വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > പ്രസ്ഥാനം > കക്ഷികളും പ്രസ്ഥാനങ്ങളും > അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ

അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ

പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ സുന്നത്തും സഹാബികളുടെ ഏകാഭിപ്രായത്തെയും അടിസ്ഥാനമാക്കി നിലകൊള്ളുന്ന ഇസ്‌ലാമിക വിശ്വാസധാരയാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ. ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി വിശ്വാസം, ആരാധന, സാമൂഹിക ജീവിതം എന്നിവ ക്രമപ്പെടുത്തുകയാണ് അഹ്‌ലുസ്സുന്നയുടെ മുഖ്യ സവിശേഷത. ഇസ്‌ലാമിന്റെ ആദ്യകാലം മുതലേ നിലനിന്ന ഈ ധാര, അതിരുവിട്ട ആശയങ്ങളെയും വിഭജനങ്ങളെയും നിരാകാരിച്ച് മിതത്വവും ഐക്യവും ഊന്നിപ്പറയുന്നു. ലോകമാകെ ഭൂരിപക്ഷം മുസ്‌ലിംകള്‍ പിന്തുടരുന്ന ഈ പാത, കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ മതചിന്തയിലും ആചാരങ്ങളിലും അഹ്‌ലുസ്സുന്നയുടെ സ്വാധീനമാണുള്ളത്.
സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അര്‍ഥം. സുന്നത്ത് എന്നാല്‍ വിശുദ്ധ വേദഗ്രന്ഥത്തിന്റെ നിര്‍ദേശങ്ങള്‍. തന്റേതായ വിശദീകരണങ്ങളും കര്‍മങ്ങളും വഴി നബി(സ്വ) പകര്‍ത്തിക്കാണിച്ചു തന്ന പാതയായ നബിചര്യയാണ് ജമാഅത്ത് എന്നാല്‍ ഇവ രണ്ടിനെയും ജീവിതം കൊണ്ട് സാക്ഷാത്കരിച്ചവരുടെ സംഘവുമാണ്.
അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅ എന്നത് ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ കക്ഷിയുടെയോ പേരല്ല. അത് മുസ്‌ലിം സമൂഹത്തിന്റെ വിശേഷണമാണ്. അഹ്‌ലുസ്സുന്നയുടെ ചരിത്രം ഇസ്‌ലാമിന്റെ തന്നെ ചരിത്രമാണ്.
ഖുലഫാഉറാശിദുകള്‍ക്കു ശേഷം മുസ്‌ലിം സമൂഹത്തില്‍ നിരവധി ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ഇസ്‌ലാമിലെ വിശ്വാസകര്‍മാദികള്‍ പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഓരോ ചിന്താധാരയും കക്ഷികളായി മാറി. പരസ്പര ആശയ സംവാദങ്ങള്‍ മാത്രമല്ല ആക്ഷേപങ്ങളും കിടമത്സരങ്ങളും നടന്നു. ചിലപ്പോഴെങ്കിലും പരസ്പരം സത്യനിഷേധം (കുഫ്ര്‍) ആരോപണം പോലും ഉണ്ടായി. കലുഷമായ ഈ സാഹചര്യത്തില്‍ ഒരു ചിന്താ പ്രസ്ഥാനത്തിന്റെ കൂടെ നില്ക്കാതെ വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും മുറുകെപിടിച്ചു ജീവിക്കുക എന്ന അടിസ്ഥാന തത്ത്വംസ്വീകരിച്ചവര്‍ തങ്ങള്‍ സുന്നത്തിന്റെ ആള്‍ക്കാരാണെന്നും സച്ചരിതരായ മുന്‍ഗാമികളുടെ (സ്വഹാബത്തിന്റെ) മാര്‍ഗം അവലംബിക്കുന്നു എന്നും പ്രഖ്യാപിച്ചു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ വേറൊരു കക്ഷിയല്ല. ഒരു കക്ഷിയിലും ചേരാതിരിക്കുക എന്ന നിലപാടെടുത്തവരാണ് അവര്‍.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കുകയും, നാലു ഖലീഫമാരും സ്വഹാബത്തും സച്ചരിതരാണെന്ന് അംഗീകരിക്കുകയും വിശ്വാസ (ഈമാന്‍) കാര്യങ്ങള്‍ പ്രഖ്യാപിക്കുകയും ഇസ്‌ലാം കാര്യങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരാണ് അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.

ചരിത്ര പശ്ചാത്തലം

നബി(സ്വ)യുടെയും അബൂബക്ര്‍(റ), ഉമര്‍(റ) എന്നീ ഖലീഫമാരുടെയും കാലത്ത് ഇസ്‌ലാമിക സമൂഹം ശാന്തമായി മുന്നോട്ടുപോയി. എന്നാല്‍ മൂന്നാം ഖലീഫ ഉസ്മാന്‍(റ)വിന്റെ കാലത്ത് ചില പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങി. നിര്‍മല ഹൃദയനും സൗമ്യനുമായ ഖലീഫയുടെ നിഷ്‌കളങ്കതയെ ചിലര്‍ മുതലെടുത്തതാണ് കാരണങ്ങളായത്. ഒടുവില്‍ ഈ ഛിദ്രശക്തികള്‍ അദ്ദേഹത്തെ വധിച്ചു. അലി(റ) നാലാം ഖലീഫയുമായി.
ഇതോടെ പ്രശ്‌നം രൂക്ഷമായി. ഉസ്മാന്റെ(റ) കൊലയാളികളെ പിടികൂടി ശിക്ഷിക്കണമെന്ന വിഷയമുയര്‍ത്തി പ്രവാചകപത്‌നി ആഇശ(റ)യും സിറിയയിലെ ഗവര്‍ണര്‍ മുആവിയ(റ)യും രംഗത്തുവന്നു. സൈനിക നീക്കം ഇരുവരുടെയും ഭാഗത്തു നിന്നുണ്ടായപ്പോള്‍ ഖലീഫയെന്ന നിലയില്‍ അലി(റ)ക്ക് അത് നേരിടേണ്ടിവരികയുമുണ്ടായി. അങ്ങനെയാണ് ഇസ്‌ലാമിക സമൂഹ ചരിത്രത്തിലെ വേദനാജനകമായ ജമല്‍, സ്വിഫ്ഫീന്‍ ഏറ്റുമുട്ടലുകള്‍ അരങ്ങേറിയത്.
ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. ജമല്‍ യുദ്ധത്തില്‍ നിന്ന് ആഇശ(റ)ക്ക് പിന്തിരിയേണ്ടിവന്നു. സ്വിഫ്ഫീനിലാകട്ടെ മുആവിയ(റ) പരാജയം രുചിക്കുകയും ചെയ്തു. എന്നാല്‍ ബുദ്ധിമാന്മാരായ മുആവിയ(റ)യും അംറുബ്‌നുല്‍ ആസ്വും(റ) പ്രശ്‌നങ്ങള്‍ ഖുര്‍ആനിലേക്ക് മടക്കണമെന്നും മധ്യസ്ഥ ചര്‍ച്ചയിലൂടെ ഖിലാഫത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കണെന്നും ആവശ്യം ഉന്നയിച്ച് രംഗത്തുവന്നു. ഇത് അലി(റ) മനമില്ലാമനസ്സോടെ സമ്മതിക്കേണ്ടി വരികയായിരുന്നു.
ഈ വിധിതീര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് ഇസ്‌ലാമിക സമൂഹത്തില്‍ ആദ്യവിള്ളലുണ്ടായത്. ‘വിധി കല്‍പ്പിക്കാനുള്ള അധികാരം അല്ലാഹുവിനാണ്’ എന്ന വാദവുമായി അലി(റ)യുടെ പക്ഷത്തുനിന്നും ചിലര്‍ വേറിട്ടുപോയി. ‘അലി കാഫിറായിരിക്കുന്നു, അതിനാല്‍ പശ്ചാത്തപിച്ചു മതത്തിലേക്ക് മടങ്ങിവരണം’ എന്നാവശ്യപ്പെട്ട് അവര്‍ പുതിയ കക്ഷിയായി. അത്യന്തം തീവ്രതയുള്ള ഒരു വിഭാഗമായി ഖവാരിജുകള്‍ മാറുകയും ചെയ്തു.
ഖവാരിജുകള്‍ അലി(റ)യെ കാഫിറാക്കിയപ്പോള്‍ മറ്റൊരു വിഭാഗം അലി(റ)യെ അതിമാനുഷനാക്കുകയുണ്ടായി. പ്രവാചകനെയും കുടുംബത്തെയും അതിരറ്റ് സ്‌നേഹിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്ത ഈ വിഭാഗം ഖിലാഫത്ത് നബി(സ്വ)യുടെ കുടുംബത്തിനാവണമെന്നും നബി(സ്വ)യുടെ മരണാനന്തരം ഖിലാഫത്തിന് അര്‍ഹന്‍ അലി(റ)യാണെന്നും വാദിച്ചു. ഈ വാദം ഒടുവില്‍ സകല അതിരും ഭേദിച്ച്, അലി(റ) ഇലാഹാണെന്നിടത്തോളം എത്തി. ഇവരാണ് പിന്നീട് ശീഅത്തുഅലി (ശിഈകള്‍) എന്ന വിഭാഗമായത്. ശേഷം വേറെയും കക്ഷി കള്‍ ഉദയം ചെയ്യുകയായിരുന്നു. ഇസ്‌ലാമിക സമൂഹത്തില്‍ നവീന വാദങ്ങളുമായി ഖദ്‌രികള്‍, മുഅ്തസിലികള്‍, മുര്‍ജിഅകള്‍ എന്നീ കക്ഷികള്‍ രംഗപ്രവേശം ചെയ്തു.
ഈ കക്ഷികളെല്ലാം ഖുര്‍ആന്‍ വചനങ്ങളെയും തിരുസുന്നത്തിനെയും തങ്ങളുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കും മറ്റു താല്പര്യങ്ങള്‍ക്കുമായി ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ചിലര്‍ ഖലീഫമാരെ അംഗീകരിച്ചില്ല. സ്വഹാബത്തിനെ ധിക്കരിക്കുകയും ചെയ്തു. ഇവയുടെ പേരുകള്‍ വിഭാഗീയതക്ക് തെളിവാണ്. (വിമതര്‍-ഖവാരിജ്) അലിയുടെ പാര്‍ട്ടി (ശിഅത്തു അലി),  വിട്ടുനിന്നവര്‍ (മുഅ്തസിലി).
എന്നാല്‍ ഈ കക്ഷിത്വങ്ങള്‍ക്കെല്ലാമപ്പുറം തിരുനബി(സ്വ) പകര്‍ന്നു തന്ന വിശ്വാസാദര്‍ശങ്ങള്‍ മാറ്റത്തിരുത്തലുകളൊന്നുമില്ലാതെ അംഗീകരിച്ച് മഹാഭൂരിപക്ഷം ജീവിച്ചു വന്നിരുന്നു. നാലു ഖലീഫമാരെ അംഗീകരിച്ചും, സ്വഹാബത്തിനെ ആദരിച്ചും അവരുടെ കര്‍മ മാതൃകകളെ സ്വീകരിച്ചും ജീവിച്ചവരായിരുന്നു അവര്‍. അവരത്രെ അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ.

അഹ്‌ലുസ്സുന്നത്തിലെ ചിന്താസരണികള്‍

ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിക്കാതെത്തന്നെ ചില ചിന്താസരണികള്‍ അഹ്‌ലുസ്സുന്നയുടെ ഇടയിലും ജന്മം കൊണ്ടിട്ടുണ്ട്. ക്രി.വ.936ല്‍ (ഹിജ്‌റ 324) നിര്യാതനായ അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഇസ്മാഈല്‍ അല്‍ അശ്അരിയുടെ അശ്അരിയ്യ സരണിയാണ് ഇതിലാദ്യത്തേത്. ഇവരാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ എന്ന സംജ്ഞ ആദ്യമായി പ്രയോഗിച്ചതെന്നും പറയപ്പെടുന്നു.
ക്രി.വ 944ല്‍ നിര്യാതനായ അബൂമന്‍സൂര്‍ മുഹമ്മദുബ്‌നു മുഹമ്മദ് അല്‍മാതുരീദിയുടെ പേരിലേക്ക് ചേര്‍ത്തിപ്പറയുന്ന മാതുരീദിയ്യയാണ് മറ്റൊരു ചിന്താസരണി. അശ്അരിയുടെ സമകാലികനാണ് മാതുരീദി.
വിശ്വാസപരമായി നേരിയ വ്യത്യാസങ്ങളുള്ള ഈ സരണികള്‍ക്ക് പുറമെ കര്‍മപരമായ വ്യത്യസ്ത വീക്ഷണങ്ങളിലുടലെടുത്ത സരണികളുമുണ്ടായി. അവയാണ് ശാഫിഈ, ഹമ്പലി, മാലിക്കീ, ഹനഫീ മുതലായ മദ്ഹബുകള്‍. ഇവയ്ക്കു പുറമെ അഹ്‌ലുല്‍ ഹദീസും, ഇബ്‌നു അബീലൈലായുടെ  ചിന്താസരണിയും അഹ്‌ലുസ്സുന്നത്തിന്റെ അകത്തു വരുന്നവയാണ്.
ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനുന്നസാഈ, സുനനു അബീദാവൂദ്, ജാമിഉത്തിര്‍മിദി, സുനനു ഇബ്‌നിമാജ എന്നിവയും അഹ്‌മദുബ്‌നു ഹമ്പലിന്റെ മുസ്‌നദ്, ഇമാം മാലികിന്റെ അല്‍മുവത്ത്വഅ്, സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയവയെയും അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ ആദരവോടെ കാണുന്നു.
ത്വഹാവിയുടെ അല്‍അഖീദത്തുത്വഹാവിയ്യ, നസഫിയുടെ അല്‍അഖാഇദുന്നസഫിയ്യ, അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ഗുന്‍യത്തുത്വാലിബീന്‍, ഇബ്‌നുത്തൈമിയയുടെ ദര്‍ഉ തആരുദില്‍ അഖ്‌ലി വന്നഖ്‌ലി എന്നിവയും മറ്റനവധി ഗ്രന്ഥങ്ങളും അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസരീതികള്‍ വിശകലനം ചെയ്യുന്നുണ്ട്.
വിശ്വാസ-കര്‍മ രംഗങ്ങളില്‍ അഭിപ്രായ ഭിന്നതകളും വീക്ഷണ വ്യത്യാസങ്ങളും പ്രകടിപ്പിച്ചപ്പോഴും അവ പ്രചരിപ്പിക്കാന്‍ ജീവിതം സമര്‍പ്പിച്ചപ്പോഴും ഈ മഹാപണ്ഡിതന്മാര്‍നബി(സ്വ)യുടെ ചര്യയും സ്വഹാബത്തിന്റെ മാര്‍ഗവും മുറുകെ പിടിച്ചു. വീക്ഷണ വ്യത്യാസം പ്രകടിപ്പിച്ച ഇതര പണ്ഡിതരെയോ, അവരുടെ അനുഭാവികളെയോ പിഴച്ചവരും നരകാവകാശികളുമായി കണ്ടില്ല. മറിച്ച്, അവരെ ആദരിക്കുകയാണ് ചെയ്തിരുന്നത്. എന്റേത് മാത്രമാണ് ശരി എന്ന നയം ആരും പുലര്‍ത്തിയതുമില്ല. എന്തെന്നാല്‍ അത് അഹ്‌ലുസ്സുന്നത്തിന്റെ ഉന്നത സംസ്‌കാരത്തിന് എതിരാണ്.

അഹ്‌ലുസ്സുന്ന കേരളത്തില്‍

കേരളത്തിലെ മുസ്‌ലിംകളില്‍ ഏതാണ്ട് നൂറു ശതമാനവും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ കൂടെ നിലകൊള്ളുന്നു. ശിഈകള്‍ കേവലം അംഗുലീപരിമിതരാണ്.
അഹ്‌ലുസ്സുന്നയെ ആഗോളതലത്തില്‍ സുന്നികള്‍ എന്ന ചുരുക്കപ്പേരിലാണ് വിളിക്കാറുള്ളത്. കേരളത്തില്‍ ഇക്കാര്യത്തില്‍ ഒരു ചെറിയ അവ്യക്തതയുണ്ട്. ഇവിടെ സമസ്ത, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് ജമാഅത്ത്, വിവിധ ത്വരീഖത്ത് പ്രസ്ഥാനങ്ങള്‍ തുടങ്ങിയ സംഘങ്ങള്‍ വര്‍ഷങ്ങളായി പ്രബോധന രംഗത്ത് കര്‍മനിരതരാണ്. ആദര്‍ശ പ്രചാരണ മേഖലയില്‍ തങ്ങളുടേതായ പങ്ക് എല്ലാവരും നിര്‍വ്വഹിക്കുകയും ചെയ്യുന്നു.
വിശ്വാസപരമായി അശ്അരീ, മാതുരീദീ സരണികളില്‍ ഒന്നും, അനുഷ്ഠാനപരമായി അഹ്‌ലുസ്സുന്നയിലെ നാലിലൊരു മദ്ഹബും അംഗീകരിക്കുമ്പോള്‍ മാത്രമേ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ ഉള്‍പ്പെടുവെന്നാണ് സമസ്തയുടെ പണ്ഡിതന്മാര്‍ പറയുന്നത്. ഇത് അംഗീകരിക്കുന്നവര്‍ എന്ന നിലയില്‍ സമസ്ത വിഭാഗം, സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ത്വരീഖത്ത് പ്രസ്ഥാനങ്ങളും ഇത് ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്.
അതേസമയം നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി, ഒരു പരിധിവരെ തബ്‌ലീഗ് ജമാഅത്ത് എന്നീ പ്രസ്ഥാനങ്ങളോടൊപ്പമുള്ളവര്‍, മേല്‍ പറഞ്ഞ നയം സ്വീകരിക്കുന്നില്ല. ഖുര്‍ആനും സുന്നത്തും പ്രമാണങ്ങളായി അംഗീകരിക്കുകയും പൂര്‍വ സൂരികളായ സ്വഹാബത്തടക്കമുള്ളവരുടെ ഉത്തമ പാത പിന്‍പറ്റുകയും ചെയ്യലാണ് അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ ശരിയായ നിലപാട് എന്നാണ് അവരുടെ നിലപാട്.
വിശ്വാസികളുടെ സംസ്‌കരണ കാര്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്ത് മുസ്‌ലിംകള്‍ക്ക് അസ്തിത്വവും വ്യക്തിത്വവും നല്‍കിയ മഹാപ്രസ്ഥാനമാണ്. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ വിശ്വാസസംഹിതകളെയും വ്യക്തിനിയമങ്ങളെയും അത് വ്യാഖ്യാനിച്ചു. ആവശ്യമുള്ളിടത്ത് ബുദ്ധിക്കും സ്ഥാനം നല്‍കി. ചിലപ്പോള്‍ ശാസ്ത്രത്തെയും കൂട്ടുപിടിച്ചു. ആത്മീയതക്കു പിന്നില്‍ ഭൗതികതയെ അത് പാടേ മറന്നില്ല. ചിന്താ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്നു.
മുൻപത്തെ ലേഖനം ശീഈകള്‍
അടുത്ത ലേഖനം അശ്അരിയ്യ സരണി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI