വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി

വിവരസാങ്കേതികതയുടെയും വിജ്ഞാന വിസ്‌ഫോടനത്തിന്റെയും കാലഘട്ടമാണിത്. വിദ്യാഭ്യാസം മുതല്‍ കച്ചവടം വരെ ഓണ്‍ലൈന്‍ ആയി മാറിയ ഇന്ന്, ചെറുതും വലുതുമായ ഏതൊരു വിവരത്തിനും ഇന്റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ സകല വിവരങ്ങളുടെയും കലവറയും ‘ആധികാരിക സ്രോതസ്സു’മായിത്തീരുകയാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കായി കണക്കാക്കിക്കൂടാ.

ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കാന്‍ നെറ്റും സൈറ്റും പരതുമ്പോള്‍ യാഥാര്‍ഥ വിവരങ്ങള്‍ മാത്രമല്ല, അസത്യങ്ങളും അര്‍ധസത്യങ്ങളും കൂടിയാണ് ലഭ്യമാകുന്നത്.. മാത്രമല്ല, ചിലപ്പോള്‍ ലക്ഷ്യത്തില്‍ നിന്നെത്രയോ പിഴച്ച വഴിയിലാവും ചെന്നെത്തുക.

ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിന്റെ ശരിയായ പാതയിലേക്കൊരു കവാടം തുറന്നു വെയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി’ പിറവി കൊള്ളുന്നത്.

ലക്ഷ്യം

ഇസ്‌ലാം സംബന്ധമായി മറ്റു പോര്‍ട്ടലുകള്‍ ലഭ്യമാണെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി യാഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടാനും മനസ്സിലാക്കാനുമുള്ള അവസരം ഒരുക്കുകയാണ് കവാടം.

പ്രത്യേകത

ഇസ്‌ലാമിന്റെ ഏതെങ്കിലും ഭാഗം വിശദീകരിക്കുകയല്ല മറിച്ച് എല്ലാ വിഷയങ്ങളും സമഗ്രമായി പ്രതിപാദിക്കുകയാണിവിടെ. ഇസ്‌ലാമിലെ വിശ്വാസ-അനുഷ്ഠാന-സംസ്‌കാരങ്ങളും മുസ്‌ലിം ലോകത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളുന്ന ഈ പോര്‍ട്ടല്‍ പ്രാഥമിക പഠിതാക്കള്‍ മുതല്‍ ഗവേഷകര്‍ക്കു വരെ ഉപയോഗിക്കത്തക്കവിധം ബഹുതലസ്പര്‍ശിയാണ്.

ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങളില്‍ പ്രതിപാദിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാരാണ് ഇതിന്റെ ഓരോ ഭാഗവും തയ്യാറാക്കിയിരിക്കുന്നത്.

ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും നബിചര്യ (സുന്നത്ത്) യുമാണ്. അവയുടെ അനുബന്ധമായിഇജ്മാഅ് (പണ്ഡിതന്‍മാരുടെ ഐകകണ്‌ഠ്യേനയുള്ള തീരുമാനം),ഖിയാസ് (ഗവേഷണാത്മക നിഗമനങ്ങള്‍) എന്നിവയും സ്വീകരിച്ചിട്ടുണ്ട്. അനുവാചകര്‍ക്ക് തുടര്‍പഠനത്തിനുതകുന്ന തരത്തില്‍ റഫറന്‍സുകളും കൃത്യമായി കൊടുത്തിട്ടുണ്ട്. ഓരോ വിഷയവും വിശദമായി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എവിടെ അന്വേഷിക്കണം എന്ന് ഈ റഫറന്‍സുകള്‍ വഴി കാണിക്കും.

നിലപാട്

മുസ്‌ലിം ലോകത്ത് ഇസ്‌ലാമിക വിഷയങ്ങളിലുള്ള വിശകലനങ്ങള്‍ മിക്കപ്പോഴും ലഭ്യമാകുന്നത് മദ്ഹബുകളുടെ (school of thought) നിലപാടുതറയില്‍ നിന്നു കൊണ്ടായിരിക്കും. മലയാളികള്‍ക്കിടയിലാണെങ്കില്‍ മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെട്ടു കൊണ്ടാണ് കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത്. ഇസ്‌ലാം കവാടത്തിന്റെ ഉള്ളടക്കങ്ങള്‍ക്ക് ഏതെങ്കിലും മദ്ഹബുമായോ പ്രസ്ഥാനങ്ങളുടെ ചിന്താധാരകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രമാണങ്ങളോട് മാത്രമാണ് പ്രതിബദ്ധത.

ഉള്ളടക്കം കുറ്റമറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനുഷ്യര്‍ക്ക് പൂര്‍ണതയില്ലല്ലോ. കണ്ടെത്തുന്ന/ചൂണ്ടിക്കാണിക്കപ്പെടുന്ന സ്ഖലിതങ്ങള്‍ അപ്പപ്പോള്‍ തിരുത്താന്‍ ഒരുക്കമാണ്. സമകാലിക ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യുകയും വിവരസാങ്കേതിക രംഗത്തെ നൂതന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. ഇന്‍ശാ അല്ലാഹ്.

സിനാപ്‌സ്

synapse

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനാപ്‌സ് എന്ന സമിതിയാണ് ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറിയുടെ അണിയറയില്‍. മനുഷ്യന്റെ നാഡീവ്യൂഹത്തിലെ (nervous system) സങ്കീര്‍ണ ധര്‍മങ്ങളുള്ള ഒരു ഘടകമാണ് സിനാപ്‌സ്. വൈജ്ഞാനിക ധൈഷണിക രംഗങ്ങളില്‍ ഒരു സിനാപ്‌സ് ആയി നിലകൊള്ളാന്‍ ഈ ഓണ്‍ലൈന്‍ പോര്‍ട്ടലിന് സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

History

Ask Kavadam AI