വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ഉമവികളുടെ ഭരണകാലം

ഉമവികളുടെ ഭരണകാലം

ആമുഖം

മുഹമ്മദ് നബിയുടെയും നാലു ഖലീഫമാരുടെയും കാലശേഷം ഇസ്‌ലാമിക ലോകത്തിന്റെ ഭരണ സാരഥ്യമേറ്റവരാണ് ഉമവികള്‍. മുആവിയത്തുബ്‌നു അബീ സുഫ്‌യാനാണ് ഈ ഭരണത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പിതാമഹനും ഖുറൈശി കുലത്തിലെ പ്രധാനിയുമായ ഉമയ്യത്തുബ്‌നു അബ്ദിശ്ശംസിലേക്ക് ചേര്‍ത്തിയാണ് ഇതിനെ ഉമവി ഭരണം എന്നു വിളിക്കുന്നത്.

ഖലീഫമാര്‍ (തിരുനബിയുടെ പിന്‍ഗാമികള്‍) നാലുപേരാണ്. ഖിലാഫത്തിനുശേഷം വന്ന ഉമവി ഭരണത്തെ പൊതുവെ രാജവാഴ്ചയായാണ് ഇസ്‌ലാമിക ചരിത്രം കാണുന്നത്. അതുകൊണ്ടു തന്നെ ഉമവി ഭരണാധികാരികളെ അമീര്‍ എന്നതിനു പകരം മലിക് (രാജാവ്) എന്നാണ് അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല ഖലീഫമാരെ തെരഞ്ഞെടുത്തിരുന്നത് ബൈഅത്തിലൂടെയായിരുന്നു. എന്നാല്‍ മുആവിയയ്ക്കുശേഷം ഭരണം പിടിച്ചെടുക്കുകയാണ് ചെയ്തത്. മക്കളോ അടുത്ത ബന്ധുക്കളോ പിന്‍ഗാമികളായി നിശ്ചയിക്കപ്പെടുന്ന സമ്പ്രദായം ആരംഭിച്ചു. 90 വര്‍ഷക്കാലം (ക്രി. 661-750) നീണ്ടുനിന്ന ഉമവി ഭരണം ഇസ്‌ലാമിന്റെ സുവര്‍ണ കാലം കൂടിയായിരുന്നു.

History

Ask Kavadam AI