വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം ചരിത്രം രസതന്ത്രം

രസതന്ത്രം

ആമുഖം

ശാസ്ത്രശാഖകളില്‍ ഏറ്റവും സമ്പുഷ്ടമായ ഒന്നാണ് രസതന്ത്രം. പദാര്‍ഥങ്ങളുടെ ഘടനയെയും ഗുണങ്ങളെയും അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളെയെയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ഇതിന് രസായനശാസ്ത്രം എന്നും പേരു പറയപ്പെടുന്നു.

പദാര്‍ഥങ്ങളെ അണുതലം മുതല്‍ തന്മാത്രാ തലം വരെ കണക്കിലെടുത്ത് അവ തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍, അതു മൂലമുണ്ടാകുന്ന മാറ്റങ്ങള്‍, പ്രവര്‍ത്തനസമയത്ത് ഊര്‍ജത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച പഠനം ഈ ശാസ്ത്ര ശാഖയുടെ പരിധിയില്‍ വരുന്നതാണ്. അണുവിലെ കണങ്ങളിടങ്ങിയിരിക്കുന്ന വൈദ്യുത ചാര്‍ജുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലങ്ങളാണ് രസതന്ത്രത്തിന്റെ അടിസ്ഥാനം.

അറബിയില്‍ ‘അല്‍കീമിയ’ എന്ന് അറിയപ്പെടുന്ന രസതന്ത്രത്തില്‍ പ്രാവീണ്യമുള്ള ജാബിറുബ്‌നു ഹയ്യാനെപ്പോലുള്ള നിരവധി വ്യക്തികള്‍ ചരിത്രത്തില്‍ കാണാം. ആധുനിക ശാസ്ത്രരംഗത്ത് ആണവ ശാസ്ത്രജ്ഞനായ അബ്ദുല്‍ ഖാദര്‍ ഖാനെ പോലെയുള്ള പ്രതിഭാശാലികള്‍ ഉണ്ടായിട്ടുണ്ട്.

History

Ask Kavadam AI