വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > വീക്ഷണം > വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം

(അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍)

മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം അനിര്‍വചനീയമാണ്. എന്നാല്‍ ഈ വൈവിധ്യങ്ങള്‍ക്കപ്പുറം ചില ആളുകള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കോ മറ്റ് അവയവങ്ങള്‍ക്കോ അപൂര്‍ണതയുള്ളതായി കാണാം. അവര്‍ക്ക് ആ രംഗത്ത് കഴിവുകള്‍ക്ക് പരിമിതി കാണും. ഇത്തരം ആളുകള്‍ വികലാംഗര്‍ എന്നു പറഞ്ഞ് സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ആയിരുന്നു. എന്നാല്‍ പഠന ഗവേഷണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഒരു യാഥാര്‍ഥ്യമുണ്ട്. ‘അംഗവൈകല്യം (Disability) ഉള്ളവര്‍ യഥാര്‍ഥത്തില്‍ ഭിന്നശേഷിയുള്ളവര്‍ (Differently abled) ആണ്. അവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു കൂടാ’. ഇതായിരുന്നു ആ കണ്ടെത്തല്‍.

ഈ യഥാര്‍ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താനും ഭിന്നശേഷിക്കാരെ സമൂഹത്തോടൊപ്പം നിര്‍ത്തി സമൂഹക്ഷേമത്തിനായി യത്‌നിക്കാനുമായി 1992 മുതല്‍ ഡിസംബര്‍ മൂന്ന്, അന്തര്‍ദേശീയ ഭിന്നശേഷി ദിനമായി ആചരിച്ചു വരുന്നു.

ഭിന്നശേഷിക്കാരെ ഓര്‍ക്കുവാനും അവരുടെ പരിമിതികളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കുവാനും പ്രായോഗിക തലത്തില്‍ അതിന് പരിഹാരം കാണുവാനും ലോകം നീക്കിവെച്ച ദിനമാണ് ഡിസംബര്‍ 3. അതായത് ലോക ഭിന്നശേഷിദിനം.

ശാരീരികമോ ബുദ്ധിപരമോ സംവേദന പരമോ ആയ പരിമിതികള്‍ വിവിധ പ്രതിബന്ധങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കാരണം മറ്റുള്ളവര്‍ക്കൊപ്പം തുല്യ അളവില്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും ഗുണപരമായും ഫലപ്രദമായും ഇടപെടല്‍ നടത്താന്‍ കഴിയാത്ത അവസ്ഥ എന്നാണ് UNCRPD ( United Nation Convention for the Right of Person with Disability) എന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഭിന്നശേഷിയെ നിര്‍വചിക്കുന്നത്.

ഇന്ത്യയില്‍ പൊതുമേഖലാ തൊഴില്‍ രംഗത്ത് ഒരു ശതമാനം മാത്രമാണ് ഭിന്നശേഷി പങ്കാളിത്തം. നാലുശതമാനം സംവരണം നിലനില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ. സ്വകാര്യ തൊഴില്‍ രംഗത്തും ഭിന്നശേഷി പ്രതിനിധ്യം വളരെ കുറവാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാലു ശതമാനം സവരണം നടപ്പിലാക്കണമെന്ന് ഗവര്‍മെന്റ് ഉത്തരവു കോടതി വിധികളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സങ്കടകരമായ ഒരു വസ്തുത ഇവിടെയും ഭിന്നശേഷിക്കാര്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്നതാണ്.

വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുവരുമ്പോള്‍ അവരെ കൂടെ നിര്‍ത്താന്‍ സമൂഹം തയ്യാറാവണം. സഹതാപമല്ല അഭിമാനകരമായ നിലനില്‍പ്പാണ് ഭിന്നശേഷിക്കാര്‍ ആഗ്രഹിക്കുന്നത്. സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗതാഗത-വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ ഇവയെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാവേണ്ടതുണ്ട്. വൈറ്റ് കെയിന്‍ ലോ നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ തയ്യാറാവണം. വികസന പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഗവണ്മെന്റ് ഉറപ്പുവരുത്തണം . പരിമിതികള്‍ക്കപ്പുറം ഇവരുടെ കഴിവുകള്‍ കണ്ടെത്തി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.

ഭിന്ന ശേഷി ദിനാചരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പതിവായി നടക്കുന്നുണ്ടെങ്കിലും അവര്‍ ഇപ്പോഴും ശാരീരികവും മാനസികവുമായ പരിമിതികള്‍ മൂലം സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്നു.

ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അനേകം പദ്ധതികളും സേവനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികളും സേവനങ്ങളും പൂര്‍ണ്ണമായും ഇവരിലേക്ക് എത്തുന്നുണ്ടോ എന്നത് പഠന വിധേയമാക്കേണ്ടതുണ്ട്. ഇത്തരം വ്യക്തികള്‍ക്കുള്ളത് ശേഷിക്കുറവല്ല. പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്നും ഭിന്നമായ ശേഷികളാണുള്ളത്.

സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരെ പിന്നില്‍ ഉപേക്ഷിക്കാതെ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ഈ ഭിന്ന ശേഷി ദിനം ഓര്‍മപ്പെടുത്തുന്നു.

 

പുകയില മുക്തം, പ്രതിജ്ഞാബദ്ധം

ഡോ. അഹ്‌മദ് ശബീര്‍ എം.കെ (അസി.സര്‍ജന്‍, താലൂക്ക് ഹോസ്പ്പിറ്റല്‍,പൊന്നാനി)

‘പുക വലിക്കരുത്. വലിക്കാനനുവദിക്കരുത്’ ഒരുപക്ഷേ കേട്ടു പഴകിയ, നമ്മില്‍ വേരോടിയ പുകയില വിരുദ്ധ മുദ്രാവാക്യമാണിത്. എന്നാല്‍ പുകയില ഉപഭോഗം നമ്മുടെ സമൂഹത്തില്‍ അതിലും ആഴത്തിലാണ് വേരോടിയിട്ടുള്ളത് എന്നുള്ളതാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്ത് ഒന്നര കോടിയിലധികം ആളുകള്‍ ഒരു ആസക്തിയെന്നോണം ഈ വിപത്തിന്റെ പിടിയിലാണ്. അതില്‍ തന്നെ പ്രതിവര്‍ഷം 80 ലക്ഷത്തിലധികം ആളുകള്‍ ഇതുമൂലമുള്ള കെടുതികളാല്‍ മരണമടയുന്നു. ഇതില്‍ പക്ഷേ 65000 കുട്ടികളടങ്ങുന്ന പന്ത്രണ്ട് ലക്ഷത്തോളം പേര്‍ പാസ്സീവ് സ്മോക്കിംഗിന്റെ ഇരകളാണ് എന്നുള്ളതാണ് സങ്കടകരമായ വസ്തുത.

നാം സാധാരണയായി മനസ്സിലാക്കിയിട്ടുള്ള ശ്വാസകോശ രോഗങ്ങള്‍ക്കപ്പുറത്ത് പുകയില സമ്മാനിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ഇരുപതിലധികം കാന്‍സറുകള്‍, ഹൃദ്രോഗം, ലൈംഗിക ശേഷിക്കുറവ്, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ഗര്‍ഭസ്ഥ ശിശുവിനുïാകുന്ന അംഗവൈകല്യങ്ങള്‍, ഗര്‍ഭം അലസല്‍, തലച്ചോറിലുണ്ടാവുന്ന രാസവ്യതിയാനങ്ങള്‍ കാരണമുള്ള ഉന്മേഷക്കുറവ്, വിഷാദം എന്നിവക്കും പുകയില ഉപയോഗം കാരണമാകുന്നു.

ആരോഗ്യപ്രശ്നങ്ങള്‍ക്കുപരിയായി സാമൂഹിക ജീവിതത്തില്‍ ഈ ദുശ്ശീലം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. പുകയില ഉപഭോഗത്തില്‍ 80% ആളുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗത്തില്‍ നിന്നുള്ളതാണ് എന്നത് ഇവ തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ചിത്രമാണ്.

ഇത്തരം കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും അന്യതാബോധവും സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറുകളായി നില നില്‍ക്കുന്നു.

E Cigarette, IQOS, PAX VAPORISERS തുടങ്ങിയ ന്യൂജന്‍ പുകവലി രീതികളും ഇന്ന് പ്രചാരത്തിലുണ്ട്. ശരീരത്തിന് ഹാനികരമായ പലതരത്തിലുള്ള രാസപദാര്‍ത്ഥങ്ങളടങ്ങിയ ദ്രാവകങ്ങള്‍, ബാഷ്പീകരണം വഴി ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുന്ന വിധമാണ് അവയുടെ നിര്‍മ്മാണരീതി. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ പഠനം നടന്നു വരികയാണ്.

പുകവലി മുക്തമാകുന്നതോടെ ഒരാളുടെ ശരീരം വളരെ പെട്ടെന്നു തന്നെ അതിന്റെ ഗുണഫലങ്ങള്‍ കാണിച്ചു തുടങ്ങുന്നു. ഇരുപത് മിനിട്ടിനുള്ളില്‍ തന്നെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണ അവസ്ഥയിലെത്തുന്നു. പന്ത്രണ്ട് മണിക്കൂറില്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ (CO) അളവ്, അതുപോലെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പക്ഷാഘാത സാധ്യത, പത്ത് വര്‍ഷത്തിനുള്ളില്‍ ശ്വാസകോശ അര്‍ബുദ സാധ്യത എന്നിവ പുകവലിക്കാത്ത ഒരാളുമായി സമാസമമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ബഹുരാഷ്ട്ര കുത്തകകള്‍ വികസ്വര രാജ്യങ്ങളിലെ വിശാലമായ കമ്പോളം ലക്ഷ്യമാക്കി നടത്തുന്ന കച്ചവട താല്‍പര്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സര്‍ക്കാറുകള്‍ നിസ്സഹായരായി നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്നു. അധിക നികുതിയും, പരസ്യങ്ങളുടെ നിരോധനവും ബോധവല്‍ക്കരണ പ്രക്രിയയും ഒരു പരിധി വരെ ഇതിന് തടയിടാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ ഈ വിപത്തിനെതിരെയുള്ള ധാര്‍മിക ബോധമാണ് സമൂഹ മനഃസാക്ഷിയില്‍ നിന്നും ഉണ്ടാകേണ്ടത്.

പുകയില മുക്തനാവുക എന്നത് വളരെ ശ്രമകരമായ ദൃഢനിശ്ചയം ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെയാണ് ഈ ആസക്തിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരില്‍ വെറും 4% ആളുകള്‍ മാത്രമാണ് അതില്‍ വിജയിക്കുന്നത്. മറ്റേതൊരു ആസക്തിയും പോലെ പൂര്‍ണ്ണമുക്തി നേടാന്‍ കൃത്യമായ പ്രചോദനം നല്‍കുന്ന ഒരു ചാലകശക്തി അത്യാവശ്യമായി വരുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ക്കെന്നും നിദാനമാകുന്ന ഉന്നത ധാര്‍മികാവബോധത്തിന്റെ സ്ഫുടം ചെയ്യല്‍ മാത്രമാണതിന്റെ ഒറ്റമൂലി. അതിന് പ്രതിജ്ഞയെടുക്കാം. ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം പുകയില മുക്തം, പ്രതിജ്ഞാബദ്ധം എന്നതിന്റെ കൂടെ നില്‍ക്കാം.

മുൻപത്തെ ലേഖനം നാനാത്വത്തില്‍ ഏകത്വം – ജവഹര്‍ലാല്‍ നെഹ്‌റു
അടുത്ത ലേഖനം ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI