വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > കുടുംബം > സന്താനോത്പാദനവും ഗര്‍ഭനിരോധവും

സന്താനോത്പാദനവും ഗര്‍ഭനിരോധവും

സന്താനോത്പാദനവും ഗര്‍ഭനിരോധവും സംബന്ധിച്ച വിഷയങ്ങളെ ഇസ്‌ലാം ഉത്തരവാദിത്വം, ആരോഗ്യപരമായ പരിഗണന, കുടുംബസമതുലിതത്വം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സമീപിക്കുന്നത്. സന്താനനിയന്ത്രണവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക കാഴ്ചപ്പാട്, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകള്‍ എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ ലേഖനം വിശദീകരിക്കുന്നത്. മാതാപിതൃത്വത്തിന്റെ ഉത്തരവാദിത്വവും മനുഷ്യജീവിതത്തിന്റെ പരിശുദ്ധതയും സംരക്ഷിക്കുന്നതില്‍ ഇസ്‌ലാമിക നിലപാടിന്റെ സമഗ്രതയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

മനുഷ്യവര്‍ഗത്തിന്റെ നിലനില്പാണ് വിവാഹത്തിന്റ പ്രഥമവും പ്രധാനവുമായ ഉദ്ദേശ്യം. മതബോധവും സംസ്‌കാരവും ഉള്ളവരെ ഇണയായി തെരഞ്ഞെടുത്ത് വിവാഹത്തിലൂടെ ഒന്നിക്കുന്ന ദമ്പതികള്‍ സന്താന സൗഭാഗ്യത്തിനായി ആഗ്രഹിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണ്ടതുണ്ട്.

നബി(സ്വ) പറഞ്ഞു: ‘സ്‌നേഹശീലയായ, പ്രസവിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കുക'(നസാഈ) 1 വന്ധ്യത ചികിത്സിച്ചു മാറ്റാന്‍ പറ്റുമെങ്കില്‍ പുരുഷനായാലും സ്ത്രീയായാലും ആ മാര്‍ഗം സ്വീകരിക്കാമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. വന്ധ്യയെന്ന് വിധിയെഴുതപ്പെട്ടിട്ടും അല്ലാഹുവിനോട് ഉള്ള പ്രാര്‍ഥനയുടെ ഉത്തരമായി അവര്‍ പ്രസവിച്ച സംഭവം അല്ലാഹു വിവരിക്കുന്നുണ്ട്.

കൂടുതല്‍ സന്താനങ്ങളുണ്ടാകുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമായി ആധുനികകാലത്ത് ചിലര്‍ കുടുംബാസൂത്രണത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു, സന്താനോത്പാദനം, സന്താന നിയന്ത്രണം, ഗര്‍ഭധാരണ നിയന്ത്രണം, സന്താനങ്ങള്‍ക്കിടയിലുള്ള പ്രായവ്യത്യാസം തുടങ്ങിയ കുടുംബാസൂത്രണ സംവിധാനങ്ങളോട് ഇസ്‌ലാമിന് കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടുണ്ട്. ഭ്രൂണഹത്യമുതല്‍ പ്രത്യുത്പാദനാവയവങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റുന്നതു വരെയുള്ള കുടുംബാസൂത്രണ സങ്കേതങ്ങള്‍ ആധുനികതയുടെ പേരില്‍ വ്യാപകമാകുമ്പോള്‍ അവയെല്ലാം നിഷിദ്ധവും പ്രകൃതിവിരുദ്ധവുമായി ഇസ്‌ലാം വിലയിരുത്തുന്നു. കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകവചനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്, അകാരണമായി സന്താനോത്പാദനം തടയുന്നതും സന്താന നിയന്ത്രണമേര്‍പ്പെടുത്തുന്നതും മതത്തിന്റെ ശരിയായ മാര്‍ഗമല്ല.

സമൂഹത്തില്‍ ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും നിലനില്ക്കുന്നതിന് കാരണം ജനസംഖ്യാ വര്‍ധനവാണെന്നാണ് പോപ്പുലേഷന്‍ പ്രൊജക്ടുകാരുടെ പ്രചാരണം. ഇത് അര്‍ധസത്യമോ അസത്യമോ ആണ്. ഭക്ഷ്യസാമ്പത്തിക മേഖലകളിലുള്ള വന്യമായ ചൂഷണവും ജുഗുപ്‌സാവഹമായ കുത്തകകളും പ്രകൃതിവിഭവങ്ങളുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്നതും ഭക്ഷ്യവിഭവങ്ങളുടെ ക്ഷാമത്തിന് കാരണമാവുന്നു. എക്കാലത്തെയും മാനവരാശിയുടെ സുഗമമായ വളര്‍ച്ചയ്ക്കും വികാസത്തിനും ഉള്ള വിഭവങ്ങള്‍ പ്രപഞ്ചനാഥന്‍ ഭൂമിയില്‍ തികഞ്ഞ ആസൂത്രണ വൈഭവത്തോടെ സംവിധാനിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ അത്യാര്‍ത്തിയും സുഖലോലുപതയും മൂലം കൃത്യമായ ആസൂത്രണമില്ലാതെ ഭൂമിയില്‍ വിനാശം വിതച്ചപ്പോള്‍ ഭക്ഷ്യക്ഷാമം അതിന്റെ ദുരന്ത പരിണതിയായി മനുഷ്യന്‍ അനുഭവിക്കേണ്ടിവന്നതാണ്.

പട്ടിണി ഭയന്നുകൊണ്ട് പ്രത്യക്ഷമോ പരോക്ഷമോ ആയ സന്താനഹത്യ മഹാപാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്തതികളെ കൊല ചെയ്യരുത്. അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്. അവരുടെ കൊല ഒരു മഹാപാതകമാകുന്നു’ (17:31). കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ദാരിദ്ര്യം തടസ്സം നില്‍ക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് ഖുര്‍ആന്‍ വ്യക്തമായി ഇവിടെ പഠിപ്പിക്കുന്നു.

ലിംഗവിവേചനത്തിന്റെ പേരില്‍ ജീവനോടെ കുഴിച്ചുമൂടുന്നതുമുതല്‍ ആംനിയോ സെന്റസിസ് (amniocentesis) വഴി ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതുവരെ കൊലപാതകത്തിന്റെ പരിധിയില്‍പെടുന്ന മഹാപാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അല്ലാഹു പറയുന്നു: ‘നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാണ്’ (24:32).

സന്താനനിയന്ത്രണവും ഗര്‍ഭഛിദ്രവും

സന്താനലബ്ധി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. വിവാഹിതരായാല്‍ ഒരുകുഞ്ഞ് ജനിച്ചുകാണാന്‍ കൊതിക്കുന്നവരാണ് ദമ്പതികളെല്ലാവരും. അതിനുണ്ടാകുന്ന കാലതാമസം അവരെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. സന്താനലബ്ധിയുടെ കാര്യത്തില്‍ മനുഷ്യര്‍ക്ക് ഇച്ഛകളുണ്ടാവുമെങ്കിലും എല്ലാം അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസൃതമായി മാത്രമേ സംഭവിക്കുന്നുള്ളൂ.

ഭാര്യാഭര്‍ത്താക്കന്മാരുടെ ശാരീരികബന്ധം പ്രകൃതിപരമായ ഒരാവശ്യത്തിന്റെ പൂര്‍ത്തീകരണം മാത്രമല്ല, ഒരു കുഞ്ഞിന്റെ ജന്മം സാധിപ്പിക്കുന്ന അതിശ്രേഷ്ഠമായ ഒരു പ്രക്രിയ കൂടിയായിട്ടാണ് മതം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ നാമം (ബിസ്മി) ചൊല്ലി പ്രാര്‍ഥനയോടെയാണ് അതില്‍ പ്രവേശിക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചു. ‘അല്ലാഹുവിന്റെ നാമത്തില്‍, ഞങ്ങളില്‍ നിന്ന് പിശാചിനെ അകറ്റേണമേ, ഞങ്ങള്‍ക്ക് തന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ”(ബുഖാരി) 2 ഇങ്ങനെയുള്ള പ്രാര്‍ഥനയോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാരില്‍നിന്നുണ്ടാവുന്ന കുഞ്ഞിനെ പിശാച് വഴി തെറ്റിക്കുകയില്ലെന്ന് നബി(സ്വ) ഉണര്‍ത്തി.

സന്താനലബ്ധി ആഗ്രഹിക്കുകയും പ്രാര്‍ഥനയോടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കല്പിക്കപ്പെടുകയും ചെയ്ത ദമ്പതികള്‍ക്ക് സന്താനനിയന്ത്രണത്തിന് മതം അനുവാദം നല്‍കുന്നുണ്ടോ എന്നത് ചിന്താര്‍ഹമായ വിഷയമാണ്. ജനനനിയന്ത്രണം, കുടുംബാസൂത്രണം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ സമ്പ്രദായത്തെ പാടെ നിഷിദ്ധമായോ പൂര്‍ണമായി അനുവദനീയമായോ കാണുന്നതിന് പിന്‍ബലമേകുന്ന തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇല്ല. അജ്ഞാനകാലത്ത് (ജാഹിലിയ്യ കാലത്ത്) അറബികളില്‍ ചിലര്‍ ദാരിദ്ര്യത്തെ ഭയന്ന് ജനിച്ചുകഴിഞ്ഞ കുട്ടികളെ ജീവനോടെ കൊല്ലുന്ന ക്രൂരസമ്പ്രദായം നടപ്പില്‍ വരുത്തിയിരുന്നു. ഈ ഹീന കൃത്യത്തെ നിരോധിച്ചുകൊണ്ട് അവതീര്‍ണമായ ദൈവികസൂക്തം ഇപ്രകാരമാണ്: ‘ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും നാം ഉപജീവനം നല്‍കും. നിശ്ചയം അവരെ കൊല്ലുന്നത് മഹാപാപമാകുന്നു’ (17:31).

ആധുനിക കാലത്ത് വളര്‍ച്ചയെത്തിയ ജീവനുള്ള ഭ്രൂണത്തെ നശിപ്പിക്കുന്ന ‘ഗര്‍ഭഛിദ്ര’ സമ്പ്രദായം പ്രസ്തുത നിരോധനത്തിന്റെ പരിധിയില്‍ പെടുന്നു. എന്നാല്‍ ഗര്‍ഭസ്ഥശിശു ജനിക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാകുമെന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ഗര്‍ഭഛിദ്രത്തിലൂടെ അതിനെ നശിപ്പിക്കുന്നത് അനുവദനീയമാണ്. അനിവാര്യമായ രണ്ട് തിന്മകളില്‍ ഏറ്റവും ലഘുവായത് തെരഞ്ഞെടുക്കുക എന്ന ഇസ്‌ലാമിക ശരീഅത്തിന്റെ പൊതുതത്ത്വമനുസരിച്ചാണിത്. വിദഗ്ധമായ വൈദ്യോപദേശത്തിന്റെയോ അനുഭവത്തിന്റെയോ അടിസ്ഥാനത്തില്‍ ഗര്‍ഭധാരണവും പ്രസവവും മാതാവിന്റെ ആരോഗ്യത്തിനും ജീവനും ഹാനികരമോ മാരകമോ ആകുമെന്ന് ന്യായമായും ഭയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ജനനനിയന്ത്രണം ആകാവുന്നതാണെന്നതിന് ഖുര്‍ആന്‍ സൂക്തം (2:195) തെളിവ് നല്‍കുന്നു. ‘നിങ്ങള്‍ സ്വന്തം കൈകളെ നാശത്തില്‍ ഇടരുത്’.

ശൈഖ് ശല്‍തൂത്തിന്റ ഫത്‌വ ശ്രദ്ധേയമാണ്. ‘ഗര്‍ഭസ്ഥശിശു നിലനില്ക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാവുകയും മറ്റുമാര്‍ഗങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ഗര്‍ഭഛിദ്രം അനിവാര്യമാകും. കുട്ടിയെ രക്ഷിക്കാനായി മാതാവിനെ ബലി നല്കരുത്. കാരണം, അവരാണ് അടിസ്ഥാനം. അവരുടെ ജീവിതം മുമ്പെ നിലവിലുള്ളതാണ്. ജീവിതത്തില്‍ അവര്‍ക്ക് സ്വതന്ത്രമായ ഓഹരിയും ബാധ്യതയും കടമകളും ഉണ്ട്. കുടുംബത്തിന്റെ താങ്ങായ അവളെ സ്വതന്ത്രമായ ജീവിതം ഇനിയും കരുപ്പിടിപ്പിച്ചിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി ബലിയര്‍പ്പിക്കുക എന്നത് ശരിയല്ല (ശൈഖ് ശല്‍ത്തൂത്തിന്റെ ഫത്‌വകള്‍, പേജ് 464).
മുലകുടിക്കുന്ന ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ മാതാവ് ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ആ കുട്ടിയുടെ സംരക്ഷണത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് പ്രസിദ്ധ പണ്ഡിതനായ യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെടുന്നു. (അവലംബം: വിധി വിലക്കുകള്‍ പേജ് 363).

നബി(സ്വ)യുടെ കാലത്ത് തന്നെ സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ മുസ്‌ലിംകള്‍ സ്വീകരിച്ചിരുന്നുവെന്നതിന് സ്വഹീഹായ പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നു. പുരുഷന്‍, സ്ഖലനസമയത്ത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ബീജം കടക്കാനനുവദിക്കാതെ അത് പുറത്തുകളയുന്ന ജനനനിയന്ത്രണമാര്‍ഗം ‘അസ്ല്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജാബിര്‍ (റ) പറയുന്നു: ‘റസൂലി(സ്വ)ന്റെ കാലത്ത് ,ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കെത്തന്നെ ഞങ്ങള്‍ ‘അസ്ല്‍’ ചെയ്തിരുന്നു. (ബുഖാരി 3, മുസ്‌ലിം 4 ). എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വാഭാവിക ലൈംഗിക ഹോര്‍മോണുകളെയും പ്രകൃതിപരമായ നൈസര്‍ഗികതയെയും നശിപ്പിക്കുന്ന തരത്തില്‍ സ്ഥിരമായ സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനുവദനീയമല്ല. കുട്ടികളുണ്ടായാല്‍ തങ്ങളുടെ അമിത ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനും ജീവിതസുഖം ആസ്വദിക്കാനും കഴിയുകയില്ലെന്ന ഭയം കാരണം സന്താനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.

സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനരീതികളില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കണക്കിലെടുത്ത് സുരക്ഷിതദിനങ്ങളില്‍ മാത്രം രതിയില്‍ ഏര്‍പ്പെടുന്ന സ്വാഭാവിക മാര്‍ഗങ്ങളാണ് അനിവാര്യ ഘട്ടത്തില്‍ പിന്തുടരേണ്ടത്.

 

References
  1. അസ്സുനനുസ്സുഗ്‌റാ ലിന്നസാഈ, അബൂ അബ്ദിര്‍റഹ്‌മാന്‍ അഹ്‌മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്‌ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 65, ഹദീസ് 3227[↩]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 40, ഹദീസ് 141[↩]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1998, ഹദീസ് 4911[↩]
  4. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 160, ഹദീസ് 1440[↩]
മുൻപത്തെ ലേഖനം സഫാനത്ത് ബിന്‍ത് ഹാതിമിത്വാഈ(റ)
അടുത്ത ലേഖനം സദ്‌സ്വഭാവങ്ങള്‍ -3

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI