വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഇസ്‌ലാം > നമസ്കാരം > സ്ത്രീകള്‍ പള്ളിയില്‍

സ്ത്രീകള്‍ പള്ളിയില്‍

സ്ത്രീകള്‍ പള്ളിയില്‍ ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാമോ, ഈ വിഷയകമായി വിവിധ മദ്ഹബ് വീക്ഷണങ്ങള്‍ എന്താണ്, സ്ത്രീ പള്ളിപ്രവേശവും ഇമാമുകളും എന്നീ ഭാഗങ്ങൾ ചർച്ച ചെയ്യുന്ന പ്രാമാണികമായ പഠനമാണ് ലേഖനം.

ഇസ്‌ലാമിലെ വിശ്വാസ, സ്വഭാവ, ആചാര കര്‍മങ്ങള്‍ മുഴുവന്‍ പൊതുവെ സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണ്. സ്ത്രീകളുടെ പ്രകൃതി, മാനസികാവസ്ഥ എന്നിവ പരിഗണിച്ച് ചില കാര്യങ്ങളില്‍ അവര്‍ക്ക് ഇളവുകള്‍ നല്കിയിട്ടുണ്ട്. സത്കര്‍മം ചെയ്തവര്‍ക്കുള്ള പ്രതിഫല വാഗ്ദാനത്തില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയിട്ടില്ല. അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം അവര്‍ക്കു നല്കുകയും ചെയ്യും തീര്‍ച്ച” (അന്നഹ്ല്‍:97).

ഫര്‍ദ് നമസ്‌കാരം തനിയെ നമസ്‌കരിക്കാതെ സംഘമായി നമസ്‌കരിക്കണമെന്നാണ് മതനിയമം. അങ്ങനെ നമസ്‌കരിച്ചാല്‍ തനിയെ നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമുണ്ട്. ഇത് സ്ത്രീകള്‍ക്കും ബാധകമാണ്.

മദീനയില്‍ നബി(സ്വ) സ്ഥാപിച്ച പള്ളി അഞ്ചുനേരത്തെ നമസ്‌കാരത്തിന് പ്രവാചകന്റെ കൂടെ പുരുഷന്മാരായ അനുചരന്മാര്‍ക്കൊപ്പം മഹതികളായ സ്വഹാബാ വനിതകളും വന്നിരുന്നു. അവരുടെ വരവിനെ പ്രവാചകന്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്” (ബുഖാരി) 1.

”നിങ്ങളുടെ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ രാത്രിയില്‍ അനുമതി ചോദിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് അനുമതി നല്കുക” (ബുഖാരി) 2.

പ്രവാചകന്റെ കാലംമുതല്‍ ഇന്നുവരെയും ആ നില തുടര്‍ന്നുവരുന്നു. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ സുഗന്ധം പൂശരുത് പോലെ അവര്‍ അവിടെ പാലിക്കേണ്ട മര്യാദകളും അവര്‍ ജമാഅത്തിന് എവിടെ നില്ക്കണമെന്നും, അവര്‍ പിറകിലുണ്ടെങ്കില്‍ ഇമാം എപ്രകാരമാണ് എഴുന്നേറ്റ് പോവേണ്ടതെന്നും വ്യക്തമായ നിര്‍ദേശങ്ങള്‍ നബി(സ്വ) നല്‍കിയിട്ടുണ്ട്. ജുമുഅയിലും ജമാഅത്തിലും സ്ത്രീകള്‍ക്ക് പള്ളിയില്‍ പങ്കെടുക്കാമെന്നതിന് തെളിവ് ആ വിവരണം തന്നെ മതി.

സാധാരണ ജുമുഅ ജമാഅത്തുകള്‍ക്ക് മാത്രമല്ല, പ്രത്യേക നമസ്‌കാരവേളകളിലും (ഉദാ: പെരുന്നാള്‍, ഗ്രഹ ണം) പ്രവാചകനോടൊപ്പം ജമാഅത്ത് നമസ്‌കാരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്.

”അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ പ്രവാചകന്‍ വെപ്രാള പ്പെട്ടു. വെപ്രാളത്താല്‍ തട്ടം മാറി അങ്കിയെടുത്തു. പിന്നീട് തട്ടം കിട്ടി. അവര്‍ പറയുന്നു: പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ച് ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ്വ) നമസ്‌കരിക്കുകയായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കാന്‍ നിന്നു” (മുസ്‌ലിം) 3).

ഗ്രഹണ നമസ്‌കാരത്തില്‍ പള്ളിയില്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന് ഇതില്‍ വളരെ വ്യക്തമായി പറഞ്ഞിരി ക്കുന്നു. ഇതു സംബന്ധമായി മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍ വിവരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ”ഗ്രഹണനമസ്‌കാരം സ്ത്രീകള്‍ക്ക് സുന്നത്താണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. അതുപോലെ പുരുഷന്മാരുടെ പിറകില്‍ അവര്‍ക്ക് ഹാജരാകാമെന്നും വരുന്നു” (ശര്‍ഹുമുസ്‌ലിം) 4.

സ്ത്രീകള്‍ പള്ളിയില്‍: മദ്ഹബ് വീക്ഷണങ്ങള്‍

പ്രസിദ്ധമായ നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിത മായിരിക്കും.

ഹനഫീ മദ്ഹബ്: ”സ്ത്രീ അവളുടെ വീട്ടില്‍വെച്ച് ദുഹ്ര്‍ നമസ്‌കരിക്കലാണ് അത്യുത്തമം. അവള്‍ വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്‌കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

മാലിക്കി മദ്ഹബ്: ”സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്‍ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.” (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

ശാഫിഈ മദ്ഹബ്: ”ജുമുഅയിലും മറ്റു സംഘടിത നമസ്‌കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള്‍ മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള്‍ അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള്‍ അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള്‍ വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല”. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

ഹമ്പലി മദ്ഹബ്: ”സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള്‍ സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു”. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5

ഈ ഉദ്ധരണികളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ലെന്നാകുന്നു. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടായേക്കാവുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ.

സൂറത്തുല്‍ അഹ്‌സാബിലെ ”നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. സകാത്ത് നല്കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക” (33:33) എന്ന വചനത്തിന് വിവരണം നല്കിക്കൊണ്ട് ഇബ്‌നുകഥീര്‍ എഴുതുന്നു: ”നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്‌കരിക്കുകയെന്നത്; അതിന്റെ നിബന്ധനപ്രകാരം. ‘നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ’യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ” (ഇബ്‌നുകസീര്‍) 6.

സ്ത്രീ പള്ളിപ്രവേശവും ഇമാമുകളും

പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ വരുന്നതിനെ നബി(സ) അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പള്ളിയില്‍ സ്ത്രീകളുടെ പ്രവേശനം അംഗീകരിക്കുകയും ആവശ്യമായ നിബന്ധനകള്‍ വെക്കുകയും ചെയ്തു. ഈ വിഷയ സംബന്ധമായി ഭിന്ന വീക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഏതാനും ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നത് ഉചിതമാണ്.

ഇമാം ശാഫിഈ പറയുന്നു: ”മാറ്റം വന്ന ഗന്ധം ഒഴിവാക്കുന്ന വിധമുള്ള വൃത്തി അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ഉണ്ടാകുന്നത് ഞാനിഷ്ടപ്പെടുന്നു. സുഗന്ധം പൂശലും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലുള്ള വെളുത്തതോ അതുപോലുള്ളതോ ആയ വസ്ത്രം അവര്‍ക്കുണ്ടാകുന്നതും ഞാന്‍ വെറുക്കുന്നു. ഇനി അവര്‍ സുഗന്ധം പൂശുക യും ഞാന്‍ വെറുക്കുന്ന കാര്യം ചെയ്യുകയും ചെയ്താലും നമസ്‌കാരം അവര്‍ മടക്കി നമസ്‌കരിക്കേണ്ടതില്ല” (അല്‍ഉമ്മ്) 7.

”സ്ത്രീകള്‍ പള്ളിയില്‍ വരണമെന്ന് ഉദ്ദേശിച്ചാല്‍ വെള്ളം കൊണ്ട് ശരീരം വൃത്തിയാക്കുക. സുഗന്ധം പൂശരുത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുത്. ഈപറഞ്ഞത് ”അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍നിന്ന് നിങ്ങള്‍ തടയരുത്, സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ” എന്ന നബി(സ്വ)യുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ്” (ഇമാം നവവിയുടെ ശര്‍ഹുല്‍മുഹദ്ദബ്) 8.

”സ്ത്രീ ജുമുഅയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചാല്‍ അത് മറ്റു നമസ്‌കാരങ്ങളില്‍ അവര്‍ പങ്കെടുക്കുന്നതുപോലെ തന്നെയാണ് (ശര്‍ഹുല്‍മുഹദ്ദബ്) 9.

”അവളില്‍ സുഗന്ധമോ അലങ്കാരമോ പ്രകടമായി കണ്ടാല്‍ അവളെ ഇമാമിനോ അദ്ദേഹത്തിന്റെ പ്രതിനിധി ക്കോ ആ സമയത്ത് തടയാവുന്നതാണ്” (തുഹ്ഫ) 10

”ഇമാമും മഅ്മൂമും തമ്മിലുള്ള അകലം ഏതാണ്ട് മൂന്ന് അടിയേക്കാള്‍ കൂടാതിരിക്കലാണ് സുന്നത്ത്. എല്ലാ രണ്ടു സ്വഫ്ഫുകള്‍ക്കുമിടയിലെന്ന പോലെ. എന്നാല്‍ സ്ത്രീകളാകട്ടെ വളരെയേറെ പിന്നോട്ട് മാറി നില്ക്കു ന്നതാണ് അഭിലഷണീയം” (തുഹ്ഫ) 11

”ഒരു സ്ത്രീ അല്ലെങ്കില്‍ കുറെസ്ത്രീകള്‍ മാത്രം പങ്കെടുത്താല്‍ അവള്‍ അല്ലെങ്കില്‍ അവര്‍ നബി ചര്യയനുസരി ച്ച് ഇമാമിന്റെ പിറകില്‍ നില്ക്കണം; അവര്‍ സ്വന്തക്കാരാണെങ്കിലും (മുഹ്തസര്‍ തുഹ്ഫതുല്‍ മിന്‍ഹാജ്) 12

ഇമാമിന്റെ പിറകില്‍ പുരുഷന്മാര്‍, പിന്നെ കുട്ടികള്‍, പിന്നെ സ്ത്രീകള്‍ എന്ന ക്രമത്തില്‍ നില്ക്കണം” (ഫത് ഹുല്‍മുഈന്‍) 13.

ഇതുപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടു ത്തിയിട്ടുണ്ട്. നിരുപാധികമായി സ്ത്രീകള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കരുതെന്ന് പൂര്‍വിക പണ്ഡിത രാരും പറഞ്ഞിട്ടില്ല.

ആഇശ (റ) പറയുന്നു: ”സത്യവിശ്വാസിനികളായ സ്ത്രീകള്‍ പ്രവാചകനോടൊപ്പം അവരുടെ വസ്ത്രങ്ങള്‍ കൊ ണ്ട് പുതച്ച് സ്വുബ്ഹ് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്‌കാരം അവസാനിച്ചാല്‍ അവരുടെ ഭവനങ്ങ ളിലേക്ക് അവര്‍ തിരിച്ചു പോയിരുന്നു. ഇരുട്ടു നിമിത്തം അവരെ തിരിച്ചറിയുമായിരുന്നില്ല” (ബുഖാരി) 14.

സ്ത്രീകള്‍ക്ക് ജുമുഅയിലും പങ്കെടുക്കാം. നബി(സ്വ)യുടെ കാലത്തും ഖലീഫമാരുടെ കാലത്തും അവര്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. ‘ജുമുഅയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കുളിക്കട്ടെ’ എന്ന് നബി (സ്വ) പറ ഞ്ഞതായി ഇബ്‌നു ഉമറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജര്‍ ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നു: ”മാലികി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: പുരുഷന്മാരല്ലാത്തവര്‍ ജുമുഅയില്‍ അതിന്റെ ശ്രേഷ്ഠത ലഭിക്കണമെന്നാഗ്രഹിച്ച് പങ്കെടുക്കാന്‍ വരുന്നുവെങ്കില്‍ അവര്‍ കുളിക്കുകയും ജുമുഅയുടെ മറ്റുമര്യാദകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്.” ഫത്ഹുല്‍ബാരിയില്‍ തന്നെ 2:92ല്‍ എഴുതുന്നു: ”സ്ത്രീകളും ജുമുഅയില്‍ പങ്കെടുക്കുന്നുവെങ്കില്‍ കുളിക്കണമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു. (ഫത്ഹുല്‍ ബാരി) 15.

പ്രസിദ്ധമായ നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിത മായിരിക്കും.

ഹനഫീ മദ്ഹബ്: ”സ്ത്രീ അവളുടെ വീട്ടില്‍വെച്ച് ദുഹ്ര്‍ നമസ്‌കരിക്കലാണ് അത്യുത്തമം. അവള്‍ വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്‌കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല. (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

മാലിക്കി മദ്ഹബ്: ”സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്‍ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.” (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

ശാഫിഈ മദ്ഹബ്: ”ജുമുഅയിലും മറ്റു സംഘടിത നമസ്‌കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള്‍ മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള്‍ അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള്‍ അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള്‍ വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല.” (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

ഹമ്പലി മദ്ഹബ്: ”സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള്‍ സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു” (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.

ഈ ഉദ്ധരണികളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ലെന്നാകുന്നു. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടായേക്കാവുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ.

സൂറത്തുല്‍ അഹ്‌സാബിലെ ”നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരി ക്കുകയും ചെയ്യുക” (33:33) എന്ന വചനത്തിന് വിവരണം നല്കിക്കൊണ്ട് ഇബ്‌നുകഥീര്‍ എഴുതുന്നു:
”നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്‌കരിക്കുകയെന്നത്; അതിന്റെ നിബന്ധനപ്രകാരം. ‘നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ’യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ” (ഇബ്‌നുകഥീര്‍) 16.

 

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 06, ഹദീസ് 900[↩]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 172, ഹദീസ് 865[↩]
  3. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 625, ഹദീസ് 16 (906[↩]
  4. ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 209[↩]
  5. അല്‍ ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅഃ, അബ്ദുറഹ്‌മാനുബ്‌നു മുഹമ്മദ് ഇവദുല്‍ ജസീരി, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 349[↩][↩][↩][↩][↩][↩][↩][↩]
  6. തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 409[↩]
  7. അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു ഇദ്‌രീസി ബ്‌നുല്‍ അബ്ബാസ്, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 226[↩]
  8. അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 08[↩]
  9. അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 04, പേജ് 496[↩]
  10. മുഖ്തസ്വറു തുഹ്ഫത്തുല്‍ മുഹ്താജു ബിശറഹില്‍ മിന്‍ഹാജ്, മുസ്വ്തഫാ ബ്‌നു ഹാമിദ് ബ്‌നു ഹസനു ബ്‌നു സമീത്വ്, മറകസുന്നൂര്‍ ലിദ്ദിറാസാതി വല്‍ബുഹൂസ്, 2008, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 261[↩]
  11. തുഹ്ഫത്തുല്‍ മുഹ്താജി ഫീ ശറഹില്‍ മിന്‍ഹാജ്, അഹ്‌മദ്ബ്‌നു മുഹമ്മദ് ബ്‌നു അലി ബ്‌നു ഹജറില്‍ ഹൈതമീ, അല്‍ മക്തബത്തുത്തിജാറിയ്യതുല്‍ കുബ്‌റാ, ഈജിപ്ത്, വാള്യം 02, പേജ് 302[↩]
  12. മുഖ്തസ്വറു തുഹ്ഫത്തുല്‍ മുഹ്താജു ബിശറഹില്‍ മിന്‍ഹാജ്, മുസ്വ്തഫാ ബ്‌നു ഹാമിദ് ബ്‌നു ഹസനു ബ്‌നു സമീത്വ്, മറകസുന്നൂര്‍ ലിദ്ദിറാസാതി വല്‍ബുഹൂസ്, 2008, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 280[↩]
  13. ഫത്ഹുല്‍ മുഈന്‍ ബി ശര്‍ഹി ഖുര്‍റതില്‍ ഐനി ബി മുഹമ്മാതിദ്ദീന്‍, സൈനുദ്ദീന്‍ അഹ്‌മദ് ബ്‌നു അബ്ദില്‍ അസീസ് (മഖ്ദൂം), ദാറുബ്‌നി ഹസം, ഒന്നാം പതിപ്പ്, പേജ് 180[↩]
  14. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 120, ഹദീസ് 578[↩]
  15. ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 02, പേജ്: 357[↩]
  16. തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 363[↩]
മുൻപത്തെ ലേഖനം സുന്നത്ത് നമസ്‌കാരങ്ങള്‍
അടുത്ത ലേഖനം ഖസ്‌റും ജംഉം ( ചുരുക്കിയും കൂട്ടിയും നമസ്കരിക്കൽ )

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI