വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > അനന്തരാവകാശം > അനന്തരാവകാശവും ഓഹരികളും-1

അനന്തരാവകാശവും ഓഹരികളും-1

ഒരു വ്യക്തിയുടെ മരണാനന്തരമായി അവശേഷിക്കുന്ന സ്വത്ത് ആര്‍ക്കെല്ലാം, എത്രമാത്രം ലഭിക്കണം എന്നത് ക്രമബദ്ധമായി നിശ്ചയിക്കുന്നതാണ് അനന്തരാവകാശവും ഓഹരികളും എന്ന വിഷയം. ഇസ്‌ലാമിക നിയമത്തിൽ, ഓരോ അവകാശിക്കും നിശ്ചിത ഓഹരി കൃത്യമായി നിർവ്വചിച്ചിരിക്കുന്നു. നിശ്ചിത ഓഹരിക്കാർക്കും ശിഷ്ട ഓഹരിക്കാർക്കും ഇടയിലെ വ്യത്യാസം മനസ്സിലാക്കുകയും, അവരവരുടെ അവകാശം നീതിപൂർവം വിതരണം ചെയ്യുകയും ചെയ്യുന്നതിലൂടെ കുടുംബകലഹങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു. അനന്തരാവകാശ നിയമങ്ങൾ പാലിക്കുന്നത് സമത്വവും നീതിയും ഉറപ്പാക്കുന്ന ഒരു സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.

പരേതന്റെ സ്വത്തിന്റെ അവകാശികളെയും ഓരോ അവകാശികള്‍ക്കും ലഭിക്കുന്ന വിഹിതവും വിശദീകരിക്കുന്ന ഇസ്‌ലാമിലെ ദായക്രമം വളരെ മാതൃകാപരവും കുറ്റമറ്റതുമാണ്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഏറെക്കുറെ ഈ നിയമനിര്‍ദേശങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങള്‍ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും കണ്ടെത്തി അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയാണു വേണ്ടത്. ഓരോ മനുഷ്യന്റെയും മരണശേഷം അയാള്‍ വിട്ടേച്ചു പോകുന്ന സമ്പത്തും അതിര്‍ന്നഹതപ്പെട്ട അവകാശികളും വ്യത്യസ്തമായിരിക്കുമല്ലോ. നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും ചാര്‍ച്ചക്കാരും മൊത്തം അനന്തരമെടുക്കാവുന്നവരും ഉണ്ടാവാം. ഓഹരിക്കാരന്റെ അസ്തിത്വം കൊണ്ട് തടയപ്പെടുന്നവരും അവകാശികള്‍ക്കിടയില്‍ ഉണ്ട്. ഇതെല്ലാം പരിഗണിച്ച്, പരേതന്റെ സ്വത്ത് ഓഹരി വെയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറ്റമറ്റ രീതിയില്‍ കണക്കുകള്‍ കൂട്ടേണ്ടതുണ്ട്. ഉണ്ടാവാന്‍ സാധ്യതയുള്ള വിവിധ തരത്തിലുള്ള അവകാശികളും അവര്‍ക്കു ലഭിക്കാവുന്ന ഓഹരികള്‍ കണക്കുകൂട്ടുന്ന വിധവും ഏതാനും ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണാവുന്നതാണ്.

പുത്രന്‍

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിവാഹത്തിലൂടെയുള്ള പുത്രനായിരിക്കണം. ദത്തു പുത്രനും ജാരപുത്രനും അനന്തരാവകാശം ലഭിക്കുകയില്ല ( ജാരപുത്രന് പിതാവില്‍ നിന്ന് അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ മാതാവില്‍ നിന്ന് ലഭിക്കുന്നതാണ് )
പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
പുത്രന്‍ പ്രഥമ ഓഹരിക്കാരനാണ്. പുത്രനെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല.

മുഴുവന്‍ മരിച്ചയാള്‍ക്ക് പുത്രനല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍. ഉദാ: പരേതന് ഒരു മകന്‍ മാത്രമാണുള്ളതെങ്കില്‍ ആ മകന് പരേതന്റെ സ്വത്തു മുഴുവന്‍ ലഭിക്കുന്നതാണ്.
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി.

ഉദാ: പരേതന് മകന് പുറമെ നിശ്ചിത ഓഹരിക്കാരായ പിതാവ്, മാതാവ്, ഭാര്യ എന്നിവരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/ 6,  1/ 6, 1/ 8  ആണ.് അത് കഴിച്ചു ബാക്കി മകനു ലഭിക്കുന്നതാണ്.

പിതാവ്  1/6 = 4/24 മാതാവ്  1/6 = 4/24 ഭാര്യ

1/8 = 3/24

പുത്രന്‍ ബാക്കി

= 13/24

ഒരു പുത്രന്‍ മാത്രമാണെങ്കില്‍ ബാക്കി മുഴുവന്‍ ആ പുത്രനു ലഭിക്കും ഒന്നിലധികം പൗത്രന്‍മാരുണ്ടെങ്കില്‍ ബാക്കി  അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

1 : 2 മരിച്ചയാള്‍ക്ക് പുത്രന്‍മാരോടൊപ്പം പുത്രിമാരുമുണ്ടെങ്കില്‍ പുത്രന് പുത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ വീതിക്കപ്പെടും.

പുത്രി

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിവാഹത്തിലൂടെയുള്ള പുത്രിയായിരിക്കണം ദത്തു പുത്രിക്കും ജാരപുത്രിക്കും അനന്തരാവകാശം ലഭിക്കുകയില്ല. (ജാരപുത്രിക്ക് പിതാവില്‍ നിന്ന് അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ മാതാവില്‍ നിന്ന് ലഭിക്കുന്നതാണ്).
പുത്രിക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു.
പുത്രി പ്രഥമ ഓഹരിക്കാരിയാണ്. പുത്രിയെ ആരും അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് തടയുകയില്ല.

1/2 മരിച്ചയാള്‍ക്ക് പുത്രന്‍മാരില്ല. ഒരു പുത്രി മാത്രമാണുള്ളതെങ്കില്‍ (പുത്രന്റെ പുത്രന്‍മാര്‍ ഉണ്ടെങ്കിലും) ആകെ സ്വത്തിന്റെ പകുതി ലഭിക്കുന്നതാണ്.
2/3 മരിച്ചയാള്‍ക്ക് പുത്രന്‍മാരില്ല. ഒന്നിലധികം പുത്രിമാരുമുണ്ടെങ്കില്‍ (പുത്രന്റെ പുത്രന്‍മാര്‍ ഉണ്ടെങ്കിലും) ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം പുത്രിമാര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടുന്നതാണ്
1 : 2 മരിച്ചയാള്‍ക്ക് പുത്രിമാരോടൊപ്പം പുത്രന്‍മാരുമുണ്ടെങ്കില്‍ പുത്രി പുത്രനെപ്പോലെ ശിഷ്ട ഓഹരിക്കാരിയായിത്തിരുകയും പുത്രന് പുത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ( നിശ്ചിത ഓഹരിക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ) വീതിക്കപ്പെടും
2 : 1 മരിച്ചയാള്‍ക്ക് പൗത്രിമാരോടൊപ്പം പൗത്രന്‍മാരുമുണ്ടെങ്കില്‍  നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി  പൗത്രനു പൗത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ അനന്തരാവകാശം ലഭിക്കുന്നതാണ്.
(1/2 + ബാക്കി

(2/3 + ബാക്കി

(1/2 + ബാക്കി) (2/3 + ബാക്കി) മരിച്ചയാള്‍ക്ക് ഒരു പുത്രിയല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി) മരിച്ചയാള്‍ക്ക് ഒന്നിലധികം പുത്രിമാരല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍)   

പൗത്രന്‍, പൗത്രന്റെ പുത്രന്‍

ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിവാഹത്തിലൂടെയുള്ള പൗത്രനായിരിക്കണം.
പൗത്രന്‍ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
പുത്രന്റെ അഭാവത്തില്‍ പൗത്രന്നും(പുത്രന്റെ പുത്രന്‍) പൗത്രന്റെ അഭാവത്തില്‍ പൗത്രന്റെ പുത്രന്നും അനന്തരാവകാശം ലഭിക്കുന്നു.

മുഴുവന്‍ മരിച്ചയാള്‍ക്ക് പൗത്രനല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ഒരു പൗത്രന്‍ മാത്രമാണെങ്കില്‍ ബാക്കി മുഴുവന്‍ ആ പൗത്രന് ലഭിക്കും  ഒന്നിലധികം പൗത്രന്‍മാരുണ്ടെങ്കില്‍ ബാക്കി  അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും. നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രം ഇവര്‍ക്ക് സ്വത്ത് ലഭിക്കുകയുള്ളു.

പുത്രിമാര്‍         2/3  മാതാവ് 1/6 ഭര്‍ത്താവ് 1/4
 ബാക്കിയില്ലാത്തതിനാല്‍ പൗത്രന് അവകാശമില്ല

 

 

2 : 1 മരിച്ചയാള്‍ക്ക് പൗത്രന്‍മാരോടൊപ്പം പൗത്രിമാരുമുണ്ടെങ്കില്‍ പൗത്രനു പൗത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ വീതിക്കപ്പെടും

 

പൗത്രി, പൗത്രന്റെ പുത്രി

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള  പുത്രന്റെ പുത്രിയായി രിക്കണം.

പൗത്രിക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍  ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ  അനന്തരാവകാശം ലഭിക്കുന്നു.

  •  മരിച്ചയാള്‍ക്ക് പുത്രനോ ഒന്നിലധികം പുത്രിമാരോ ഇല്ലെങ്കില്‍ മാത്രം പൗത്രിക്ക് അനന്തരാവകാശം ലഭിക്കുന്നു.
    •    എന്നാല്‍ പൗത്രിയുടെ കൂടെ പൗത്രനുമുണ്ടെങ്കില്‍ ഒന്നിലധികം പുത്രിമാരുണ്ടെങ്കിലും പൗത്രിക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്. (ഇവര്‍ ശിഷ്ട ഓഹരിക്കാരായിത്തീരുകയും നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ മാത്രം ഇവര്‍ക്ക് സ്വത്ത് ലഭിക്കുകയുള്ളു.
1/2 മരിച്ചയാള്‍ക്ക് പുത്രീ പുത്രന്‍മാരോ ഈ അനന്തരാവകാശിയല്ലാത്ത മറ്റു പൗത്രീ പൗത്രന്‍മാരോ ഇല്ലെങ്കില്‍
2/3 മരിച്ചയാള്‍ക്ക് മേല്‍പറഞ്ഞ അവസ്ഥയില്‍ ഒന്നിലധികം പൗത്രിമാരു മുണ്ടെങ്കില്‍ ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പൗത്രിമാര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടുന്നതാണ്.
1/6 മരിച്ചയാള്‍ക്ക് ഒരു നേര്‍ പുത്രിയുണ്ടെങ്കില്‍ പൗത്രിക്ക് 1/6 ലഭിക്കുന്നതാണ്. (പുത്രിക്ക് 1/2, പൗത്രിക്ക് 1/6 ആകെ 2/3 )
2 : 1 മരിച്ചയാള്‍ക്ക് പൗത്രിമാരോടൊപ്പം പൗത്രന്‍മാരുമുണ്ടെങ്കില്‍  നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി  പൗത്രനു പൗത്രിയുടെ രണ്ട് ഓഹരി എന്ന തോതില്‍ അനന്തരാവകാശം ലഭിക്കുന്നതാണ്.
(1/2 + ബാക്കി

(2/3 + ബാക്കി

മരിച്ചയാള്‍ക്ക് ഒരു പൗത്രിയല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി)

മരിച്ചയാള്‍ക്ക് ഒന്നിലധികം പൗത്രിമാരല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി)

പുത്രിയുടെ സന്താനങ്ങള്‍ 

പുത്രിയുടെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമില്ല ഇവര്‍ (ചാര്‍ച്ചക്കാര്‍) ആയി പരിഗണിക്കപ്പെടുന്നു. നിശ്ചിത ഓഹരിക്കാരുടെയും ശിഷ്ട ഓഹരിക്കരുടെയും അഭാവത്തില്‍ ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നു.

ഭര്‍ത്താവ്, ഭാര്യ

ഭര്‍ത്താവ്

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച വിവാഹിതനായിട്ടുള്ള ഭര്‍ത്താവ്.
ഭര്‍ത്താവ് പ്രഥമ ഓഹരിക്കാരനാണ്. ഭര്‍ത്താവിനെ അനന്തരമെടുക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല.

ഭര്‍ത്താവിന് നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
ഭാര്യ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹ മോചനം കഴിഞ്ഞ് ഇദ്ദ ആചരിക്കുന്ന കാലയളവിലാണു മരണപ്പെട്ടതെങ്കില്‍ ഭര്‍ത്താവിനു അനന്തരാവകാശം ലഭിക്കുന്നതാണ്.
•    മരിച്ചയാളുടെ ഭര്‍ത്താവ് അവരുടെ അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുള്ള ബന്ധു കൂടിയാണെങ്കില്‍ ഭര്‍ത്താവിനുള്ള ഓഹരിക്കു പുറമെ ആ ബന്ധുവിനുള്ള ഓഹരി കൂടി ലഭിക്കുന്നതാണ്.

1/2 മരിച്ചയാള്‍ക്ക് സന്താനങ്ങളോ പുത്രന്‍മാരുടെ സന്താനങ്ങളോ അല്ലെങ്കില്‍ പുത്രന്‍മാരുടെ പുത്രന്‍മാരുടെ സന്താനങ്ങളോ ഇല്ലെങ്കില്‍
1/4 മരിച്ചയാള്‍ക്ക് മേല്‍പറഞ്ഞവര്‍ ഉണ്ടെങ്കില്‍
1/2  + ബാക്കി മറ്റു അവകാശികള്‍ ആരുമില്ലെങ്കിലും ഭര്‍ത്താക്കന്‍മാര്‍ രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍  ഭുരിപക്ഷം പണ്ഡിതന്‍മാരും ഭര്‍ത്താക്കന്‍മാര്‍ക്ക്  റദ്ദ് ( അവരുടെ അവകാശം കഴിച്ച് ബാക്കി) അനുവ ദിക്കുന്നില്ല. എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ ഉസ്മാന്‍ (റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു. .

ഭാര്യ

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് വിവാഹിതയായിട്ടുള്ള ഭാര്യ.
ഭാര്യയ്ക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
ഭാര്യ പ്രഥമ ഓഹരിക്കാരിയാണ്. ഭാര്യയെ അനന്തരമെടുക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല.
മരണപെട്ട വ്യക്തി  തന്റെ ഭാര്യയെ ഒന്നാമത്തെയോ രണ്ടാമത്തെയോ വിവാഹമോചനം നടത്തിയ ശേഷം അവളുടെ ഇദ്ദ കാലത്താണ് മരണപ്പെട്ടതെങ്കില്‍ ഭാര്യക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്.

1/4 മരിച്ചയാള്‍ക്ക് സന്താനങ്ങളോ പുത്രന്‍മാരുടെ സന്താനങ്ങളോ പുത്രന്‍മാരുടെ പുത്രന്‍മാരുടെ സന്താനങ്ങളോ ഇല്ലെങ്കില്‍
1/8 മരിച്ചയാള്‍ക്ക് മേല്‍പറഞ്ഞവര്‍ ഉണ്ടെങ്കില്‍
1/4 + ബാക്കി മറ്റു അവകാശികള്‍ ആരുമില്ലെങ്കിലും ഭാര്യമാര്‍ രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍  ഭുരിപക്ഷം പണ്ഡിതന്‍മാരും ഭാര്യമാര്‍ക്ക്  റദ്ദ്        (അവരുടെ അവകാശം കഴിച്ച് ബാക്കി) അനുവദിക്കുന്നില്ല. എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ ഉസ്മാന്‍(റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു.

പിതാവ്, മാതാവ്

പിതാവ്

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പിതൃത്വമായിരിക്കണം.
പിതാവിന് മൂന്നു നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

1) നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി മാത്രം ലഭിക്കുന്നു.
2) ചിലപ്പോള്‍ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ലഭിക്കുന്നു.
3) മറ്റു ചിലപ്പോള്‍ നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി ലഭിക്കുന്നതിനു പുറമേ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും ലഭിക്കുന്നു.

പിതാവ് പ്രഥമ ഓഹരിക്കാരനാണ്. പിതാവിനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല.

മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാവല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
1/6  

മരിച്ചയാള്‍ക്ക് പുത്രനോ പുതന്റെ പുത്രനോ അത് പോലെ പുത്രന്‍മാരിലൂടെ താഴോട്ട് പൗത്രന്‍മാരുമുണ്ടെങ്കില്‍  (1/6 മാത്രം)

2/3 മരിച്ചയാള്‍ക്ക് പിതാവും മാതാവും മാത്രമാണ് അനന്തരാവകാശിക ളായിട്ടുള്ളതെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം പിതാവിനും മൂന്നില്‍ ഒന്ന് മാതാവിനും ലഭിക്കുന്നതാണ്.
ബാക്കി മരിച്ചയാള്‍ക്ക് നേര്‍ സന്താനങ്ങളോ അല്ലെങ്കില്‍ പുത്രന്‍മാരുടെ സന്താനങ്ങളോ അല്ലെങ്കില്‍ പൗത്രന്റെ സന്താനങ്ങളോ ഇല്ലെങ്കില്‍  പിതാവിന് നിശ്ചിത ഓഹരിക്കാരുടെ (ഉദാ: ഭര്‍ത്താവ്/ ഭാര്യ, മാതാവ് ) ഓഹരി കഴിച്ചു ബാക്കി ലഭിക്കുന്നതാണ്.
ബാക്കിയുടെ 2/3 (മരിച്ചയാള്‍ക്ക് ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് അനന്തരാവകാശികളായിട്ടുള്ളത് എങ്കില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരിയും മാതാവിന്റെ ഓഹരിയും കഴിച്ചാല്‍ പിതാവിനു മാതാവിനേക്കാള്‍ കുറഞ്ഞ ഓഹരിയേ ലഭിക്കുകയുള്ളു എന്നതിനാല്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരി കഴിച്ച്  ബാക്കിയുടെ  (1/3) മാതാവിനും  (2/3) പിതാവിനും  ലഭിക്കുന്നതാണ്).
1/6 + ബാക്കി മരിച്ചയാള്‍ക്ക് പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ ഇല്ല എന്നാല്‍ പുത്രിമാരോ പുത്രന്റെ പുത്രിമാരോ പുത്രന്റെ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ ആകെ സ്വത്തിന്റെ (1/6) ഭാഗവും നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ചു ബാക്കിയും ലഭിക്കുന്നതാണ്.

മാതാവ്

മാതാവിനു ശിഷ്ട ഓഹരിക്കാരി എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മാതാവ് പ്രഥമ ഓഹരിക്കാരിയാണ്. മാതാവിനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല

1/3 + ബാക്കി മരിച്ചയാള്‍ക്ക് മാതാവല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
1/6 മരിച്ചയാള്‍ക്ക്  നേര്‍ സന്താനങ്ങളോ പുത്രന്‍മാരുടെ സന്താനങ്ങളോ പുത്രന്റെ പുത്രന്റെ സന്താനങ്ങളോ ഒന്നിലധികം (പിതാവും മാതാവും ഒത്ത അല്ലെങ്കില്‍ പിതാവോ മാതാവോ ഒത്ത) സഹോദരങ്ങളോ ഉണ്ടെങ്കില്‍ (ഈ സഹോദരങ്ങള്‍ അനന്തരാവകാശികളല്ലെങ്കിലും)
1/3 മേല്‍പറഞ്ഞവരുടെ അഭാവത്തില്‍
ബാക്കിയുടെ 1/3 (മരിച്ചയാള്‍ക്ക് ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് അനന്തരാവകാശികളായിട്ടുള്ളത് എങ്കില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരിയും മാതാവിന്റെ ഓഹരിയും  കഴിച്ചാല്‍ പിതാവിനു മാതാവിനേക്കാള്‍ കുറഞ്ഞ ഓഹരിയേ ലഭിക്കുകയുള്ളു എന്നതിനാല്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരി കഴിച്ചു  ബാക്കിയുടെ  (1/3) മാതാവിനും  (2/3) പിതാവിനും  ലഭിക്കുന്നതാണ.് (പിതാവിന്റെ സ്ഥാനത്ത് പിതാമഹനാണെങ്കില്‍ ഇത് ബാധകമല്ല).

പിതാമഹന്‍, പിതാമഹന്റെ പിതാവ്

പിതാമഹന് നേര്‍ പിതാവിന്റെ അഭാവത്തില്‍ പിതാവിനെപ്പോലെ അനന്തരാവകാശം ലഭിക്കുന്നു. പിതാമഹന്റെ അഭാവത്തില്‍ പിതാമഹന്റെ പിതാവിനും അനന്തരാവകാശം ലഭിക്കുന്നു. എന്നാല്‍

•    പിതാവിന് മാതാവിനേക്കാള്‍  കുറഞ്ഞ ഓഹരിയാണു ലഭിക്കുന്നതെങ്കില്‍ മാതാവിന് ബാക്കിയുടെ 1/3 ആണ് ലഭിക്കുക എന്നത് ഇവിടെ ബാധകമല്ല. പിതാവിന്റെ സ്ഥാനത്ത് പിതാമഹനാണെങ്കില്‍ മാതാവിന് ആകെ സ്വത്തിന്റെ (1/3) തന്നെ  ലഭിക്കുന്നതാണ്.
•    പിതാവിനെപ്പോലെ പിതാമഹി (പിതാവിന്റെ മാതാവ്) യെ  അനന്തരമെടുക്കുന്നതില്‍ നിന്നു പിതാമഹന്‍ തടയുകയില്ല.
•    മരിച്ചയാളുടെ നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരെ പിതാമഹന്‍  അനന്തരമെടുക്കുന്നതില്‍ നിന്നു പിതാവിനെപ്പോലെ തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള ഭൂരിപക്ഷ പണ്ഡിതന്‍മാരുടെ അഭിപ്രായം.
•    മാതാവൊത്ത സഹോദരീ സഹോദരന്‍മാരെ പിതാമഹന്‍ തടയുന്നതാണ്.

പിതാമഹന് മൂന്നു നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

1)    നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി മാത്രം ലഭിക്കുന്നു.
2)    ചിലപ്പോള്‍ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ  ഓഹരികള്‍ കഴിച്ചു ബാക്കി ലഭിക്കുന്നു.
3)മറ്റു ചിലപ്പോള്‍ നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി ലഭിക്കുന്നത്തിനു പുറമേ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ചു ബാക്കിയും ലഭിക്കുന്നു.

മുഴുവന്‍ മരിച്ചയാള്‍ക്ക് പിതാമഹനല്ലാതെ മറ്റു അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍
  • മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ ഇല്ലെങ്കില്‍ താഴെ പറയും പ്രകാരം  പിതാവിനെപ്പോലെ അനന്തരാവകാശം ലഭിക്കും
1/6 മരിച്ചയാള്‍ക്ക് പുത്രനോ പുതന്റെ പുത്രനോ അതു പോലെ പുത്രന്‍മാരിലൂടെ താഴോട്ട് പൗത്രന്‍മാരുണ്ടെങ്കില്‍  (1/6 മാത്രം )
ബാക്കി മരിച്ചയാള്‍ക്ക് നേര്‍ സന്താനങ്ങളോ അല്ലെങ്കില്‍ പുത്രന്‍മാരുടെ സന്താനങ്ങളോ അല്ലെങ്കില്‍ പൗത്രന്റെ സന്താനങ്ങളോ ഇല്ലെങ്കില്‍ പിതാമഹന് നിശ്ചിത ഓഹരിക്കരുടെ ( ഉദാ: ഭര്‍ത്താവ്/ ഭാര്യ, മാതാവ് ) ഓഹരി കഴിച്ചു ബാക്കി ലഭിക്കുന്നതാണ്.
1/6 + ബാക്കി മരിച്ചയാള്‍ക്ക് പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ ഇല്ല. എന്നാല്‍ പുത്രിമാരോ പുത്രന്റെ പുത്രിമാരോ പുത്രന്റെ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ ആകെ സ്വത്തിന്റെ (1/6) ഭാഗവും നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ചു ബാക്കിയും പിതാമഹന് ലഭിക്കുന്നതാണ്.
  • മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദര്‍മാര്‍ ഉണ്ടെങ്കില്‍ താഴെ പറയും പ്രകാരം അനന്തരാവകാശം ലഭിക്കും.
ആകെ സ്വത്തിന്റെ 1/3 അല്ലെങ്കില്‍ ഒരു സഹോദരന് തുല്യമായ ഓഹരി മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ ഉണ്ട്. എന്നാല്‍ നിശ്ചിത ഓഹരിക്കാരാ രുമില്ല എങ്കില്‍
ബാക്കിയുടെ 1/3 അല്ലെങ്കില്‍  ആകെ സ്വത്തിന്റെ 1/6 അല്ലെങ്കില്‍ ഒരു സഹോദരനു തുല്യമായ ഓഹരി മരിച്ചയാള്‍ക്ക് നേര്‍ അല്ലെങ്കില്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാരും നിശ്ചിത ഓഹരിക്കാരും ഉണ്ട് എങ്കില്‍
ഏതാണോ കൂടുതല്‍ അത് പിതാമഹന് തെരഞ്ഞെടുക്കാവുന്നതാണ്.

പിതാമഹി, മാതാമഹി, നേര്‍ സഹോദരന്‍, നേര്‍ സഹോദരി

പിതാമഹിക്കും മാതാമഹിക്കും നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
•    മാതാമഹിക്ക് മാതാവില്ലെങ്കില്‍ അനന്തരാവകാശം ലഭിക്കുന്നതാണ്.
•    എന്നാല്‍ പിതാമഹിക്ക് മാതാവിനു പുറമെ പിതാവും ഇല്ലെങ്കില്‍ മാത്രമേ അനന്തരാവകാശം ലഭിക്കുകയുള്ളു എന്നാണു ശാഫി, ഹനഫി, മാലികി മദ്ഹബുകളുടെ അഭിപ്രായം. എന്നാല്‍ പിതാവുണ്ടെങ്കിലും മാതാവ് ഇല്ലെങ്കില്‍ അനന്തരാവകാശം ലഭിക്കുമെന്നാണു ഹംബലി മദ്ഹബിന്റെ വീക്ഷണം.

1/6 + ബാക്കി മരിച്ചയാള്‍ക്ക് നേര്‍ സഹോദരനോ പുത്രിയോ പുത്രന്റെ പുത്രിയോ മറ്റു നിശ്ചിത  ഓഹരിക്കാരോ ഇല്ലെങ്കില്‍ (ശാഫി, ഹനഫി, ഹംബലി മദ്ഹബുകളനുസരിച്ച്)
1/6 ഒരു പിതാമഹിയോ അല്ലെങ്കില്‍  ഒരു മാതാമഹിയോ മാത്രമാണുള്ള തെങ്കില്‍
1/12 പിതാമഹിയും മാതാമഹിയും രണ്ടു പേരുമുണ്ടെങ്കില്‍ ഒരോരുത്തര്‍ക്കും  1/12  ( പന്ത്രണ്ടില്‍ ഒരംശം )  വീതം ലഭിക്കുന്നതാണ്.

നേര്‍ സഹോദരന്‍

നേര്‍ സഹോദരന് ശിഷ്ട ഓഹരിക്കാര്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന് അനന്തരാവകാശം ലഭിക്കുന്നു.
1. പുത്രന്‍
2. പൗത്രന്‍, പൗത്രന്റെ പുത്രന്‍
3. പിതാവ്
•    മരിച്ചയാളുടെ സഹോദരീ സഹോദരന്‍മാരെ പിതാമഹന്‍ അനന്തരമെടുക്കുന്നതില്‍ നിന്ന് തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള മുഴുവന്‍ പണ്ഡിതന്‍മാരുടെയും അഭിപ്രായം.
•    അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കിലേ ശിഷ്ട ഓഹരിക്കാരായ  ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു . ഉദാ: മരിച്ചയാള്‍ക്ക് 2 പുത്രിമാര്‍, ഭര്‍ത്താവ്, മാതാവ് എന്നിവരാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ ഇവരുടെ നിശ്ചിത ഓഹരികള്‍ കഴിച്ചു ബാക്കിയുണ്ടാവുകയില്ല എന്നതിനാല്‍ സഹോദരന് അവകാശം ലഭിക്കുകയില്ല.

മുഴുവന്‍ മരിച്ചയാള്‍ക്ക് നേര്‍ സഹോദരനല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍
ബാക്കി മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി
തുല്യമായി മരിച്ചയാള്‍ക്ക് ഒന്നിലധികം സഹോദരന്മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.
1: 2 മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്‍മാരോടൊപ്പം നേര്‍ സഹോദരിമാരുമു ണ്ടെങ്കില്‍ സഹോദരന് സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു

നേര്‍ സഹോദരി

നേര്‍ സഹോദരിക്ക് നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നു.

  •  പുത്രന്‍
    •    പൗത്രന്‍, പൗത്രന്റെ പുത്രന്‍
    •    പിതാവ്•    ·മരിച്ചയാളുടെ സഹോദരീ സഹോദരന്‍മാര്‍ അനന്തരമെടുക്കുന്നതില്‍ നിന്ന് പിതാമഹന്‍ തടയുകയില്ല എന്നാണു ഇമാം അബൂ ഹനീഫയുടേത് ഒഴികെയുള്ള മുഴുവന്‍ പണ്ഡിതന്‍മാരുടെയും അഭിപ്രായം.
  •  ·അനന്തരാവകാശം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയുണ്ടെങ്കിലേ ശിഷ്ട ഓഹരിക്കാരായ  ഇവര്‍ക്ക് അനന്തരാവകാശം ലഭിക്കുകയുള്ളു.
1/2 മരിച്ചയാള്‍ക്ക് പുത്രിമാരോ പുത്രന്റെ പുത്രിമാരോ നേര്‍ സഹോദരനോ ഇല്ലെങ്കില്‍   ഒരു നേര്‍ സഹോദരി (ഈ അനന്തരാവകാശി) മാത്രമാണുള്ളതെങ്കില്‍
2/3 മരിച്ചയാള്‍ക്ക് പുത്രിമാരോ പുത്രന്റെ പുത്രിമാരോ നേര്‍ സഹോദരനോ ഇല്ല. ഒന്നിലധികം നേര്‍ സഹോദരിമാരാണ് ഉള്ളതെങ്കില്‍  ആകെ സ്വത്തിന്റെ 2/3 ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.
2: 1

ശിഷ്ട ഓഹരി

മരിച്ചയാള്‍ക്ക് നേര്‍ സഹോദരിയോടൊപ്പം  നേര്‍ സഹോദരന്‍മാരുമുണ്ടെങ്കില്‍ സഹോദരന് സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ( മറ്റ് അവകാശികളില്ലെങ്കില്‍ ആകെ സ്വത്തും നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും) വീതിക്കപ്പെടും.
ബാക്കി പുത്രിമാരോ പുത്രന്റെ പുത്രിമാരോ അല്ലെങ്കില്‍ പുത്രിമാരും പുത്രന്‍ വഴിക്കുള്ള പുത്രിമാരും ഒരുമിച്ചോ ഉണ്ടെങ്കില്‍ നേര്‍ സഹോദരി നിശ്ചിത ഓഹരിയില്‍ നിന്ന് മാറി ശിഷ്ട ഓഹരിക്കാരിയായി മാറുന്നതാണ്.
(1/2 + ബാക്കി)

(2/3 + ബാക്കി)

മരിച്ചയാള്‍ക്ക് ഒരു നേര്‍ സഹോദരിയല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി =മുഴുവന്‍

മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരിമാരല്ലാത്ത മറ്റ് അനന്തരാവകാശികള്‍ ആരും ഇല്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍)

മുൻപത്തെ ലേഖനം അനന്തരാവകാശവും ഓഹരികളും-2
അടുത്ത ലേഖനം അനന്തരാവകാശം: വിമര്‍ശനങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI