വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ > ഭരണരംഗത്ത് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍

ഭരണരംഗത്ത് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍

ഭരണരംഗത്ത് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ മനുഷ്യചരിത്രത്തില്‍ ഗൗരവമായ മാറ്റങ്ങള്‍ക്ക് വഴിവെച്ചവയാണ്. നീതി, സമത്വം, ഉത്തരവാദിത്വം എന്നീ മൂല്യങ്ങളെ ആധാരമാക്കി രൂപപ്പെട്ട ഇസ്‌ലാമിക ഭരണസങ്കല്‍പം ഭരണകൂടത്തിന് മനുഷ്യസ്നേഹപരമായ ഒരു ദിശ നല്‍കി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മദീനാ ഭരണ മാതൃക മുതല്‍ ഖുലഫാഉര്‍റാശിദീന്‍, ഉമയ്യാദ്, അബ്ബാസി ഭരണകാലങ്ങള്‍ വരെ വ്യാപിച്ച ഈ പാരമ്പര്യം, നിയമസംവിധാനം, നികുതി വ്യവസ്ഥ, സാമൂഹിക സുരക്ഷ, മതസ്വാതന്ത്ര്യം എന്നിവയില്‍ നവീനതകള്‍ കൊണ്ടുവന്നു. ഭരണാധികാരം സേവനമാണെന്ന ദര്‍ശനം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മുസ്‌ലിം ഭരണകൂടങ്ങള്‍, മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും ഉറപ്പാക്കുന്ന മാതൃകകള്‍ സ്ഥാപിച്ചു.

രാഷ്ട്രമെന്ന സങ്കല്പവും ഭരണസംവിധാനവും ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഏതൊരു ചെറുഗ്രൂപ്പിനും നേതാവു വേണം. അത് കുടുംബം, ഗോത്രം, ജാതി, മതം, പ്രദേശം തുടങ്ങിയ വിവിധ ഘടകങ്ങളിലൂടെ പ്രയോഗവല്ക്കരിക്കപ്പെടുന്നു. ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച യവന ദാര്‍ശനികന്‍ പ്ലാറ്റോയും അദ്ദേഹത്തിന്റെ ശിഷ്യന്‍ അരിസ്‌റ്റോട്ടിലും തങ്ങളുടെ പഠന മനന ദര്‍ശനങ്ങളില്‍ രാഷ്ട്രമീമാംസയില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചതായി കാണാം. പ്ലാറ്റോയുടെ ‘ദ റിപ്പബ്ലിക്’ എന്ന കൃതിയും അതില്‍ വിഭാവന ചെയ്ത രാഷ്ട്രവും ദാര്‍ശനികമായി ഗംഭീരമായിരുന്നു. അത് പക്ഷേ, പ്രായോഗിക രംഗത്ത് ഉട്ടോപ്യയായി അവശേഷിച്ചു. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിന്തയായിരുന്നു അത്.

ലോകചരിത്രത്തില്‍ ചെറുതും വലുതുമായ അനേകം ഭരണകൂടങ്ങള്‍ നിലനിന്നിട്ടുണ്ട്. രാജ ഭരണം, കുടുംബ ഭരണം, ഗോത്ര ഭരണം മുതലായ പലതരത്തിലും അതുണ്ടായിട്ടുണ്ട്. നീതിനിഷ്ഠ ഭരണം കാഴ്ച വച്ച മഹത്തുക്കളും ഏകാധിപത്യവും അതിക്രമവും കൊല്ലും കൊലയും നടത്തിയ ദുഷ്ട ഭരണാധികാരികളും കഴിഞ്ഞുപോയിട്ടുണ്ട്. ഈജിപ്ത് ഭരിച്ച ഫറോവമാരും യമന്‍ വാണ തുബ്ബഅ് വംശവും അനേകവര്‍ഷം ഭരണം കൈയാളിയ കുടുംബങ്ങളായിരുന്നു. ക്രൈസ്തവ മേല്‌ക്കോയ്മയില്‍ മതരാഷ്ട്രവും അതിന്റെ പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ കമ്യൂണിസ്റ്റ് മതനിരാസ ഭരണവും ലോകം കണ്ടു. ആധുനിക ലോകത്ത് ലിഖിതവും അലിഖിതവുമായ ഭരണഘടനകളുമായി ജനാധിപത്യഭരണക്രമം നിലവിലുണ്ട്. ക്യാപ്പിറ്റലിസവും കൂട്ടത്തിലുണ്ട്.

ക്രി.വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് നബി കാഴ്ച വച്ച ഭരണക്രമം ലോകത്തിനു മാതൃകയായി നിലവിലുണ്ട്. മുഹമ്മദ് നബി ലോകത്തിനു മുന്നില്‍ പ്രബോധനം ചെയ്ത ഇസ്‌ലാം ഒരു രാഷ്ട്രീയ പ്രസ്ഥാനമോ ഭരണസംവിധാനമോ അല്ല. എന്നാല്‍ രാഷ്ട്രവും സമൂഹവും എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി കാണിച്ചു തന്നിട്ടുണ്ട്. അദ്ദേഹം ഒരു രാഷ്ട്രത്തിന്റെ അധിപനായി മാതൃകയായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ (ഖലീഫമാര്‍) ലോകത്തിന് മാതൃകാഭരണം കാഴ്ച വച്ചിട്ടുണ്ട്. ലോകനാഗരികതയ്ക്ക് ഇസ്‌ലാം നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്ന് സംശുദ്ധ ഭരണത്തിന്റെ ഉത്തമ മാതൃകയാണ്.

ക്യാപിറ്റലിസം, കമ്യൂണിസം, ജനാധിപത്യം തുടങ്ങിയവയ്ക്ക് പകരമോ സമാന്തരമോ ആയിട്ടുള്ള ഒരു സംവിധാനമായിട്ടല്ല ഇസ്‌ലാം കടന്നു വരുന്നത്. ഭരണസംസ്ഥാപനം ഇസ്‌ലാമിന്റെ ലക്ഷ്യമോ മൗലിക ഘടകമോ അല്ല. ഇസ്‌ലാം മനുഷ്യന്റെ ഇഹപരനന്‍മയ്ക്കാവശ്യമായ വിശ്വാസ ദര്‍ശനമാണ്. വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ് അനുഷ്ഠാന കര്‍മങ്ങള്‍. അതിന്റെ പൂര്‍ണത സാംസ്‌കാരിക മൂല്യങ്ങളിലധിഷ്ഠിതമായ സാമൂഹികക്രമം നിലവില്‍ വരുന്നതിലൂടെയാണ്. സമൂഹത്തിന് നേതൃത്വം അനിവാര്യമാണ്. സമൂഹത്തിന്റെ ഏറ്റവും വലിയ രൂപമാണ് രാഷ്ട്രം (Nation). ഒരു രാഷ്ട്രത്തിന് നേതൃത്വവും ഭരണവും ഭരണക്രമവും കൂടിയേ കഴിയൂ. ഭരണസംസ്ഥാപനം ഇസ്‌ലാമിക ജീവിതത്തിന് അനിവാര്യമല്ല. എന്നാല്‍ ഭരണം കൈകാര്യം ചെയ്യേണ്ടി വന്നാല്‍ അത് മാതൃകാപരമായി നിര്‍വഹിക്കണം. ഇതാണ് പ്രവാചകന്‍ കാണിച്ച മാതൃക. ഇതാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഭരണത്തിന്റെ അവസ്ഥ.

നിയതമായ ഒരു ഭരണക്രമമോ നിര്‍ണിത ഭരണഘടനയോ നിശ്ചിത നിയമങ്ങളോ ഇസ്‌ലാം ഭരണത്തിനു വേണ്ടി നിശ്ചയിച്ചിട്ടില്ല. നേരെമറിച്ച് ഭരണത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക തിരഞ്ഞെടുപ്പ് രീതി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ബന്ധം നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ഭരണാധികാരം ഏറ്റെടുക്കുകയോ ഏല്പിക്കപ്പെടുകയോ ചെയ്യുന്ന ആള്‍ ഏറ്റവും ആദ്യമായി വേണ്ടത്, ഭരണം ഉത്തരവാദിത്തമാണെന്നും ഉത്തരവാദിത്തം (അമാനത്ത്) ചോദ്യം ചെയ്യപ്പെടുമെന്നും അടിസ്ഥാനപരമായി ഉള്‍ക്കൊള്ളുകയാണ്. പ്രജാക്ഷേമം തന്റെ ബാധ്യതയാണെന്നും അതില്‍ വീഴ്ച പറ്റിയാല്‍ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും മുസ്‌ലിം ഭരണാധികാരി വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആനിനും സുന്നത്തിനും എതിരാവാത്ത കാര്യങ്ങളില്‍ പൗരസ്വാതന്ത്ര്യം പൂര്‍ണമായും നല്കപ്പെടുന്നു. ഇതര മത വിശ്വാസികള്‍ക്ക് വിശ്വാസാനുഷ്ഠാന സ്വാതന്ത്ര്യം നല്കപ്പെടുന്നു. പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കല്‍ ഭരണാധികാരിയുടെ ബാധ്യതയാണ്. സമൂഹത്തെ ബാധിക്കുന്ന തരത്തില്‍ തെറ്റുകള്‍ ചെയ്താല്‍ ശിക്ഷ നല്‍കപ്പെടും. വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയ ചില പ്രത്യേക ശിക്ഷകള്‍ അല്ലാത്തവ ഭരണാധികാരികള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. ഭരണനിര്‍വഹണത്തിന്റെ ഒരു പ്രധാന ഘടകം കൂടിയാലോചന (ശൂറാ)യാണ്.

ഭരണാധികാരി ഏകപക്ഷീയമായി തീരുമാനമെടുത്തുകൂടാ. കൂടിയാലോചനകളിലൂടെ തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഭരണാധികാരികളെ അനുസരിക്കല്‍ നിര്‍ബ്ബന്ധം. എന്നാല്‍ ഭരണാധികാരിയെ ചോദ്യം ചെയ്യാനും ഭരണസുതാര്യത ഉറപ്പുവരുത്താനും പ്രജകള്‍ക്ക് അവകാശമുണ്ട്. ഭരണാധികാരി ജനങ്ങളില്‍ ഒരാളായി ജീവിക്കണം. പൊതുഖജനാവ് സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു കൂടാ. ഇങ്ങനെ രാജാ-പ്രജാ ബന്ധവിശുദ്ധിയുടെ വിളനിലമായ ഇസ്‌ലാമികാന്തരീക്ഷം പരിപൂര്‍ണമായ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നു. ‘സ്വന്‍ആ മുതല്‍ ഹദര്‍ മൗത് വരെ (ക്രോസ് കണ്‍ട്രി) ഒരു പെണ്ണിന് ചെന്നായയെല്ലാതെ ഒന്നിനെയും ഭയക്കാതെ സഞ്ചരിക്കാവുന്ന അവസ്ഥ’യായ പ്രവാചകന്‍ സൂചിപ്പിച്ച സമാധാനം നബിയുടെയും ഖുലഫാര്‍റാശിദുകളുടെ യും കാലത്തുണ്ടായിരുന്നു. ഇസ്‌ലാമിക രാഷ്ട്രസങ്കല്പം കേവലം ഒരാശയമായി അവശേഷിക്കാതെ പ്രായോഗിക തലത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് പ്രവാചകന്‍ വിട പറഞ്ഞത്. പ്രവാചക പിന്‍ഗാമികളിലൊരാളായ ഖലീഫ ഉമറിന്റെ ഭരണം ഇന്ത്യയില്‍ വരണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന് മഹാത്മാഗാന്ധി ആശിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കാം.

എന്നാല്‍ പില്കാലത്ത് മുസ്‌ലിം ഭരണാധികാരികള്‍ക്കു തന്നെ ഇസ്‌ലാമിക രീതിയില്‍ ഭരണം നടത്തുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഖുലഫാഉര്‍റാശിദുകളുടെ ഭരണം ലോകത്തിന് എക്കാലത്തും മാതൃകയാവാന്‍ കാരണം തന്റെ ഭരണം കുറ്റമറ്റതായില്ലെങ്കില്‍ താന്‍ പരലോകത്ത് ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമായിരുന്നു. പ്രവാചകന്‍ പഠിപ്പിച്ചു: ‘പരലോകത്ത് പ്രത്യേക ദൈവികസംരക്ഷണം ലഭിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നീതിമാനായ ഭരണാധികാരിയാണ്’.

നഗരാസൂത്രണം

ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിന്റെ അന്തിമദശകങ്ങള്‍ മുതല്‍ ആരംഭിക്കുകയും ഏകദേശം പതിനാറാം നൂറ്റാണ്ടു വരെ പ്രഭാവം നിലനില്ക്കുകയും ചെയ്ത മുസ്‌ലിം ലോകവും മാറി മാറി വന്ന ഭരണാധികാരികളും അവരുടെ ഭരണക്രമങ്ങളുമെല്ലാം ലോകനാഗരികതയ്ക്ക് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ശാസ്ത്രം, സാഹിത്യം, വിജ്ഞാനം, ഭരണം തുടങ്ങിയ വിവിധ തലങ്ങളില്‍ അവര്‍ ആവിഷ്‌കരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത പരിഷ്‌കരണങ്ങളും അവയോടെല്ലാം ഭരണാധികാരികള്‍ കാണിച്ച പ്രതിബദ്ധതയും അവിസ്മരണീയമാണ്; പിലക്കാലത്തേക്ക് മാതൃകയാണ്. നാഗരിക നിര്‍മിതയില്‍ പ്രധാനപ്പെട്ട ഒരു മേഖലയാണ് അവര്‍ നടത്തിയ നഗരാസൂത്രണവും നിര്‍മിച്ച നഗരങ്ങളും.

നബി(സ്വ)യുടെയും നാലു ഖലീഫമാരുടെയും ഭരണതലസ്ഥാനം മദീനയായിരുന്നു. എന്നാല്‍ നാലാം ഖലീഫ അലി(റ) തന്റെ തലസ്ഥാനം പിന്നീട് ഇറാഖിലെ കൂഫയിലേക്കു മാറ്റി. കൂഫയും ബസ്വറയും ഇറാഖിലെ പ്രശസ്തമായ രണ്ടു പുരാതന നഗരങ്ങളാണ്. ബനൂഉമയ്യ ഖലീഫമാര്‍ തങ്ങളുടെ തലസ്ഥാനമാക്കിയത് ഡമസ്‌കസ് ആയിരുന്നു. ഇന്നത്തെ സിറിയയുടെ തലസ്ഥാനം. നൂറ്റാണ്ട് പിന്നിട്ട് അബ്ബാസിയാ ഖലീഫമാര്‍ ഭരണം ഏറ്റെടുത്തു. അവര്‍ ഭരണസിരാകേന്ദ്രമാക്കിയത് ബഗ്ദാദിനെയായിരുന്നു. അതിനിടയില്‍ മുസ്‌ലിംകള്‍ ജിബ്രാള്‍ട്ടര്‍ കടന്ന് സ്‌പെയിനിലെത്തി. ‘മുസ്‌ലിം സ്‌പെയിന്‍’ എന്നറിയപ്പെടാന്‍ മാത്രം കാലം അവര്‍ സ്‌പെയിന്‍ ഭരിച്ചു. അവിടെ അവര്‍ നിര്‍മിച്ച പട്ടണമായിരുന്നു കൊര്‍ദോവ. ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും അവിടെയെല്ലാം തങ്ങളുടെതായ മുദ്ര പതിപ്പിച്ചവരാണ് മുസ്‌ലിം ഭരണാധികാരികള്‍. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെത്തിയ മുസ്‌ലിം സുല്‍ത്താന്‍മാരാണ് ഡല്‍ഹി എന്ന മഹാനഗരം കരുപ്പിടിപ്പിച്ചത്. നാഗരികത എന്ന പദം പോലും ‘നഗരങ്ങളെ’ സൂചിപ്പിക്കുന്നത് പ്രതീകാത്മകമായിരിക്കാം.

ബഗ്ദാദ്

ലോകത്തിലെ പ്രശസ്ത നഗരങ്ങളില്‍ പ്രമുഖവും അതിപുരാതന നഗരവുമാണ് ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദ്. ലോകത്ത് നിലനിന്നിരുന്ന പ്രാചീന സംസ്‌കാരങ്ങളിലൊന്നായ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലെ മെസൊപ്പെട്ടേമിയന്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ ഈ പ്രദേശമായിരുന്നു. മുസ്‌ലിം ഭരണാധികാരം അബ്ബാസിയാ ഖലീഫമാരിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍, അതുവരെ ഭരണസിരാകേന്ദ്രമായിരുന്ന ഡമസ്‌കസില്‍ നിന്ന് തലസ്ഥാനം ബഗ്ദാദിലേക്ക് പറിച്ചുനട്ടു. അബ്ബാസീ ഖലീഫമാരില്‍ രണ്ടാമനും പ്രഗത്ഭനായ ഭരണാധികാരിയുമായ മന്‍സ്വൂര്‍ ക്രി 762ല്‍ (ഹി.145) ടൈഗ്രീസ് നദിക്കരയില്‍ ഒരു പുതിയ പട്ടണത്തിന് രൂപകല്പന ചെയ്തു. തന്ത്രപ്രധാനവും പ്രകൃതിരമണീയവും പുരാതന സംസ്‌കാരത്തിന്റെ ഈറ്റില്ലവുമായ ബഗ്ദാദില്‍ വൃത്താകൃതിയില്‍ നിര്‍മിച്ച് ഇരട്ട ഭിത്തികള്‍ കൊണ്ട് സുരക്ഷിതമാക്കിയ പട്ടണത്തിന്റെ മധ്യത്തിലായിരുന്നു ഖലീഫയുടെ ആസ്ഥാനം. തെരുവുകളും വ്യാപാരകേന്ദ്രങ്ങളും വിശ്രമോദ്യാനങ്ങളും പുരാവസ്തു മ്യൂസിയങ്ങളും ശാസ്ത്രീയമായി നിര്‍മിച്ച ഈ ആസൂത്രിതനഗര(Planned City)ത്തിന് മദീനത്തുസ്സലാം (ശാന്തിനഗര്‍) എന്നാണ് ഖലീഫ പേരു നല്‍കിയത്.

പന്ത്രണ്ടു നൂറ്റാണ്ടുകള്‍ പിന്നിട്ട ബഗ്ദാദ് നഗരം നിരവധി ചരിത്രസ്മാരകങ്ങളും ചരിത്ര മ്യൂസിയങ്ങളും ബൃഹത്തായ ഗ്രന്ഥശാലകളും കൊണ്ട് അനുഗൃഹീതമായിരുന്നു. ലോക നാഗരികതയ്ക്ക് മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്നാണ് വിജ്ഞാനസാഗരമായ ഈ ക്രമീകൃത നഗരം. ടൈഗ്രീസിന്റെ ഇരുകരകളിലുമായി വ്യാപിച്ചു കിടക്കുന്ന ബഗ്ദാദ് ഇന്നും ലോകത്തിന്റെ നെറുകയില്‍ കിരീടവുമായി നിലകൊള്ളുന്നു. പക്ഷേ കാലക്കറക്കത്തില്‍ നിരവധി അധിനിവേശങ്ങളും അതിക്രമങ്ങളും വൈദേശികാ ക്രമണങ്ങളും നേരിട്ട ബഗ്ദാദിന് അതിന്റെ സ്ഥാപനകാലത്തെ പ്രൗഢി പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ട്.

1258ല്‍ മംഗോളിയരുടെ ആക്രമണത്തിനും അധിനിവേശത്തിനും വിധേയമായ ബഗ്ദാദിന്റെ വൈജ്ഞാനിക പ്രൗഢി കണ്ണില്‍ ചോരയില്ലാതെ നശിപ്പിക്കപ്പെട്ടു. 1864 മുതല്‍ 1641 വരെ ഭരണം നടത്തിയ ഓട്ടോമന്‍ (ഉസ്മാനിയ) ഭരണകാലത്ത് ബഗ്ദാദ് പുരോഗതിപ്പെട്ടു. ദീര്‍ഘകാലം വൈദേശികാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന ബഗ്ദാദ് ആധുനിക ഇറാഖിന്റെ തലസ്ഥാനമായി ക്കൊണ്ട് 1920ലാണ് സ്വതന്ത്രമാകുന്നത്. ബഗ്ദാദിന്റെ സമ്പന്നമായ പൈതൃകവും നഷ്ടപ്രതാപവും വീണ്ടെടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. 1968 മുതല്‍ ബഅസ് പാര്‍ട്ടി (ബാത്ത് എന്നാണ് ചിലര്‍ പറയാറുള്ളത്) അധികാരത്തിലെത്തി. നിരവധി പള്ളികളും മനോഹരോദ്യാനങ്ങളും നടുവില്‍ നിരന്നൊഴുകുന്ന ടൈഗ്രീസും വടക്കുഭാഗത്ത് മുഅസ്സ ചത്വരവും തെക്ക് ഭാഗത്ത് തഹ്‌രീഖ് ചത്വരവും ഭരണകേന്ദ്രങ്ങളുമെല്ലാം നിലകൊള്ളുന്ന ബഗ്ദാദ്, വശങ്ങളിലേക്ക് വിശാലമായിക്കൊണ്ടിരുന്നു. ലോകപ്രശസ്തമായ ബഗ്ദാദ് യൂനിവേഴ്‌സിറ്റി, ടൈഗ്രീസിന്റെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഭാഗത്തെ ഉപദ്വീപായ അല്‍ ജദരിയ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

1980 മുതല്‍ 1990 വരെ നടന്ന ഇറാന്‍ ഇറാഖ് യുദ്ധവും 1990ലെ കുവൈത്ത് അധിനിവേശത്തിന്റെ ഫലമായി അമേരിക്ക ബഗ്ദാദിനെ ആക്രമിച്ചതും ഇറാഖിന്റെയും ബഗ്ദാദിന്റെയും നട്ടെല്ലൊടിച്ചു. 2003ലെ അമേരിക്കന്‍ അധിനിവേശവും എട്ടുവര്‍ഷം അവിടെ നടത്തിയ തേര്‍വാഴ്ച്ചയും ബഗ്ദാദിനെ ചാമ്പലാക്കി. ആ ചരിത്ര നഗരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാംസ്‌കാരിക ലോകം കാത്തിരിക്കുന്നു.

കൊര്‍ഡോവ

മധ്യനൂറ്റാണ്ടുകളില്‍ ലോകത്തിന്റെ നെറുകയില്‍ തിളങ്ങി നിന്ന നഗരങ്ങളില്‍ ഒന്നാണ് അന്തലൂസിയയിലെ കൊര്‍ഡോവ. ദക്ഷിണ സ്‌പെയിനിലെ വിശാലമായ ഒരു പ്രദേശമാണ് അന്‍ദലൂസിയ. സ്‌പെയിന്‍ എന്നതിന് അറബിയില്‍ ഉന്‍ദുലൂസ് എന്ന് പേരുവരാന്‍ കാരണം ഇതുതന്നെ. എട്ടുമുതല്‍ പതിമൂന്നു വരെ നൂറ്റാണ്ടുകളില്‍ ബനൂഉമയ്യ ഖിലാഫത്തിന്റെ യൂറോപ്പിലെ ആസ്ഥാനമായി വിരാജിച്ച കൊര്‍ഡോവ (ഖുര്‍തുബ)യ്ക്ക് വളരെ പ്രാചീനകാലത്തേക്ക് നീണ്ടു കിടക്കുന്ന സാംസ്‌കാരിക വേരുകളുണ്ട്. നിയാണ്ടര്‍ താല്‍ മനുഷ്യര്‍ വസിച്ചിരുന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ബി.സി 206ല്‍ റോമക്കാര്‍ കീഴടക്കിയ കൊര്‍ഡോവ ജൂലിയസ് സീസറുടെ കാലത്ത് റോമിന്റെ തലസ്ഥാന നഗരിയായിരുന്നു.

ഡമസ്‌കസ് ആസ്ഥാനമായ മുസ്‌ലിം രാജ്യം ബനൂഉമയ്യാ ഖലീഫമാരുടെ ഭരണത്തിന്‍ കീഴിലായ കാലഘട്ടത്തിലാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന് മുസ്‌ലിംകള്‍ യൂറോപ്പിലെത്തുന്നത്. ദക്ഷിണ സ്‌പെയിനിലെ അന്‍ദലൂസിയയിലാണ് എഡി. 711 ല്‍ ആദ്യമായി മുസ്‌ലിംകള്‍ പ്രവേശിച്ചത്. കൊര്‍ഡോവ കേന്ദ്രമാക്കി യൂറോപ്പില്‍ ഒരു മുസ്‌ലിം രാജ്യം ഉയര്‍ന്നുവന്നു; സ്‌പെയിന്‍. 711 മുതല്‍ 1031 വരെ മുസ്‌ലിം ഭരണം നില നിന്ന കാലത്തെ സൂചിപ്പിച്ചു കൊണ്ട് ‘മുസ്‌ലിം സ്‌പെയിന്‍’ എന്ന് പറയാറുണ്ട്. 716 ല്‍ ഡമസ്‌കസിന്റെ പ്രദേശിക തലസ്ഥാനമായി കൊര്‍ഡോവയെ അംഗീകരിച്ചു. 766 ല്‍ കൊര്‍ഡോവ സ്വതന്ത്ര ആസ്ഥാനമായിത്തീര്‍ന്നു.

മുസ്‌ലിം ഭരണകാലത്ത് കൊര്‍ഡോവ പട്ടണം ലോകകോത്തര നഗരമായി വികസിപ്പിച്ചു. നഗരവത്ക്കരണം എന്നതിലപ്പുറം ലോകത്തിന്റെ വിജ്ഞാന വിദ്യാഭ്യാസ കേന്ദ്രമായി കൊര്‍ഡോവ ഉയര്‍ന്നു. കൊര്‍ഡോവ സര്‍വകലാശാലയിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പഠിതാക്കളെത്തി. ബൃഹത്തായ ലൈബ്രറിയും പ്രശസ്തരായ അധ്യാപകരും കൊര്‍ഡോവയെ പ്രശസ്തമാക്കി. ആധുനിക കാലത്ത് ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് എന്നതു പോലെയായിരുന്നു അന്ന് കൊര്‍ഡോവയും ബഗ്ദാദും. ഭരണസിരാകേന്ദ്രം എന്നതിനേക്കാള്‍ വൈജ്ഞാനിക-സാംകാരിക തലസ്ഥാനമായിരുന്നു കൊര്‍ദോവ. അബ്ദുര്‍റഹ്‌മാന്‍ ഒന്നാമന്‍ 784 ല്‍ നിര്‍മിച്ച ഗ്രാന്റ് മോസ്‌ക് കൊര്‍ഡോവയുടെ അലങ്കാരമായി. ക്രൈസ്തവര്‍ക്ക് ആരാധനക്കായി അതിന്റെ ഒരു ഭാഗം അനുവദിക്കുകയായിരുന്നു. അക്കാരണത്താല്‍ മോസ്‌ക് കത്ത്രീഡല്‍ എന്നായിരുന്നു അത് അറിയപ്പെട്ടത്. എഡി.1008 മുതല്‍ അമവീ ഭരണം ക്ഷയോന്‍മുഖമായതോടെ കൊര്‍ഡോവയുടെ പ്രതാപവും മങ്ങി. അമവികളുടെ പതനത്തോടെ (1031) കൊര്‍ഡോവ തികച്ചും ഒറ്റപ്പെട്ട നഗരമായി അവശേഷിച്ചു.

1236 ല്‍ ഫെര്‍ഡിനന്റ് മൂന്നാമന്‍ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ സ്‌പെയിനിനെയും കൊര്‍ഡോവയെയും പൂര്‍ണമായും ക്രൈസ്തവ വത്ക്കരിക്കുകയായിരുന്നു. കൊര്‍ഡോവയുടെ സൈനികപ്രദേശങ്ങള്‍ നശിച്ചു. കൊര്‍ഡോവയുടെ തിലകമായിരുന്ന ഗ്രാന്റ് മോസ്‌ക് കേവലമൊരു റോമന്‍ കത്തോലിക്ക കത്ത്രീഡലാക്കി മാറ്റി. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍പെട്ടതാണ് സ്‌പെയിനിലെ കൊര്‍ഡോവയും ഇറാഖിലെ ബഗ്ദാദും അവയിലെ വിജ്ഞാന ഭണ്ഡാരങ്ങളും. പില്ക്കാലത്ത് അവയുടെ അധികാരം കൈയാളിയവര്‍ പക്ഷേ അവയുടെ പ്രാധാന്യം ഉള്‍കൊള്ളാന്‍ ശ്രമിച്ചില്ല.

ഡല്‍ഹി

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി ചരിത്രത്തിലിടം പിടിച്ച വിവിധ നാഗരികതകളുടെ വിളനിലമായി നിലകൊണ്ട ഒരു നഗരമാണ്. ഹൈന്ദവ മിത്തുകളിലൊന്നായ മഹാഭാരതത്തിലെ പാണ്ഡവ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥമാണ് ഡല്‍ഹി എന്നത് ഐതിഹ്യമാണെങ്കിലും മണ്ണടിഞ്ഞുപോയ പുരാതനമായ ഹാരപ്പന്‍ നാഗരികതയുടെ ഭാഗമായി വിരാജിച്ച പ്രദേശമായി ഡല്‍ഹി ഗണിക്കപ്പെട്ടുവരുന്നു. ഏതായിരുന്നാലും ചരിത്രത്തില്‍ നിരവധി തവണ നിര്‍മിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത ലോകത്തെ പുരാതന നഗരങ്ങളിലൊന്നാണ് ഡല്‍ഹി എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഈ പുരാതന നഗരത്തിന്റെ സുദീര്‍ഘചരിത്രത്തില്‍ ആറര നൂറ്റാണ്ട് (പതിമൂന്ന് മുതല്‍ പത്തൊന്‍പതു വരെ നൂറ്റാണ്ടുകള്‍) ഭരണം നടത്തിയത് മുസ്‌ലിം ഭരണാധികാരികളായിരുന്നു. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ വൈവിധ്യമാര്‍ന്ന സംഭാവനകളില്‍ ഡല്‍ഹി നഗരത്തിനും അതിന്റേതായ സ്ഥാനമുണ്ട്.

ക്രിസ്താബ്ദം 1206 മുതല്‍ 1526 വരെ മംലൂക്, ഖില്‍ജി, തുഗ്ലക്, സയ്യിദ്, ലോദി എന്നീ വംശങ്ങളിലൂടെ കൈമാറിവന്ന ഭരണത്തിന്റെ സിരാകേന്ദ്രം പ്രധാനമായും ഡല്‍ഹിയായിരുന്നു. Delhi Sultanate എന്നാണ് അതറിയപ്പെട്ടിരുന്നത്. 1526 ല്‍ പാനിപ്പറ്റില്‍ വെച്ച് ഇബ്‌റാഹീം ലോദിയെ തോല്പിച്ച് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് കടന്ന ബാബര്‍ തുടക്കം കുറിച്ച മുഗള്‍ ഭരണ കൂടമാണ് പിന്നീട് 1857 ല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ് പൂര്‍ണമായി സ്ഥാപിതാമാവുന്നത് വരെ ഡല്‍ഹി ആസ്ഥാനമായി ഇന്ത്യ ഭരിച്ചത്. നിരവധി പട്ടണങ്ങളുടെ സമുച്ചയമാണ് ഡല്‍ഹി എന്നു പറയാം. ആഗ്ര, ഫതേപൂര്‍, ലാഹോര്‍ എന്നിവയൊക്കെ മുഗള്‍ തലസ്ഥാനമായിരുന്നുവെങ്കിലും 1648 മുതല്‍ 1857 വരെ ഭരണ കേന്ദ്രമാക്കിയ ഡല്‍ഹിയിലെ ഷാജഹാനാബാദ് ആയിരുന്നു യഥാര്‍ഥ ഡല്‍ഹി. ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കും ഉള്‍കൊള്ളുന്ന ഇന്നത്തെ ഓള്‍ഡ് ഡല്‍ഹി (പുരാനി ദില്ലി)യാണ് ചരിത്രത്തിന്റെ ശേഷിപ്പ് അടയാളപ്പെടുത്തിയ പട്ടണം. 1639 ല്‍ തുടങ്ങി 1668 ല്‍ പൂര്‍ത്തിയാക്കിയ നിര്‍മിത ഡല്‍ഹിക്ക് ചുറ്റുമതിലും നിരവധി ഗെയ്റ്റുകളും ഉണ്ടായിരുന്നു. ഡല്‍ഹി ഗെയ്റ്റ്, കാബൂള്‍ ഗെയ്റ്റ്, കശ്മീരി ഗെയ്റ്റ്, അജ്മീര്‍ ഗെയ്റ്റ് എന്നിവ ഉദാഹരണം. പ്രഭു കുടുംബങ്ങള്‍, രാജകീയ കോടതി, പ്രൗഢമായ മസ്ജിദുകള്‍, മനോഹരമായ ഉദ്യാനങ്ങള്‍ മുതലായവ കൊണ്ട് ധന്യമാക്കിയ, യമുനാ തീരത്ത് തലയുയര്‍ത്തി നില്ക്കുന്ന പുരാതന ഡല്‍ഹി മുസ്‌ലിം ഭരണാധികാരികളുടെ നഗരസംവിധാനത്തിന്റെ മകുടോദാഹരണം കൂടിയാണ്.

ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ഡമസ്‌കസ്, കൊര്‍ദോവ, ബഗ്ദാദ് പോലെ ഇസ്‌ലാമിക ഖിലഫത്തായിരുന്നില്ല, മറിച്ച് തികച്ചും മതേതരമായ ഭരണമായിരുന്നു ഡല്‍ഹിയിലെ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ നടത്തിയത്. മധ്യേഷ്യയില്‍ നിന്നെത്തിയ മംഗോളിയന്‍ വേരുള്ള തിമൂര്‍ വംശജനായ ബാബര്‍ തികച്ചും രാഷ്ട്രീയമായിട്ടാണ് ഇവിടെ എത്തിയിട്ടുള്ളതും രാജ്യം ഭരിച്ചതും. ഒരു നൂറ്റാണ്ട് ബ്രിട്ടീഷ് രാജിനു ശേഷം ആറരപതിറ്റാണ്ട് സ്വതന്ത്ര ഇന്ത്യാ ഭരണവും കഴിഞ്ഞിട്ടും ശാജഹാനാബാദിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന താജ്മഹല്‍, ആഗ്രകോട്ട, ചെങ്കോട്ട, ജുമാ മസ്ജിദ്, കുത്തബ് മീനാര്‍ തുടങ്ങിയവ ഇന്ത്യയുടെ പ്രതീകങ്ങളായി ലോകം അംഗീകരിക്കുന്നു. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ പൈതൃകമായി ഇന്റോ പേര്‍ഷ്യന്‍ കരവിരുതുകളില്‍ ഇന്ത്യ എഴുന്നേറ്റു നില്ക്കുന്നു.

മുൻപത്തെ ലേഖനം മധുര സുല്‍ത്താനത്ത്
അടുത്ത ലേഖനം ബേനസീര്‍ ഭൂട്ടോ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI