വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിം പണ്ഡിതന്‍മാര്‍ > ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി

ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി

ഉള്ളടക്കം

ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സമുദായ പരിഷ്‌കര്‍ത്താവ്, മതപ്രബോധകന്‍, ഹമ്പലീ കര്‍മശാസ്ത്രപണ്ഡിതന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ മഹാനാണ് അബ്ദുല്‍ ഖാദിര്‍ ജീലാനി. പൂര്‍ണ നാമം അബൂമുഹമ്മദ് അബ്ദുല്‍ ഖാദിരിബ്‌നു അബീസ്വാലിഹ് മൂസബ്‌നി ജന്‍ഗീ ദോസ്ത്. ശൈഖ് മുഹ്‌യിദ്ദീന്‍ (മതത്തെ പുനരുജ്ജീവിപ്പിച്ചവന്‍) എന്ന സ്ഥാനപ്പേരില്‍ വിശ്രുതനായി.

Sheikh Abdul Qadir Gilani

ക്രി.1077ല്‍ കാസ്പിയന്‍ കടലിനു തെക്കുള്ള ജീലാന്‍(ഗീലാന്‍) എന്ന പേര്‍ഷ്യന്‍ പ്രവിശ്യയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ വംശപരമ്പര ഇമാം ഹസനുമായും മാതാവിന്റെത് ഇമാം ഹുസൈനുമായും സന്ധിക്കുന്നു എന്നാണ് മിക്ക ഗ്രന്ഥകാരന്‍മാരും രേഖപ്പെടുത്തുന്നത്. ചിലര്‍ ഇതിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജീലാനിയുടെ പിതാവ് പേര്‍ഷ്യന്‍ വംശജനാണെന്നാണ് അവരുടെ അഭിപ്രായം. പിതാവ് അബൂസ്വാലിഹ് മൂസായെപ്പറ്റി ജീലാനിയുടെ ജീവചരിത്രക്കുറിപ്പുകള്‍ അധികമൊന്നും പറയുന്നില്ല. ബാല്യത്തില്‍ തന്നെ പിതാവ് മരിച്ചതിനാല്‍ ജീലാനി മാതാവായ ഉമ്മുല്‍ഖൈര്‍ ഫാത്വിമയുടെ സംരക്ഷണയിലാണ് വളര്‍ന്നതും വിദ്യയഭ്യസിച്ചതും.

ക്രി.1095ല്‍ 18ാം വയസ്സില്‍ ഉപരിപഠനാര്‍ഥം ജീലാനി ബഗ്ദാദിലേക്ക് പോയി. അമ്പതാമത്തെ വയസ്സിലാണ് ജീലാനിയുടെ ആദ്യ പ്രസംഗം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സിദ്ധി ജനങ്ങളെ സംസ്‌കരിക്കുവാനും നേര്‍വഴിയിലാക്കുവാനുമുള്ള കഴിവായിരുന്നു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, നഹ്‌വ്, കര്‍മശാസ്ത്ര ഭിന്നതകള്‍ (ഖിലാഫ്) എന്നീ വിഷയങ്ങളില്‍ അദ്ദേഹം അധ്യാപനം നടത്തി. ശാഫിഈ, ഹന്‍ബലീ കര്‍മശാസ്ത്രങ്ങളനുസരിച്ച് ഫത്‌വകള്‍ നല്‍കുകയും ചെയ്തു.

ത്വരീഖത്ത് ശരീഅത്തിന് വിധേയമാക്കണം

ഹി. അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും മുസ്‌ലിം ലോകം രാഷ്ട്രീയമായും ചിന്താപരമായും വിശ്വാസപരമായും ശൈഥില്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. അതില്‍ പ്രധാനമാണ് ഖുര്‍ആന്‍ സൃഷ്ടിവാദം. ഇത്തരം ജീര്‍ണതക്കെതിരായി രംഗത്തുവന്ന പരിഷ്‌കര്‍ത്താക്കളാണ് ഇമാം ഗസ്സാലിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയും. സൂഫിവര്യനായാണ് ശൈഖ് ജീലാനി അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്റെ ചിന്താസരണി മന്‍സ്വൂറുല്‍ ഹല്ലാജിന്റെയും മറ്റും കാഴ്ചപ്പാടില്‍ നിന്ന് അടിസ്ഥാനപരമായി ഭിന്നമായിരുന്നു. ജീലാനിയുടെ കാലഘട്ടത്തില്‍ തസ്വവ്വുഫിന് ഇസ്‌ലാമിക ശരീഅത്തുമായി പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ചില ബാഹ്യചടങ്ങുകളില്‍ ഒതുങ്ങുന്നതായിരുന്നു ശരീഅത്തും തസ്വവ്വുഫും തമ്മിലുള്ള പാരസ്പര്യം. ശരീഅത്ത് പ്രാവര്‍ത്തികമാക്കാതെത്തന്നെ ദൈവത്തിന്റെ പൊരുള്‍ (ഹഖീഖത്) കണ്ടെത്താമെന്ന വാദവും വഹ്ദതുല്‍ വുജൂദും തസ്വവ്വുഫിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ചില ഖാന്‍ഗാഹുകളില്‍ തികഞ്ഞ അരാജകത്വം കളിയാടി.

തസ്വവ്വുഫിന്റെ പ്രസ്തുത വഴിമാറ്റത്തെ ജീലാനി നിശിതമായി വിമര്‍ശിക്കുകയും ശരീഅത്തിനോട് യോജിക്കാത്ത ഏത് ത്വരീഖത്തും മതഭ്രംശമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ത്വരീഖത്ത് ശരീഅത്തിന് വിധേയമാക്കണമെന്നും ഖുര്‍ആനും സുന്നത്തും മുറുകെപിടിക്കുകയും എല്ലാ കാര്യങ്ങളിലും അതിനെ വിധികര്‍ത്താവാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്നതിന്റെ പേരില്‍ ‘അനല്‍ ഹഖ്’ വാദത്തെ ജീലാനി എതിര്‍ക്കുകയും ചെയ്തു.

ജീലാനിയോടു ചെയ്യുന്ന അനീതി

ശൈഖ് ജീലാനിയുടെ പേരില്‍ അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ക്ക് നിരക്കാത്ത ധാരാളം കെട്ടുകഥകള്‍ പ്രചാരത്തിലുണ്ട്. ചരിത്രപരമായി യാതൊരു പിന്‍ബലവുമില്ലാത്തവയാണ് അവയെല്ലാം. കഥകളില്‍ പലതും വളരെ പരിഹാസ്യങ്ങളാണ്. അദ്ദേഹത്തിന്റെ കുട്ടിക്കാലം, ശരീരം, പ്രവൃത്തികള്‍ തുടങ്ങിയവയക്ക് ദിവ്യത്വത്തിന്റെ പരിവേഷം നല്‍കുന്ന അനവധി കഥകളുണ്ട്. മൗലൂദ്, റാത്തീബ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളില്‍ അത്തരം കഥകളെ സ്‌ത്രോത്ര ഗീതങ്ങളായി മുസ്‌ലിംകളില്‍ ചിലര്‍ ആലപിക്കാറുണ്ട്. അത്തരം അനുഷ്ഠാനങ്ങള്‍ ജീലാനിയോടും അദ്ദേഹത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളോടും ചെയ്യുന്ന അനീതിയാണ്.

പ്രസിദ്ധ ഹമ്പലീ കര്‍മശാസ്ത്രവിശാരദനും ഹദീസ് പണ്ഡിതനുമായ ഇബ്‌നുറജബ് പറയുന്നു: അശ്ശത്ത്്വനൂഫിയ്യുല്‍ മിസ്്വരി എന്ന പണ്ഡിതന്‍ ശൈഖിന്റെ കറാമത്തുകളും മറ്റും വിവരിക്കുന്ന ഒരു ഗ്രന്ഥം മൂന്ന് വാല്യങ്ങളിലായി രചിച്ചിട്ടുണ്ട്. അതിന്റെ ചില ഭാഗങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ അവയില്‍ മിക്കഭാഗവും അവലംബിക്കാന്‍ കഴിയാത്തത്ര കെട്ടുകഥകളും അജ്ഞാതരായ ആള്‍ക്കാരില്‍ നിന്നുള്ള നിവേദനങ്ങളും കൊണ്ട് നിറഞ്ഞതാണ്. ശൈഖ് അബ്ദുല്‍ ഖാദിറുമായി ഒരു നിലക്കും യോജിക്കാത്ത പ്രസ്താവങ്ങള്‍വരെ ഇതില്‍ കാണാം. ജീലാനിക്കെന്നല്ല സച്ചരിതനായ ഒരു മനുഷ്യനും ചേരാത്ത നിരവധി കള്ളകഥകള്‍ ബഹ്ജതുല്‍ അസ്‌റാന്‍ എന്ന പ്രസ്തുത ഗ്രന്ഥത്തിലുണ്ടെന്ന് പല പണ്ഡിതന്‍മാരും ചൂണ്ടിക്കാട്ടിയുണ്ട്.

ജീലാനിയുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ച് അല്‍ഫത്ഹുര്‍റബ്ബാനി, ഫുതൂഹുല്‍ ഗൈബ് എന്നീ പേരുകളില്‍ പുറത്തിറക്കിയിട്ടുണ്ട്. ഗുന്‍യതുത്ത്വാലിബീന്‍ അദ്ദേഹത്തിന്റെ മൗലിക ചിന്തകള്‍ പ്രതിഫലിപ്പിക്കുന്നു. അല്‍ഫുയൂദാതുര്‍റബ്ബാനിയ്യ, ബശാഇറുല്‍ ഖൈറാത്ത്, തുഹ്ഫതുല്‍ മുത്തഖീന്‍, ഹിസ്ബുര്‍റജാ വല്‍ഇന്‍തിഹാ, അര്‍രിസാലതുല്‍ ഗൗസിയ്യ, അല്‍കിബ്‌രീതുല്‍ അഹ്‌മര്‍ തുടങ്ങിയവയാണ് മറ്റു പ്രമുഖ ഗ്രന്ഥങ്ങള്‍.

561 റബീഉല്‍ ആഖിര്‍ 10, 1166 ഏപ്രില്‍ 11ന് 91ാമത്തെ വയസില്‍ ശൈഖ് ജീലാനി മരിച്ചു. ബഗ്ദാദില്‍ ഖബറടക്കി. 4 ഭാര്യമാരിലായി 49 മക്കളുണ്ടായിരുന്നതായി പറയപ്പെടുന്നു.

മുഹ്‌യുദ്ദീന്‍ ശൈഖ് (മൊയ്തീന്‍ ശൈഖ്) എന്ന പേരിലാണ് മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന കീര്‍ത്തന കാവ്യങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. മാലകള്‍ എന്നറിയപ്പെടുന്ന അത്തരം കീര്‍ത്തനങ്ങള്‍ ഒരു മതാനുഷ്ഠാനമെന്നോണം വിവരമില്ലാത്തവര്‍ ആലപിക്കുകയും അദ്ദേഹത്തിന്റെ പേരില്‍ റാതീബുകളും ആണ്ടുനേര്‍ച്ചകളും നടത്തുകയും ചെയ്യുന്ന പതിവുണ്ട്. സൂഫിസത്തിന്റെ അന്ധതയും ത്വരീഖത്തുകളുടെ കിട മാത്സര്യവുമാണ് ഈ ആചാരങ്ങള്‍ കൊണ്ടുവന്നത്. കോഴിക്കോട് സ്വദേശിയായ ഖാദി മുഹമ്മദ് കൊല്ലവര്‍ഷം 782ല്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാല എന്ന കീര്‍ത്തനം ചിലര്‍ മതാചാരമായി കൊണ്ടു നടക്കുന്നത് വിവരക്കേടാണ്. ഒരു മഹാമനുഷ്യനെ ഇകഴ്ത്തലാണ്.

ഇദ്ദേഹത്തിന്റെ ആണ്ടറുതി നടത്തുകയും അദ്ദേഹത്തിനോട് ഇസ്തിഗാസ, പ്രാര്‍ഥന നടത്തുകയും അദ്ദേഹത്തിന് നേര്‍ച്ച വഴിപാടുകള്‍ നടത്തുകയുമെല്ലാം ചെയ്യുന്ന പതിവുണ്ട്. ഇവയെല്ലാം തീര്‍ത്തും ഇസ്‌ലാം വിരുദ്ധമാണെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ അധ്യാപനങ്ങളെ കളിയാക്കലാണ്. എല്ലാ സഹായാര്‍ഥനകളും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നാണ്
‘ഗുന്‍യ’ എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം പഠിപ്പിക്കുന്നത് എന്നിരിക്കെ ആ മഹാനെ അവഹേളിക്കുകയാണ് ‘യാ ശൈഖ് മുഹ്‌യിദ്ദീന്‍’ വിളിയോടെ നടത്തുന്ന ആരാധനകളിലൂടെ അനുയായികള്‍ ചെയ്യുന്നത്.

 

മുൻപത്തെ ലേഖനം ശൈഖ് അഹ്‌മദ് ദീദാത്ത്
അടുത്ത ലേഖനം ശൈഖ് അന്‍വറുല്‍ ജുന്‍ദി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI