വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

മറ്റു കക്ഷികള്‍

മുസ്‌ലിം സമൂഹത്തിനകത്തു നിന്ന് ആശയങ്ങളിലെ ഭിന്ന വീക്ഷണങ്ങള്‍, രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ സംഘങ്ങളും കക്ഷികളും ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനാശയത്തില്‍ നിന്നും മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും വ്യതിചലിച്ചു പോകാത്തിടത്തോളം അവയെല്ലാം മുസ്‌ലിം സംഘങ്ങളായി ഗണിക്കപ്പെടുന്നു. എന്നാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ തന്നെ ചില കക്ഷികള്‍ ഉടലെടുത്തിട്ടുണ്ട്. പക്ഷെ അവയുടെ അടിസ്ഥാനം ഇസ്‌ലാമുമായി യോജിക്കുന്നതല്ല. അത്തരം കക്ഷികള്‍ മുസ്‌ലിം സംഘങ്ങളായി അറിയപ്പെടാറില്ല. അവയില്‍ ചിലര്‍ മുഹമ്മദ് നബിക്കു ശേഷം നബിത്വം വാദിക്കുകയും പുതിയ മതം രൂപീകരിക്കുകയും ചെയ്തവരാണ്. അവയെ ഇസ്‌ലാമിന്റെ വൃത്തത്തിനു പുറത്തായിട്ടാണ് മുസ്‌ലിം ലോകം ഏക കണ്ഠമായി നോക്കിക്കാണുന്നത്. അമേരിക്കയിലെ നേഷന്‍ ഓഫ് ഇസ്‌ലാം, ഇന്ത്യയിലെ ഖാദിയാനികള്‍ മുതലായവ ഈ ഗണത്തില്‍പ്പെടുന്നവയാണ്. മറ്റു കക്ഷികള്‍ എന്ന ഈ ഭാഗം ബഹായിസം, ഖാദിയാനിസം എന്നിവയെ പരിചയപ്പെടുത്തുന്നു.

ബഹായിസം (1863)

ഇറാനിലെ മാസിന്‍തറാനിയില്‍ 1817ല്‍ ജനിച്ച മിര്‍സ ഹുസൈന്‍ അലി രൂപം നല്‍കിയ പ്രസ്ഥാനമാണ് ബഹായിസം അഥവാ ബഹായി മതം. ശീഈ വിഭാഗത്തിലെ ഇസ്‌നാ അശരിയ്യക്കാരനായിരുന്നു ഇദ്ദേഹം. 1844ല്‍ ഇസ്‌നാ അശരിയ്യക്കാരനായ അലി മുഹമ്മദ് റിദ സ്ഥാപിച്ച ബാബ് മതത്തിന്റെ മറ്റൊരു രൂപമാണിത്. ഇത് ഒരു ഇസ്‌ലാമിക ചിന്താപ്രസ്ഥാനമല്ല. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തങ്ങളെപ്പോലും ബഹായിസം നിരാകരിക്കുന്നുണ്ട്.

ഇറാനിലെ ഷാ നാസിറുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മിര്‍സാ ഹുസൈന്‍ അലിയെ ഇറാന്‍ വധശിക്ഷക്ക് വിധിച്ചു. പിന്നീട് ഇയാളെ ഇറാഖിലേക്ക് നാടുകടത്തി. അവിടെ നിന്നും വീണ്ടും അഡ്രിയാനോപ്പിളിലേക്കും കടത്തി.

ഇവിടെ വെച്ചാണ് 1863ല്‍ ബഹായിസം പിറക്കുന്നത്. താന്‍ ദൈവതേജസ്സാ(ബഹാഉല്ലാ)ണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ഹുസൈന്‍ അലി, മിര്‍സാ അലി മുഹമ്മദ് റിദ തന്നെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കാനാണ് നിയുക്തനായതെന്നും വാദിച്ചു. അങ്ങനെയാണ് ഹുസൈന്‍ അലി, മുഹമ്മദ് റിദയുടെ ബാബിസത്തിന്റെ പിന്തുടര്‍ച്ചക്കാരനാണ്.

ബഹായിസം: തത്വങ്ങള്‍

കിതാബെ അഖ്ദസ് (പവിത്ര ഗ്രന്ഥം) ആണ് ബഹായി വേദഗ്രന്ഥം. ലോക സമാധാനമാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. അതിന് ഇസ്‌ലാം, ക്രൈസ്തവ, യഹൂദ മതങ്ങള്‍ ഒരൊറ്റ മതത്തിന് കീഴില്‍ വരണം. ജീവിതത്തില്‍ വിലക്കുകള്‍ കാര്യമായൊന്നുമില്ല. നിഷിദ്ധമായി ഒന്നും തന്നെയില്ല.

പ്രവാചകന്മാരുടെ അത്ഭുത സിദ്ധികള്‍ (മുഅ്ജിസത്തുകള്‍) അംഗീകരിക്കുന്നില്ല. മലക്കുകള്‍, ജിന്നുകള്‍, അന്ത്യനാള്‍, സ്വര്‍ഗം, നരകം എന്നിവയെ നിഷേധിക്കുന്നു. അന്ത്യനാളിനെ (യൗമുല്‍ഖിയാമയെ തന്റെ ആഗമനമായാണ് ഹുസൈന്‍ അലി വ്യാഖ്യാനിച്ചത്. ചില ശീഈ ആചാരങ്ങളും (മുത്അ വിവാഹം പോലെ) ബഹായികള്‍ക്കുണ്ട്.

നമസ്‌കാരമായി, മയ്യിത്ത് നമസ്‌കാരം മാത്രമേയുള്ളൂ, സമ്പത്തിന്റെ പത്തിലൊന്ന് സകാത്തായി നല്‍കണം. ഇത് ഇവരുടെ കേന്ദ്രഫണ്ടിലേക്കാണ് നല്‍കേണ്ടത്, നോമ്പ് 19 ദിവസം മാത്രം (ബഹായി കലണ്ടറില്‍ ഒരു മാസം 19 ദിവസങ്ങളാണുള്ളത്). ഹജ്ജിന് കഅ്ബയില്‍ പോകണമെന്നില്ല. ഇദ്ദേഹവും അനുയായികളും താമസിക്കുന്ന വീടുതന്നെയാണ് ഖിബ്‌ല. ഇങ്ങനെ പോകുന്ന ബഹായി മത ആരാധന മുറകള്‍. 1892ല്‍ ഹുസൈന്‍ അലി വധിക്കപ്പെടുകയായിരുന്നു. ഫലസ്ത്വീനിലെ അക്‌റയിലാണ് ഖബറുള്ളത്. ഈ പട്ടണം ഇവരുടെ വിശുദ്ധ കേന്ദ്രമാണ്. അദ്ദേഹം മകന്‍ അബ്ദുല്‍ ബഹായെ പിന്‍ഗാമിയാക്കി.

ഇസ്‌റായിലിലെ ഹൈഫയാണ് ഇവരുടെ ആഗോളകേന്ദ്രം. ലോകത്തിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ക്ക് ക്ഷേത്രങ്ങളുമുണ്ട്. ഇന്ത്യയിലും ബഹായി അനുയായികളുണ്ട്. ന്യൂഡല്‍ഹി, ബഹാപ്പൂര്‍-കല്‍ക്കാജിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലോട്ടസ് ടെമ്പിള്‍ ബഹായി ക്ഷേത്രമാണ്.

റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഇസ്‌റാഈല്‍ തുടങ്ങിയ രാഷ്ട്രങ്ങളുമായി ബഹായികള്‍ക്ക് അടുത്ത ബന്ധമാണ്. അബ്ദുല്‍ ബഹാക്ക് ബ്രിട്ടന്‍ ‘സര്‍’ പദവി നല്‍കിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം നിരത്തി ബഹായിസം ഒരു പാശ്ചാത്യ സൃഷ്ടിയാണെന്ന ആരോപണം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. ഇറാനിലാണ് ഇവര്‍ കൂടുതലുള്ളത്.

അഹ്‌മദിയ്യത്ത് (ഖാദിയാനിസം)(1889)

പ്രവാചകത്വ വാദവുമായി രംഗത്തു വന്ന മീര്‍സാ ഗുലാം അഹ്‌മദ് ഖാദിയാനി സ്ഥാപിച്ച മതമാണ് അഹ്‌മദിയ്യ മതം; അഥവാ ഖാദിയാനിസം. പഞ്ചാബിലെ ഖാദിയാന്‍ ഗ്രാമത്തില്‍ ജനിച്ച അഹ്‌മദ് 1881 ലാണ് പ്രവാചകത്വ വാദത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയത്.

മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വത്തില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ പ്രവാചകനാണെന്ന് സമ്മതിക്കുന്നു. അന്ത്യപ്രവാചകനാണെന്നുള്ള ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ നിരവധി സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മാത്രമല്ല അന്ത്യദൂതനും മസീഹും മിര്‍സാ ഗുലാമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് കാരണം സുന്നി ശിആ വിഭാഗങ്ങള്‍ മീര്‍സാ ഗുലാമിന്റെ അനുയായികള്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്നു വിശദീകരിച്ചിട്ടുണ്ട്.

ഹകീം ഗുലാം മുര്‍തദായുടെയും ചിറാഗ് ബീവിയുടെയും മകനായി ഖാദിയാനിലെ ജമീന്ദര്‍ കുടുംബത്തില്‍ 1840 ലാണ് ഗുലാം അഹ്‌മദ് ജനിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് സഹായം നല്‍കിയതിനാല്‍ ചില നാട്ടുപ്രദേശങ്ങളുടെ ഭരണവും പെന്‍ഷനും നല്‍കി ഗുലാം മുര്‍തദായെ ബ്രിട്ടീഷുകാര്‍ ആദരിച്ചു.

മിര്‍സാ ഗുലാം പ്രവാചകത്വം വാദിക്കുന്നു

പ്രാഥമിക പഠനത്തിന് ശേഷം ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, തസ്വവ്വുഫ് എന്നിവയോടൊപ്പം യുക്തി ശാസ്ത്ര(മന്‍ത്വിഖ്)ത്തിലും തര്‍ക്ക ശാസ്ത്രത്തിലും ഗുലാം അഹ്‌മദ് വ്യുല്‍പ്പത്തി നേടി. ലഭ്യമായ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. സ്വൂഫികളുടെ അദ്വൈത വാദവും ശിആകളുടെ മഹ്ദീ വാദവും, ഇറാനിലെ ബാബിയാക്കളുടെ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളുമെല്ലാം പരന്ന വായനയിലൂടെ അഹ്‌മദ് പഠിച്ചെടുത്തു.

ഇതിനിടെ ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തനായി ജോലിയും നോക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഉത്തരേന്ത്യയിലെ സിക്കുകാരുള്‍പ്പെടെയുള്ള സമൂദായങ്ങളുടെ മുസ്‌ലിം വിരോധം അതിന്റെ ഉച്ചിയിലെത്തി. ഈ സമയത്ത് അവരോടെല്ലാം സംവദിച്ചും പ്രബോധനം നടത്തിയും ലേഖനങ്ങളെഴുതിയും സമുദായത്തില്‍ നിറഞ്ഞു നിന്നു അഹ്‌മദ്. ഇതിനിടെ 1881ല്‍ പുറത്തു വന്ന ‘ബറാഹീനെ അഹ്‌മദിയ്യ’ എന്ന പുസ്തകത്തിലൂടെ തനിക്ക് ദിവ്യവെളിപാട് (വഹ്‌യ്) ലഭിക്കാറുണ്ടെന്ന് വാദിച്ചു. കുറെ ഉദാഹരണങ്ങള്‍ നിരത്തുകയും ചെയ്തു. ഈ ഗ്രന്ഥത്തിന് 50 ഭാഗങ്ങളുണ്ടാകുമെന്നും അഹ്‌മദ് പ്രഖ്യാപിച്ചു.

1885ല്‍ വീണ്ടും പ്രഖ്യാപനം വന്നു, താന്‍ മുജദ്ദിദും (പരിഷ്‌കര്‍ത്താവും) കാലത്തിന്റെ ഇമാമും ആണെന്ന്. 1889ല്‍ അഹ്‌മദിയാ മുസ്‌ലിം ജമാഅത്ത് എന്ന പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്തു. ഈ ഘട്ടങ്ങളിലെല്ലാം ഇസ്‌ലാമിന്റെ മഹത്വവും ഖുര്‍ആനിന്റെ പ്രസക്തിയും അമാനുഷികതയും വിശദീകരിച്ച് പ്രബോധനം തുടര്‍ന്ന അഹ്‌മദിന് മുസ്‌ലിംകള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്താനായി. പല മുസ്‌ലിം പണ്ഡിതന്മാരും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു.

1891ല്‍ വാദം വീണ്ടും പുതുക്കി. ‘ഈസാ(അ) മരിച്ചുപോയിട്ടുണ്ട്, അതിനാല്‍ വാഗ്ദത്ത മസീഹായ മഹ്ദി ഞാന്‍ തന്നെയാണ്. എനിക്ക് എല്ലാവരും ബൈഅത്ത് ചെയ്യുക’ തൗളീഹെ മറാം, ഫത്ഹുല്‍ ഇസ്‌ലാം, ഈസാലെ ഔഹാം തുടങ്ങിയ ഗ്രന്ഥങ്ങളും ഈ അവകാശ വാദങ്ങള്‍ സ്ഥാപിക്കാനായി അഹ്‌മദ് രചിച്ചു. അദ്ദേഹം നിരത്തിയ വാദങ്ങള്‍ പക്ഷെ, മുസ്‌ലിം പണ്ഡിതന്മാര്‍ തള്ളുകയായിരുന്നു. ഈസയും മഹ്ദിയും രണ്ടു പേരാണെന്നാണ് അഹ്‌ലുസ്സുന്നയുടെ വാദം.

ഈ സമയത്തെല്ലാം വഹ്‌യ് നിരന്തരം ഇറങ്ങിക്കൊണ്ടിരുന്നതായി അവകാശപ്പെട്ട ഗുലാം അഹ്‌മദ് 1901ല്‍ താന്‍ പ്രവാചകന്‍ തന്നെയെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 1905ല്‍ മുസ്‌ലിംകളുടെ മാത്രമല്ല ഹൈന്ദവ-ക്രൈസ്തവരുടെ അവതാരവും, മിശിഹയുമാണ് താന്‍ എന്നുകൂടി ഇദ്ദേഹം അവകാശപ്പെട്ടു.

മീര്‍സാ ഗുലാം അഹ്‌മദിന്റെ വാദങ്ങള്‍

ഘട്ടം ഘട്ടമായാണ് മീര്‍സാ ഗുലാം അഹ്‌മദ് പ്രവാചകത്വ വാദം ഉന്നയിച്ചത്. വിശുദ്ധ ഖുര്‍ആനും ഹദീസുകളും അംഗീകരിച്ചതോടൊപ്പം തന്റെ അന്ത്യപ്രവാചകത്വമുള്‍പ്പടെ യുള്ളവ സ്ഥിരീകരിക്കാനായി അവ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു.

”മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല; മറിച്ച് അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില്‍ അവസാനത്തെയാളുമാകുന്നു” (അഹ്‌സാബ് 40) എന്ന സൂക്തത്തിലെ പ്രവാചകന്മാരില്‍ അവസാനത്തെയാള്‍ (ഖാതമുന്നബിയ്യീന്‍) എന്നതിന് ‘പ്രവാചകന്മാരുടെ മുദ്ര’ എന്ന് അര്‍ഥം നല്‍കുകയായിരുന്നു. ”എനിക്കുശേഷം നബി വരില്ല’ എന്ന നബി വചനത്തെ വ്യാഖ്യാനിച്ചത്, ‘അന്യസമുദായങ്ങളില്‍ നിന്നും നബിമാര്‍ വരില്ല’ എന്ന രൂപത്തിലാണ്.

ക്രൈസ്തവരുടെ മിശിഹായും, ഹൈന്ദവരുടെ കൃഷ്ണാവതാരവുമാണ് താനെന്നും എന്നില്‍ വിശ്വസിക്കാത്തവര്‍ നരകവാസികളാണെന്നും സിയാല്‍ കോട്ടിലെ തന്റെ പ്രഭാഷണത്തില്‍ ഗുലാം അഹ്‌മദ് പറഞ്ഞിരുന്നു.

ഗുലാം അഹ്‌മദിന്റെ അനുയായികളും ഈ പ്രവാചകത്വ വാദ സ്ഥിരീകരണത്തിനായി പലതും ഉന്നയിച്ചു. ഈസാനബി(അ)യുടെ ആകാശാരോഹണമാണ് ‘വാഗ്ദത്ത മസീഹ്’ അവകാശവാദത്തിന് പ്രധാന തടസ്സം. അതിനാല്‍ ഈസാനബി(അ) മരിച്ചതായി ഇവര്‍ പറഞ്ഞു. കുരിശിലേറ്റപ്പെട്ട ക്രിസ്തു അതില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയും കാശ്മീരില്‍ വച്ച് മരിക്കുകയുമാണുണ്ടായതെന്നുമാണ് ഇവര്‍ വിശദീകരിച്ചത്.

ജിഹാദിനെ ദുര്‍ബലപ്പെടുത്തിയെന്നും ഗുലാം അഹ്‌മദ് പ്രഖ്യാപിച്ചു. ജിഹാദിന്റെ പേരില്‍ ആരെയെങ്കിലും വധിക്കുന്നവന്‍ കാഫിറാണെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യഭിചാരം ആരു നടത്തിയാലും ശിക്ഷ നൂറടിയാണ്, എറിഞ്ഞുകൊല്ലല്‍ ശിക്ഷയില്ല, എന്നിങ്ങനെയുള്ള തന്റേതായ മത നിയമങ്ങളും ഇദ്ദേഹം പഠിപ്പിച്ചു.

1908ലാണ് ഗുലാം അഹ്‌മദ് മരിച്ചത്. ഏറ്റവും അടുത്ത അനുയായി ഹകീം നൂറുദ്ദീനാണ് ഒന്നാം ഖലീഫയായി സ്ഥാനമേറ്റത്. രണ്ടാമത്തെ ഖലീഫയാണ് അഹ്‌മദിന്റെ മകന്‍ മീര്‍സ ബശീറുദ്ദീന്‍. ഇന്നും ലണ്ടന്‍ ആസ്ഥാനമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളിലും, പാക്കിസ്താനിലും, അമേരിക്കയിലും, കേരളമുള്‍പ്പെടെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും അഹ്‌മദികളുണ്ട്. പാക്കിസ്താനില്‍ ഇവരെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മക്ക റാബിത്വത്തില്‍ ആലമില്‍ ഇസ്‌ലാമി 1974 ഏപ്രില്‍ 10ന് ഖാദിയാനിസത്തെ മുസലിം വിരുദ്ധ പ്രസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

മുൻപത്തെ ലേഖനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ (1993)
അടുത്ത ലേഖനം അബൂബക്കര്‍ കാരക്കുന്ന്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI