വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഇസ്‌ലാം > ശഹാദത്ത് > സത്യസാക്ഷ്യം

സത്യസാക്ഷ്യം

ഒരാള്‍ മുസ്‌ലിമായിത്തീരാന്‍ അനിവാര്യമായ സത്യസാക്ഷ്യം  ആണ് ശഹാദത്. അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹി എന്ന രണ്ടു ചെറുവാക്യങ്ങള്‍ അര്‍ഥവും ആശയവുമറിഞ്ഞ് തൃപ്തിയോടെ അംഗീകരിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ശഹാദത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഒരാളുടെ ഇസ്‌ലാം സ്വീകരണത്തിന്റെ പ്രഥമ പടിയാണിത്. അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു എന്നാണ് ഈ വാക്യങ്ങളുടെ സാരം.   ഇസ്‌ലാമിനെ മതമായി സ്വീകരിച്ചവരെല്ലാം മുസ്‌ലിം എന്നറിയപ്പെടുന്നു. ഇതോടെ ഒരാള്‍ മുസ്‌ലിമിനുള്ള എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹനാവുകയും ബാധ്യതകള്‍ക്ക് കടപ്പെട്ടവനാവുകയും ചെയ്യും. ശത്രുനിരയില്‍നിന്ന് ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യുന്നവനാണെങ്കില്‍പോലും ഈ വാക്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ അവനെ മുസ്‌ലിമായി പരിഗണിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അങ്ങനെ ഇസ്‌ലാമിലെത്തിയവന്‍ പുതുമുസ്‌ലിം എന്ന നിലക്കുള്ള പ്രത്യേക പരിഗണനക്കോ അവഗണനക്കോ പാത്രമാവേണ്ടതില്ല.
എല്ലാ മനുഷ്യരും ജന്മനാ ശുദ്ധപ്രകൃതമാണെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. മാതാപിതാക്കള്‍ ഏതു മതക്കാരോ മതനിഷേധികളോ ആയാലും അവര്‍ക്കു പിറക്കുന്ന കുഞ്ഞ് ശുദ്ധപ്രകൃതിയിലാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിക്കുന്നു (ബുഖാരി) 1. എന്നാല്‍ മുസ്‌ലിമായ മാതാപിതാക്കള്‍ക്ക് ജനിച്ചു എന്നതുകൊണ്ടുമാത്രം മനുഷ്യനില്‍ ഇസ്‌ലാം പാരമ്പര്യമായി നിലനില്ക്കില്ല. അവന് പ്രായവും പക്വതയും എത്തിക്കഴിയുമ്പോള്‍ ഈ വിശ്വാസത്തെ സ്ഥിരപ്പെടുത്താന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കണം. അതാണ് ശഹാദത്തിലൂടെ നിര്‍വഹിക്കുന്നത്.
എന്നാല്‍ ശഹാദത്തിനുവേണ്ടി ഒരു പ്രത്യേക പ്രായമോ ദിനമോ ചടങ്ങോ കാര്‍മികത്വമോ ഇല്ല. ഒരാള്‍ ഇസ്‌ലാമിലേക്ക് വരുമ്പോള്‍ പൊതുസമൂഹത്തിന്റെ അറിവിലേക്കായി വിശ്വസ്തരായ രണ്ടു മുസ്‌ലിംകളെ സാക്ഷിയാക്കി ഈ വാക്യങ്ങള്‍ ചൊല്ലണം. അത്രമാത്രം. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ശഹാദത് പരസ്യപ്പെടുത്താതെ മുസ്‌ലിമായി ജീവിക്കുന്നതും തെറ്റല്ല. നജ്ജാശീ രാജാവിന്റെതുപോലുള്ള സംഭവങ്ങള്‍ ഇതിനു തെളിവാണ്.
ഇസ്‌ലാം എന്താണെന്ന് സംക്ഷിപ്തമായി മുഹമ്മദ് നബി(സ്വ) പറഞ്ഞുതരുന്നു: ‘ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ച് കാര്യങ്ങളിലാണ്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന് സാക്ഷ്യപ്പെടുത്തല്‍, നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കല്‍, സകാത്ത് കൊടുക്കല്‍, റമദാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കല്‍, കഅ്ബയില്‍ പോയി ഹജ്ജ് കര്‍മം നിര്‍വഹിക്കുക (ബുഖാരി) 2.  ഇസ്‌ലാമിലെ അടിസ്ഥാന അനുഷ്ഠാനങ്ങളായ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ പോലെയുള്ള ഒരു കര്‍മമല്ല ശഹാദത്. അതിന് വിശ്വാസകാര്യം, അഥവാ ഈമാന്‍ കാര്യവുമായാണ് സാമ്യം. എന്നിട്ടും ഇതിനെ കര്‍മമായി പരിഗണിക്കുന്നതിന് കാരണം ശഹാദത്തിന്റെ പദങ്ങള്‍ മനസ്സിലുറപ്പിച്ച് നാവുകൊണ്ടു പറയുക എന്നതിനപ്പുറം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തേണ്ടതാണ് അത് എന്ന് വ്യക്തമാക്കാനാണ്. സ്വജീവിതം കൊണ്ട്, വിശ്വാസത്തിലും സ്വഭാവത്തിലും കര്‍മങ്ങളിലുമെല്ലാം  ഇസ്‌ലാമിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ജീവിക്കുന്ന മാതൃകയാവുക എന്നതാണ് ശഹാദത്തിന്റെ താത്പര്യം.
ഈ വാക്യങ്ങള്‍ അര്‍ഥപൂര്‍ണമാകണമെങ്കില്‍ അറിവ്, ദൃഢവിശ്വാസം, ഉള്‍ക്കൊള്ളല്‍, കീഴ്‌പെടല്‍, സത്യപ്പെടുത്തല്‍, ആത്മാര്‍ഥത, സ്‌നേഹം എന്നിങ്ങനെ ഏഴു നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. എന്താണ് താന്‍ പറയുന്നത് എന്നതിനെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കുക, ആ പറയുന്ന കാര്യം തീര്‍ത്തും ശരിയാണെന്ന ബോധ്യമുണ്ടാവുക, ആ ആശയം ജീവിതത്തില്‍ ഉള്‍ക്കൊള്ളുക, അതിന്റെ താത്പര്യമനുസരിച്ച് ജീവിതം സമര്‍പ്പിക്കുക, കര്‍മങ്ങളിലൂടെ അതിനെ യാഥാര്‍ഥ്യമാക്കുക, പൂര്‍ണ ആത്മാര്‍ഥതയോടെ സ്വീകരിക്കുക, ഈ വാക്യങ്ങളെയും അതിന്റെ ആശയങ്ങളെയും സംതൃപ്തിയോടെ ഏറ്റെടുക്കുക എന്നിവയാണ് ഈ ഏഴു കാര്യങ്ങള്‍കൊണ്ട് അര്‍ഥമാക്കുന്നത്.

ലാ ഇലാഹ ഇല്ലല്ലാഹ്

അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അര്‍ഥം. പ്രപഞ്ച സ്രഷ്ടാവാണ് അല്ലാഹു. അവനെ മാത്രം ആരാധ്യനായി സ്വീകരിക്കുക എന്നതാണ് മനുഷ്യജന്മത്തിന്റെ പ്രഥമ ലക്ഷ്യം. ‘ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല’ (51:56). അല്ലാഹു സൃഷ്ടിച്ച മനുഷ്യന്‍ ഒരു ആരാധ്യനെ വണങ്ങുന്നവനും ഏക സമുദായവുമായിരുന്നു. ‘തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം. ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍’ (21:92). സ്രഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിച്ച് അവനെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അടിത്തറ (തൗഹീദ്). എന്നാല്‍ മനുഷ്യന്റെ ശത്രുവായ പിശാച് ഈ അടിസ്ഥാന ആശയത്തില്‍ നിന്നും മനുഷ്യനെ വഴിതെറ്റിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ആദികാലം മുതല്‍ മനുഷ്യരില്‍ ബഹുദൈവാരാധന ഉടലെടുത്തു. അപ്പോഴെല്ലാം അല്ലാഹു പ്രവാചകന്മാരെ ദൂതന്മാരായി നിയോഗിക്കുകയും അവര്‍ക്ക് ശരിയായ മതവിശ്വാസം പരിചയപ്പെടുത്തുകയുമുണ്ടായി. എല്ലാകാലത്തും എല്ലാ സ്ഥലത്തും ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രധാന ദൗത്യം മനുഷ്യനെ ശരിയായ ഏകദൈവവിശ്വാസത്തിലേക്ക് നയിക്കുക എന്നതായിരുന്നു. ‘ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല‘ (21:25). ഇങ്ങനെ അവര്‍ക്കിടയില്‍ ഉടലെടുത്ത കക്ഷിമാത്സര്യം അവരെ അടിസ്ഥാന ആശയമായ ഏകദൈവാരാധനയില്‍ നിന്ന് തെറ്റിച്ചു. ഇങ്ങനെ രൂപംകൊണ്ട മതങ്ങളില്‍ നിന്ന് ഇസ്‌ലാം   വ്യതിരിക്തമാകുന്നതും ഇവിടെയാണ്.
ഇസ്‌ലാമിലെ ദൈവവിശ്വാസം വളരെ ലളിതമാണ്. അതില്‍ ദരൂഹതകളോ കെട്ടിക്കുടുക്കുകളോ ഇല്ല. ആരാധിക്കപ്പെടാന്‍ ഒരു ശക്തിയേ ഉള്ളൂ. അത് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ്; മറ്റുള്ളതെല്ലാം സൃഷ്ടികളാണ്. ഒരു സൃഷ്ടിയും ആരാധിക്കപ്പെടാന്‍ അര്‍ഹമല്ല. സ്രഷ്ടാവിനെ ആര്‍ക്കും എപ്പോഴും എവിടെവെച്ചും ആരാധിക്കാം. ആ ദൈവം സമീപസ്ഥനാണ്. ഉറക്കവും അശ്രദ്ധയും മരണവുമില്ലാത്തവനാണ്. അവനെ ആരാധിക്കാന്‍ ആരുടെയെങ്കിലും ശിപാര്‍ശയോ മധ്യസ്ഥതയോ കാണിക്കകളോ ആവശ്യമില്ല. ആ മാര്‍ഗങ്ങളിലൂടെ അവനെ സ്വാധീനിക്കാന്‍ സാധിക്കുകയുമില്ല. അതാതു കാലങ്ങളില്‍ അവന്‍ പ്രവാചകന്മാരിലൂടെ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ പഠിപ്പിക്കാനോ സംഘമായി നിര്‍വഹിക്കേണ്ട ചില കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനോ അല്ലാതെ അവനെ ആരാധിക്കാന്‍ മറ്റൊരാളുടെയും സഹായം ആവശ്യമില്ല. ഒരു ഭക്തനുവേണ്ടി പുരോഹിതന്‍ ചെയ്യേണ്ട ഒരു കര്‍മവും ഇല്ല. അവനവന്‍ സ്വയംചെയ്യേണ്ട കര്‍മങ്ങള്‍ പുരോഹിതനെയോ കാര്‍മികനെയോ ഏല്‍പിച്ച് രക്ഷപ്പെടാനും കഴിയില്ല.
ഈ പ്രപഞ്ച സ്രഷ്ടാവിനെ മൂന്നുവിധത്തില്‍ മനസ്സിലാക്കി അംഗീകരിക്കലാണ് ഈ ശഹാദത്തിന്റെ ഉദ്ദേശ്യം അഥവാ തൗഹീദ് എന്ന ഏകദൈവാരാധന.
  1. പരമാണു മുതല്‍ സ്ഥൂലപ്രപഞ്ചം വരെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ അല്ലാഹു മാത്രമാണ്.
  2. പാപം പൊറുക്കുന്നവന്‍, എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍ തുടങ്ങിയ സവിശേഷമായ ഗുണനാമങ്ങള്‍ അല്ലാഹുവിന് മാത്രമേയുള്ളൂ.
  3. അതുകൊണ്ടുതന്നെ ആരാധനയുടെ എല്ലാ ഭാവങ്ങളും ആ ശക്തിയോട് മാത്രമേ പാടുള്ളൂ.
ഇങ്ങനെയുള്ള വിശ്വാസ പ്രതിജ്ഞയുടെ അടിസ്ഥാന വാക്യമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. പക്ഷേ, മുസ്‌ലിംകളിലും നല്ലൊരു വിഭാഗം ആളുകള്‍ ഈ വാക്യം ഉരുവിടുന്നവരായിരിക്കെ ഇതിനോട് നീതികാണിക്കാന്‍ കഴിയാത്തവരായിരിക്കുന്നു എന്നത് ഖേദകരമാണ്.
ഏകദൈവവിശ്വാസത്തിന്റെ ഈ മന്ത്രധ്വനിയുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന ധാരാളം നബി വചനങ്ങള്‍ ഉണ്ട്.
നബി(സ്വ) പറഞ്ഞതായി സൗബാന്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുപറയുന്നവര്‍ക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി) 3. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും തുലാസിന്റെ ഒരു തട്ടിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മറുതട്ടിലും തൂക്കിയാല്‍, ലാ ഇലാഹ ഇല്ലല്ലാഹ് ആയിരിക്കും ഭാരംതൂങ്ങുക” (അഹ്‌മദ്) 4. ”ആരുടെയെങ്കിലും മരണസമയത്തെ അവസാന വാക്യം ഇതായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും” (അബൂദാവൂദ്) 5.
മരണാസന്നരായ എല്ലാ ധിക്കാരികളുടെയും ചെവിയില്‍ ശഹാദത് കലിമ ചൊല്ലിക്കൊടുത്താല്‍, ബോധപൂര്‍വമല്ലാതെയെങ്കിലും അവനത് ഉച്ചരിച്ചാല്‍ എല്ലാ തിന്മകളും മായ്ക്കപ്പെട്ട് സ്വര്‍ഗസ്ഥനാകും എന്ന് ഇതിന് അര്‍ഥമില്ല. മറിച്ച് ശരിയായ വിശ്വാസം ഒരാളില്‍ ഉണ്ടെങ്കില്‍ അയാളുടെ മറ്റ് അതിക്രമങ്ങള്‍ അല്ലാഹു പൊറുത്തേക്കുമെന്നും അല്ലെങ്കില്‍ അതിനുള്ള ശിക്ഷകള്‍ അനുഭവിച്ചു കഴിഞ്ഞാല്‍ അല്ലാഹു അവന് സ്വര്‍ഗപ്രവേശം നല്കിയേക്കും എന്നുമാണ് അര്‍ഥം.

മുഹമ്മദുര്‍റസൂലുല്ലാഹ്

ഇസ്‌ലാമിന്റെ സാക്ഷ്യവചനങ്ങളുടെ രണ്ടാം പാതിയാണിത്. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണ് എന്നാണ് ഈ വാക്യത്തിന്റെ ആശയം. അല്ലാഹുവിനെ ഏക ആരാധ്യനായി അംഗീകരിക്കുക എന്ന തൗഹീദ് കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ വിശ്വാസമാണ് റസൂലിലുള്ള വിശ്വാസം. വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അല്ലാഹു ആയിരക്കണക്കായ നബിമാരെ(പ്രവാചകന്‍) അയച്ചിട്ടുണ്ട്. അതില്‍ ഓരോരുത്തരെയും അല്ലാഹുവിന്റെ സന്ദേശവാഹകന്‍മാരായി വിശ്വസിക്കുകയും അവര്‍ നല്കുന്ന ദൈവിക ബോധനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് അതാതുകാലത്തെ മനുഷ്യര്‍ യഥാര്‍ഥ സത്യവിശ്വാസികളാകാന്‍ നിര്‍ബന്ധമാണ്. ഇതാണ് നുബുവ്വത്ത്, രിസാലത്ത് എന്നെല്ലാം പറയുന്നത്. നൂഹ് നബി(അ) മുതല്‍ ഈസാ(അ) വരെയുള്ള എല്ലാ റസൂലുമാരും ഇങ്ങനെ അംഗീകരിക്കപ്പെടേണ്ടവരാണ്. മുഹമ്മദ് നബി(സ്വ)യുടെ അനുയായികളായ മുസ്‌ലിംകള്‍ ഇവരെയെല്ലാം ദൈവദൂതന്മാരായി വിശ്വസിക്കുന്നുണ്ട്. മാത്രമല്ല ഇവരില്‍ വിശ്വസിക്കാത്തവര്‍ക്ക് മുസ്‌ലിംകളാകാന്‍ സാധിക്കില്ല എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ”തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ തിരുദൂതര്‍ വിശ്വസിച്ചിരിക്കുന്നു. സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാര്‍ക്കിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല എന്നതാണ് അവരുടെ നിലപാട്. ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം എന്ന് അവര്‍ പറയുകയും ചെയ്തു’‘ (2:285).
”മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനും ആയിക്കൊണ്ടാണ് നിന്നെ നാം അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല’‘ (34:28). ”മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനും ദൂതന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’‘ (33:40).
മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടശേഷമുള്ള മുഴുവന്‍ മനുഷ്യരും അദ്ദേഹത്തെ ഇങ്ങനെ റസൂലായി അംഗീകരിക്കുമ്പോഴാണ് സത്യവിശ്വാസിയാവുക. അഥവാ മൂസാ നബി(അ) വന്നപ്പോള്‍ അദ്ദേഹത്തെ വിശ്വസിച്ചവര്‍ മുസ്‌ലിംകളായി. പിന്നീട് അദ്ദേഹത്തിന്റെ കാലശേഷം ഈസാ(അ) ആഗതനായപ്പോള്‍ അദ്ദേഹത്തെയും വിശ്വസിച്ചവര്‍ മുസ്‌ലിംകളാണ്. എന്നാല്‍ ഈസാ നബിയെ അംഗീകരിക്കാത്ത വരായ മൂസാ നബിയുടെ അനുയായികള്‍ എന്നു പറഞ്ഞവര്‍, യഹൂദികള്‍, മുസ്‌ലിംകളല്ലാതായി. ഇനി മുഹമ്മദ് നബി(സ്വ) വന്നപ്പോള്‍ (സിഇ 610) മുതല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാതെ മൂസാ നബി(അ)യിലോ ഈസാ നബി(അ)യിലോ മാത്രം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരും  (ജൂതരും ക്രിസ്ത്യാനികളും) ഇവര്‍ക്കുമുമ്പുള്ള എല്ലാ നബിമാരെയുമോ അവരില്‍ ചിലരെയോ മാത്രം വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നവരുമെല്ലാം സത്യവിശ്വാസികള്‍ ആവുകയില്ല.
ഒരാള്‍ ശരിയായ ഏകദൈവ ആരാധന നിര്‍വഹിക്കുകയും സത്കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്താലും മുഹമ്മദ് നബിയെ അവസാനദൂതനായി അംഗീകരിച്ചിട്ടില്ലെങ്കില്‍ അയാള്‍ മുസ്‌ലിമായിട്ടില്ല.

മുഹമ്മദ് നബി(സ്വ) ഒരുകാര്യം നമുക്ക് നിര്‍ദേശിച്ചുതന്നാല്‍ അതാണ് ഏറ്റവും ഉത്തമം എന്ന് മനസ്സിലാക്കുകയും അത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ശഹാദത്. അതില്‍ മടികാണിച്ച് നില്‍ക്കാനോ സംശയിക്കാനോ ഭൗതികമായി താന്‍ കണ്ടെത്തിയത് അതിലേറെ നല്ലതാണ് എന്ന് വിശ്വസിക്കാനോ വിചാരിക്കാന്‍ പോലുമോ റസൂലിനെ സാക്ഷ്യപ്പെടുത്തുന്നവന് പാടില്ല.

. ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു’‘(33:36).
ചുരുക്കിപ്പറഞ്ഞാല്‍ അല്ലാഹുവിന്റെ ഏകത്വവും (തൗഹീദ്) മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വവും (രിസാലത്ത്) അംഗീകരിച്ച് ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുക എന്നതാണ് സാക്ഷ്യവചനങ്ങളുടെ (ശഹാദത്ത്) പൊരുള്‍.
References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 100, ഹദീസ് 1385[↩]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 12, ഹദീസ് 08[↩]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 90, ഹദീസ് 6422[↩]
  4. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 157, ഹദീസ് 154[↩]
  5. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 03, പേജ് 190, ഹദീസ് 3116[↩]
മുൻപത്തെ ലേഖനം നമസ്‌കാരം വിവിധമതങ്ങളില്‍
അടുത്ത ലേഖനം സകാത്ത് നിര്‍ബന്ധമാവുന്നവര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI