വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ഉമ്മുല്‍ മുഅ്മിനീന്‍

ഉമ്മുല്‍ മുഅ്മിനീന്‍

ആമുഖം

മുഹമ്മദ് നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് ഇസ്‌ലാം നല്കിയ പദവിയാണ് ഉമ്മുല്‍ മുഅ്മിനീന്‍, അഥവാ സത്യവിശ്വാസികളുടെ മാതാക്കള്‍. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ വിധവയെ ഇദ്ദകാലം കഴിഞ്ഞാല്‍ മറ്റാര്‍ക്കും വിവാഹം ചെയ്യാമെന്നാണ് ഇസ്‌ലാമിന്റെ വിധി. എന്നാല്‍ ഈ നിയമം നബിക്കു ബാധകമല്ല. നബി(സ്വ)യുടെ വിയോഗാനന്തരം അവിടുത്തെ ഭാര്യമാര്‍ വിധവകളാണെങ്കിലും അവരെ ആര്‍ക്കും വിവാഹം ചെയ്തുകൂടാ. നബിയുടെ ഭാര്യമാര്‍ വിശ്വാസികളുടെ ഉമ്മ (ഉമ്മുല്‍ മുഅ്മിനീന്‍) എന്ന പദവിയിലാണുള്ളത്. ഉമ്മയെ വിവാഹം ചെയ്തുകൂടല്ലോ. യുക്തിഭദ്രമായ ഒരു നിയമമാണിത്.

ഇരുപത്തി അഞ്ചാമത്തെ വയസ്സിലാണ് നബി(സ്വ) ആദ്യമായി വിവാഹിതനാകുന്നത്. ജാഹിലിയ്യ സമ്പ്രദായമനുസരിച്ച് പുരുഷന്‍ എത്ര വിവാഹം കഴിക്കുന്നുവെന്നതിന് കണക്കില്ലായിരുന്നു. ഇസ്‌ലാം അത് നിര്‍ത്തി. സാധാരണ നിലയില്‍ ഒരു സ്ത്രീയെ വിവാഹം ചെയ്യാമെന്നും അനിവാര്യഘട്ടത്തില്‍ പൂര്‍ണ നീതി പുലര്‍ത്തിക്കൊണ്ട് നാലു സ്ത്രീകളെ വരെ വിവാഹം ചെയ്യാമെന്നും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ നബി(സ്വ) അല്ലാഹുവിന്റെ കല്പന പ്രകാരം പ്രത്യേകമായ സാഹചര്യങ്ങള്‍ മൂലം നാലിലേറെ വിവാഹം ചെയ്തിട്ടുണ്ട്.

History

Ask Kavadam AI