വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > അനന്തരാവകാശം > അനന്തരാവകാശം: വിമര്‍ശനങ്ങള്‍

അനന്തരാവകാശം: വിമര്‍ശനങ്ങള്‍

ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ കൃത്യമായ ദൈവിക പ്രമാണങ്ങളില്‍ അധിഷ്ഠിതമാണെങ്കിലും, ചില സാമൂഹിക പശ്ചാത്തലത്തില്‍ ഇവ തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാകാറുണ്ട്. ലിംഗസമത്വം, സാമൂഹിക നീതി, സാമ്പത്തിക സുരക്ഷ തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരാറുള്ളത്. ഈ ചോദ്യങ്ങളിലെല്ലാം തന്നെ ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളുടെ ആന്തരിക ഘടനയെയും പ്രായോഗിക വശങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മയാണ് നിഴലിക്കുന്നത്. കേവലം ഗണിതപരമായ കണക്കുകള്‍ക്കപ്പുറം, ഒരു കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും സാമൂഹിക സുരക്ഷയും എങ്ങനെ പരസ്പരബന്ധിതമായിരിക്കുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ നിയമങ്ങളിലെ ഉന്നതമായ നീതിബോധം വെളിപ്പെടുന്നത്.

അനന്തരാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രധാന ആക്ഷേപങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം. സ്ത്രീകളുടെ വിഹിതം പുരുഷന്റേതിനേക്കാള്‍ കുറവാകുന്നത് എന്തുകൊണ്ട്, അനാഥരായ പേരക്കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കാത്ത സാഹചര്യം എങ്ങനെ പരിഹരിക്കപ്പെടുന്നു, അനന്തരാവകാശ നിയമത്തില്‍ ഗണിതപരമായ പിശകുകളുണ്ടോ തുടങ്ങിയ ചില ചോദ്യങ്ങളില്‍ വായനക്കാര്‍ക്ക് വസ്തു നിഷ്ഠമായ ഉത്തരം കണ്ടെത്താന്‍ കഴിയും.

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുന്‍പോ അതിനു ശേഷം നാളിതുവരെയോ ഇസ്‌ലാമിക ദായക്രമത്തോട് കിടപിടിക്കാവുന്ന ഒന്ന് ആരും അവതരിപ്പിച്ചിട്ടില്ല. കാരണം ഇത് ദൈവിക നിയമമാണ്. എന്നാല്‍ ദൈവ വിശ്വാസം, മതം എന്നൊക്കെ പറയുന്നതു തന്നെ മോശമായിക്കാണുന്ന ചില നാസ്തികര്‍ ഇസ്‌ലാമിലെ വിമര്‍ശിക്കുവാന്‍ പല വില കുറഞ്ഞ വാദങ്ങളും ഉന്നയിക്കാറുണ്ട്. അതില്‍ ഏറ്റവും ബാലിശമായ ചില ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നത് അനന്തരാവകാശ നിയമത്തെപ്പറിയാണ്. ലിംഗ സമത്വം, ഗണിത പിശക്, അവകാശ നിഷേധം തുടങ്ങിയ ആരോപണങ്ങള്‍, ആരോപകരുടെ അജ്ഞതയില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുകയാണിവിടെ ചെയ്യുന്നത്.

സ്ത്രീക്ക് പുരുഷന്റെ പകുതി

ഇസ്‌ലാം സ്ത്രീക്ക് അവളര്‍ഹിക്കുന്ന അവകാശങ്ങള്‍ നല്‍കുന്നില്ല എന്ന വിമര്‍ശനം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. ഇതിനു കാരണമായി പറയാറുള്ളത് അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ മരിച്ചയാളുടെ പുത്രന് പുത്രിക്കുള്ളതിന്റെ ഇരട്ടി നല്‍കുന്നു എന്നതാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്കുവാന്‍ ആഹ്വാനം ചെയ്യുന്ന ലോകത്തെ ഒരേയൊരു മതഗ്രന്ഥമാണ് ഖുര്‍ആന്‍. ഇസ്‌ലാമിക കുടുംബ വ്യവസ്ഥയില്‍ സ്ത്രീക്ക് ഏറെ സാമ്പത്തിക അവകാശങ്ങള്‍ നല്‍കുകയും സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഏല്‍പിക്കാതിരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇവ ഓരോന്നായി പരിശോധിക്കാം.

  1. നിയമാനുസൃതമായി സ്വത്ത് ആര്‍ജിക്കാനും അത് കൈവശം വെയ്ക്കാനും സ്വതന്ത്രമായി വിനിയോഗിക്കാനും ഇസ്‌ലാമില്‍ സ്ത്രീക്ക് അവകാശമുണ്ട്. ജീവിത കാലത്ത് അവളുടെ സ്വത്തില്‍ മറ്റാര്‍ക്കും അവകാശമില്ല. ഭര്‍ത്താവോ പിതാവോ മക്കളോ ആരായിരുന്നാലും ശരി.
  2. കുടുംബ വ്യവസ്ഥിതിയില്‍ സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. എല്ലാ ബാധ്യതകളും അവളെ സംരക്ഷിക്കേണ്ട പുരുഷന്നു മാത്രമാണ്. സന്താനങ്ങളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം പോലും സ്ത്രീയുടെ ബാധ്യതയായി വരുന്നില്ല. ചുരുക്കത്തില്‍ അവള്‍ക്ക് എത്ര സ്വത്തുണ്ടെങ്കിലും സാമ്പത്തികമായി ഒരു ബാധ്യതയും അവള്‍ക്കില്ല. അവള്‍ സ്വമേധയാ ചെലവഴിക്കാന്‍ തയ്യാറായാലല്ലാതെ.
  3. വിവാഹവേളയില്‍ വരന്റെയും വധുവിന്റെയും വസ്ത്രങ്ങളുള്‍പ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. പുറമേ വധുവിന്ന് അവളാഗ്രഹിക്കുന്ന വിവാഹമൂല്യം വരന്‍ നല്‍കേണ്ടതുമുണ്ട്. ഇവിടെയും സ്ത്രീക്ക് സാമ്പത്തിക ബാധ്യതയില്ല. സാമ്പത്തികമായി ചില അവകാശങ്ങള്‍ ലഭിക്കുകയാണ് ചെയ്യുന്നത്.
  4. ഭര്‍ത്താവ് മരണപ്പെട്ട ഒരു സ്ത്രീക്ക് അദ്ദേഹത്തിന്റെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയില്ല. മറിച്ച് ആ ചുമതല ഇസ്‌ലാം നല്‍കിയിരിക്കുന്നത് പിതാവ്, സഹോദരന്‍മാര്‍, സഹോദരമക്കള്‍, പിതൃസഹോദരന്‍മാര്‍ തുടങ്ങി മരിച്ചയാള്‍ക്ക് മക്കളില്ലെങ്കില്‍ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവര്‍ക്കാണ്. സ്‌നേഹ ബന്ധത്തിന്റെയും കാരുണ്യത്തിന്റെയും പേരില്‍ അവള്‍ പിതാവ് മരണപ്പെട്ട തന്റെ കുട്ടികളുടെ സംരക്ഷണം സ്വയം ഏറ്റെടുക്കാമെന്നല്ലതെ അവള്‍ക്ക് അത് ഒരിക്കലും ബാധ്യതയല്ല.

സ്വത്ത് സമ്പാദിക്കാനും അനന്തരാവകാശം ലഭിക്കാനും ഇസ്‌ലാം സ്ത്രീക്ക് അവകാശം നല്‍കുകയും എന്നാല്‍ അവള്‍ക്ക് യാതൊരു സാമ്പത്തിക ബാധ്യതയും ഏല്‍പ്പിക്കാതിരിക്കുകയും ചെയ്യുക വഴി ഇസ്‌ലാം അവളെ ബഹുമാനിക്കുകയും അവളോട് അങ്ങേയറ്റത്തെ നീതി കാണിക്കുകയുമാണ് ചെയ്യുന്നത്.

ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ സ്ത്രീക്ക് പുരുഷനു തുല്യമായ അവകാശങ്ങള്‍ നല്‍കുന്നുവെങ്കിലും അതോടൊപ്പം അവളുടെ മേല്‍ അവനു തുല്യമായ സാമ്പത്തികമായും മറ്റുമുള്ള ബാധ്യതകള്‍ കൂടി ചുമത്തുന്നുണ്ട്. എന്നാല്‍ ഇസ്‌ലാം അത്തരത്തിലുള്ള യാതൊരു ബാധ്യതകളും ചുമത്താതെ തന്നെ അവള്‍ക്കു പുരുഷനോടൊപ്പം അനന്തരാവകാശവും മറ്റും നല്കുന്നു.

പെണ്ണിന് പുരുഷന്റെ പകുതി അവകാശം എന്നത് പൊതുതത്ത്വമല്ല. പുരുഷനേക്കാള്‍ ലഭിക്കുന്ന അവസരങ്ങളുമുണ്ട്. തന്റെ അതേ ശ്രേണിയിലുള്ള പുരുഷന്റെ പകുതിയാണ് ഓഹരി. ഉദാ: അവകാശികള്‍ പുത്രീ പുത്രന്മാരാണെങ്കില്‍ 1:2 എന്ന വിധത്തിലാണ് അനന്തരാവകാശം. എന്നാല്‍ പുരുഷ ഓഹരിക്കാരന്‍ തന്റെ താഴെ ശ്രേണിയിലുള്ള വനാണെങ്കില്‍ അവളുടെ ഓഹരി നിര്‍ണിതവും അവനെക്കാള്‍ കൂടിയതുമായിരിക്കും.

ഉദാ: അവകാശികളായി ഒരു പുത്രിയും ഒരു പൗത്രനും മാതാപിതാക്കളുമാണെങ്കില്‍ പുത്രിക്ക് ആകെ സ്വത്തിന്റെ പകുതിയും താഴെ ശേ്രണിയിലുള്ള പൗത്രനു ആറിലൊന്നുമാണ് ലഭിക്കുക. ഇനി ഉപരി സൂചിത കേസില്‍ ഒന്നിലധികം പുത്രിമാരുണ്ടെങ്കില്‍ അവര്‍ക്ക് ആകെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ആറിലൊന്നു വീതം മാതാപിതാക്കള്‍ക്ക് നല്‍കുകയും ബാക്കിയൊന്നും അവശേഷിക്കുന്നില്ല എന്നതിനാല്‍ പൗത്രനു ഒന്നും ലഭിക്കുകയില്ല താനും.

ചുരുക്കത്തില്‍ ലിംഗഭേദമനുസരിച്ചല്ല അനന്തരാവകാശത്തില്‍ ഏറ്റക്കുറവുകള്‍ വരുത്തിയിരിക്കുന്നത.് മറിച്ച് പരേതനുമാനുള്ള ബന്ധവും ബാധ്യതകളും ചുമതലകളുമനുസരിച്ചാണ്. അതിനാല്‍ പുത്രിയേക്കാളേറെ സാമ്പത്തിക ബാധ്യതകളും ചുമതലകളുമുള്ള പുത്രന്ന് പുത്രിയെക്കാളേറെ സ്വത്തു ലഭിക്കുന്നു. അതുപോലെ നേര്‍ പുത്രിക്ക് പൗത്രാനെക്കാളേറെ പരേതനോട് ബന്ധവും ബാധ്യതകളുമുള്ളതിനാല്‍ പുത്രിക്ക് കൂടുതല്‍ സ്വത്തു ലഭിക്കുന്നു. പുത്രന്മാരുള്ള ഒരു പരേതന്റെ മാതാപിതാക്കള്‍ക്ക് തുല്യ ഓഹരികളാണു ലഭിക്കുന്നത് ഇവിടെയും ലിംഗഭേദം കാണിക്കുന്നില്ല.

പൗത്രന് അവകാശം ലഭിക്കുന്നില്ല

ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിലെ നൂനതയായി വിമര്‍ശകര്‍ പലപ്പോഴും എടുത്തു കാണിക്കാറുള്ളത് പരേതനു പുത്രന്‍മാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ മരണത്തിനു മുമ്പ് മരണപ്പെട്ട പുത്രന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശം ലഭിക്കുകയില്ല എന്നതാണ്. ഇത് അടുത്ത ബന്ധു അകന്ന ബന്ധുവിനെ തടയും എന്ന അനന്തരാവകാശത്തിലെ പൊതു നിയമനുസരിച്ചാണ്. ഇതുപോലെ സഹോദരങ്ങള്‍ക്ക് അനന്തരാവകാശം ലഭിക്കുന്ന ഘട്ടത്തില്‍ ചില സഹോദരന്‍മാര്‍ ജീവിച്ചിക്കുന്നവരും മറ്റു ചിലര്‍ മരണപെട്ടവരുമാണെങ്കില്‍ മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക് അനന്തരാവകാശമുണ്ടാവില്ല. ഇസ്‌ലാമിക ദായ ക്രമത്തില്‍ അനന്തരാവകാശികളെ പല ശ്രേണിയായി തരം തിരിക്കപ്പെട്ടതാണ്. പുത്രന്‍മാര്‍ ഒരു ശ്രേണിയിലും പൗത്രന്മാര്‍ അതിനു താഴെയുള്ള ശ്രേണിയിലും പൗത്രന്റെ പുത്രന്‍മാര്‍ അതിനും താഴെയുള്ള ശ്രേണിയിലുമാണ്. അതിനാല്‍ ഓരോ ശ്രേണിയിലുമുള്ളവരുടെ അഭാവത്തില്‍ മാത്രമേ അതിനു താഴെ ശ്രേണിയിലുള്ളവര്‍ക്ക് അവകാശം ലഭിക്കുകയുള്ളു.

ഇനി നേരത്തെ മരണപ്പെട്ട ഒരു അവകാശിയുടെ ഓഹരി അദ്ദേഹത്തിന്റെ സന്താനങ്ങള്‍ക്കോ അവകാശികള്‍ക്കോ നല്‍കാന്‍ ഒരു നിയമമുണ്ടാക്കിയാല്‍ ഇസ്‌ലാമിക ദായ ക്രമത്തിലെ പല ചട്ടങ്ങള്‍ക്കുമത് എതിരായിത്തീരുന്നതാണ് ഉദാ: മരണപ്പെട്ട ഒരു വ്യക്തിക്ക് ജീവിച്ചിരിക്കുന്ന A എന്ന ഒരു പുത്രനും മരണപ്പെട്ട B എന്ന ഒരു പുത്രനുമുണ്ട്. A എന്ന പുത്രന് A1, A2 എന്നീ രണ്ടു പുത്രന്‍മാരും B എന്ന പുത്രന് B1 എന്ന ഒരു പുത്രനു മാണുള്ളതെങ്കില്‍ A1, A2 എന്നീ പൗത്രന്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും (പിതാമഹന്റെ സ്വത്തില്‍ നിന്ന് ) തങ്ങളുടെ പിതാവിന്റെ മരണശേഷം B1 എന്ന പൗത്രന് നേരത്തെ ലഭിച്ച സ്വത്തിന്റെ പകുതിയോ അല്ലെങ്കില്‍ ഇവരുടെ പിതാവായ Aക്ക് ഇവരല്ലാത്ത മറ്റു അവകാശികളുണ്ടെങ്കില്‍ അവരുടെതും കഴിച്ച് ബാക്കിയുടെ പകുതിയേ ഓരോരുത്തര്‍ക്കും ലഭിക്കുകയുള്ളു. എന്നാല്‍ ഇസ്‌ലാമിക ദായ ക്രമത്തില്‍ പൗത്രന്‍മാര്‍ എല്ലാവരും ഒരേ പോലെയാണു. അതായത് ഉപരി സൂചിത കേസിലെ A B എന്നിവരുടെ അഭാവത്തില്‍ A1, A2, B1, എന്നീ പൗത്രന്മാര്‍ക്ക് തുല്യ ഓഹരിയാണു ലഭിക്കുക. ഇതുപോലെ വേറെയും പല സങ്കീര്‍ണതകളും ഇത്തരമൊരു നിയമത്തിലൂടെ ഉണ്ടായിത്തീരുമെന്നതിനാലാവാം അത്തരമൊരു നിയമം ഇസ്‌ലാമിക അനന്തരാവകാശ നിയമത്തില്‍ കൊണ്ടുവരാതിരുന്നത്.

എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ടത്, ഇത്തരം സാഹചര്യങ്ങളില്‍ അനാഥ പൗത്രന്മാര്‍ക്ക് വേണ്ടി മാന്യമായ ഒരു വിഹിതം വസ്വിയ്യത്ത് ചെയ്യാന്‍ പിതാമഹനോട് ഇസ്‌ലാം കല്പിക്കുന്നുണ്ട് . ചില മുന്‍കാല പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അത് നിര്‍ബന്ധ ബാധ്യതയാണ്. വ്യവസ്ഥാപിതമായ അനന്തരാവകാശ നിയമങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് അടുത്ത ബന്ധുക്കള്‍ക്ക് വസിയ്യത്ത് ചെയ്യണമെന്നു കല്‍പ്പിക്കുന്ന താഴെ പറയുന്ന സൂക്തം അവതരിക്കുകയുണ്ടായി.

”നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത്” (2:180).

എന്നാല്‍ അനന്തരാവകാശ നിയമങ്ങള്‍ നിലവില്‍ വന്നതോടെ വസിയ്യത്ത് അനന്തരാവകാശികളല്ലാത്ത ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെട്ടു. അതിനാല്‍ അനാഥ പുത്രനോ അതുപോലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തന്റെ അനന്തരാവകാശം ലഭിക്കാനിടയില്ലാത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മരണപ്പെടുന്നതിന്നു മുമ്പായി ഓരോ വ്യക്തിയും അവരുടെ സാമ്പത്തിക നില പരിഗണിച്ചുകൊണ്ട് ആകെ സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടാത്ത മാന്യമായ ഒരു വിഹിതം അവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധമായും വസിയ്യത് ചെയ്യേണ്ടതാണ് എന്ന് ഭൂരിപക്ഷ പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു.

മേല്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ അനാഥ പൗത്രന്‍മാര്‍ക്ക് മൂന്നിലൊന്നില്‍ കൂടാത്ത ഒരു വിഹിതം പിതാമഹന്‍ വസ്വിയ്യത്ത് ചെയ്യണമെന്ന ഒരു നിയമം ‘നിര്‍ബന്ധ വസ്വിയ്യത്ത് നിയമം’ എന്ന പേരില്‍ ചില അറബ് രാഷ്ട്രങ്ങള്‍ വ്യക്തി നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി പിതാമഹന്‍ മേല്‍ പറഞ്ഞ പ്രകാരം വസിയ്യത്ത് ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കള്‍ തങ്ങളുടെ പിതാവിന്റെ അനന്തര സ്വത്ത് വീതം വെക്കുമ്പോള്‍ തങ്ങളുടെ മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക് ഒരു വിഹിതം നല്‌കേണ്ടതാണെന്ന് ഖുര്‍ആനിന്റെ അധ്യാപനത്തില്‍ നിന്ന് നമുക്ക് മനസ്സിലാകാവുന്നതാണു . ഖുര്‍ആന്‍ പറയുന്നു:

”സ്വത്ത് ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു’‘ (വി ഖു. 4: 8).

തങ്ങളുടെ സഹോദരന്റെ അനാഥരായ സന്താനങ്ങളുടെ സാനിധ്യത്തില്‍ പിതാവിന്റെ സ്വത്ത് ഭാഗം വെക്കുമ്പോള്‍ ഉപരി സൂക്തത്തില്‍ പരാമര്‍ശിച്ച ബന്ധുക്കളോ അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ എന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെക്കൂടി അനന്തരാവകാശം ഭാഗം വെക്കുന്നതില്‍ പരിഗണിക്കേണ്ടതാണ്. കാരണം ഇവര്‍ അടുത്ത ബന്ധുക്കളും അനാഥകളുമാണ്. കൂട്ടത്തില്‍ ഇവര്‍ അഗതികളുമാണെങ്കില്‍ മേല്‍ സൂക്ത ത്തില്‍ പരാമര്‍ശിച്ച മൂന്ന് വിഭാഗം ആളുകളുടെയും വിശേഷണങ്ങള്‍ ഒത്തിണങ്ങിയവരാവുകയും പരേതന്റെ സ്വത്തില്‍ നിന്ന് ഒരു വിഹിതം ലഭിക്കാന്‍ ഏറെ അര്‍ഹതയുള്ളവരായിത്തീരുകയും ചെയ്യുന്നു.

അതിനുപുറമെ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ സാമ്പത്തിക ശേഷിയില്ലാത്ത ബന്ധുക്കള്‍ക്ക് ചെലവിന് നല്‍കേണ്ടതാണ്. പ്രത്യേകിച്ച് അവര്‍ പരസ്പരം അനന്തരമെടുക്കാന്‍ അര്‍ഹരാണെങ്കില്‍. അതനുസരിച്ച് അനാഥരായ സഹോദര സന്താനങ്ങള്‍ അനന്തരമെടുക്കാന്‍ അര്‍ഹരായവരും അനാഥരുമാണെങ്കില്‍ പിതൃവ്യന്‍മാര്‍ ഇവരെ തങ്ങളുടെ പിതാവിന്റെ അനന്തരവാകാശത്തിനു പരിഗണിക്കുക മാത്രമല്ല തുടര്‍ന്നും ഇവരെ സഹായിക്കേണ്ടതുമാണ്.

ഗണിതപരമായ അബദ്ധങ്ങളോ?

ചില സന്ദര്‍ഭങ്ങളില്‍ അവകാശികളായി വരുന്ന നിശ്ചിത ഓഹരിക്കാരുടെ ഓഹരികളുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തേക്കാള്‍ കൂടുതലായി വരാറുണ്ട്. ഇതിന്റെ പേരില്‍ ഖുര്‍ആനില്‍ ഗണിത പരമായ അബദ്ധങ്ങളുണ്ട് എന്ന് ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിമര്‍ശിക്കാറുണ്ട്. ഉദാ: മരിച്ച ഒരു സ്ത്രീയുടെ അനന്തരാവകാശികളായി രണ്ടു നേര്‍ സഹോദരിമാരും ഭര്‍ത്താവുമാണുള്ളതെങ്കില്‍ സഹോദരിമാര്‍ക്ക് 2/3 ഭര്‍ത്താവിന് 1/2 മാണു ലഭിക്കേണ്ടത്. ഈ ഭിന്ന സംഖ്യകളെ സമാന ഭിന്ന സംഖ്യകളാക്കിയാല്‍ 4/6 , 3/6 എന്നിങ്ങനെ ലഭിക്കുന്നതാണ്. ഇവിടെ അംശങ്ങളുടെ ആകെത്തുകയായ 7, ഛേദങ്ങളുടെ ആകെത്തുകയായ 6 നേക്കാള്‍ വലുതാണ്. അതായത് സ്വത്തിനെ ആറു ഭാഗമാക്കിയതില്‍ 7 ഭാഗം അവകാശികള്‍ക്ക് നല്‍കണം. ഇതാണു ഗണിത പരമായ അബദ്ധമായി ഉന്നയിക്കപ്പെടുന്നത്.

എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ടത് ഓഹരിക്കാരുടെ വിഹിതമായി വരുന്ന ഭിന്നകങ്ങള്‍ അവരുടെ വിഹിതത്തിന്റെ അനുപാതത്തെയാണു സൂചിപ്പിക്കുന്നത്. മേല്‍ പറഞ്ഞ കേസിലെ 4/6 , 3/6 എന്നത് 4 അനുപാതം 3 എന്നതാണ്. അതായത് ആകെ സ്വത്തിനെ ഇവരുടെ അനുപാതങ്ങളുടെ ആകെത്തുകയായ (4+3) 7 കൊണ്ട് ഹരിക്കുകയും അതില്‍ 4 ഭാഗം നേര്‍ സഹോദരിമാര്‍ക്കും 3 ഭാഗം ഭര്‍ത്താവിനും നല്‍കേണ്ടതാണ്.

ഇത്തരം കേസുകളില്‍ ഭിന്നകങ്ങളെ സമാന ഭിന്നകങ്ങളാക്കുകയും എന്നിട്ടവയുടെ അംശങ്ങളുടെ ആകെത്തുക കൊണ്ട് സ്വത്തിനെ ഹരിക്കുകയും എന്നിട്ട് ഓരോ അംശങ്ങളുടെ തുക ഓരോ ഓഹരിക്കാരുടെയും ഓഹരിയായി കണക്കാക്കി സ്വത്ത് വീതിക്കുകയാണു വേണ്ടത്. ഉദാ: പരേതനു രണ്ടു പുത്രിമാരും പിതാവും മാതാവും ഭാര്യയുമാണ് അവകാശികളായിട്ടുള്ളത് എങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 2/3, 1/6, 1/6, 1/8 അഥവാ 16/24, 4/24, 4/24, 3/24 അഥവാ ഇവരുടെ ഓഹരികളുടെ അനുപാതം 16 : 4 : 4 : 3 എന്നാണ്. അതിനാല്‍ പരേതന്റെ സ്വത്തിനെ ഇവരുടെ അനുപാതങ്ങളുടെ ആകെത്തുകയായ 27 കൊണ്ടു ഹരിച്ച് ഒരോരുത്തര്‍ക്കും അവരുടെ അനുപാതമനുസരിച്ച് വിതരണം ചെയ്യേണ്ടതാണ്. അതായത് ആകെ സ്വത്തിനെ 27 ഭാഗമാക്കി 16 , 4 , 4 , 3 എന്നീ ഭാഗങ്ങള്‍ യഥാക്രമം ഓരോരുത്തര്‍ക്കും നല്‌കേണ്ടതാണ്.

ഇത് സ്വഹാബികളുടെ കാലം മുതല്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയാണ് ഛേദത്തെ അംശത്തിനനുസരിച്ച് ഉയര്‍ത്തുന്നതു കൊണ്ട് പണ്ഡിതന്‍മാര്‍ ഇതിനു അറബിയില്‍ നല്‍കിയിരിക്കുന്ന പേര് ഔല് എന്നാണ്.

മേല്‍ പറഞ്ഞ അവസ്ഥക്ക് വിപരീതമായി കുറഞ്ഞ നിശ്ചിത ഓഹരിക്കാര്‍ മാത്രം ഉള്ളപ്പോള്‍ ഓഹരി മിച്ചം വരുന്ന അവസ്തയുമുണ്ടാകാറുണ്ട്. ഇവിടെയും അനുപാതമനുസരിച്ചാണ് സ്വത്ത് വീതം വെക്കേണ്ടത്. ഉദാ: മരണപ്പെട്ട വ്യക്തിക്ക് അവകാശികളായി ഒരു പുത്രിയും മാതാവുമാണുള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 1/6 ആയിരിക്കും അഥവാ 3/6, 1/6 ഇവരുടെ അനുപാതം 3:1 ആണ് അപ്പോള്‍ ആകെ സ്വത്തിനെ 4 (3+1) ഭാഗമാക്കി 3 ഭാഗം പുത്രിക്കും 1 ഭാഗം മാതാവിനും നല്‍കേണ്ടതാണ്.

മുൻപത്തെ ലേഖനം അനന്തരാവകാശവും ഓഹരികളും-1
അടുത്ത ലേഖനം അനന്തരാവകാശ ഓഹരി കണക്കാക്കല്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI