വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഖുര്‍ആന്‍ > ഖുര്‍ആനിലെ ശാസ്ത്ര സൂചനകൾ > വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 6

വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 6

വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ വിശ്വാസത്തിലേക്ക് നയിക്കുന്ന ദൈവീക ഗ്രന്ഥമായിരിക്കുമ്പോഴും, പ്രപഞ്ചത്തിന്റെ ഘടനയെയും ആകാശഗോളങ്ങളെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഗൗരവമേറിയ സൂചനകളും അതില്‍ ഉള്‍ക്കൊള്ളുന്നു. പ്രപഞ്ചത്തിന്റെ ക്രമബദ്ധമായ ഘടന, നക്ഷത്രങ്ങളുടെ താപവും സ്വഭാവവും, അവയുടെ വിവിധ ഇനങ്ങള്‍, ക്ഷീരപഥത്തിന്റെ വിസ്മയകരമായ വ്യാപ്തി, സൗരയൂഥത്തിന്റെ ക്രമീകരണം, സൂര്യനും ഭൂമിയും തമ്മിലുള്ള സൂക്ഷ്മസമതുലിതബന്ധം എന്നിവയെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍ ആധുനിക ശാസ്ത്ര സങ്കല്‍പങ്ങളുമായി അത്ഭുതകരമായി സാമ്യം പുലര്‍ത്തുന്നു.

ഖുര്‍ആന്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് ശാസ്ത്രഗ്രന്ഥമായി മത്സരിക്കാനല്ല, മറിച്ച് മനുഷ്യനെ ആകാശത്തെയും ഭൂമിയെയും കുറിച്ച് ആലോചിപ്പിക്കാനും സൃഷ്ടാവിന്റെ ശക്തിയും ക്രമവും തിരിച്ചറിയാനും വേണ്ടിയാണ്. ശാസ്ത്ര സങ്കല്‍പങ്ങളും ഖുര്‍ആന്‍ വചനങ്ങളും തമ്മിലുള്ള ഈ ബന്ധം മനുഷ്യബുദ്ധിയെ ചിന്തയിലേക്കും ആത്മപരിശോധനയിലേക്കും നയിക്കുന്നതാണ്. അതുവഴി വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ ചിന്തയ്ക്കും വിശ്വാസത്തിനും ഒരുപോലെ ദിശനല്‍കുന്ന ദൈവീക മാര്‍ഗദര്‍ശിയായി നിലകൊള്ളുന്നു.

പ്രപഞ്ചഘടന

ഗാലക്‌സികള്‍ കൂടിച്ചേര്‍ന്നാണ് പ്രപഞ്ചം രൂപം കൊളളുന്നത്. ഓരോ ഗാലക്‌സിയിലും മില്യണ്‍ കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുണ്ടായിരിക്കും. ദൃശ്യ പ്രപഞ്ചത്തില്‍ ഇരുനൂറ് ബില്യണ്‍ ഗാലക്‌സികളുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ട് . അവ ട്രില്യണ്‍ കണക്കിന് വരുമെന്ന് വേറെ ചില കണ്ടെത്തെലുകള്‍ പ്രവചിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ വ്യാപ്തി അതിവിശാലമാണ്. പ്രകാശ വര്‍ഷങ്ങള്‍കൊണ്ടാണ് അത് കണക്കാക്കുന്നത്. ഒരു വര്‍ഷത്തില്‍ പ്രകാശം 9 ട്രില്യണ്‍ കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്. ഗാലക്‌സികളുടെ കൂട്ടങ്ങളും പ്രപഞ്ചത്തിലുണ്ട്. അവ തമ്മില്‍ പരസ്പരം ബന്ധിക്കുന്ന ബന്ധനങ്ങളുണ്ട്.

ഗാലക്‌സികളെ അതിന്റെ ആകൃതിയനുസരിച്ച് നാല് പ്രധാന വിഭാഗമായി തിരിച്ചിട്ടുണ്ട്. അവയിലെല്ലാം പ്രധാനമായിട്ടുളളത് നക്ഷത്രങ്ങളാണ്. കുള്ളന്‍ ഗാലക്‌സികളില്‍ മില്യണ്‍ കണക്കിന് നക്ഷത്രങ്ങളും കൂറ്റന്‍ ഗാലക്‌സികളില്‍ ട്രില്യണ്‍ കണക്കിന് നക്ഷത്രങ്ങളുമുണ്ടാകും. ഭൂമിയോട് ഏറ്റവും അടുത്തതായി ഈയടുത്ത് കണ്ടെത്തിയ കുള്ളന്‍ ഗാലക്‌സി കാനിസ് മേജര്‍ കുള്ളന്‍ ഗാലക്‌സിയാണ്. (Canis Major Dwarf Galaxy). നൂറ് കോടി നക്ഷത്രങ്ങള്‍ ഉള്‍ക്കൊളളുന്ന ഈ ഗാലക്‌സി നമ്മില്‍ നിന്ന് ഇരുപത്തി അയ്യായിരം പ്രകാശ വര്‍ഷങ്ങള്‍ അകലെയാണ്. കൂറ്റന്‍ ഗാലക്‌സിയായി എണ്ണപ്പെടുന്ന (IC 1101) 107 ബില്യണ്‍ പ്രകാശ വര്‍ഷം അകലെയാണ്. ഏകദേശം 6 മില്യണ്‍ പ്രകാശ വര്‍ഷം വ്യാപ്തിയുളള ഈ ഗാലക്‌സി വലിപ്പത്തിന്റെ കാര്യത്തില്‍ വമ്പനാണ്. ഇതില്‍ നൂറ് ട്രില്യണ്‍ നക്ഷത്രങ്ങളെങ്കിലുമുണ്ടാകും.

നക്ഷത്രം എന്നത് പ്ലാസ്മയുടെ ഒരു കൂറ്റന്‍ ഗോളമാണ്. സ്വയം പ്രകാശിക്കുന്നതും തിളങ്ങുന്നതും വികിരണം അതിന്റെ ആന്തരിക ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് ഉരുത്തിരിഞ്ഞതും ഗുരുത്വാകര്‍ഷണത്താല്‍ ഒന്നിച്ചുചേര്‍ക്കുന്നതുമാണ്. ആറ്റങ്ങള്‍ കൂടിച്ചേരുമ്പോള്‍ അതില്‍ ഉണ്ടാകുന്ന ന്യൂക്ലിയര്‍ എനര്‍ജിയില്‍ നിന്നാണ് നക്ഷത്രത്തിന് അതിന്റെ തെളിച്ചം ലഭിക്കുന്നത്. ഹൈഡ്രജന്‍ പരസ്പരം ഹൈഡ്രജനേക്കാള്‍ ഭാരമുള്ള മൂലകങ്ങള്‍ ഉണ്ടാക്കുന്നു. ഹീലിയം, ലിഥിയം, തുടങ്ങിയ ഘടകങ്ങള്‍ പോലെ. ഇത്തരം പ്രതി പ്രവര്‍ത്തനങ്ങളെ ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന് പറയുന്നു. പ്രകാശ രശ്മികളായി നമ്മളിലെത്തുന്ന അവ ധാരാളം താപം ഉത്പാദിപ്പിക്കുന്നു. ദൃശ്യപ്രകാശത്തിന് പുറമേ ഇന്‍ഫ്രാറെഡ് രശ്മികള്‍, അള്‍ട്രാവയലറ്റ്, എക്‌സ്-റേ, ഗാമാ കിരണങ്ങള്‍ പോലുള്ള മനുഷ്യനേത്രങ്ങള്‍ക്ക് അദൃശ്യമായ വികിരണ രൂപങ്ങളും നക്ഷത്രങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. നക്ഷത്രത്തിന്റെ മറ്റു മുഖ്യ ഘടകങ്ങള്‍ അയോണൈസ്ഡ് ഹൈഡ്രജനും അയോണൈസ്ഡ് ഹീലിയവുമാണ്. ശത കോടി കണക്കിന് നക്ഷത്രങ്ങളില്‍ വളരെ ചെറിയ വിഭാഗം മാത്രമ നഗ്ന നേത്രങ്ങള്‍ കൊണ്ട് കണാന്‍ കഴിയുകയുളളൂ.

നക്ഷത്രങ്ങളുടെ താപം

ന്യൂക്ലിയര്‍ ഫ്യൂഷന്റെ തോതനുസരിച്ച് നക്ഷത്രങ്ങളുടെ താപനില വ്യത്യാസപ്പെടുന്നുണ്ട്. നക്ഷത്രങ്ങളുടെ നിറം നോക്കി അവയുടെ താപനിലയുടെ തോത് മനസിലാക്കാം. ഏറ്റവും ശക്തമായ ചൂടുളള നക്ഷത്രങ്ങളുടെ വര്‍ണം നീലയോ നീല കലര്‍ന്ന വെളളയോ ആയിരിക്കും. മഞ്ഞ ഓറഞ്ച് നിറങ്ങളിലുളളത് താരതമ്യേന ചൂട് കുറഞ്ഞവയായിരിക്കും. ചൂട് ഏറ്റവും കുറവുളളത് ചുവപ്പ് വര്‍ണമാണ്. ഇതെല്ലാം ബാഹ്യതലത്തിലുളള താപത്തിന്റെ കാര്യമാണ് എന്നാല്‍ അന്തര്‍ഭാഗത്ത് അവ മില്യണ്‍ കണക്കിന് ചൂടുളളവയായിരിക്കും.

നക്ഷത്രങ്ങളുടെ ഇനങ്ങള്‍

നക്ഷത്രങ്ങളുടെ വലിപ്പവും ആകാരവും പരിഗണിച്ച് അവയെ പല തരങ്ങളായി തരിക്കുന്നുണ്ട്. പൊതുവെ ഏറ്റവും വലിയത് Super Giants (സൂപ്പര്‍ജയ്ന്റ്) നക്ഷത്രങ്ങളാണ്. എത്രത്തോളമെന്നാല്‍ അവയിലൊന്നിനകത്ത് മീഡിയം വലിപ്പത്തിലുളള 30 മില്യണ്‍ നക്ഷത്രങ്ങള്‍ ഉള്‍ കോളളാന്‍ വ്യാപ്തിയുളളതാണ്. അത് ഭൂമിയില്‍ നിന്ന് ഏകദേശം 640 പ്രകാശ വര്‍ഷം അകലെയാണ്. അറിയപ്പെട്ടതില്‍ ഏറ്റവും വലിയതായി ഗണിക്കപ്പെടുന്ന ഇതിന് സൂര്യനേക്കാള്‍ 950 ഇരട്ടി വലിപ്പമുണ്ട്. രണ്ടാമത്തേത് Giant star ജയ്ന്റ് സ്റ്റാര്‍ എന്ന പേരിലറിയപ്പെടുന്നതാണ്. മൂന്നാമത്തേത് Main sequence star എന്ന ഗണത്തില്‍ പ്പെട്ടതാണ് ആകാശത്തിലെ 80 ശതമാനം നക്ഷത്രങ്ങളും ഈ ഗണത്തിലാണ് ഉള്‍പെടുന്നത്. താരതമ്യേനെ വലിപ്പവും തിളക്കവും കുറഞ്ഞ മറ്റൊരു വിഭാഗമുണ്ട്. അവയെ കുള്ളന്‍ നക്ഷത്രങ്ങള്‍ അഥവാ Dwarf star എന്നാണ് വിളിക്കപ്പെടുന്നത്. അത് തന്നെ ചുവപ്പ് കുളളന്മാര്‍ വെളുത്ത കുളളന്മാര്‍ എന്നിങ്ങനെ രണ്ട് തരമുണ്ട്. അവയുടെ പിണ്ഡവും വലിപ്പവും സൂര്യനേക്കാളും ഭൂമിയേക്കാളും ചെറിയതാണ്. ന്യൂട്രോണ്‍ സ്റ്റാര്‍ എന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്.

ക്ഷീര പഥം

പ്രപഞ്ചത്തില്‍ ഇരുനൂറ് ബില്യണ്‍ ഗാലക്‌സികളുളളതായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. വലിയ സര്‍പ്പിളാകൃതിയിലുളള ക്ഷീര പഥത്തില്‍ നൂറ് കണക്കിന് ബില്യണ്‍ നക്ഷത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവയിലൊന്നാണ് സൂര്യന്‍. ഇത് നമ്മുടെ ഗാലക്‌സിയാണെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഗോള ശാസ്ത്രജ്ഞര്‍ക്ക് അജ്ഞാതമാണ്. അമ്പതോളം ചെറിയ ഗാലക്‌സികള്‍ ഉള്‍ക്കൊളളുന്ന ലോക്കല്‍ ഗ്രൂപ്പിലെ ഒരംഗമാണ് ക്ഷീരപഥം.

സൗരയൂഥം

സൂര്യനും അതിന് ചുറ്റും കറങ്ങുന്ന എട്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന ഒരു കൂട്ടമാണ് സൗരയൂഥം. ഏകദേശം 170 ഉപഗ്രഹങ്ങളും എണ്ണമറ്റ ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, മറ്റ് മഞ്ഞുപാളികള്‍ എന്നിവയും അതിലുണ്ട്. അതോടൊപ്പം വളരെ ദുര്‍ബലമായ പൊടിയുടെയും വാതകത്തിന്റെയും വിശാലമായ വിസ്തൃത ലോകമാണത്. സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും പുരാതന ഗോള ശാസ്ത്രര്‍ജ്ഞര്‍ക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ കഴിഞ്ഞിരുന്നത് കൊണ്ട് അവരുടെ നിരീക്ഷണങ്ങളാണ് ആധുനിക ഗോള ശാസ്ത്രത്തിന് അടിത്തറ പാകിയത്.

സൗരയൂഥത്തിന്റെ മധ്യത്തിലാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത് ആകര്‍ഷണ ശക്തി കൊണ്ട് അത് മറ്റുളളവയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സൂര്യനില്‍ നിന്നുളള ദൂരം അനുസരിച്ചാണ് ഗ്രഹങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അവ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപറ്റിയൂണ്‍ എന്നിവയാണ്. ഗ്രഹങ്ങള്‍ക്ക് ചുറ്റും സ്ഥിരമായ ഭ്രമണ പഥത്തില്‍ കറങ്ങുന്ന പിണ്ഡങ്ങളാണ് ഉപഗ്രഹങ്ങള്‍. ബുധന്‍ ശുക്രന്‍ ഒഴികെ മറ്റു ഗ്രഹങ്ങള്‍ക്കല്ലാം ഒന്നോ അതിലധികമോ ഉപഗ്രഹങ്ങളുണ്ട്. 1930 ലാണ് പ്ലൂട്ടോയെ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തിയത് എന്നാല്‍ 2006 ല്‍ അന്താരാഷ്ട്ര ജോതിശ്ശാസ്ത്ര യൂണിയന്‍ ഇതിനെയും മറ്റു പുതുതായി കണ്ടെത്തിയ വസ്തുക്കളെയും മറ്റൊരു വര്‍ഗീകരണത്തില്‍ ഉള്‍പെടുത്തി.

സൂര്യന്‍

ക്ഷീര പഥത്തില്‍ ഏകദേശം നൂറ് ബില്യണ്‍ നക്ഷത്രങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും നമ്മോട് ഏറ്റവും അടുത്തുളളതും സൂര്യനാണ്. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം പ്രോക്‌സിമാ സെഞ്ചൊറി (Proxima Centauri)യാണ്. അത് ഒരു ചുവന്ന കുള്ളന്‍ നക്ഷത്രമാണ്. ഭൂമിയില്‍ നിന്ന് അത് 40 ട്രില്യണ്‍ കിലോമീറ്റര്‍ അകലെയാണ്. സൂര്യന്‍ ചലിക്കുന്നില്ല എന്നാണ് ആദ്യം ധരിച്ചിരുന്നത്.

എന്നാല്‍ ഇന്ന് ജോതിശ്ശാസ്ത്രജ്ഞര്‍ സൂര്യന്‍ സ്വയം കറങ്ങുന്നുണ്ടെന്നെന്നും ഏകദേശം 25–35 ദിവസങ്ങളില്‍ സുപ്രധാന ഭ്രമണം പൂര്‍ത്തിയാക്കുന്നുണ്ടെന്നും കണ്ടെത്തി. ക്ഷീര പഥത്തിന് ചുറ്റുമുളള അതിന്റെ ഭ്രമണ പഥത്തില്‍ അതിന്റെ ചലനത്തിന്റെ വേഗത സെക്കന്റില്‍ 250 കിലോമീറ്റര്‍ ആണ്. സൗരയൂഥത്തില്‍ സൂര്യന് ചുറ്റും തന്നെയാണ് ഭൂമിയും മറ്റുളളവയും കറങ്ങുന്നത്. ഖുര്‍ആന്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യന്‍ ചലിക്കുന്നുണ്ടെന്ന് പ്രസ്താവിക്കുകയുണ്ടായി. ‘സൂര്യന്‍ അതിന് സ്ഥിരമായുളള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണ് അത് (യാസീന്‍:38).

സൂര്യന്റെ പിണ്ഡത്തിന് ഭൂമിയേക്കാള്‍ മൂന്ന് ലക്ഷം ഇരട്ടി വലിപ്പമുണ്ട്. സൂര്യന്‍ ഊര്‍ജത്തിന്റെ കേന്ദ്രമാണ്. ഭൂമിയിലെ ജീവതത്തിന് ആവശ്യമായ പ്രകാശവും ഊര്‍ജവും നല്‍കുന്നത് സൂര്യനാണ്. ഈ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്നത് ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രക്രിയയിലൂടെയാണ്. രാസ വിശകലനത്തില്‍ സൂര്യന്റെ മുക്കാല്‍ ഭാഗവും ഹൈഡ്രജനാണ്. പിന്നീടുളളത് ഹീലിയമാണ്. വളരെ ചെറിയ അളവില്‍ ഓക്‌സിജന്‍ കാര്‍ബണ്‍ നിയോണ്‍ ഇരുമ്പ് തുടങ്ങിയവയുമുണ്ട്.

ഭൂമി

സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമാണ് ഭൂമി. സൂര്യനില്‍ നിന്ന് 150 മില്യണ്‍ കിലോമീറ്റര്‍ അകലെയുളള ഭൂമി ദീര്‍ഘ വൃത്താകൃതിയിലുളള ഭ്രമണ പഥത്തില്‍ കറങ്ങുന്നത് കൊണ്ട് ജീവികളുടെ ജീവിതത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷമാണ് അവിടെയുളളത്. ഭൂമിയിലെ ജല സാന്നിധ്യവും അന്തരീക്ഷ പാളിയും ജീവന്റെ നിലനില്പിന് അനിവാര്യമാണ്. ഓസോണ്‍ പാളി അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഭൂമി സ്വയം കറങ്ങുന്നതോടപ്പം സൂര്യന് ചുറ്റും ഒരു പ്രവശ്യം ചുറ്റാന്‍ 365 ദിവസം വേണ്ടി വരും. ഭൂമിയുടെ ഭ്രമണ അച്ചുതണ്ട് 23.4 ഡിഗ്രി ചെരിഞ്ഞത് കൊണ്ടാണ് ഋതുഭേദങ്ങള്‍ ഉണ്ടാകുന്നത്. സൗരയൂഥത്തിലെ സംവിധാനങ്ങള്‍ ഭൂമിയിലെ ജീവന്റെ നിലനില്പിന് വളരെ അത്യന്താപേക്ഷിതമാണ്.

ഇക്കാര്യം ഖുര്‍ആന്‍ ധാരാളം വചനങ്ങളിലൂടെ സൂചിപ്പിക്കുന്നതായി കാണാം. അല്ലാഹു പറയുന്നു. ‘ആകാശങ്ങളിലുളളതും ഭൂമിയിലുളളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്’ (ജാഥിയ 13).

ശാസ്ത്ര സങ്കല്‍പങ്ങള്‍

പ്രപഞ്ചോത്പത്തിയെപ്പറ്റിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് 1924 ലാണ്. ഗലീലിയോയുടെ കാലത്ത് തന്നെ ഈ വിശ്വാസം ഉണ്ടായിരുന്നുവെങ്കിലും 1935 ല്‍ മരണപ്പെട്ട അമേരിക്കന്‍ ഗോള ശാസ്ത്രജ്ഞനായ എഡ് വില്‍ ഹാബിലാണ് ഇത് തെളിവ് സഹിതം സമര്‍ഥിച്ചത്. പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ലെന്നും ഒമ്പതോളം ഗലാക്‌സികളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. 1929 ല്‍ പ്രപഞ്ചം വികസിക്കുന്നുണ്ടെന്നും അദ്ദേഹം തെളിയിച്ചു. അതിന് മുമ്പ് പ്രപഞ്ചം സ്ഥിരമായ അവസ്ഥയില്‍ നിലകൊളളുന്നു എന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. റഷ്യന്‍ ശാസ്തജ്ഞനായ അലക്‌സാന്‍ഡര്‍ ഫ്രഡ്മാന്‍ ഐന്‍സ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തമനുസരിച്ച് പ്രപഞ്ച വികാസത്തിന്റെ അനുപാതം കണ്ടെത്തി. ഈ കണ്ടു പിടുത്തങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ 1927ല്‍ ബെല്‍ജിയന്‍ കത്തോലിക്ക പുരോഹിതനായ ജോര്‍ജ് ലോമിറ്റര്‍ മഹാ വിസ്‌ഫോടന സങ്കല്പം പുറത്തു വിടുകയും വികസിക്കുന്ന പ്രപഞ്ചം അങ്ങേയറ്റം താപവും സാന്ദ്രതയുമുളള ഒരു പിണ്ഡത്തില്‍ നിന്ന് അറിയപ്പെടാത്ത കാരണങ്ങളാല്‍ പെട്ടെന്ന് പൊട്ടിത്തെറിച്ച് വികസിക്കാന്‍ തുടങ്ങയതാണെന്നും വെളിപ്പെടുത്തി.
1948 ല്‍ ഫ്രഡ്മാന്റെ ശിഷ്യനായിരുന്ന ജോര്‍ജ് ഗാമോഫ് മഹാ വിസ്‌ഫോടനത്തിന് ഒരു മാതൃക വിശദീകരിച്ചു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഈ പ്രപഞ്ചത്തിന്റെ പ്രാഥമിക പദാര്‍ഥം അങ്ങേയറ്റം ചെറുതായിരുന്നു. തീവ്രമായ താപം കൊണ്ട് അത് യാദൃഛികമായി വികസിക്കാന്‍ തുടങ്ങി. പിന്നീട് ആ പ്രാഥമിക പദാര്‍ഥത്തിലെ കണികകള്‍ പരസ്പരം കൂട്ടിമുട്ടി, ഭാരം കുറഞ്ഞ ആറ്റങ്ങളായ ഹൈഡ്രജന്‍, ഹീലിയം, ലീതിയം എന്നിവ രൂപപ്പെടുകയും പിന്നീട് ഗാലക്‌സികള്‍ രൂപം കൊളളുകയും ചെയ്തു. മഹാ വിസ്‌ഫോടനത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഉയര്‍ന്ന താപം പിന്നീട് പെട്ടെന്ന് താഴ്ന്ന് പോയെന്നും അദ്ദേഹം സമര്‍ഥിക്കുകയുണ്ടായി.

1965ല്‍ ആര്‍നോ പെന്‍സിയാസ് (Arno Penzias)þ, റോബര്‍ട്ട് വില്‍സണ്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ ഈ പ്രപഞ്ചത്തെ ആകമാനം മൂടുന്ന ഒരു ദുര്‍ബലമായ വികിരണം ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഈ കണ്ടുപിടുത്തത്തിന് അവര്‍ക്ക് നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. അതോട് കൂടി വിസ്‌ഫോടന സിദ്ധാന്തത്തിന് ശാസ്ത്ര ലോകത്ത് അംഗീകാരം ലഭിച്ചു.

മഹാ വിസ്‌ഫോടനത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം എന്ന സിദ്ധാന്തം (Big bang theory) പല ശാസ്ത്രജ്ഞരും അംഗീകരിക്കുന്നില്ല. പ്രപഞ്ചം സ്ഥിരമായി നിലകൊളളുന്നു എന്ന സ്റ്റഡി സ്‌റ്റേറ്റ് വാദത്തെയാണ് (steady state theory) അവര്‍ പിന്തുണയ്ക്കുന്നത്. ഐന്‍സ്റ്റീന്റെ ആപേക്ഷിക സിന്താന്തം കേവലം വിസ്‌ഫോടനത്തില്‍ നിന്ന് പ്രപഞ്ചോത്പത്തി അംഗീകരിക്കുന്നില്ല എന്നാണ് അവര്‍ വാദിക്കുന്നത്. ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയില്‍ മഹാവിസ്‌ഫോടനത്തെ ശക്തമായി എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനിയാണ്. അദ്ദേഹം കറകളഞ്ഞ നിരീശ്വരവാദിയുമാണ്. ബി ബി സി യുമായുളള ഒരു അഭിമുഖത്തില്‍ വളരെ പരിഹാസത്തോടു കൂടിയാണ് മഹാവിസ്‌ഫോടനം എന്ന സംജ്ഞ അദ്ദേഹം പ്രയോഗിച്ചത്. ഗാലക്‌സികള്‍ അകന്ന് പോകുന്നത് വികസിക്കുന്ന പ്രപഞ്ചത്തിന്റെ ഫലമല്ല, മറിച്ച് പുതുതായി ഗാലക്‌സികള്‍ രൂപം കൊളളുന്നത് കൊണ്ടാണ് എന്നാണ് അദ്ദേഹം വാദിച്ചത്. എന്നാല്‍ പ്രപഞ്ച പശ്ചാത്തലത്തിലെ വികിരണം ഈ വാദത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.

1970 ല്‍ സ്റ്റീഫന്‍ ഹോക്കിന്‍സ് ബ്രിട്ടീഷ് ഊര്‍ജതന്ത്രജ്ഞനായ റോജര്‍ പെന്റോസുമായി (Roger Penrose) കൂടിച്ചേര്‍ന്ന് നടത്തിയ ഒരു ഗവേഷണത്തില്‍ തെളിവ് സഹിതം പ്രപഞ്ചത്തിന്റെ ഉത്ഭവും മഹാ വിസ്‌ഫോടനും സമര്‍ഥിച്ചു. ആപേക്ഷിക സിദ്ധാന്തം സത്യമാണെങ്കില്‍ ഈ പ്രപഞ്ചം, മഹാ വിസ്‌ഫോടത്തില്‍ നിന്ന് ആരംഭിച്ചത് തന്നെയാണ്. അത് പോലെ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യവുമുണ്ടാകും. അത് തമോഗര്‍ത്തങ്ങള്‍ ഗാലക്‌സികളെ വെട്ടി വിഴുങ്ങിക്കൊണ്ടാകും. അല്ലെങ്കില്‍ ഒരു മഹാസങ്കോചത്തിലൂടെയായിരിക്കും. പ്രപഞ്ചം വികസിച്ച് വികസിച്ച് അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ അതിന്റെ വേഗത കുറയുകയും അപ്പോള്‍ ആകര്‍ഷണ ശക്തി വേഗതയെ അതിജയിക്കുകയും എല്ലാ ഗാലക്‌സികളും പദാര്‍ഥങ്ങളും ഊര്‍ജവും ഒരു കേന്ദ്രത്തിലേക്ക് ചുരുങ്ങുകയും ചെയ്യും. അതോടെ സ്ഥല കാലങ്ങള്‍ ഇല്ലാതാകുകയും പ്രപഞ്ചം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യും.

പ്രപഞ്ചത്തിന്റെ ഉത്ഭവം മഹാ വിസ്‌ഫോടനത്തിലൂടെയാണെങ്കില്‍ ശാസ്ത്രജ്ഞര്‍ മറുപടി പറയേണ്ട അനേകം ചോദ്യങ്ങളുണ്ട്.

  1. മഹാ വിസ്‌ഫോടനത്തിന് മുമ്പുളള ഘട്ടം എന്തായിരുന്നു?
  2. വിസ്‌ഫോടനത്തിന് വേണ്ട പദാര്‍ഥം എവിടെ നിന്നാണ് വന്നത്?
  3. ഇപ്പോള്‍ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കാനുളള കാരണം എന്താണ്?
  4. കേവലം യാദൃഛികമായാണ് വിസ്‌ഫോടനമുണ്ടായതെങ്കില്‍ പിന്നെ എങ്ങനെയാണ് വളരെ ആസൂത്രിതമായി താളപ്പൊരുത്തത്തോടെ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്?

ജീവിതത്തിന് വേണ്ട പദാര്‍ഥങ്ങളും ഊര്‍ജവും നല്കുന്നത് ആരാണ്?

ഇത്തരം ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ ആചാര്യനായ സ്റ്റീഫന്‍ ഹോക്കിങ്ങിനും ഇന്ന് നിലവിലുളള ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

പ്രപഞ്ചോത്പത്തിയെക്കുറിച്ചുളള മറ്റൊരു സങ്കല്പം ബിഗ് ബൌണ്‍സ് തിയറിയാണ്. ഇത് മഹാ വിസ്‌ഫോടനത്തിന് എതിരാണെങ്കിലും പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അത് വര്‍ധിച്ച സാന്ദ്രതയും താപവും ഉളളതാണെന്ന് സമ്മതിക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ യഥാര്‍ഥ അവസ്ഥ വികാസമാണെന്നും സങ്കോചം പിന്നീടുണ്ടാകുന്നതാണെന്നുമാണ് ഈ വാദത്തിന്റെ സാരാംശം. മുകളില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇവരും ഉത്തരം നല്‍കുന്നില്ല. തന്നെയുമല്ല പ്രപഞ്ചം ചുരുങ്ങുന്നതിന് തെളിവുകളൊന്നും കാണുന്നുമില്ല.

സമാന്തര പ്രപഞ്ച സിദ്ധാന്തം എന്നൊരു സങ്കല്പവും പ്രപഞ്ചോത്പത്തിയെക്കുറിച്ചുണ്ട്. നമ്മുടെ പ്രപഞ്ചത്തിന് സമാന്തരമായി മറ്റൊരു പ്രപഞ്ചം കൂടിയുണ്ട് എന്നാണ് ഇവരുടെ വാദം. ഈ സങ്കല്പം പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതയാണ്. പ്രപഞ്ചത്തിന്റെ 85 ശതമാനവും ഇരുളടഞ്ഞതായ സ്ഥിതിക്ക് ഗാലക്‌സികളുടെ ചലനത്തിന് ആവശ്യമായ ആകര്‍ഷക ശക്തി എവിടെ നിന്നാണ് വരുന്നത് എന്നതിന് ഉത്തരം നല്കാന്‍ ഈ സങ്കല്പങ്ങളുടെ ഉപജ്ഞാതാക്കള്‍ക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് ധാരാളം സങ്കല്പങ്ങളുണ്ടെങ്കിലും അവയ്‌ക്കൊന്നും അവരുടെ സിദ്ധാന്തങ്ങളില്‍ നിന്ന് ഉള്‍ത്തിരിയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ചുളള അവരുടെ നിഗമനങ്ങളും അതു പോലെത്തന്നെയാണ്. താഴെ പറയുന്ന നിഗമനങ്ങളാണ് പ്രപഞ്ചത്തിന്റെ അന്ത്യത്തെക്കുറിച്ചുളളത്.

  1. ശിഥില സിദ്ധാന്തം: പ്രപഞ്ചം വികസിച്ച് വികസിച്ച് പിന്നീട് ശിഥിലമായി നശിച്ചു പോകുമെന്നാണ് ഇവരുടെ വീക്ഷണം.
  2. സങ്കോച സിദ്ധാന്തം: പ്രപഞ്ചം ഒരു ബലൂണ്‍ പോലെയാണെന്നും ഇപ്പോള്‍ അത് വികസിച്ച് കൊണ്ടിരിക്കുകയാണെങ്കിലും കാറ്റ് നഷ്ടപ്പെടുമ്പോള്‍ ബലൂണ്‍ ചുരുങ്ങുന്നത് പോലെ ഊര്‍ജം നഷ്ടപ്പെടുമ്പോള്‍ പ്രപഞ്ചം സങ്കോചിക്കുമെന്നാണ് ഇവരുടെ വീക്ഷണം
  3. ബിഗ് ക്രഷ് സിദ്ധാന്തം: പ്രപഞ്ചം ഒരു വലിയ തമോഗര്‍ത്തമായി മാറുകയും അവ മറ്റല്ലാ പിണ്ഡങ്ങളെയും അകത്താക്കുകയും ചെയ്യും. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് തണുപ്പ് വര്‍ധിക്കുകയും സീറോയിലെത്തുകയും ചെയ്യും. തമോഗര്‍ത്തങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് തകരുകയും അപ്രത്യക്ഷമാവുകയും ചെയ്യും.

ഖുര്‍ആന്‍വചനങ്ങള്‍

പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണ് എന്നാണ് മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത്. നൈസര്‍ഗിക പ്രേരണയും ബുദ്ധിയും ദൈവിക വെളിപാടുകളുമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. ഇവയെല്ലാം തമസ്‌ക്കരിച്ചു കൊണ്ടാണ് നിരീശ്വരവാദികള്‍ പ്രപഞ്ചം താനെ ഉണ്ടായതാണെന്നും അനാദി കാലം മുതല്‍ നില നില്ക്കുന്നതാണെന്നും വാദിക്കുന്നത്. പ്രപഞ്ച ഘടനയും പ്രകൃതിയും പഠിക്കുന്ന ആര്‍ക്കും ഇത് താനെ ഉണ്ടായതാണെന്ന് പറയാന്‍ കഴിയില്ല. അറിവും കഴിവുമുളള ഒരു സ്രഷ്ടാവ് ഇതിന് പിന്നിലുണ്ടെന്ന് അവന് ബോധ്യപ്പെടും. ദൈവ വിശ്വാസികളായ ശാസ്ത്രജ്ഞരല്ലാം ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പരിശ്രമിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചും അന്ത്യത്തെക്കുറിച്ചും തൃപ്തികരമായ വിശദീകരണം നല്കാന്‍ ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഖുര്‍ആന്‍ ധാരാളം വചനങ്ങളിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മറ്റ് വേദങ്ങളിലൊന്നും ഇത്രയും വ്യക്തമായ പരാമര്‍ശങ്ങള്‍ കണ്ടെത്താന്‍ കഴിയുകയില്ല. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയും ഖുര്‍ആന്‍ ദൈവ വചനവുമാണ്. ഇവ തമ്മില്‍ ഒരിക്കലും വൈരുധ്യമുണ്ടാകുകയില്ല.

ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം ബൈബിളിലും നമുക്ക് കാണാവുന്നതാണ്. ഖുര്‍ആന്‍ പറയുന്നു: ‘ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് (സിംഹാസനം) വെളളത്തിന്‍ മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ് എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല’ (ഹൂദ്:7). ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ജലമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഈ വചനം വ്യക്തമാക്കുന്നത്. പ്രപഞ്ചോത്പത്തിയെ ക്കുറിച്ചുളള മറ്റൊരു വചനം ഇപ്രകാരമാണ്. ‘ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യ നിഷേധികള്‍ കണ്ടില്ലേ. വെളളത്തില്‍ നിന്ന് എല്ലാ ജീവ വസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ’ (അന്‍ബിയാഅ്: 30).

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്, ആകാശത്തിലെ നക്ഷത്രങ്ങള്‍, ഭൂമിയിലെ പര്‍വതങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയെ ക്കുറിച്ച് ഖുര്‍ആനില്‍ ധാരാളം വചനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അവയില്‍ ഒന്ന് ഇപ്രകാരമാണ്.

‘നീ പറയുക: രണ്ട് ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്. അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. ഭൂമിയില്‍ ഉറച്ചു നില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാല് ദിവസങ്ങളിലായിട്ടാണ് അവനത് ചെയ്തത്. ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. അതിന് പുറമെ അവന്‍ ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു. ഞങ്ങളിതാ അനുസരണയുളളവരായി വന്നിരിക്കുന്നു. അങ്ങനെ രണ്ട് ദിവസങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുളള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്’ (ഫുസ്സിലത്: 9-12). ഈ വിഷയകമായി ഇനിയും ധാരാളം നമുക്ക് കാണാവുന്നതാണ്. ഒരു പക്ഷേ ഖുര്‍ആനില്‍ ആരാധനാ കര്‍മങ്ങളെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ വചനങ്ങള്‍ പ്രപഞ്ച വസ്തുതകളെക്കുറിച്ച് പറയുന്നതായിരിക്കും.

മഹാ വിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം ഇന്ന് ശാസ്ത്രം അംഗീകരിച്ചതാണ്. ഇക്കാര്യവും ഖുര്‍ആന്‍ സൂചിപ്പിക്കുന്നതായി കാണാം. ‘ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു‘(ദാരിയാത്: 47).

വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് ഒരു അന്ത്യമുണ്ടാകുമെന്നും ശാസത്രം അംഗീകരിക്കുന്നുണ്ട്. അതിന്റെ രൂപത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണുളളത്. എന്നാല്‍ ഖുര്‍ആന്‍ അക്കാര്യം സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘പുസ്തകത്താളുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‘ (അംബിയാഅ്: 104). പുരാതന കാലത്ത് ഗ്രന്ഥം എന്നത് തുകല്‍ ഷീറ്റ് ആയിരുന്നു. വായനയ്ക്ക് ശേഷം അത് ചുരുട്ടി വെച്ചായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ ഒരു പശ്ചാത്തലം മനസിലാക്കിയാലേ ഈ വചനത്തിന്റെ ആശയം ശരിക്കും മനസിലാകുകയുളളൂ. മറ്റൊരു വചനത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ‘അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഭൂമി മുഴുവന്‍ അവന്റെ ഒരു കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്റെ വലതു കൈയില്‍ ചുരുട്ടിപ്പിടിക്കപ്പെട്ടവയായിരിക്കും അവനത്രെ പരിശുദ്ധന്‍. അവര്‍ പങ്കു ചേര്‍ക്കുന്നതിനെല്ലാം അവര്‍ അതീതനായിരിക്കുന്നു’ (സുമര്‍: 67).

പ്രപഞ്ചത്തിന്റെ അന്ത്യത്തോടു കൂടി ആകാശങ്ങളും ഭൂമിയും മറ്റൊന്നായി മാറ്റപ്പെടുമെന്നും എല്ലാവരും അല്ലാഹിവിലേക്ക് പുറപ്പെടുകയും ചെയ്യുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ‘ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരികയും ചെയ്യുന്ന ദിവസം’ (ഇബ്രാഹീം: 48). അല്ലാഹു വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്ത സ്വര്‍ഗം നിലവിലെ പ്രപഞ്ചത്തേക്കാള്‍ പ്രവിശാലമായിരിക്കുമെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുളള പാപമോചനവും ആകാശങ്ങളുടെയും ഭൂമിയുടെയും അത്രയും വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മ നിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത് (ആലു ഇംറാന്‍: 133).

 

 

.

മുൻപത്തെ ലേഖനം വിശുദ്ധ ഖുര്‍ആന്‍: ഇംഗ്ലീഷ് വ്യഖ്യാനങ്ങള്‍
അടുത്ത ലേഖനം വിശുദ്ധ ഖുര്‍ആന്‍ ശാസ്ത്രത്തിനു മുന്നില്‍ 5

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI