഹങ്ങള്‍ പൊതുവിലും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തികച്ചും സമാധാനപൂര്‍ണമായ മാര്‍ഗത്തിലൂടെ പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയും ജമാഅത്ത് കാര്യപരിപാടികളാണ്.

ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ എല്ലാ നിലക്കുമുള്ള പിന്നാക്കവസ്ഥ പരിഹരിക്കാന്‍ ജമാഅത്ത് നിരവധി ക്ഷേമ പദ്ധതികളും സംരംഭങ്ങളും നടത്തുന്നുണ്ട്. പ്രബോധന-വിദ്യാഭ്യാസ-സമൂഹ ക്ഷേമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ കൂടി ജമാഅത്ത് അതിന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് .

അതേ സമയം, രൂപീകരണ കാലം മുതല്‍ തന്നെ വിവാദങ്ങളയുയര്‍ത്തിയ ഒരു പ്രസ്ഥാനം കൂടിയാണിത്. മൗദൂദി, ഇസ്‌ലാമിനെ രാഷ്ട്രീയ ബദലായി അവതരിപ്പിച്ചുവെന്നും അതിന്നായി ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ പോലുള്ള സംജ്ഞകളെ ദുര്‍വ്യാഖ്യാനിച്ചുവെന്നുമുള്ളതാണ് അതിന് കാരണം. ജമാഅത്തിന്റെ രൂപവല്‍ക്കരണ കാലത്തെ ലക്ഷ്യം ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) ആയിരുന്നുവെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അത് ഇഖാമതുദ്ദീന്‍ (മത സംസ്ഥാപനം) എന്നാക്കി മാറ്റിയെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ടുചെയ്യുന്നതും ശിര്‍ക്കും കുഫ്‌റുമായി വ്യാഖ്യാനിച്ചവര്‍ പില്‍കാലത്ത് ഇത് രണ്ടും ചെയ്യുകയുണ്ടായി എന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ജമാഅത്ത്, ഇത്തരം വിമര്‍ശനങ്ങള്‍ അത് തങ്ങളുടെ നയങ്ങളാണെന്നും നയങ്ങള്‍ എപ്പോഴും മാറ്റാവുന്നതേയുള്ളൂ എന്നും വിശദീകരിക്കുകയാണ് ചെയ്യാറുള്ളത്.

ജമാഅത്ത്: ഘടനയും ഘടകങ്ങളും

സ്വാതന്ത്ര്യാനന്തരം 1948 ഏപ്രില്‍ അലഹാബാദില്‍ വെച്ച് അബൂല്ലൈസ് ഇസ്‌ലാഹി അമീറായി രൂപം നല്‍കിയ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ന് ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും (കാശ്മീര്‍ ഒഴികെ, ഇവിടെ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമീ സ്വതന്ത്രമായ ഒരു സംഘടനയാണ്) പ്രവര്‍ത്തിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം, വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ എന്നിവയുമുണ്ട്. സമാന രാഷ്ട്രീയ വീക്ഷണമുള്ളവരെ കൂടി ഉള്‍പ്പെടുത്തി 2011 ഏപ്രില്‍ 18ന് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ എന്ന രാഷ്ട്രീയ പാര്‍ട്ടിയും ജമാഅത്ത് രൂപവല്‍ക്കരിച്ചിട്ടുണ്ട്.

ഇസ്‌ലാമിന് തനതായ രാഷ്ട്രീയ വീക്ഷണങ്ങളുമുണ്ട് എന്ന് പറയുന്ന ജമാഅത്ത് മൂല്യങ്ങളിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനം പ്രവര്‍ത്തന പരിപാടിയായി അംഗീകരിക്കുന്നു. അതിനുള്ള കര്‍മമേഖലയായാണ് രാഷ്ട്രീയ പാര്‍ട്ടിയെ ജമാഅത്ത് കാണുന്നത്.

മുസ്‌ലിം മജ്‌ലിസെ മുശാവറ, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ബാബരി മസ്ജിദ് മൂവ്‌മെന്റ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ മുസ്‌ലിം പൊതുവേദികളിലും ജമാഅത്ത് അംഗമാണ്. സാമൂഹിക നീതിയും സാമുദായിക സൗഹാര്‍ദവും കാത്തുരക്ഷിക്കാനായി എഫ് ഡി സി എ എന്ന ഒരു സംഘടനയും ജമാഅത്ത് നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ രണ്ടു തവണ ജമാഅത്തിന് നിരോധനവും വന്നു. 1975 ല്‍ അടിയന്തരാവസ്ഥക്കാലത്തും 1992ല്‍ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പിന്നാലെയും. 1994ല്‍ സുപ്രിം കോടതിയാണ് നിരോധനം നീക്കിയത്.

പത്രപ്രസിദ്ധീകരണ രംഗത്തും സാഹിത്യ മേഖലയിലും ജമാഅത്തിന്റെ ഇടപെടല്‍ സജീവമാണ്. അഖിലേന്ത്യാ തലത്തില്‍ കാമ്പയിന്‍, സമ്മേളനങ്ങള്‍ എന്നിവയും ഇടയ്ക്കിടെ നടത്താറുണ്ട്.

ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ (1948)

1948 ജനുവരി 30ന് വി പി മുഹമ്മദലി ഹാജി സാഹിബ് അമീറായി നിലവില്‍ വന്ന കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിക്ക് കെട്ടുറപ്പുള്ള സംഘടനാ സംവിധാനമുണ്ട്. എസ് ഐ ഒ (വിദ്യാര്‍ഥി വിഭാഗം), ജി ഐ ഒ (വനിതാവിഭാഗം), സോളിഡാരിററി (യുവജന വിഭാഗം), ബാലസംഘം എന്നിവയും കീഴ്ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു.

പ്രബോധനം, ബോധനം, ആരാമം, മലര്‍വാടി തുടങ്ങിയ സംഘടനാ പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ മാധ്യമം ദിനപത്രം, ആഴ്ചപ്പതിപ്പ്, മീഡിയാവണ്‍ ചാനല്‍ എന്നിവയും ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. അഞ്ഞൂറിലധികം പുസ്തകങ്ങള്‍ പുറത്തിറക്കിയ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, ബൈത്തുസ്സകാത്ത്, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി തുടങ്ങി നിരവധി സംരംഭങ്ങളും നടത്തിവരുന്നു. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, നിരവധി കോളേജുകള്‍, ആശുപത്രികള്‍, റിലീഫ് വിംഗ് എന്നിവയും ജമാഅത്ത് നേരിട്ടു നടത്തുന്നുണ്ട്.

അമീറുള്‍പ്പെടെ 25 പേരടങ്ങുന്ന ശൂറാ (കൂടിയാലോചന സമിതി) യാണ് കാര്യങ്ങള്‍ തീരുമാനിക്കുക. കോഴിക്കോട് ഹിറാ സെന്റര്‍ ആണ് സംസ്ഥാന കാര്യാലയം.

 

മുൻപത്തെ ലേഖനം അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (1928)
അടുത്ത ലേഖനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (1950)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI