വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം സ്‌പെയിനിലെ അമവി ഭരണം

സ്‌പെയിനിലെ അമവി ഭരണം

ആമുഖം

അവസാനത്തെ ഉമവി ഖലീഫ മര്‍വാനുബ്‌നു മുഹമ്മദിനെ മറിച്ചിട്ട് അബുല്‍ അബ്ബാസ് അസ്സഫ്ഫാഹ് ക്രി.വ.750(ഫി.132)ല്‍ ദമസ്‌കസ് പിടിച്ചു. നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസിന്റെ സന്തതികളില്‍പെട്ട ഇവര്‍ അബ്ബാസി ഭരണകൂടത്തിന് ശിലയിടുകയും ചെയ്തു.

തിരിച്ചുവന്ന് ഭരണം പിടിക്കാന്‍ ഉമവി കുടുംബത്തിലെ ആരും അവശേഷിക്കരുത് എന്ന ചിന്തയില്‍ അബുല്‍ അബ്ബാസിന്റെ സൈന്യം സിറിയയെ ഉമവി മുക്തമാക്കി. ചിലരെ വധിച്ചു. പലരും രാജ്യം വിട്ടു. ഇനിയും ബാക്കിയായവര്‍ക്ക് പൊതുമാപ്പും നല്‍കി. എന്നാല്‍ അവരില്‍ രണ്ടു സഹോദരങ്ങള്‍, അവര്‍ കാത്തിരുന്നു. പുതിയൊരു പുലരിക്കായി. ഒടുവില്‍ അവരെത്തേടിയും അബ്ബാസി സേനയെത്തി. പക്ഷേ, അവരില്‍ ഒരാള്‍ ടൈഗ്രീസ് നീന്തിക്കടന്ന് രക്ഷപ്പെട്ടു. വര്‍ഷങ്ങളോളം അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ കോര്‍ദോവയിലെത്തി, പില്ക്കാലത്ത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ചൈതന്യഭൂമിയായ സ്‌പെയിനിന്റെ തലസ്ഥാന നഗരിയില്‍.

സ്വപ്രയത്‌നത്താല്‍ ആ യുവാവ് സ്‌പെയിനിന്റെ ഹൃദയം കവര്‍ന്നു. ചെങ്കോല്‍ പിടിച്ചു. ആ നാട്ടുകാരുടെ അമീറുമായി. ബഹുമാനാദരവുകളോടെ അവര്‍ തങ്ങളുടെ അമീറിനെ അഭിസംബോധന ചെയ്തു. അബ്ദുറഹ്‌മാന്‍ അദ്ദാഖില്‍ (നവാഗതനായ അബ്ദുറഹ്‌മാന്‍).

അബ്ബാസി ഖിലാഫത്തിനു കീഴിലെ സ്‌പെയിന്‍ കീഴടക്കി. ഉമവി ഖലീഫയായിരുന്ന ഹിശാമുബ്‌നു അബ്ദില്‍ മലിക്കിന്റെ പൗത്രന്‍ അബ്ദുറഹ്‌മാനുബ്‌നു മുആവിയ സ്ഥാപിച്ച ഭരണകൂടമാണ് ഉമവി ഭരണം. ക്രി. 756 (ഹി. 138)ല്‍ തുടങ്ങിയ ഈ ഭരണം മൂന്നു നൂറ്റാണ്ടോളം നിലനിന്നു. ക്രി.വ.1027(ഹി.418)ല്‍ ഹിശാം മൂന്നാമന്റെ നിര്യാണത്തോടെയാണ് ഭരണം തകര്‍ന്നത്.

നാഗരികതയുടെയും സംസ്‌കാരത്തിന്റെയും നെറുകയില്‍ സ്‌പെയിനിനെ പ്രതിഷ്ഠിക്കാന്‍ ഈ ഉമവീ ഇമാറാത്തിന് കഴിഞ്ഞു.

History

Ask Kavadam AI