വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം ഗസ്‌നവി ഭരണകൂടം

ഗസ്‌നവി ഭരണകൂടം

ആമുഖം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായി കാബൂളിന് തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന നഗരമാണ് ഗസ്‌ന. ഈ നഗരം തലസ്ഥാനമാക്കി സാമാനീ സൈന്യാധിപരി ലൊരാളായിരുന്ന അലിബ്ബ് തകീന്‍ എന്നയാളുടെ പുത്രന്‍ അബൂമന്‍സൂര്‍ സുബക്തകീന്‍ സ്ഥാപിച്ച സ്വതന്ത്ര ഭരണകൂടമാണ് ഗസ്‌നവി(976-1186). ക്രി. വ. 977ലാണ് ഈ ഭരണകൂടം നിലവില്‍ വന്നത്. ഗസ്‌ന, തലസ്ഥാനമായി സ്വീകരിച്ച അദ്ദേഹം, സാമാനീ ഭരണത്തില്‍ നിന്ന് അന്നാട്ടുകാരെ മോചിപ്പിച്ചു.

രാജ്യ വിസ്തൃതിയില്‍ താല്പര്യം കാട്ടിയ സുബക്തകീന്‍ ഖുറാസാന്‍ കീഴടക്കി. ലാഹോറിലെ രാജാവായിരുന്ന ജയ്പാലിനെയും തോല്പിച്ചു. കപ്പം നല്‍കാമെന്ന വ്യവസ്ഥയില്‍ രാജ്യം തിരിച്ചു നല്‍കിയെങ്കിലും വീണ്ടും അക്രമ സ്വഭാവം കാണിച്ച ജയ്പാലിനെ അടിച്ചമര്‍ത്തി അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ തന്റെ അധീനതയിലാക്കി സബക്തകീന്‍.

യുദ്ധ തല്പരനായിരുന്നുവെങ്കിലും നീതിമാനും മതഭക്തനും കൂടിയായിരുന്നു സബക്തകീന്‍. ഇസ്‌ലാമിനെ പ്രചരിപ്പിക്കാന്‍ ഉത്സാഹം കാട്ടി. രണ്ടു ദശാബ്ദക്കാലമാണ് സബക്തകീന്‍ നാടുവാണത്.

മരണശേഷം ഇളയപുത്രന്‍ ഇസ്മാഈലാണ് ഭരണമേറ്റതെങ്കിലും അധിക നാള്‍ അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

History

Ask Kavadam AI