വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

അശ്അരിയ്യ സരണി

അശ്അരിയ്യ സരണി ഇസ്‌ലാമിക വിശ്വാസശാസ്ത്രത്തില്‍ (ഇല്‍മുല്‍ കലാം) രൂപം കൊണ്ട പ്രധാനമായൊരു ദാര്‍ശനിക–ആഖീദാ പാഠശാലയാണ്. ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി (റ) യുടെ ചിന്തകളിലാണ് ഈ സരണിയുടെ അടിസ്ഥാനം. ഖുര്‍ആനും സുന്നത്തും മുഖ്യാധാരമാക്കി, ബുദ്ധിശാസ്ത്രത്തെ (അഖ്‌ല്‍) അതിന്റെ പരിധിയില്‍ ഉപയോഗിച്ചാണ് അശ്അരിയ്യ സരണി വിശ്വാസപ്രശ്നങ്ങളെ വിശദീകരിക്കുന്നത്. അത്തരം സമന്വയപരമായ സമീപനം വഴിയാണ് അഹ്‌ലുസ്സുന്ന വല്‍ ജമാഅത്തിന്റെ പ്രധാന വിശ്വാസധാരകളിലൊന്നായി അശ്അരിയ്യ സരണി വളര്‍ന്നത്.

ദൈവത്തിന്റെ ഗുണങ്ങള്‍, ഖദറും സ്വതന്ത്ര ഇച്ഛയും, ഖുര്‍ആന്റെ സൃഷ്ടിത്വം തുടങ്ങിയ വിഷയങ്ങളില്‍ അശ്അരിയ്യര്‍ സ്വീകരിച്ച മിതമായ നിലപാടുകള്‍ ഇസ്‌ലാമിക ചിന്തയെ ശക്തമായി സ്വാധീനിച്ചു. സുന്നി ലോകത്തിലെ നിരവധി പ്രമുഖ പണ്ഡിതന്മാരും സ്ഥാപനങ്ങളും അശ്അരിയ്യ സരണിയെ പിന്തുടര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ആഖീദാ ചരിത്രത്തില്‍ അശ്അരിയ്യ സരണിക്ക് അപൂര്‍വ്വമായ പ്രാധാന്യമുണ്ട്.

ഒരു ദിവസം ബസ്വറയിലെ പള്ളിയില്‍ വെച്ച് അബുല്‍ ഹസന്‍ അശ്അരി ഒരു പ്രഖ്യാപനം നടത്തി. ”എന്നെ അറിഞ്ഞിട്ടുള്ളവര്‍ക്ക് ഞാനാരാണെന്നറിയാം, അറിയാത്തവര്‍ക്കായി എന്നെ പരിചയപ്പെടുത്താം. ഞാന്‍ അബുല്‍ഹസന്‍ അലി. ഇസ്മാഈലുല്‍ അശ്അരിയുടെ മകന്‍. പ്രമുഖ സ്വഹാബി അശ്അരിയുടെ പിന്‍മുറക്കാരന്‍. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും, പരലോകത്ത് വെച്ച് വിശ്വാസികള്‍ അല്ലാഹുവിനെ കാണുകയില്ലെന്നും എനിക്ക് വാദമുണ്ടായിരുന്നു. എന്നാല്‍ ഞാനിതാ പശ്ചാത്തപിച്ച് മടങ്ങിക്കഴിഞ്ഞു. ഞാനതില്‍ നിന്ന് പിന്‍മാറുകയും ചെയ്യുന്നു”.

മുഅ്തസിലികളുടെ വിചിത്രവാദങ്ങള്‍ കൈയൊഴിഞ്ഞ്, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ഋജു പാതയിലൂടെ പഠനവുമായി മുന്നോട്ടുപോയി അഹ്‌ലുസ്സുന്നത്തിന് പുതിയ സരണി കാണിച്ചുകൊടുത്ത മഹാനാണ് അബുല്‍ഹസനില്‍ അശ്അരി. ഇദ്ദേഹമാണ് അല്‍ അശ്അരിയ്യ സരണിയുടെ സ്ഥാപകന്‍.

ചിന്തകളുടെയും പഠനങ്ങളുടെയും വസന്തമായിരുന്നു അബ്ബാസി ഭരണകാലം. അക്കാലത്ത് ക്രി.വ. 873ലാണ് അശ്അരി ജനിക്കുന്നത്. മുഅ്തസിലികള്‍ തിളങ്ങിനില്‍ക്കുന്ന കാലമായിരുന്നു അത്. അബ്ബാസി ഭരണത്തില്‍ അവര്‍ക്കായിരുന്നു മിക്കപ്പോഴും മേധാവിത്വം. മുഅ്തസിലീ ആചാര്യന്‍, അല്‍(ജുബ്ബാഇ)യുടെ ശിഷ്യത്വം സ്വീകരിച്ച അബുല്‍ഹസന്‍ വളര്‍ന്നത് മുഅ്തസിലീ ആശയത്തിന്റെ തണലിലായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് അതിലെ അപകടം ബോധ്യപ്പെട്ടത്. പശ്ചാത്തപിച്ച് മടങ്ങിയ അദ്ദേഹം പുതിയ ചിന്താ സരണിക്ക് ബീജാവാപം നല്‍കുകയായിരുന്നു.

‘ഖുര്‍ആന്‍ സൃഷ്ടിയാണ്, തിന്മ ദൈവത്തില്‍ നിന്നല്ല, സത്യവിശ്വാസികള്‍ പരലോകത്തുവെച്ച് അല്ലാഹുവിനെ കാണില്ല’ തുടങ്ങിയ മുഅ്തസിലീ വാദങ്ങളെ പ്രാമാണികമായി അദ്ദേഹം ഖണ്ഡിച്ചു. അല്ലാഹുവിന്റെ ഗുണങ്ങള്‍ (സ്വിഫാത്ത്) അവന്റെ സത്ത (ദാത്ത്)യോടൊപ്പം തന്നെയാണ്. വചനം അവന്റെ ഗുണമാണല്ലോ. അപ്പോള്‍ വചനമാകുന്ന ഖുര്‍ആന്‍ അനാദിയാണ്. അതേസമയം ഖുര്‍ആനിന്റെ പദങ്ങളും അക്ഷരങ്ങളും അനാദിയല്ലതാനും. ഇതായിരുന്നു അശ്അരിക്ക് പറയാനുണ്ടായിരുന്നത്.

അല്ലാഹുവിന്റെ ഇച്ഛയില്ലാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. എന്നിരിക്കെ നന്മ അല്ലാഹുവില്‍ നിന്നും തിന്മ മറ്റുള്ളവരില്‍ നിന്നും എന്ന് എങ്ങനെ പറയാനാകും എന്നായിരുന്നു അശ്അരിയുടെ പ്രധാന ചോദ്യം.

അസ്തിത്വമുള്ള എല്ലാം പരലോകത്ത് കാണപ്പെടും. അല്ലാഹുവിനും അസ്ത്വിത്വമുണ്ടല്ലോ. ഖുര്‍ആനും (അല്‍ഖിയാമ, 22, 23) സുന്നത്തും ഉദ്ധരിച്ച് മുഅ്തസിലികളുടെ ദൈവദര്‍ശന നിഷേധ വാദങ്ങളും അദ്ദേഹം ഖണ്ഡിച്ചു.

അശ്അരിയ്യയുടെ സിദ്ധാന്തങ്ങള്‍

ഈമാന്‍, ഹൃദയം കൊണ്ട് സാക്ഷ്യപ്പെടുത്തലാണ്. വാക്കും കര്‍മവും അതിന്റെ പിന്നാലെ വരേണ്ടവയാണ്. ഈമാന്‍ പൂര്‍ണമായിക്കഴിഞ്ഞാല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കാതെ മരിച്ചാല്‍ പോലും അവന്‍ മുഅ്മിനാണ്.

പാപത്തെക്കുറിച്ച് അശ്അരിയുടെ പക്ഷം: പാപിയുടെ കാര്യം തീരുമാനിക്കേണ്ടത് അല്ലാഹുവാണ്. മനുഷ്യന്‍ ഒന്നുകില്‍ മുസ്‌ലിം അല്ലെങ്കില്‍ കാഫിര്‍. ഇതിനിടയില്‍ ഒരു സ്ഥാനമില്ല. അങ്ങനെയൊന്നുണ്ട് എന്നായിരുന്നു മുഅ്തസിലീ സിദ്ധാന്തം.

അനിതീ, അക്രമം എന്നിവ അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാവതല്ല. അവന്‍ സര്‍വാധിപതിയാണ്. അവകാശവും അധികാരവുമില്ലാത്തത് ചെയ്താണല്ലോ അനിതീയും അക്രമവും ആയിത്തീരുന്നത്.

ഖലീഫമാര്‍ നാലുപേരും ശ്രേഷ്ഠരാണ്, സ്വഹാബിമാര്‍ക്കിടയില്‍ നടന്ന യുദ്ധത്തിന്റെ പേരില്‍ അവരെ പഴിക്കരുത്. യുദ്ധം അവരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് നടത്തിയത്. ഇജ്തിഹാദ് തെറ്റിയാലും പ്രതിഫലമുണ്ടല്ലോ. അധികാരം ശരിയാംവിധം പ്രയോഗിക്കുന്ന ആര്‍ക്കും ഭരണാധികാരിയാവാം. ഭരണാധിപന് അപ്രമാദിത്വമില്ല. വലിയ്യുകള്‍ക്കു കറാമത്തുണ്ടാവാം. എന്നാല്‍ എത്ര വലിയ വലിയ്യായാലും അവര്‍ മതനിയമങ്ങള്‍ കൃത്യമായി പാലിച്ചേ പറ്റൂ. മുഅ്ജിസത്തുണ്ടായിട്ടും നബിമാര്‍ മതനിയമങ്ങള്‍ പാലിക്കാതിരുന്നിട്ടില്ലല്ലോ എന്നിങ്ങനെയുള്ള മിതത്വം പ്രകടമാകുന്ന സിദ്ധാന്തങ്ങളാണ് അശ്അരികള്‍ മുന്നോട്ടുവെച്ചത്.

അല്ലാഹു സിംഹാസനത്തിലുള്ളവനാണ്. അവന്റെ സിംഹാസനാരോഹണം അനിഷേധ്യ വസ്തുതയുമാണ്. എന്നാല്‍ അതെങ്ങനെയെന്നത് അജ്ഞാതവുമാണ്. അവന് കൈകളും കണ്ണുകളും മുഖവും ഉണ്ട്. അശ്അരി സമര്‍ഥിക്കുന്നു.

എന്നാല്‍ ചില നവീന വാദങ്ങളും ഇവര്‍ മുന്നോട്ടുവച്ചു. ‘മനുഷ്യന്ന് സ്വന്തമായി കഴിവുകളില്ല, അതാത് സമയത്ത് അല്ലാഹു കഴിവുകള്‍ നല്‍കുകയാണ്’. ഇതായിരുന്നു അതിലൊന്ന്. ഒരാള്‍ ഒരു തടി മുറിക്കുന്നുവെന്നിരിക്കട്ടെ അയാള്‍ ബലം പ്രയോഗിക്കുന്നു. എന്നാല്‍ മുറിക്കല്‍ സംഭവിപ്പിക്കുന്നത് അല്ലാഹുവാണ്. അല്ലാതെ അവന്റെ ശേഷിയല്ല.

സകല കഴിവും അല്ലാഹുവിനാണ്. മറ്റാര്‍ക്കും ഒരു കഴിവുമില്ല എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ കാര്യകാരണ ബന്ധങ്ങളെയും അശ്അരികള്‍ നിഷേധിച്ചു. കാരണം മൂലം കാര്യം സംഭവിച്ചു എന്നുപറഞ്ഞാല്‍ അത് കാരണത്തില്‍ ദിവ്യത്വം ആരോപിക്കലാണെന്നു പോലും ഇവര്‍ വാദിച്ചു.

അശ്അരി പണ്ഡിത പ്രമുഖര്‍

വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക വിശ്വാസത്തെ വ്യാഖ്യാനിച്ച അശ്അരിയ്യ സരണയില്‍ വിശ്രുതരായ പണ്ഡിത വരേണ്യരുണ്ടായിട്ടുണ്ട്.

അബൂജഅ്ഫര്‍ അത്ത്വാഹാവീ, ഇമാം ശഹറസ്താനീ, അബൂ ഇസ്ഹാഖ് അശ്ശീറാസി, പ്രമുഖ മുഹദ്ദിസുകളായ ഇമാം ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍, ഇമാം ബയ്ഹഖി, പ്രമുഖ ദൈവ ശാസ്ത്രജ്ഞരായ ഖാദീ ബാഖില്ലാനി, ഇമാം ഗസ്സാലീ, ഇമാം നവവീ, ജലാലുദ്ദീന്‍ സുയൂത്വീ, പ്രമുഖ ഖുര്‍ആന്‍-ഹദീസ് പണ്ഡിതന്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങി ആധുനിക കാലത്തെ പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവി വരെയുള്ള ദാര്‍ശനികരും തത്ത്വചിന്തകരും ഈ സരണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്.

ഇതില്‍ പലരും മതത്തെയും ശാസ്ത്രത്തെയും സംയോജിപ്പിച്ചു. ചിലര്‍ അശ്അരിയ്യത്തും സൂഫിസവും സമന്വയിപ്പിച്ചു. മറ്റു ചിലര്‍ ആധുനികതയിലേക്ക് ഇസ്‌ലാമിനെ ചേര്‍ത്തുവെച്ചു. വേറെ ചിലര്‍ പുതിയ വിഷയങ്ങള്‍ക്ക് ഇസ്‌ലാമിക പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.

 

മുൻപത്തെ ലേഖനം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ
അടുത്ത ലേഖനം മാതുരീദിയ്യ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI