വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

പ്രമുഖ യൂനിവേഴ്‌സിറ്റികള്‍

അറിവിന്റെ സംരക്ഷണവും വികസനവും മനുഷ്യ നാഗരികതയുടെ മുന്നേറ്റത്തിന് നിര്‍ണായകമായ ഘടകങ്ങളായിരുന്നു. ഈ രംഗത്ത് മുസ്‌ലിം ലോകം രൂപപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിവിശേഷമായ പങ്ക് വഹിച്ചു. പ്രമുഖ യൂനിവേഴ്‌സിറ്റികള്‍ എന്ന വിഭാഗത്തിലേക്ക് ഉള്‍പ്പെടുന്ന കൊര്‍ഡോവ, ഗ്രാനഡ, മദീന, മലേഷ്യ തുടങ്ങിയ കേന്ദ്രങ്ങള്‍ മതപഠനങ്ങളോടൊപ്പം ശാസ്ത്രം, തത്ത്വചിന്ത, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലും സംഘടിത പഠനം സാധ്യമാക്കിയവയായിരുന്നു. ഇവ ലോക വിദ്യാഭ്യാസ ചരിത്രത്തില്‍ മുസ്‌ലിം ബൗദ്ധിക സംഭാവനകളുടെ കേന്ദ്രങ്ങളായി മാറി.

കൊര്‍ഡോവ യൂനിവേഴ്‌സിറ്റി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത് സ്‌പെയിനിലാണ്. ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന് സ്‌പെയിനിലെത്തിയ മുസ്‌ലിംകള്‍ സ്‌പെയിനിന്റെ ഭരണം കൈയാളുന്ന അവസ്ഥ വരെയെത്തി. നൂറ്റാണ്ടുകള്‍ ഭരണം നടത്തിയ മുസ്‌ലിം ഭരണാധികാരികള്‍ വൈജ്ഞാനിക രംഗത്തും വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളിലൊന്നാണ് സ്‌പെയിനിലെ കൊര്‍ഡോവ സര്‍വകലാശാല. ആധുനിക യൂണിവേഴ്‌സിറ്റികളുടെ നിലവാരം അതിനുണ്ടായിരുന്നു. മതശാസ്ത്രങ്ങള്‍ക്കു പുറമെ ജ്യോതിശ്ശാസ്ത്രം, ഗണിതം, വൈദ്യം എന്നിവയ്ക്കും കൊര്‍ഡോവയില്‍ പ്രത്യേകം ഡിപ്പാര്‍ട്ടുമെന്റുകളുണ്ടായിരുന്നു. സ്‌പെയിനിലെ മുസ്‌ലിം ഭരണം അവസാനിച്ചെങ്കിലും ഈ വിജ്ഞാന സാഗരം ലോകത്തിന് അറിവിന്റെ മുത്തുകളും രത്‌നങ്ങളും സംഭാവന ചെയ്തുകൊണ്ടിരുന്നു. സ്‌പെയിനിലെ കൊര്‍ഡോവ, സെവില്ല, മലാഗ, ഗ്രാനഡ എന്നീ പ്രധാന നഗരങ്ങളില്‍ ഉന്നത പഠന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

ഗ്രാനഡ യൂണിവേഴ്‌സിറ്റി

സുല്‍ത്താന്‍ യൂസുഫ് അബുല്‍ ഹജ്ജാജ് (ക്രി.1333-1354) സ്ഥാപിച്ച ഗ്രാനഡ യൂണിവേഴ്‌സിറ്റി ഏറെ പ്രശസ്തമാണ്. ദൈവശാസ്ത്രം, നിയമം, വൈദ്യം, തത്ത്വശാസ്ത്രം, രസതന്ത്രം, ജ്യോതിര്‍ ഗണിതം മുതലായവ പ്രധാന പാഠ്യവിഷയങ്ങളായിരുന്നു. മതഭേദമെന്യേ പഠിതാക്കള്‍ ഇവിടെ എത്തിച്ചേര്‍ന്നു. മന്ത്രിയും സാഹിത്യകാരനുമായ ലിസാനുദ്ദീന്‍ അല്‍ ഖതീബായിരുന്നു ഈ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനനേതൃത്വം വഹിച്ചത്.

‘ധിഷണാശാലിയുടെ ജ്ഞാനം, ഭരണാധിപന്റെ നീതിബോധം, സജ്ജനങ്ങളുടെ പ്രാര്‍ഥന, വീരന്റെ ധീരത എന്നീ നാലു സ്തൂപങ്ങളിന്‍മേല്‍ ലോകം സ്ഥാപിക്കപ്പെട്ടിരിക്കുന്നു’ എന്ന വാക്യം യൂണിവേഴ്‌സിറ്റി കവാടത്തില്‍ എഴുതിവെച്ചതില്‍ നിന്ന് അന്നത്തെ ധൈഷണിക ഔന്നത്യം നമുക്ക് ഊഹിച്ചെടുക്കാം (ഹിസ്റ്ററി ഓഫ് അറബ്).

ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മദീന

ലോകാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമാണ് സുഊദി അറേബ്യയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മദീന. ഹിജ്‌റ വര്‍ഷം 1381 റബീഉല്‍ അവ്വല്‍ ഇരുപത്തി അഞ്ചിന് ഇത് നിലവില്‍ വന്നു. സുഊദികളല്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇതിനകം പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇസ്‌ലാമിന്റെ അനശ്വര സന്ദേശങ്ങള്‍ ലോകത്തിന്റെ മുക്കുമൂലകളില്‍ എത്തിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടാന്‍ അവസരമൊരുക്കുക, ഇസ്‌ലാമിന്റെ പാരമ്പര്യത്തിന്റെ പ്രധാന രേഖകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുക, വിവിധ സര്‍വകലാശാലകളും സംഘടനകളുമായി ബന്ധം സ്ഥാപിക്കുക, ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണാത്മക പഠനം നടത്തുക തുടങ്ങിയവയാണ് സര്‍വകലാശാലയുടെ ലക്ഷ്യങ്ങള്‍.
അറബിയിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലുമായി നാലുലക്ഷത്തോളം ഗന്ഥങ്ങളടങ്ങിയ ബൃഹദ് ലൈബ്രറിയും യൂണിവേഴ്‌സിറ്റിക്കുണ്ട്. കേരളത്തില്‍ നിന്നുള്ള നിരവധി പണ്ഡിതന്മാര്‍ മദീനാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൗജന്യമായിട്ടാണ് ഇവിടെ വിദ്യാഭ്യാസം നല്‍കുന്നത്. പഠനമാധ്യമം അറബിയാണ്. സെപ്തംബര്‍ മുതല്‍ ജൂണ്‍വരെയാണ് അക്കാദമിക വര്‍ഷമായി കണക്കാക്കുന്നത്.
യൂനിവേഴ്‌സിറ്റി കൗണ്‍സില്‍, ഡീന്‍സ് കൗണ്‍സില്‍, ഫാക്കല്‍റ്റി കൗണ്‍സില്‍, ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സില്‍ എന്നീ ബോഡികളാണ് ഭരണനിര്‍വഹണം നടത്തുന്നത്.
ഔദ്യോഗിക വെബ്‌സൈറ്റ്: https://iu.edu.sa/en-us

ഇന്റര്‍ നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മലേഷ്യ

1977-ല്‍ മക്കയില്‍ നടന്ന പ്രഥമ മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തില്‍ (World Conference on Muslim Education) ആധുനിക ലോകത്ത് മുസ്‌ലിം ഉമ്മത്ത് നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുതകുന്ന ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കണമെന്ന ആശയം ഉയര്‍ന്നു വന്നു. ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച ഇസ്‌ലാമിക നവജാഗരണത്തിന്റെ തുടര്‍ച്ചകളിലൊന്നായിരുന്നു ഇസ്‌ലാമിക സര്‍വകലാശാലകള്‍. ഇതിനെത്തുടര്‍ന്നാണ് 1983ല്‍ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി മലേഷ്യ (ഐ.ഐ.യു.എം) സ്ഥാപിതമാകുന്നത്. 1983-ല്‍ അന്നത്തെ മലേഷ്യന്‍ പ്രധാന മന്ത്രി മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഐ ഐ യു എമ്മിന് ഔദ്യോഗിക അനുമതി നല്‍കുന്നത്. തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മലേഷ്യ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ പാക്കിസ്താനിലും ബംഗ്ലാദേശിലും സുഡാനിലും സമാനമായ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കപ്പെട്ടെങ്കിലും പ്രഖ്യാപിത ലക്ഷ്യവുമായി ഏറെ മുന്നോട്ടുപോയതും ഉന്നത നിലവാരത്തിലേക്കുയര്‍ന്നതും ഐ ഐ യുഎമ്മാണ്.
മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രഫഷനലിസവും സ്വഛസുന്ദരമായ പഠനന്തരീക്ഷവും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികളെ ഐ ഐ യു എമ്മിലേക്ക് ആകര്‍ഷിക്കുന്നു. എണ്‍പതുകളില്‍ മുസ്‌ലിം ചിന്താമണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇസ്‌ലാമേസേഷന്‍ ഓഫ് നോളജ് (വിജ്ഞാനത്തിന്റെ ഇസ്‌ലാമികവല്‍കരണം) എന്ന ആശയത്തിന്റെ ഉപജ്ഞാതാക്കളും പ്രയോക്തക്കളുമാണ് യൂണിവേഴ്‌സിറ്റിയുടെ അണിയറശില്‍പികളില്‍ അധികവും. ഇസ്മാഇല്‍ റാജി ഫാറൂഖി, സയ്യിദ് നഖീബ് അല്‍ അതാസ്, അബീ ഹാമിദ് അബൂ സുലൈമാന്‍, കമാല്‍ ഹസന്‍ തുടങ്ങിയ ഇസ്‌ലാമിക ചിന്തകരാല്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ആശയം യൂണിവേഴ്‌സിറ്റിയുടെ മുദ്രാവാക്യവും പാഠ്യപദ്ധതിയിലെ മുഖ്യവിഷയവുമാണ്. അതു തന്നെയാണ് ഐ ഐ യുഎമ്മിനെ മറ്റു സര്‍വ്വകലാശാലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. 90 രാജ്യങ്ങളില്‍ നിന്നായി പതിനയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്നു. Integration, Islamization, Internationalization, and Comprehensive Excellence എന്ന ബഹുമുഖ ലക്ഷ്യനിര്‍വഹണത്തിലേക്കുള്ള പാതയിലാണ് ഐ എ യു എം.

ഇന്ത്യയിലെ ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ ദാറുല്‍ ഉലൂം ദയൂബന്ദ്, ബാഖിയാതു സ്വലിഹാത്, നദ്‌വത്തുല്‍ ഉലൂം എന്നിവ പോലെ കേവല ഇസ്‌ലാമിക വിഷയങ്ങളിലുള്ള കോഴ്‌സുകള്‍ മാത്രമല്ല, ഐ ഐ യു എം ഓഫര്‍ ചെയ്യുന്നത്. ഇസ്‌ലാമിക വിഷയങ്ങള്‍ക്കു പുറമേ മെഡിക്കല്‍ സയന്‍സ്. ഹ്യൂമന്‍ സയന്‍സ്, എന്‍ജിനീയറിംഗ്, ആര്‍കിടെക്ചര്‍, എജ്യുകേഷന്‍, ലോ, പൊളിറ്റികല്‍ സയന്‍സ്, ഹിസ്റ്ററി ആന്റ് സിവിലൈസേഷന്‍, എംബിഎ, മാനേജ്‌മെന്റ് കോഴ്‌സുകള്‍, ഇസ്‌ലാമിക് ഫിനാന്‍സ് ആന്റ് ബാങ്കിങ്ങ് തുടങ്ങി നിരവധി കോഴ്‌സുകളും ഐ ഐ യു എമ്മിനെ സാമ്പ്രദായിക ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

കൊലാലംബുര്‍ നഗരത്തില്‍ നിന്ന് 25 കി.മീ. വടക്ക് കിഴക്കു മാറി പ്രകൃതിരമണീയമായ ഗോംബാകിലാണ് 700 ഏക്കര്‍ വിസ്തൃതിയുള്ള പ്രധാന കാമ്പസ.് ഐ ഐ യു എം റെക്ടറും ഇപ്പോഴും ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ടിന്റെ ചെയര്‍മാനുമായ അബു ഹാമിദ് അബൂ സുലൈമാന്റെ രൂപകല്‍പ്പനയില്‍ ഇസ്‌ലാമിക വാസ്തുശില്‍പകലയും എന്‍ജിനീയറിംഗ് വൈദഗ്ധ്യവും സമ്മേളിക്കുന്നതാണ് ഗോംബാക് കാമ്പസ്.

വിശാലമായ കാമ്പസിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പള്ളി മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ബൗദ്ധിക വൈജ്ഞാനിക കേന്ദ്രമാണെന്ന ശക്തമായ സന്ദേശം നല്‍കുന്നതാണ്. പള്ളിയുടെ പ്രധാന പ്രാര്‍ഥനാ ഹാള്‍ 9000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ്. കൂടുതല്‍ വിദ്യാര്‍ഥികളുള്ള കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് റിവീല്‍ഡ് നോളജ് & ഹ്യൂമന്‍ സയന്‍സിന് കീഴിലെ ഖുര്‍ആന്‍ & സുന്ന, ഉസ്വൂലുദ്ദീന്‍ & കംപാരറ്റീവ് റിലീജ്യന്‍, ഫിഖ്ഹ് & ഉസ്വൂലുല്‍ ഫിഖ്ഹ് എന്നീ മൂന്ന് ഡിപാര്‍ട്ടുമെന്റുകളാണ് പ്രധാനമായും ഇസ്‌ലാമിക വിഷയങ്ങള്‍ ഓഫര്‍ ചെയ്യുന്നത്. അണ്ടര്‍ ഗ്രാജുവേറ്റ് ബിരുദം മുതല്‍ ഗവേഷണ പഠനത്തിനു വരെയുള്ള അവസരം എല്ലാ വകുപ്പുകളിലുമുണ്ട്. ഇതിനു പുറമെ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏതു വിഷയത്തിലുമുള്ള ഗവേഷണത്തിന് അവസരമൊരുക്കുന്ന റിസര്‍ച്ച് സെന്ററും യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ഏഴു കാമ്പസുകളിലായി ഒരു മില്യനിലധികം വരുന്ന ഗ്രന്ഥശേഖരമുള്ള ലൈബ്രറി ഇസ്‌ലാമിക ലോകത്തെ ക്ലാസിക്കല്‍ കൃതികള്‍ കൊണ്ടും പൗരാണിക എക്കര്‍ വിസ്തീര്‍ണമുള്ള മെഡിക്കല്‍ ക്യാമ്പസും കൊലാംലംബൂരില്‍ തന്നെ യുള്ള ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക്ക് സയന്‍സ് ആന്റ് സിവിലേഷന്‍, ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ബാങ്കിങ്ങ് ആന്റ് ഫിനാന്‍സും യൂണിവേഴ്‌സിറ്റിക്കു കീഴിലെ സഹോദരസ്ഥാപനങ്ങളാണ്.

ഇസ്‌ലാം വൈവിധ്യങ്ങളുടെ ഐ.ഐ.യു.എം കാമ്പസ് ദൃശ്യങ്ങള്‍

ലോകത്തിന്റെ നാനാ ദിക്കിലുമുള്ള മുസ്‌ലിം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന കാമ്പസ് സാംസ്‌കാരിക-ഭാഷാ- ജീവിതശൈലികളാല്‍ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക എന്നത് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നാണ്. ശാഫി മദ്ഹബുകാരായ മലായ് ഇന്തോനേഷ്യന്‍ വംശജരും, ഹനഫികളായ ബംഗ്ലാദേശ് പാകിസ്താനികളും, മൊറൊക്കോ അള്‍ജീരിയ ടുണീഷ്യന്‍ പോലുള്ള ഉത്തരാഫ്രിക്കന്‍ നാടുകളില്‍ നിന്നുള്ള മാലികീ മദ്ഹബുകാരും ഹന്‍ബലികളും യൂണിവേഴ്‌സിറ്റിയില്‍ യഥേഷ്ടമുണ്ട്. ഒമാനിലും ചില ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും മാത്രമുള്ള ഇബാദികളും കാമ്പസിന്റെ വൈവിധ്യത്തിന് നിറം കൂട്ടുന്നു.

സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നതിലും യൂണിവേഴ്‌സിറ്റി മുന്നിട്ടു നില്‍ക്കുന്നു. വര്‍ധിച്ച സ്ത്രീപങ്കാളിത്തം, പഠന ഗവേഷണ ഉദ്യോഗതലങ്ങളിലൊക്കെയും ദൃശ്യമാണ്. ഐ ഐ യു എമ്മിന്റെ റെക്ടര്‍ പദവിയും ഉയര്‍ന്ന പല പദവികള്‍ വഹിക്കുന്ന മറ്റു പല ഉദ്യോഗസ്ഥരും സ്ത്രീകള്‍ തന്നെ. ഐ ഐയു എം പള്ളിയിലും മലേഷ്യയിലെ എതു ചെറിയ പള്ളിയിലും സ്ത്രീകളും നമസ്‌ക്കരിക്കുന്നത് പതിവു കാഴ്ച മാത്രമാണ്.

യൂണിവേഴ്‌സിറ്റിയുടെ മിഷനുകളില്‍ ഒന്നായ ഇന്റഗ്രേഷന്‍, മത-ഭൗതിക വിഷയങ്ങളിലെ സമന്വയം മാത്രമല്ല, മുസ്‌ലിം ഉമ്മത്തിന്റെ ഇന്റഗ്രേഷനും കൂടി ഉള്‍ക്കൊള്ളുന്നതാണെന്നു ബോധ്യപ്പെടുത്തുന്നതാണ് കാമ്പസിലെ അന്തരീക്ഷം. എല്ലാ മദ്ഹബിലെയും സുപ്രധാന ഗ്രന്ഥങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമായതു പോലെ, ഇസ്‌ലാമിക ലോകത്തെ പൗരാണികരും സമകാലികരുമായ പ്രഗല്‍ഭ പണ്ഡിതന്‍മാരെയും ചിന്താപ്രസ്ഥാനങ്ങളെയും സ്വതന്ത്രമായി പഠിക്കാനും മനസ്സിലാ ക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഇഖ്ബാല്‍, റശീദ് രിദാ, ശഹീദ് സയ്യിദ് ഖുതുബ്, മൗലാനാ മൗദൂദി, ഇബ്‌നു ആശൂര്‍, അബുല്‍ ഹസന്‍ നദ്വി തുടങ്ങി യൂസുഫുല്‍ ഖറദാവി വരെ ധാരാളം പണ്ഡിതന്‍മാരുടെ ചിന്തകളും ആശയങ്ങളും ഇവിടെ ക്ലാസ്സിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നു.

International Islamic University Malaysia
Jln Gombak, 53100 Kuala Lumpur, Selangor, Malaysia
Phone: (+603) 6421 6421
Fax: (+603) 6421 4053
Email Address:webmaster@iium.edu.my

 

മുൻപത്തെ ലേഖനം മുആവിയ ഇബ്‌നു അബീസുഫ്‌യാന്‍
അടുത്ത ലേഖനം അമവി ഭരണാധികാരികള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI