വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > അറബിക് കോളേജുകള്‍ > കേരളത്തിലെ അറബിക് കോളേജുകള്‍ 3

കേരളത്തിലെ അറബിക് കോളേജുകള്‍ 3

ഉള്ളടക്കം

കേരളത്തിലെ അറബിക് കോളേജുകള്‍ അറബിക് ഭാഷയുടെയും ഇസ്‌ലാമിക അറിവിന്റെയും പഠനവും പ്രചാരണവും ലക്ഷ്യമാക്കി രൂപം കൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്‌ഹ്‌, തഫ്സീര്‍ തുടങ്ങിയ പാരമ്പര്യ വിഷയങ്ങള്‍ക്കൊപ്പം ഭാഷാ നൈപുണ്യവും അക്കാദമിക് പരിശീലനവും നല്‍കുന്ന പഠനരീതിയാണ് ഇവ പിന്തുടരുന്നത്. കാലാനുസൃതമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഈ കോളേജുകള്‍ മതപണ്ഡിതന്മാരെയും ഗവേഷകരെയും സാമൂഹ്യ സേവകരെയും രൂപപ്പെടുത്തുന്നു. കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ അറബിക് കോളേജുകള്‍ നിര്‍ണായക സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്.

സലഫിയ്യ അസോസിയേഷന്‍, മേപ്പയ്യൂര്‍

വിദ്യാഭ്യാസ സാമൂഹിക രംഗത്ത് 40 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഒരു ചാരിറ്റബിള്‍ സംഘടനയാണ് സലഫിയ്യ അസോസിയേഷന്‍ മേപ്പയ്യൂര്‍. വിദ്യാഭ്യാസ സാമൂഹിക മതരംഗത്ത് മാതൃകാപരമായ ജീവിതം കാഴ്ചവെക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്ത മുന്‍ എം.എല്‍.എ എ.വി അബ്ദുറഹ്‌മാന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമാണ് 1974ല്‍ സലഫിയ്യ അസോസിയേഷന്‍ രൂപീകരിക്കുന്നത്. അസോസിയേഷന്‍ ആദ്യമായി ആരംഭിക്കുന്നത് അറബിക് കോളെജായിരുന്നു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബി.എഡ് കോളേജ്, ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട്, കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ഐ.ടി.ഐ തുടങ്ങി പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസോസിയേഷനു കീഴില്‍ നടന്നു വരുന്നു.

അറബിക് കോളെജ്

1974 ലാണ് സലഫിയ്യ അറബിക് കോളെജ് സ്ഥാപിതമായത്. സമുദായത്തിന് നേതൃത്വം നല്കാനും ആധുനിക ലോകത്ത് ഇസ്‌ലാമിനെ പ്രബോധനം ചെയ്യാനും കെല്പ്പുറ്റ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് സ്ഥാപിത ലക്ഷ്യം. ടികെ അബൂബക്ര്‍ മൗലവി, ഖാസിം മൗലവി, നന്മണ്ട എ അബൂബക്ര്‍ മൗലവി, മുഹമ്മദ് സലീം സുല്ലമി എന്നിവര്‍ കോളെജിലെ ആദ്യകാല അധ്യാപകരായിരുന്നു. 1977 ല്‍ കോളെജിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും 1985 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ധാരാളം അമുസ്‌ലിം കുട്ടികളും അറബിക് കോളെജില്‍ പഠിക്കുന്നു എന്നുള്ളത് സലഫിയ്യ അറബിക് കോളെജിന്റെ പ്രത്യേകതയാണ്.

വിലാസം:

മേപ്പയ്യൂര്‍ സലഫിയ്യ അറബിക് കോളെജ്
മേപ്പയ്യൂര്‍ പി.ഒ
പിന്‍: 673524
കോഴിക്കോട്, കേരള
ഫോണ്‍: 9447932019
04962676830
ഇ-മെയില്‍: salafiyyaarbiccollege.gmail.com
വെബ്‌സൈറ്റ്: www.salafiedu.org

റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, ഫറോക്ക്

കാലത്തിന്റെ ആവശ്യം നിര്‍വഹിക്കുവാനും ലോകത്തെങ്ങും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനവളര്‍ച്ചയുമായി താദാത്മ്യം പ്രാപിക്കുവാനും പര്യാപ്തമായ ഒരു വിദ്യഭ്യാസസ്ഥാപനം എന്ന ആഗ്രഹത്തിലാണ് മൗലാനാ അബുസ്സബാഹ് മൗലവി 1942 ല്‍ റൗദത്തുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിക്കുന്നത്. മഞ്ചേരിക്കടുത്ത ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിയുടെ വസതിയിലായിരുന്നു അറബിക്കോളേജിന്റെ ആരംഭം. കേരളത്തിലെ ആദ്യത്തെ അറബിക്കോളേജാണിത്.

അറബി, ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആധികാരികമായ പഠനത്തിന് കേരളത്തില്‍ അവസരമില്ലാതിരുന്ന കാലത്താണ് റൗദത്തുല്‍ ഉലൂം സ്ഥാപിതമായത് എന്നതിനാല്‍ തന്നെ കേരളത്തിന്റെ വിദ്യഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് ഇതു തുടക്കം കുറിച്ചു. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം സര്‍വ്വകലാശാലയായ അല്‍ അസ്ഹറില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അബുസ്സബാഹ് മൗലവി റൗദത്തുല്‍ ഉലൂം ആരംഭിക്കുവാന്‍ താത്വികമായി അവലംബിച്ചിരുന്നത് അല്‍ അസ്ഹറിന്റെ രീതികളായിരുന്നു.

കൂടുതല്‍ വിശാലമായ കെട്ടിട സൗകര്യവും ഗതാഗത സൗകര്യവും ലഭിക്കുവാന്‍ കോളേജ് 1948 ല്‍ കോഴിക്കോടിനടുത്ത ഫറോക്കിലേക്ക് മാറ്റപ്പെട്ടു. കേരളത്തില്‍ ആദ്യമായി അറബിക്കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചത് 1984 ല്‍ റൗദത്തുല്‍ ഉലൂമിലാണ്. മുതഖസ്സിസുല്‍ ആദാബ് എന്ന പേരിലായിരുന്നു ഇത്.

മുസ്‌ലിം സമുദായത്തിലെ നവോത്ഥാന ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ താല്‍പര്യം കാണിച്ച പലരും കോളേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടാന്‍ തുടങ്ങി. ഈ കൂട്ടായ്മയാണ് റൗദത്തുല്‍ ഉലൂം അസോസിയേഷന് ജീവന്‍ നല്‍കിയത്. 1946 ല്‍ ആദ്യ മാനേജിംഗ് കമിറ്റി രൂപീകരിച്ചു. അതേവര്‍ഷം തന്നെ അസോസിയേഷന്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇന്ന് റൗദത്തുല്‍ ഉലൂം അസോസിയേഷനു കീഴില്‍ പത്തിലധികം സ്ഥാഥപനങ്ങളുണ്ട്.

അഞ്ചു വര്‍ഷത്തെ അഫ്ദലുല്‍ ഉലമാ കോഴ്‌സും രണ്ടു വര്‍ഷത്തെ പി.ജി കോഴ്‌സുമാണ് കോളേജിലുണ്ടായിരുന്നത്. എന്നാല്‍ 1990 ല്‍ ഇഗ്ലീഷ് ഉള്‍പ്പെടുത്തി കോഴ്‌സ് പരിഷ്‌കരിക്കുകയും ബി.എ കോഴ്‌സായി അംഗീകരിക്കപ്പെടുകയും ചെയ്തു. 2014 ല്‍ ബി.എ ഫംഗ്ഷണല്‍ അറബിക് കോഴ്‌സും 2015 ല്‍ ബി.കോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ് കോഴ്‌സും ആരംഭിച്ചു. പുറമെ കേരള സര്‍ക്കാറിന്റെ അംഗീകാരമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സും പഠിക്കാനുള്ള അവസരവുമുണ്ട്.

2008 ല്‍ കോളേജിന് യു.ജി.സി യുടെ അംഗീകാരവും 2013 ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ പദവിയും ലഭിച്ചിട്ടുണ്ട്.

കേരള മുസ്‌ലിം പുരോഗതിയില്‍ അനുപമമായ പങ്കു വഹിക്കാനും വിദ്യഭ്യാസ സംസ്‌കാരിക രംഗത്ത് മുദ്ര പതിപ്പിക്കാനും റൗദത്തുല്‍ ഉലൂമിന്റെ സന്തതികള്‍ക്ക് സാധിച്ചു. സി.പി അബൂബക്കര്‍ മൗലവി, പി. മുഹമ്മദ് കുട്ടശ്ശേരി, എ.പി.അബ്ദുല്‍ ഖാദര്‍ മൗലവി, എ.അബ്ദുല്‍ ഹമീദ് മദീനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഹുസൈന്‍ മടവൂര്‍, തുടങ്ങിയവര്‍ ഇതിന് ഉദാഹരണങ്ങളാണ്.

വിലാസം:

റൗദത്തുല്‍ ഉലൂം അറബിക് കോളേജ്
ഫറോക്ക് കോളേജ് പി.ഒ
കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ.
ഫോണ്‍: 0495 2440663
ഇ മെയില്‍: ruacollege@gmail.com
വെബ്‌സൈറ്റ്: www.ruacollege.in

ഫാറൂഖ് കോളേജ്

മുസ്‌ലിം സമുദായത്തിനു വേണ്ടി ഒരു ആര്‍ട്‌സ് കോളേജ് സ്ഥാപിക്കണമെന്ന അബുസ്സബാഹ് മൗലവിയുടെ സ്വപ്‌നം റൗദത്തുല്‍ ഉലൂം അസോസിയേഷനില്‍ സജീവ ചര്‍ച്ചാ വിഷയമാവുകയും ദ്രുതഗതിയില്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. മദ്രാസ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറായിരുന്ന ലക്ഷ്മണസ്വാമി മുതലിയാറാണ് സ്ഥലനാമം കോളേജിനു വേണ്ടി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും ബുഖാരി സാഹിബിന്റെ ആശയത്തില്‍ നിന്നാണ് ഫാറൂഖ് എന്ന് കോളേജിന് നാമകരണം ചെയ്തതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

കോളേജ് കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ ഫറോക്ക് ചുങ്കത്തിനടുള്ള കളത്തിങ്ങല്‍ ഇസ്മായില്‍ സാഹിബിന്റെ തറവാട് വീടായ മൂന്നിലകം വീട്ടിലാണ് കോളേജ് ആരംഭിച്ചത്. ബി.എ എക്കണോമിക്‌സ്, ബി.എ അറബിക്, ബി.എ ഇസ്‌ലാമിക് ഹിസ്റ്ററി എന്നിവയായിരുന്നു ആദ്യകാല കോഴ്‌സുകള്‍.

1948 ഓഗസ്റ്റ് 12 നാണ് ഫാറൂഖ് കോളേജ് പ്രവര്‍ത്തനമാരംഭിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം പുതിയ മാളിയേക്കല്‍ ആറ്റക്കോയ തങ്ങള്‍ നടത്തുന്നത്. പിന്നീട് വ്യത്യസ്ത വര്‍ഷങ്ങളിലായി പുതിയ കോഴ്‌സുകള്‍ നടത്താനുള്ള അനുമതി കോളേജ് നേടിയെടുക്കുകയും അതിനനുസൃതമായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. 21 ബിരുദ കോഴ്‌സുകളും 14 ബിരുദാനന്തര കോഴ്‌സുകളും ഇപ്പോള്‍ കോളേജിലുണ്ട്. പുറമെ എട്ടു സെന്ററുകളിലായി നൂറോളം ഗവേഷണ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത വിഷയങ്ങളിലായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

2009 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മൈനോറിറ്റി പദവി നേടിയ കോളേജ് 2015 സ്വയം ഭരണ പദവിയിലേക്കു മാറി. മൂന്നു തവണ ‘നാക്കി’ന്റെ അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ച കോളേജ് ആദ്യം ഫൈവ്സ്റ്റാറും പിന്നീട് എഗ്രെയ്ഡും 2016 ല്‍ എ+ ഗ്രെയ്ഡും നേടുകയുണ്ടായി. ഇവ മൂന്നും ആ കാലഘട്ടങ്ങളിലെ യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ഗ്രെയ്ഡുകളായിരുന്നു.

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പരീക്ഷകള്‍ക്കും പരിശീലനം നല്‍കുന്നതിനായി ഗള്‍ഫാര്‍ ഡോ. പി മുഹമ്മദലി സാഹിബിന്റെ സഹായത്തോടെ പി.എം ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ രണ്ട് യൂണിറ്റും നാഷണല്‍ കേഡറ്റ് കോറിന്റെ ആര്‍മി രണ്ട് യൂണിറ്റും ഫാറൂഖ് കോളേജ് ക്യാമ്പസില്‍ സജീവമാണ്. കൂടാതെ കുട്ടികളുടെ മേല്‍നോട്ടത്തില്‍ നടന്നു വരുന്ന പെയിന്‍&പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.

വിലാസം:

ഫാറൂഖ് കോളേജ് (ഓട്ടോണമസ്)
പി.ഒ ഫാറൂഖ് കോളേജ്.
കോഴിക്കോട് ജില്ല
പിന്‍: 673632
കേരള, ഇന്ത്യ.
മെയില്‍: mail@farookcollege.ac.in
ഫോണ്‍:
+91 495 2440660
+91 495 2440661

റൗദത്തുല്‍ ഉലൂം അസോസിയേഷന്‍ സ്ഥാപനങ്ങള്‍

ഫാറൂഖ് ട്രെയിനിംഗ് കോളേജ്

മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് ഫാറൂഖ് ട്രെയിനിംഗ് കോളേജ് ആരംഭിക്കുന്നത്. കേരള സര്‍വ്വകലാശലയില്‍ അഫിലിയേറ്റ് ചെയ്ത് ആരംഭിച്ച ട്രെയിനിംഗ് കോളേജ് 1968 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ ഭാഗമായി. 1961 മുതല്‍ കേരളത്തിലെ പ്രഗത്ഭരായ നിരവധി അധ്യാപകരെ സംഭാവന ചെയ്യാന്‍ ഫാറൂഖ് ട്രെയിനിംഗ് കോളേജിന് സാധിച്ചിട്ടുണ്ട്. മലബാറിലെ ഏറ്റവും വലിയ അധ്യാപക പരിശീലന കേന്ദ്രമാണിത്. മലയാളം, ഇംഗ്ലീഷ്, ഗണിതം, ജീവശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നീ ഐഛിക വിഷയങ്ങളിലാണ് കോളേജ് അധ്യാപക പരിശീലനം നല്‍കുന്നത്.

2007 ല്‍ യു.ജി.സി നാക് അക്രിഡിറ്റേഷന്‍ ലഭിച്ച ഫാറൂഖ് ട്രെയിനിംഗ് കോളേജ് 2012 ല്‍ നാക് നാക് ഗ്രേഡിംഗില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്തും, കേരളത്തിലെ ട്രെയിനിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനത്തും എത്തുകയുണ്ടായി.

കോഴിക്കോട് സര്‍വകലാശാലയ്ക്കു കീഴില്‍ വിദ്യാഭ്യാസ വിഭാഗത്തിലെ ഏറ്റവും വലിയ ഗവേഷണ കേന്ദ്രമാണ് ഫാറൂഖ് ട്രെയിനിംഗ് കോളേജ്. പത്ത് പി.എച്ച്.ഡി ഗൈഡുകള്‍ക്ക് കീഴിലായി 40 ല്‍ പരം ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഇവിടെ ഗവേഷണം നടത്തുന്നു.

ഫാറൂഖ് ഹയര്‍ സെക്കന്ററി സ്‌കൂള്‍

1954 ല്‍ ഓറിയന്റല്‍ സ്‌കൂള്‍ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കം കുറിക്കുന്നത്. 1957 ല്‍ ഹൈസ്‌കൂളായി മാറുകയും നിരവധി നേട്ടങ്ങളുടെ വര്‍ഷങ്ങള്‍ പിന്നിട്ട് 1998 ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇതിന്റെ സ്ഥാപകനും മൗലാനാ അബുസ്സ്വബാഹ് മൗലവിയാണ്. സ്‌കൂള്‍ സ്ഥാപിച്ചതു മുതല്‍ 1971 ല്‍ മരിക്കുന്നതു വരെ അദ്ദേഹം സ്‌കൂള്‍ മാനേജറായി സേവനമനുഷ്ഠിച്ചു.

ഫാറൂഖ് ഹൈസ്‌കൂള്‍

മൗലാനാ അബുസ്സബാഹ് മൗലവി ഫാറൂഖ് കോളേജ് ക്യാമ്പസില്‍ ആരംഭിച്ച മൂന്നാമത്തെ സ്ഥാപനമാണ് ഫാറൂഖ് ഹൈസ്‌കൂള്‍. 1954 ല്‍ അറബി ഭാഷയ്ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഓറിയന്റല്‍ സ്‌കൂള്‍ എന്ന പേരില്‍ 6, 7 ക്ലാസുകളാരംഭിച്ചാണ് വിദ്യാലയത്തിന്റെ തുടക്കം. 1957 ല്‍ ഫാറൂഖ് ഹൈസ്‌കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം പൊതുവിദ്യാലയമായി മാറി.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, ജാഗ്രതാ സമിതി, തുടങ്ങിയ വിവിധ വിഭാഗങ്ങളും വ്യത്യസ്ത ക്ലബ്ബുകളും വളരെ സജീവമായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് ജില്ലയിലെ മികച്ച സ്‌റ്റേഡിയങ്ങളിലൊന്ന് ഫാറൂഖ് ഹൈസ്‌കൂളിന്റേതാണ്.

ഫാറൂഖ് എ.എല്‍.പി സ്‌കൂള്‍

ഫാറൂഖ് കോളേജ് ക്യാമ്പസ്സില്‍ പിറവിയെടുത്ത നാലാമത്തെ സ്ഥാപനമാണ് ഫാറൂഖ് എ.എല്‍.പി സ്‌കൂള്‍. ഫാറൂഖ് ഹൈസ്‌കൂളിന്റെ ഭാഗമായാണ് ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. ക്യാമ്പസിലെ ജീവനക്കാരുടെ മക്കള്‍ക്ക് വേണ്ടിയാണ് ഇത് തുടങ്ങിയതെങ്കിലും പിന്നീട് പൊതു സമൂഹത്തിനു കൂടി കവാടങ്ങള്‍ തുറന്നിടുകയായിരുന്നു.

‘ഇല’ എന്ന പേരില്‍ സ്‌കൂളിന് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ പ്രക്ഷേപണം ആരംഭിച്ചത് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു ഡിവിഷനുള്ള പ്രീെ്രെപമറി വിഭാഗം കൂടി സ്‌കൂളിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.

അല്‍ ഫാറൂഖ് എഡ്യുക്കേഷനല്‍ സെന്റര്‍

ഉയര്‍ന്ന വിദ്യാഭ്യാസവും പ്രോത്സാഹനവും നല്‍കി യുവജനങ്ങളെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്ക് യോഗ്യരാക്കി തൊഴില്‍ മേഖലയില്‍ മുന്നേറാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫാറൂഖ് കോളേജ് ക്യാമ്പസില്‍ 1994 ലാണ് അല്‍ ഫാറൂഖ് എഡ്യുക്കേഷനല്‍ സെന്റര്‍ സ്ഥാപിക്കപ്പെടുന്നത്.

സ്‌കോള്‍ (State Council for Open and Lifelong Education) കേരളയുടെ കീഴില്‍ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകളും കോഴിക്കോട് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്റെ കീഴില്‍ ബി.എ (ഇംഗ്ലീഷ്), ബി.കോം (കോ ഓപ്പറേറ്റീവ്), ബി.കോം (ഫിനാന്‍സ്) ബി.ബി.എ കോഴ്‌സുകള്‍ ഇവിടെയുണ്ട്.

എം.എസ്.സി ഫിസിക്‌സ് കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ JAM നുള്ള കോച്ചിംഗ് ഇവിടെ നല്‍കി വരുന്നു.

അല്‍ ഫാറൂഖ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍

മലബാറില്‍ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് 1991 ലാണ് അല്‍ ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂന്നി അച്ചടക്കവും ധാര്‍മിക മൂല്യങ്ങളുമുള്ള ഒരു വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് സ്ഥാപിത ലക്ഷ്യം. ഏകദേശം 157 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തിന് 1997 ല്‍ സി.ബി.എസ്.ഇ യുടെ അംഗീകാരം ലഭിച്ചു. 1999 ല്‍ സ്‌കൂള്‍ സീനിയര്‍ സെക്കന്ററിയായി അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു.

ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍

പ്ലസ്ടു/ഡിഗ്രി കഴിഞ്ഞു വരുന്ന വിദ്യാര്‍ഥികളെ മികച്ച അധ്യാപകരാക്കി മാറ്റുന്ന കോഴിക്കോട് ജില്ലയിലെ മികവാര്‍ന്ന അധ്യാപക പരിശീലന കേന്ദ്രമാണ് ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍. 2012 വരെ ടി.ടി.സി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാലു സെമസ്റ്ററുകളുള്ള കോഴ്‌സാണ് ഇവിടെയുള്ളത്. 2013 മുതല്‍ Diploma in Education-D.Ed എന്ന പേരിലാണ് ഈ കോഴ്‌സ് അറിയപ്പെടുന്നത്.

ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്

ദക്ഷിണേന്ത്യയിലെ അലിഗര്‍ എന്നറിയപ്പെടുന്ന ഫാറൂഖ് കോളേജിന്റെ കീഴില്‍ 2005 ലാണ് ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ഫിംസ്) പ്രവര്‍ത്തനമാരംഭിക്കുന്നത്. എം.ബി.എ പഠനം എന്നും ചെലവേറിയതാണ്. സാധാരണക്കാരന് താങ്ങാനാവുന്ന ഫീസില്‍ നിലവാരമുള്ള എം.ബി.എ കോഴ്‌സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഫിംസ് ബിസിനസ് സ്‌കൂള്‍ ആരംഭിക്കുന്നത്. സ്വകാര്യ മേഖലയില്‍ ബിസിനസ് സ്‌കൂളുകള്‍ വിരളമായിരുന്ന കാലഘട്ടത്തില്‍ ഫിംസിന്റെ ആരംഭം മലബാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു.

സൈതൂന്‍ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാമ്പസ്

നൂതന സംവിധാനങ്ങളോടെ പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള റസിഡന്‍ഷ്യല്‍ ക്യാമ്പസാണ് കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന സൈതൂന്‍ ഇന്റര്‍നാഷണല്‍ ഗേള്‍സ് ക്യാമ്പസ്. മത ഭൗതിക വിദ്യാഭ്യാസത്തെ സമന്വയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സൈതൂന്‍ മുന്നോട്ടുവെക്കുന്നത്. 2017 ലാണ് സൈതൂന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

സൈതൂന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഡിഗ്രി കോളെജ്, വിര്‍ച്ച്വല്‍ ഇസ്‌ലാമിക് കോഴ്‌സ്, എന്‍ട്രന്‍സ് അക്കാദമി എന്നിവയാണ് സൈതൂനിലെ കോഴ്‌സുകള്‍. നീറ്റ്, ജെ.ഇ.ഇ കോച്ചിങ് തുടങ്ങിയവയും ഇവിടെ ഒരുക്കിയിരിക്കുന്നു. വിദ്യാഭ്യാസപരമായി മികവ് പുലര്‍ത്താനും ജീവിത യാത്രയില്‍ അവരെ നയിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സൈത്തൂണ്‍ കാമ്പസിന്റെ ലക്ഷ്യം.

വിലാസം:

കോട്ടക്കല്‍,
പാങ്ങ് ചേണ്ടി, മലപ്പുറം,
പിന്‍:679338
ഫോണ്‍: 04942612112, 7510228881
വെബ്‌സൈറ്റ്: www.zaitoonigs.com
ഇമെയില്‍: zaitooncampus@gmail.com

ദാറുന്നജാത്ത് അറബിക് കോളേജ്, കരുവാരക്കുണ്ട്

വിദ്യാഭ്യാസ-സാമൂഹിക-മതരംഗങ്ങളില്‍ വളരെ പിന്നാക്കമായിരുന്നു കിഴക്കനേറനാടന്‍ ഗ്രാമങ്ങള്‍.ഇവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസപരമായി അരികുവത്കരിക്കപ്പെട്ടവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിത സാധ്യതകളും ലഭ്യമാക്കാനും വേണ്ടി 1986 ല്‍ കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ കരുവാരക്കൂണ്ട് പ്രദേശത്ത് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ദാറുന്നജാത്ത് അറബിക് കോളേജ്, കരുവാരക്കുണ്ട് (കെ.ടി.എം കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്). 1955 ലാണ് കോളേജിന് എയ്ഡഡ് അംഗീകാരം ലഭിക്കുന്നത്. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ, ബി.കോ ഇസ്‌ലാമിക് ഫിനാന്‍സ്, എം.എ അറബിക് എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. സമസ്തയുടെ കീഴിലുള്ള രണ്ട് എയ്ഡഡ് അറബിക് കോളെജുകളില്‍ ഒന്നാണിത്.

കോളേജ് സ്ഥാപകനായ കെ.ടി മാനു മുസ്‌ലിയാര്‍ ഇവിടെ ദീര്‍ഘകാലം അധ്യാപകനായിരുന്നു.

വിലാസം:

ദാറുന്നജാത്ത് അറബിക് കോളേജ്,
കരുവാരക്കുണ്ട്, മലപ്പുറം. പിന്‍:676523
ഫോണ്‍: 04931280096
ഇ-മെയില്‍: www.ktmcollege.in
വെബ്‌സൈറ്റ്: ktmcollegekvk@gmail.com

മുൻപത്തെ ലേഖനം കേരളത്തിലെ അറബിക് കോളേജുകള്‍ 2
അടുത്ത ലേഖനം കേരളത്തിലെ യതീം ഖാനകള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI