വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സ്വഹാബികള്‍ > അംറുബിന്‍ അല്‍ ജമൂഹ്(റ)

അംറുബിന്‍ അല്‍ ജമൂഹ്(റ)

ഉള്ളടക്കം

ജാഹിലിയ്യാ കാലത്ത് വിഗ്രഹപൂജ ദിനചര്യയാക്കിയ അംറുബിന്‍ അല്‍ ജമൂഹ് മുസ്അബ് ബിന്‍ ഉമൈര്‍ വഴിയാണ് ഇസ്‌ലാമിലെത്തുന്നത്. മദീനയില്‍ ഇസ്‌ലാമിന്റെ സ്വാധീനം അതിവേഗം വര്‍ധിച്ചുവരുന്നതും പ്രമുഖന്‍മാര്‍ സ്വമേധയാ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതും പതിവായതോടെ അംറിന്റെ കുടുബത്തിലെ നാലുപേര്‍ ഇസ്‌ലാം സ്വീകരിച്ചു. അംറിന്റെ ഭാര്യ ഹിന്ദ് മക്കളായ മുഅവ്വദ്, മുആദ്, ഖല്ലാദ് എന്നിവര്‍. എന്നാല്‍ ഈ വിവരം അംറ് അറഞ്ഞിരുന്നില്ല. ബഹുദൈവ വിശ്വാസത്തില്‍ അത്രമാത്രം കടിച്ചുതൂങ്ങിക്കിടക്കുന്ന അംറ് അവിശ്വാസിയായി മരിച്ച് നരകാവകാശിയായിത്തീരുമോ എന്ന ആശങ്കയിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ്.

Amr bin Al Jamooh

ഗോത്രകാരണവരും ഉദാരമതിയുമായിരുന്നു അംറ്ബിന്‍ ജമൂഹ്. പൊതുവിഗ്രഹത്തിന് പുറമെ സ്വന്തമായി വീട്ടില്‍ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച് പൂജയും ബലിയും നടത്തുന്ന പതിവ് അംറിനുമുണ്ടായിരുന്നു. മേത്തരം മരം കൊണ്ട് നിര്‍മിച്ച തന്റെ ‘മനാത്ത്’ ദിവസവും തുടച്ചുമിനുക്കി സുഗന്ധം പൂശി ഭക്ത്യാദര പൂര്‍വ്വം പരിപാലിച്ചിരുന്നു അദ്ദേഹം.

പ്രവാചകന്‍ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ മദീനയില്‍ പ്രചരിപ്പിക്കാനായി മുസ്അബ് ബിന്‍ ഉമൈര്‍ എത്തിയ വിവരവും ധാരാളം പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ദിനേന ഇസ്‌ലാമില്‍ പ്രവേശിക്കുന്നതും അംറിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തന്റെ മക്കളാരെങ്കിലും മുസ്അബിന്റെ വലയില്‍പെട്ട് പിതാമഹന്‍മാരുടെ മതം വെടിയുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ നേരത്തെ തന്നെ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞ വിവരം അദ്ദേഹമറിഞ്ഞി രുന്നില്ലെന്ന് മാത്രം.

ഒരുനാള്‍ അംറ് ഭാര്യയെ വിളിച്ച് നമ്മുടെ മക്കള്‍ മുസ്അബിന്റെ വലയില്‍െപ്പടുന്നത് ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തി. ശ്രദ്ധിക്കാമെന്നും മകന്‍ മുആദ് മുസ്അബില്‍ നിന്ന് കേട്ട് പഠിച്ച ചില കാര്യങ്ങള്‍ താങ്കള്‍ കേള്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്നുമാരാഞ്ഞ ഭാര്യയോട് അംറ് കയര്‍ക്കകുയും അവനെ വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിതാവിന്റെ മുന്നിലെത്തിയ മുആദ് സൂറത്തുല്‍ ഫാത്തിഹ ഈണത്തില്‍ ഓതിക്കേള്‍പ്പിച്ചു. സുന്ദരമായ ഖുര്‍ആന്‍ വചനങ്ങള്‍ അംറിന്റെ മനസ്സില്‍ ചലനമുണ്ടാക്കി. എത്ര സുന്ദരമായ വാക്കുകള്‍. മുസ്അബിന്റെ മുഴുവന്‍ വാക്കുകളും ഇത്ര സുന്ദരമാണോ? അംറ് ആരാഞ്ഞു. ‘ഇതിനെക്കാള്‍ വിശേഷപ്പെട്ടതുമുണ്ട്. താങ്കള്‍ക്ക് അദ്ദേഹത്തോട് പ്രതിജ്ഞ ചെയ്യണമെന്നുണ്ടോ. താങ്കളുടെ അനുയായികള്‍ മുഴുവന്‍ ഇതിനകം പ്രതിജ്ഞ ചെയ്തുകഴിഞ്ഞു’വെന്നും മകന്‍ മുആദ് മറുപടി നല്‍കി.

എന്നാല്‍ തന്റെ മനാത്തിനോട് ചോദിക്കാതെ കാര്യം തീരുമാനിക്കാനാവില്ലെന്ന് പറഞ്ഞൊഴിയുകയാണ് അംറ് ചെയ്തത്. വിഗ്രഹത്തിന്റെ അഭിപ്രായമാരായാന്‍ അതിനോട് സംസാരിക്കുമ്പോള്‍ വിഗ്രഹത്തിന്റെ പിറകില്‍ ഒരു കിഴവിയെ നിര്‍ത്തുകയും വിഗ്രഹത്തിന് വേണ്ടി അവര്‍ സംസാരിക്കുകയുമാണ് ചെയ്തിരുന്നത്. വിഗ്രഹം തോന്നിപ്പിക്കുന്നത് കിഴവി സംസാരിക്കുമെന്നായിരുന്നു വിശ്വാസം. തീരുമാനമറിയാനായി അംറ് വിഗ്രഹത്തിന് മുന്നില്‍ ചെന്ന് അഭിപ്രായമാരാഞ്ഞു. വിഗ്രഹം മിണ്ടുന്നില്ല. നിനക്കെന്നോട് അരിശമാണോ. അഹിതമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. നിന്റെ അരിശം മാറുന്നതുവരെ കുറച്ചു ദിവസംകൂടി ഞാന്‍ കാത്തിരിക്കാമെന്ന് പറഞ്ഞ് അംറ് തിരിച്ചുപോന്നു.

മനാത്തിനോടുള്ള അംറിന്റെ വിശ്വാസവും മതിപ്പും തകരുന്ന സൂചനകള്‍ ഇതിനിടക്ക് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചു. ഇത് നിശ്ശേഷം തകര്‍ന്നാല്‍ അദ്ദേഹത്തിന്റെ ഇസ്‌ലാം പ്രവേശം സുഗമമാകുമെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി. കൂട്ടുകാരനായ മുആദ് ബിന്‍ജബലിനെയും കൂട്ടി ഒരു ദിവസം രാത്രി അംറിന്റെ മക്കള്‍ വിഗ്രഹത്തെ അബൂസലമക്കാരുടെ കുപ്പത്തൊട്ടിയിലെറിഞ്ഞു. വിഗ്രഹത്തെ കാണാതെ അസ്വസ്ഥനായ അംറ് കുപ്പത്തൊട്ടിയില്‍ നിന്ന് അത് കണ്ടെടുത്ത് സുഗന്ധം പൂശി തല്‍സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. അടുത്ത ദിവസവും മുആദിനൊപ്പം മക്കള്‍ വിഗ്രഹത്തെ കുപ്പത്തൊട്ടിയിലെറിഞ്ഞു. സംഭവമറിഞ്ഞ അംറ് കോപിഷ്ടനായി. ‘ദൈവമാണേ, ഈ ചെയ്തവനാരായാലും അവനെ ഒരു പാഠം പഠിപ്പിക്കും’. അംറ് പറഞ്ഞു. വീണ്ടും വിഗ്രഹത്തെ കഴുകി വൃത്തിയാക്കി സുഗന്ധം പൂശി യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ചു. തുടര്‍ന്നും അനുഭവം ആവര്‍ത്തിച്ചപ്പോള്‍ വിഗ്രഹത്തിന്റെ കഴുത്തില്‍ തന്റെ വാള്‍ തൂക്കി അംറ് ഇങ്ങനെ പറഞ്ഞു: ‘നിന്നെ ദ്രോഹിക്കുന്നവര്‍ ആരെന്ന് എനിക്കറിയില്ല. നിനക്ക് കഴിവുണ്ടെങ്കില്‍ നീ തന്നെ സ്വരക്ഷക്ക് വേണ്ടത് ചെയ്യുക. വാള്‍ ഇവിടെ വെക്കുന്നുണ്ട്.’ ഇത്രയും പറഞ്ഞ് അദ്ദേഹം ഉറങ്ങാന്‍ പോയി. അന്നും സംഭവം ആവര്‍ത്തിച്ചു. വിഗ്രഹത്തെ ചത്ത നായയോട് കൂട്ടിക്കെട്ടി കുഴിയിലിട്ടു. കാലത്ത് അന്വേഷിച്ച് ചെന്ന അംറിന് കുപ്പത്തൊട്ടിയില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന വിഗ്രഹത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സില്‍ ചലനങ്ങളുണ്ടായി. ‘ദൈവമാണെങ്കില്‍ ചത്ത നായയോടൊപ്പം നീ കുഴിയില്‍ കിടക്കില്ല’ എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഏറെ താമസിയാതെ ഇസ്‌ലാമിന്റെ തണലിലെത്തി.

വൃദ്ധനായ ശേഷമാണ് അദ്ദേഹം ഇസ്‌ലാമിലെത്തുന്നത്. ഇസ്‌ലാമിന്റെ മാധുര്യം നുണയാന്‍ വളരെ വൈകിയതില്‍ അദ്ദേഹം ഏറെ ദു:ഖിച്ചു. തുടര്‍ന്ന് തന്റെ ശരീരവും മനസ്സും ഇസ്‌ലാമിന് വേണ്ടി ഉഴിഞ്ഞുവെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ സമയത്താണ് ബദ്ര്‍ യുദ്ധം വരുന്നത്. അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും വികലാംഗനും വൃദ്ധനുമായതിനാല്‍ അംറിന് സൈന്യത്തില്‍ ചേരാനായില്ല. മക്കളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് ഉഹ്ദ് എത്തിയപ്പോഴും മക്കള്‍ പിന്തിരിപ്പിച്ചു. എന്നാല്‍ മക്കളോട് ദേഷ്യപ്പെട്ട് പരാതിയുമായി അദ്ദേഹം പ്രവാചക സന്നിധിയിലെത്തി. ‘അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക് പുണ്യം കിട്ടരുതെന്നാണ് മക്കളുടെ ഉദ്ദേശ്യം. ഞാന്‍ മുടന്തനാണെന്ന് പറഞ്ഞ് അവര്‍ തടസ്സം നില്‍ക്കുന്നു. എനിക്ക് ഈ മുടന്തുമായി സ്വര്‍ഗത്തില്‍ പ്രവേശിക്കണമെന്നാണ് ആഗ്രഹം’. അദ്ദേഹം നബിയോട് ഉണര്‍ത്തി.

പ്രവാചകന്‍ മക്കളോട് അദ്ദേഹത്തെ തടയേണ്ടെന്നും അദ്ദേഹം ഈ യുദ്ധത്തില്‍ രക്തസാക്ഷിയാ യേക്കുമെന്നും പറഞ്ഞു.

യുദ്ധം മുറുകുകയും നബിയുടെ അരികില്‍ നിന്ന് അനുയായികള്‍ ഒഴിഞ്ഞുപോവുകയും ചെയ്ത ഘട്ടത്തില്‍ അംറ്ബിന്‍ അല്‍ജമൂഹ് ഒറ്റക്കാലില്‍ ചാടി യുദ്ധം ചെയ്തു. മകന്‍ ഖല്ലാദും തൊട്ടുപിന്നാലെയുണ്ട്. ശത്രുക്കളുടെ പ്രഹരശേഷിയില്‍ നബിക്കു ചുറ്റും മതിലായി നിന്ന ഇരുവരും രണാങ്കണത്തില്‍ രക്തസാക്ഷികളായി.

മദീനയിലെ ഖസ്‌റജ് ഗോത്രത്തിലെ ബനൂ സലമ ഉപഗോത്രക്കാരനാണ് അംറ് ബിന്‍ അല്‍ ജമൂഹ്. ജമൂഹ് ബ്‌നുസൈദിബ്‌നി ഹറാമാണ് പിതാവ്.

മുൻപത്തെ ലേഖനം അംറുബ്‌നു അബസ(റ)
അടുത്ത ലേഖനം അറബി തഫ്‌സീറുകള്‍ 3

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI