വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > നിലപാട് > ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വം

ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വം

ഉള്ളടക്കം

2021-2025 കാലത്തേക്കുള്ള കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേുള്ള തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ് കേരളത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. നേതൃത്വത്തെയും വകുപ്പു ചുമതലക്കാരെയും നിശ്ചയിച്ചു. അംഗങ്ങള്‍ക്കാവശ്യമായ പരിശീലന ക്ലാസ്സുകള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നേതൃത്വത്തിലെത്തിയവരും ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്.

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തന്റെ പാര്‍ട്ടിക്കു വേണ്ടിയോ മുന്നണിക്കു വേണ്ടിയോ ആണ് ഓരോ സ്ഥാനാര്‍ഥിയും വോട്ടു തേടുന്നത്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ അയാള്‍ പാര്‍ട്ടി പ്രതിനിധിയല്ല, ജനപ്രതിനിധിയാണ്. അയാള്‍ ആ വാര്‍ഡിലെ/ഡിവിഷനിലെ എല്ലാവരുടെയും പ്രതിനിധിയാണ്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും അയാളുടെ പാര്‍ട്ടിയും എതിരില്‍ മത്സരിച്ചവരും ഇതരപാര്‍ട്ടികളും എല്ലാം ഈ സത്യം ഉള്‍ക്കൊള്ളുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാവുന്നത്.

എം.പി, എം.എല്‍.എ. എന്നിവരെക്കാള്‍ സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കുവാനുള്ളത്.

തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണല്ലോ ജനപ്രതിനിധികള്‍. ഈ വിജയത്തിന് മറ്റു വിജയങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നത് വ്യക്തികളുടെ ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും ഫലമായിട്ടാണ്. കായികക്ഷമതയുടെ വിജയമാണ് സ്‌പോര്‍ട്‌സ് എങ്കില്‍ സംഘപ്രവര്‍ത്തനത്തിന്റെ മികവാണ് ഗെയിംസിലെ വിജയത്തിന് നിദാനം. പ്രതിഭാധനത്വത്തിന്റെ തിളക്കമാണ് കലാരംഗത്തെ അംഗീകാരത്തിനു കാരണം. എന്നാല്‍ തിരഞ്ഞെടുപ്പിലെ വിജയം തന്റെ മികവു മാത്രമാണെന്ന് ജനപ്രതിനിധി കണക്കാക്കരുത്. ജനങ്ങള്‍ തങ്ങളുടെ ‘സമ്മതി’ ദാനം ചെയ്തുകൊണ്ടാണ് ഒരാളെ ഭരണപങ്കാളിയാക്കുന്നത്. അയാള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന അടിസ്ഥാന ബോധം ഓരോ ജനപ്രതിനിധിക്കും കൂടിയേ തീരൂ.

അഗതികള്‍, അനാഥകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അവശ വാര്‍ധക്യത്തിലെത്തിയവര്‍ തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ജനസേവകരാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍. അധികാരം അലങ്കാരമല്ല ഉത്തരവാദിത്വമാണ് എന്ന ബോധം ഭരണാധികാരികള്‍ക്ക് സദാ വേണമെന്നര്‍ഥം.

ജനസേവന രംഗത്ത് ജാതിമത സമൂഹ വിവേചനമരുത്. തന്റെ പാര്‍ട്ടിക്കാര്‍, എതിര്‍ പാര്‍ട്ടിക്കാര്‍ എന്ന പരിഗണന പാടില്ല. അര്‍ഹതയ്ക്കാണ് മുന്‍ഗണന. ഈ അടിസ്ഥാന ബോധം ഇല്ലാതാവുമ്പോള്‍ അനീതി തലപൊക്കുന്നു. ഒരു ഭരണാധികാരി ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം പ്രജകള്‍ക്കിടയില്‍ കാണിക്കുന്ന അനീതിയും വിവേചനവുമാണെന്ന് ജനപ്രതിനിധികള്‍ ഓര്‍ക്കണം.

വൈയക്തിക ചാപല്യങ്ങള്‍ ഉത്തരവാദിത്വ ബോധത്തിനു മുന്നില്‍ നിഷ്പ്രഭമാവണം. ഈ ഗുണം വിനഷ്ടമായാല്‍ അഴിമതി തല പൊക്കും. ജനങ്ങള്‍ തന്നിലേല്‍പ്പിച്ച അധികാരം ഉപയോഗിച്ച് അഴിമതി നടത്തുന്നത് വന്‍പാപമാണ്. പൊതുമുതല്‍ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയാണ് ഭരണാധികാരിയെ മാതൃകായോഗ്യനാക്കുന്നത്.

ഇത്തവണ പുതുമുഖങ്ങളാണ് തദ്ദേശഭരണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. മുതിര്‍ന്ന തലമുറയെ തള്ളിക്കൊണ്ടല്ല പുതുമുഖങ്ങള്‍ കടന്നുവരുന്നത്. പക്വതയുടെയും പരിചയത്തിന്റെയും തണലില്‍ പിന്‍തലമുറ വളര്‍ത്തപ്പെടുമ്പോഴാണ് സമൂഹത്തിന്റെ ഭാവി ശോഭനമാകുന്നത്. തലമുറകളുടെ പാരസ്പര്യം നഷ്ടപ്പെടുന്നതാണ് രാഷ്ട്രീയരംഗത്ത് ഇന്നു കാണുന്ന അപചയങ്ങളുടെ കാരണങ്ങളിലൊന്ന്. പുതുമുഖങ്ങളുടെ രംഗപ്രവേശം ഈ അപചയത്തിന്ന് കുറവു വരുത്തുമെന്ന് പ്രത്യാശിക്കാം.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പരാജയപ്പെടുക എന്നത് സാങ്കേതികം മാത്രം. ജനക്ഷേമകാര്യങ്ങളില്‍ അവര്‍ക്കും പങ്കാളിത്തമുണ്ട്. ഈ വസ്തുത ഇരുകൂട്ടരും ഓര്‍ക്കേണ്ടതുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തില്‍ പരസ്പരം ശത്രുക്കളല്ല, അനുപൂരകഘടകങ്ങളാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.

വനിതകള്‍ക്ക് ഭരണപങ്കാളിത്തം ലഭിക്കുന്ന സംവിധാനമാണ് ഇന്ന് നിലവിലുള്ളത്. തദ്ദേശഭരണത്തില്‍ അത് ഏറെ പ്രകടമാണ്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു ശതമാനം വനിതകളാണ്. സാധാരണക്കാരായ വീട്ടമ്മമാര്‍ തന്നെയാണ് ഈ ഭരണകര്‍ത്താക്കളില്‍ ഭൂരിപക്ഷവും. കുടുംബം, കുട്ടികള്‍, വീട് എന്നീ കാര്യങ്ങളില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഉത്തരവാദിത്വമുള്ളത്. അങ്ങനെത്തന്നെയാണ് സമൂഹത്തിന്റെ അവസ്ഥയും. അപ്പോള്‍ തന്റെ കുടുംബത്തോടുള്ള കടമകള്‍ വിസ്മരിക്കാതെ ഭരണപരമായ ഉത്തരവാദിത്വം ഓരോ വനിത അംഗത്തിനും നിര്‍വഹിക്കേണ്ടതുണ്ട്. ഈ വസ്തുത അവരുടെ കുടുംബങ്ങളും സമൂഹവും ഉള്‍ക്കൊണ്ട് പെരുമാറിയില്ലെങ്കില്‍ അവരുടെ ടെന്‍ഷന്‍ വര്‍ധിക്കും. അത് രണ്ടു രംഗത്തും പിറകോട്ടു പോകാന്‍ കാരണമായേക്കാം. അതുണ്ടാവാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

ഭരണനിര്‍വഹണത്തിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ആവശ്യമായ പരിശീലനങ്ങളും സാന്ദര്‍ഭികമായി ലഭിച്ചു കൊണ്ടിരിക്കും. എന്നാല്‍ കുറ്റമറ്റ ഭരണം കാഴ്ച വെക്കാന്‍ ഭരണാധികാരികള്‍ക്ക് മികച്ച മാതൃകകള്‍ ആവശ്യമാണ്. മറ്റെന്തൊക്കെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കിട്ടിയാലും മാതൃകകള്‍ക്കാണ് എന്നും പഞ്ഞമുണ്ടായിട്ടുള്ളത്. ഭരണപരമായ കാര്യങ്ങളില്‍ മുഹമ്മദ് നബി(സ്വ) കാണിച്ചുതന്ന മാതൃകയും അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങളും എന്നും വഴികാട്ടിയാണ്.

മുഹമ്മദ് നബി(സ്വ) ഒരു രാഷ്ട്രമീമാംസകനോ ഭരണതന്ത്രജ്ഞനോ അല്ല. ദൈവദൂതനാണ്. അദ്ദേഹം ജനങ്ങളെ പഠിപ്പിച്ച ഇസ്‌ലാം ഒരു ഭരണസംവിധാനമോ രാഷ്ട്രീയ പ്രത്യയശാസ്ത്രമോ അല്ല. പക്ഷേ അദ്ദേഹം ലോകത്തെ പഠിപ്പിച്ച മാനവികതയുടെ പൂര്‍ണതയായ മതപാഠങ്ങളില്‍ ജനക്ഷേമകരമായ ഭരണത്തിന്റെ മാതൃകയും ലോകത്തെ എക്കാലത്തെയും ഭരണാധികാരികള്‍ക്കാവശ്യമായ ഉപദേശങ്ങളും ഉണ്ട്.

ഓരോ കാര്യവും വിശ്വാസി തന്റെ വിശ്വാസവുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. ഭരണവും അങ്ങനെത്തന്നെ. തന്റെ മകള്‍ കളവുനടത്തിയാലും ഭരണാധികാരിയെന്ന നിലയില്‍ താന്‍ ശിക്ഷ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ സമീപനത്തെക്കാള്‍ എന്തു നീതിയാണ് പ്രജകള്‍ക്ക് പ്രതീക്ഷിക്കാനുള്ളത്! ഒരു പ്രവിശ്യയിലേക്ക് നിശ്ചയിക്കപ്പെട്ട ഗവര്‍ണര്‍ പൊതുഖജനാവിലേക്കായി കൊണ്ടുവന്ന ഭാരിച്ച മുതലില്‍ നിന്ന് വ്യക്തിപരമായി തനിക്ക് സമ്മാനിക്കപ്പെട്ട പാരിതോഷികം മാറ്റിവെച്ചു. അതിനെപ്പറ്റി തിരുദൂതര്‍ പറഞ്ഞ ഒരു വാചകമുണ്ട്. ”മാതാപിതാക്കളോടൊത്ത് വീട്ടിലിരിക്കുകയായിരുന്നുവെങ്കില്‍ ഈ പാരിതോഷികം ആരെങ്കിലും കൊണ്ടു തരുമായിരുന്നോ?” എത്ര ആഴത്തിലുള്ള ചിന്തയും ശക്തമായ നിലപാടുമാണ് ഇത്. ഭരണത്തിന്റെ ചെറിയൊരംശം മാത്രം ലഭിച്ച ഇന്നത്തെ ആളുകള്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പാരിതോഷികങ്ങളല്ലേ ലോകത്തെ കുഴക്കുന്ന അഴിമതികളുടെ പരമ്പരകളില്‍ മിക്കതും!

ജനങ്ങളുടെ സ്ഥിതിയറിയാന്‍ പാതിരാവില്‍ വേഷപ്രച്ഛന്നനായി തെരുവിലൂടെ നടന്നിരുന്ന ഖലീഫ ഉമര്‍ നീതിയുടെ പ്രതീകമാണ്. അതിന്നദ്ദേഹത്തെ പ്രേരിപ്പിച്ചത് തന്റെ വിശ്വാസമായിരുന്നു. അതായത് തന്നിലര്‍പ്പിതമായ ഭരണമെന്ന ഉത്തരവാദിത്വത്തെപ്പറ്റി താന്‍ സ്രഷ്ടാവിന്റെ മുന്നില്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ബോധ്യമായിരുന്നു ഖലീഫയെ നീതിമാനാക്കിയത്. ഇത്തരം മികച്ച മാതൃകകള്‍ ഇന്നത്തെ ഭരണാധികാരികള്‍ക്ക് പാഠമെങ്കിലും ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.

മുൻപത്തെ ലേഖനം സൈനബ മരയ്ക്കാര്‍
അടുത്ത ലേഖനം ഭരണഘടനയുടെ കാവലാളാവുക

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI