വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > ശാസ്ത്രജ്ഞര്‍ > ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഉള്ളടക്കം

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ പദ്ധതിക്ക് രൂപകല്പന ചെയ്യാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

Mohamed Kamal Ismail

1908 സെപ്തംബര്‍ 15 ന് ഡക്കാലിയ ഗവര്‍ണറേറ്റിലെ മിത്ഗാമര്‍ നഗരത്തിലാണ് മുഹമ്മദ് കമാല്‍ ജനിച്ചത്. നഗരത്തിലെ പ്രൈമറി സ്‌കൂളില്‍ പഠിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം അലക്‌സാണ്ട്രിയയിലേക്ക് മാറി. അവിടെ അബ്ബാസിയ സ്‌കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കെയ്‌റോയിലെ കിംഗ് ഫുആദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം. എഞ്ചിനീയറിങ്ങ് പഠനത്തോടൊപ്പം വാസ്തുവിദ്യയിലും വ്യുത്പത്തി നേടി. ബിരുദാനന്തരം വാസ്തുകലയെ നവീകരിക്കുകയും ഈജിപ്ഷ്യന്‍ പള്ളികളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും പ്രചോദനമായി.

ഈജിപ്തിന്റെ ചരിത്രത്തില്‍ ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, റോയല്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ ചേരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ബിരുദം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ഇതെല്ലാമായിരുന്നു മുഹമ്മദ് കമാല്‍.
1930-കളുടെ തുടക്കത്തില്‍ കിംഗ് ഫുആദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1933-ല്‍ ഫ്രാന്‍സിലെ ബോസല്‍ സ്‌കൂളില്‍ നിന്ന് വാസ്തുകലയില്‍ ഡോക്ടറേറ്റ് നേടി. ഈ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മുഹമ്മദ് കമാല്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എഞ്ചിനീയറിംഗിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.

ഈജിപ്തില്‍ തിരിച്ചെത്തി, റോയല്‍ ബില്‍ഡിംഗ്‌സ് അതോറിറ്റിയില്‍ ജോലി ചെയ്തു. 1948ല്‍ അതിന്റെ ഡയറക്ടറായി. അക്കാലത്തെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും വകുപ്പുകളുടെയും നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഹൈക്കോടതി, ടെലിഫോണ്‍, സര്‍ക്കാര്‍ സമുച്ചയങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ കരവിരുതുകളാല്‍ രൂപകല്പന ചെയ്യപ്പെട്ടു.

വിശുദ്ധ ഹറമുകളുടെ വിപുലീകരണം

ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവ് മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി എന്നിവയുടെ വിപുലീകരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും മുഹമ്മദ് കമാലിനെ ചുമതലപ്പെടുത്തി. നടന്നതില്‍ ഏറ്റവും വലിയ വിപുലീകരണമായിരുന്നു ഇത്.
നബിയുടെ മസ്ജിദിന്റെ വിസ്തീര്‍ണം 14,000 ചതുരശ്ര മീറ്ററായിരുന്നു. അത് 104,000 ചതുരശ്ര മീറ്ററായും മസ്ജിദുല്‍ ഹറം 265,000 ചതുരശ്ര മീറ്ററില്‍ നിന്ന് 315,000 ചതുരശ്ര മീറ്ററായും വര്‍ധിപ്പിച്ചു. മേല്ക്കൂര, എയര്‍കണ്ടീഷണറുകള്‍, അണ്ടര്‍ഗ്രൗണ്ടിനകത്ത് 5000 കാറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാരേജ്, തണുപ്പും ചൂടും ബാധിക്കാത്ത വെള്ള മാര്‍ബിള്‍ തുടങ്ങി അദ്ദേഹം മേല്‍നോട്ടം വഹിച്ച വിപുലീകരണ പദ്ധതികളേറെയാണ്. ജോലികളുടെ ആകെ ചെലവ് 18 ബില്യണ്‍ ഡോളറാണ്.

മുഹമ്മദ് കമാല്‍ ഇസ്മായില്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ കഠിനാധ്വാനം ചെയ്തു. വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടും, എഞ്ചിനീയറിംഗ് രൂപകല്പനയ്‌ക്കോ മേല്‍നോട്ടത്തിനോ ഒരു പ്രതിഫലവും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഫഹ്ദ് രാജാവും ബിന്‍ ലാദന്‍ കമ്പനിയും ഏറെ ശ്രമിച്ചിട്ടും കമാലിന്നയച്ച ദശലക്ഷക്കണക്കിന് റിയാലിന്റെ ചെക്ക് അദ്ദേഹം മടക്കിയയച്ചു. അദ്ദേഹം ബക്കര്‍ ബിന്‍ ലാദനോട് പറഞ്ഞു: ‘രണ്ട് പവിത്രമായ മസ്ജിദുകളില്‍ ഞാന്‍ എന്തിന് എന്റെ ജോലിക്ക് പണം സ്വീകരിക്കണം? വിധി ദിനത്തില്‍ ഞാന്‍ അല്ലാഹുവിനെ എങ്ങനെ നേരിടും?’.

ഹറമില്‍ തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യുന്നതിന് നിലത്ത് പാകിയ മാര്‍ബിളിനു പിന്നില്‍ അതിശയകരമായ ഒരു കഥയുണ്ട്. ചൂട് പൂര്‍ണമായും ആഗിരണം ചെയ്യുന്ന പ്രത്യേക തരം മാര്‍ബിളാ ണ് അവിടെ പാകിയിട്ടുള്ളത്. ഗ്രീസിലെ ഒരു ചെറിയ പര്‍വതത്തില്‍ മാത്രമേ അവ കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളൂ.
അദ്ദേഹം ഗ്രീസിലേക്ക് പോയി. അവിടെയുള്ളതിന്റെ പകുതി മാര്‍ബിളായിരുന്നു ആവശ്യമുണ്ടായിരുന്നത്. അവരുമായി കരാര്‍ ഒപ്പിട്ടു. മാര്‍ബിള്‍ മക്കയിലെത്തിച്ച് അവ നിലത്തു പാകി.

15 വര്‍ഷത്തിന് ശേഷം മസ്ജിദുന്നബവിയുടെ പരിസരത്ത് സമാനമായ തരത്തില്‍ മാര്‍ബിളിടാന്‍ സുഊദി സര്‍ക്കാര്‍ കമാലിനോട് ആവശ്യപ്പെട്ടു. ഹറമില്‍ പതിച്ച അതേ മാര്‍ബിള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. കാരണം നേരത്തേ തന്നെ ആ മാര്‍ബിള്‍ ശേഖരത്തിന്റെ പകുതി അദ്ദേഹം മക്കയിലേക്ക് വാങ്ങിയിരുന്നല്ലോ.

മുഹമ്മദ് കമാല്‍ ഗ്രീസിലേക്ക് പോയി. കമ്പനിയുടെ ഡയറക്ടറോട് സ്‌റ്റോക്കിന്റെ ബാലന്‍സ് ചോദിച്ചു. അത് വിറ്റുപോയെന്ന് പറഞ്ഞു. ഇതു കേട്ടപ്പോള്‍ മുഹമ്മദ് കമാല്‍ ദുഃഖിതനായി. അടുത്ത ദിവസത്തെ വിമാനത്തില്‍ മടങ്ങാനൊരുങ്ങി. ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ബാക്കിയുള്ളത് ആരാണ് വാങ്ങിയതെന്ന് ആരാഞ്ഞു.

വാങ്ങുന്നയാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അവര്‍ മറുപടി നല്കി. ഗ്രീസ് വിടുന്നതിന് ഒരു ദിവസം മാത്രമേ ഉള്ളൂവെങ്കിലും നേരത്തെ വാങ്ങിയ ആളുമായി ബന്ധപ്പെട്ടു നോക്കാന്‍ അവരോട് അഭ്യര്‍ഥിച്ചു. മാര്‍ബിളിന്റെ ബാക്കി ഭാഗം വാങ്ങിയ ആളെ കണ്ടെത്തണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

അടുത്ത ദിവസം, എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് കുറച്ച് മണിക്കൂര്‍ മുമ്പ്, വാങ്ങിയ ആളെ കണ്ടെത്തിയ വിവരം ലഭിച്ചു. ഒരു സൗദി കമ്പനിയായിരുന്നു അത് വാങ്ങിയിരുന്നത്.

അദ്ദേഹം സുഊദിയിലേക്ക് മടങ്ങി. മാര്‍ബിളിനെക്കുറിച്ച് ചോദിക്കാന്‍ കമ്പനിയുടെ ഓഫീസിലേക്ക് നേരിട്ട് പോയി. അതിപ്പോഴും സ്‌റ്റോക്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അവര്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്താല്‍ കമാല്‍ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരഞ്ഞതെന്ന് മാര്‍ബിളിന്റെ ഉടമ ചോദിച്ചു. മുഹമ്മദ് കമാല്‍ മുഴുവന്‍ കഥയും പറഞ്ഞു. മെറ്റീരിയല്‍ വാങ്ങുന്നതിന് ആവശ്യമായ വിലയെഴുതാന്‍ തന്റെ ബ്ലാങ്ക് ചെക്ക് അവര്‍ക്ക് നല്കി.
പക്ഷേ, ഉടമ ഒരു ദിര്‍ഹം പോലും സ്വീകരിക്കില്ലെന്ന് കമാലിനോട് പറയുകയും പകരം എല്ലാ മാര്‍ബിളും ‘ഫീസബീലില്ലാഹ്’ (അല്ലാഹുവിന് വേണ്ടി) സൗജന്യമായി നല്കുമെന്ന് പ്രത്യുത്തരമേകി.

രചനകള്‍

ഈജിപ്ഷ്യന്‍ പള്ളികളുടെ രൂപകല്പനകളും ശൈലികളും വാസ്തുവിദ്യാ സവിശേഷതകളും ഇസ്‌ലാമിക നാഗരികതയുടെ ഓരോ ഘട്ടവും വിശദമാക്കുന്ന നാല് വാല്യങ്ങളുള്ള ഒരു എന്‍സൈക്ലോപീഡിയ അറബ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലൈബ്രറിയിലേക്ക് അദ്ദേഹം സമര്‍പിച്ചു. ഈ ഗ്രന്ഥം യൂറോപ്പില്‍പ്രിന്റ് ചെയ്‌തെങ്കിലും ലൈബ്രറികളിലല്ലാതെ ഇതിന്റെ പകര്‍പ്പുകളൊന്നും ഇന്ന് അവശേഷിക്കുന്നില്ല.

സ്വകാര്യ ജീവിതം
44ാം വയസ്സിലാണ് അദ്ദേഹം വിവാഹിതനാവുന്നത്. ഒരു മകന്‍ ജനിച്ചെങ്കിലും ഭാര്യ മരണപ്പെട്ടു. അതിനുശേഷം അദ്ദേഹം അവിവാഹിതനായി തുടര്‍ന്നു. മാധ്യമങ്ങളുടെയും പ്രശസ്തിയുടെയും പണത്തിന്റെയും വെളിച്ചത്തില്‍ നിന്ന് അകന്ന് രണ്ടു വിശുദ്ധ മസ്ജിദുകളുടെ സേവനത്തിനായി ജീവിതം മാറ്റി വെക്കുകയും ചെയ്തു. 2008 ല്‍ മരണപ്പെട്ടു.

 

 

മുൻപത്തെ ലേഖനം ഡോ: സാകിര്‍ ഹുസൈന്‍
അടുത്ത ലേഖനം ഡോ . അക്തര്‍ ഹമീദ് ഖാന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI