വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > താബിഉകള്‍ > സഈദുബ്‌നു മുസയ്യിബ്

സഈദുബ്‌നു മുസയ്യിബ്

ഉള്ളടക്കം

അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലിക്കിബ്‌നി മര്‍വാന്‍ ഹജ്ജിനെത്തിയതാണ്. മദീന മുനവ്വറ സന്ദര്‍ശിച്ച അദ്ദേഹം ഏതാനും നാളുകള്‍ പ്രിയ നബിയുടെ നഗരിയില്‍ തങ്ങാന്‍ തീരുമാനിച്ചു. വിജ്ഞാന സമ്പന്നമായ മസ്ജിദുന്നബവിയിലെ ക്ലാസ്സുകളായിരുന്നു അബ്ദുല്‍മലിക്കിന്റെ ലക്ഷ്യം.

ഒരു നാള്‍, ഉച്ചയുറക്കം അദ്ദേഹത്തിന്റെ കണ്ണുകളെ തഴുകിയില്ല. വിരസതയനുഭവപ്പെട്ട അമീറുല്‍ മുഅ്മിനീന്‍ തന്റെ അംഗരക്ഷകരിലൊരാളെ മസ്ജിദിലേക്കു വിട്ടു, ഒരു പണ്ഡിതനെ കൊണ്ടു വന്ന് അദ്ദേഹവുമായി സംസാരിച്ചിരുന്ന് വിജ്ഞാനം നേടാന്‍.

Said ibn al-Musayyib

അംഗരക്ഷകന്‍ പള്ളിയിലെത്തി. ഒരു തൂണിന് താഴെ ഒരു വിജ്ഞാന സദസ്സ് കണ്ടു. കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ശിഷ്യര്‍ക്കുമുന്നില്‍ സാത്വികനായി ക്ലാസ്സ് നടത്തുന്ന ഒരു ഗുരു. പ്രായം അറുപതിനോടടുത്തു കാണും. പ്രസന്നമായ മുഖം നീണ്ട താടി.

അല്പം അകലെ നിന്ന് അംഗരക്ഷകന്‍ കൈകൊണ്ട് ആംഗ്യം വഴി ഗുരുവിനെ മാടിവിളിച്ചു. എന്നാല്‍ അദ്ദേഹം അത് ഗൗനിച്ചില്ല. അല്പം ജാള്യത്തോടെ അയാള്‍ അടുത്തു വന്നു പറഞ്ഞു.

”അമീറുല്‍ മുഅ്മിനീന് ഇന്ന് ഉച്ചയുറക്കം നടന്നില്ല. സംസാരിച്ചിരിക്കാന്‍ അദ്ദേഹത്തിന് ഒരു പണ്ഡിതനെ വേണം. വരൂ.”

”ഞാന്‍ അബ്ദുല്‍ മലിക്കിന്റെ വിദൂഷകനല്ലല്ലോ.’ ഗുരുവിന്റെ മറുപടി അംഗരക്ഷകനെയും ശിഷ്യരെയും ഒരു പോലെ ഞെട്ടിച്ചു.

”ഹദീസ് പണ്ഡിതനെയാണ് അമീറുല്‍ മുഅ്മിനീന് വേണ്ടത്.” അംഗരക്ഷകന്‍ അധികാര സ്വരം വിടാതെ പറഞ്ഞു. ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

”വിജ്ഞാനം തേടി ആളുകള്‍ ഇങ്ങോട്ട് വരട്ടെ. ആളെത്തേടി വിദ്യ അങ്ങോട്ടു പോകാറില്ല. താങ്കളുടെ അമീറിനോട് ഇവിടെ വന്നിരിക്കാന്‍ പറയൂ.”

അംഗരക്ഷകന്‍ അബ്ദുല്‍ മലിക്കിന്റെ സന്നിധിയില്‍ ചെന്ന് സംഭവം കേള്‍പ്പിച്ചു. എല്ലാം സശ്രദ്ധം ശ്രവിച്ച് അദ്ദേഹം ഒരു ദീര്‍ഘശ്വാസം വിട്ടു. എന്നിട്ട് പറഞ്ഞു. ”നീ അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നില്ല. സഈദുബ്‌നുല്‍ മുസയ്യിബാണത്. മദീനയിലെ പണ്ഡിതരുടെ നേതാവ്. സത്യത്തിലും നീതിയിലും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഗൗനിക്കാത്ത മഹാജ്ഞാനി.”

അംഗരക്ഷകന് അപ്പോഴാണ് ആ ഗുരുവിന്റെ മഹത്വം മനസ്സിലായത്.

ജനനം, ജീവിതം

ഖുറൈശി ഗോത്രത്തിലെ മഖ്‌സൂം കുടുംബത്തില്‍ ഹിജ്‌റ 15ല്‍ സഈദ് പിറന്നു. പിതാവ് മുസയ്യിബും മാതാവ് ഉമ്മു സഈദും. ഉമറി(റ)ന്റെ ഭരണകാലത്താണ് മദീനയില്‍ സഈദിന്റെ ബാല്യകാലം.

വിജ്ഞാന ദാഹം നെഞ്ചേറ്റിയ ആ ബാലന്‍ അക്കാലത്തെ സഹാബി പ്രമുഖരുടെയെല്ലാം സദസ്സിലെ സാന്നിധ്യമായിരുന്നു. ഉമര്‍, ഉസ്മാന്‍, അലി, ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, നബി പത്‌നിമാരായ ആഇശ, ഉമ്മു സലമ എന്നിവര്‍ക്കുപുറമെ അബൂഹുറയ്‌റ, സൈദുബ്‌നു സാബിത്ത്, സഅ്ദുബ്‌നു അബീവഖാസ്(റ) തുടങ്ങിയവരുടെയും ശിഷ്യനാകാനുള്ള അപൂര്‍വ ഭാഗ്യവും ലഭിച്ചു സഈദിന്.

ഖലീഫ ഉമറി(റ)നും അബൂഹുറയ്‌റക്കുമൊപ്പം സദാ സമയംചെലവിട്ട ഈ വിജ്ഞാന കുതുകി ഇവരില്‍ നിന്ന് നിരവധി ഹദീസുകള്‍ നിവേദനവും ചെയ്തു. പിതാവ് വഴി ഖുറൈശിയും മാതാവ് വഴി ഉമയ്യക്കാരനുമായ സഈദ് തന്റെ പ്രിയ ഗുരുവും നിര്‍ധനനുമായ അബൂഹുറയ്‌റ(റ)യുടെ പുത്രിയെയാണ് ജീവിതസഖിയാക്കിയത്. തിരുനബിയുമായി അബൂഹുറയ്‌റ(റ)ക്കുണ്ടായിരുന്ന അടുപ്പമാണ് സഈദ് പരിഗണിച്ചത്.

താബിഉകളുടെ നേതാവ്

ഹദീസിലും കര്‍മശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയ സഈദുബ്‌നുല്‍ മുസയ്യിബ് മസ്ജിദുന്നബവിയിലെ ഗുരുസ്ഥാനീയരില്‍ പ്രമുഖനായി. ‘മദീന നിവാസികളിലെ പണ്ഡിതന്‍’, ‘താബിഉകളുടെ നേതാവ്’ എന്നീ പേരുകളില്‍ അദ്ദേഹം വിശ്രുതനായി.

”നിഷിദ്ധവും അനുവദനീയവുമായ (ഹറാമും ഹലാലും) കാര്യങ്ങള്‍ ഇത്ര വ്യക്തമായി അറിയുന്ന ഒരു പണ്ഡിതനെയും ഞാന്‍ കണ്ടിട്ടില്ല, സഈദുബ്‌നു മുസയ്യിബിനെയല്ലാതെ” ഒരിക്കല്‍ ഖതാദ പറഞ്ഞു. കര്‍മശാസ്ത്ര വിധികള്‍ തീര്‍പ്പാക്കാന്‍ സഈദിന്റെ അവലംബങ്ങളുടെ ക്രമം ഇതാണ്. ഖുര്‍ആന്‍, നബിചര്യ, ഇജ്മാഅ്, ഖിയാസ്, സ്വഹാബികളുടെ വാക്കുകള്‍.

മസ്ജിദുന്നബവിയില്‍ ജീവിതം സമര്‍പ്പിച്ച ഈ പണ്ഡിത സൂര്യന്‍ അവിടുത്തെ വിജ്ഞാന കുതുകികളുടെ ആശ്രയമായി. മസ്ജിദുന്നബവിയില്‍ 40 വര്‍ഷക്കാലം തുടര്‍ച്ചയായി ജമാഅത്ത് നമസ്‌കാരങ്ങളില്‍ അദ്ദേഹം പങ്കെടുത്തതായി ചരിത്രം പറയുന്നു. അതില്‍ മിക്കതിലും ഒന്നാം വരിയില്‍തന്നെ അദ്ദേഹമുണ്ടായിരുന്നു.

”അല്ലാഹുവിനെ അനുസരിച്ചാരാധിക്കുന്നതിലാണ് അന്തസ്സ്. അവനെ ധിക്കരിക്കുന്നതില്‍ അപമാനവും” സഈദിന്റെ സന്ദേശം ഇതായിരുന്നു. പരീക്ഷണ ഭരിതമായിരുന്നു സഈദുബ്‌നുല്‍ മുസയ്യിബിന്റെ ജീവിതം. സുന്ദരിയായ അദ്ദേഹത്തിന്റെ മകളെ ഒരിക്കല്‍ അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലികിന്റെ മകന്‍ വലീദ് വിവാഹാന്വേഷണം നടത്തി. എന്നാല്‍ സഈദ് തന്റെ മകളെ രാജകുമാരിയാക്കാന്‍ വിട്ടില്ല. അവള്‍ കൊട്ടാരത്തില്‍ ജീവിച്ചാല്‍ ദീന്‍ മറക്കും എന്നായിരുന്നു പിതാവിന്റെ ആവലാതി.

വൈകാതെ മകള്‍ക്ക് ഒരു വരനെ കണ്ടെത്തുകയും ചെയ്തു അദ്ദേഹം. തന്റെ ശിഷ്യനും നിര്‍ധനനും ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ദുഃഖമനുഭവിക്കുന്നവനുമായിരുന്ന ഒരു യുവാവിനെ. രണ്ട് ദിര്‍ഹമായിരുന്നു മഹ്‌റ്.

അബ്ദുല്ലാഹിബ്‌നു സുബൈറിന് ബൈഅത്ത് ചെയ്യാന്‍ സഈദ് വിസ്സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇബ്‌നു സുബൈറിന്റെ പ്രതിനിധി സഈദുബ്‌നു മുസയ്യിബിന് 60 ചാട്ടവാര്‍ അടി വിധിച്ചു. അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍ തന്റെ മക്കളായ വലീദിനെയും സുലൈമാനെയും പിന്‍ഗാമികളാക്കിയുള്ള കരാര്‍ അംഗീകരിക്കാനും സഈദ് കൂട്ടാക്കിയില്ല. അതിനും കിട്ടി ആ മഹാനുഭാവന് 60 ചാട്ടവാര്‍ പ്രഹരം.

ഹി. 94ല്‍ ആ ധന്യ ജീവിതത്തിന് അന്ത്യമായി.

 

 

മുൻപത്തെ ലേഖനം സഈദ്ബ്‌നുസൈദ്(റ)
അടുത്ത ലേഖനം സഈദുബ്‌നു ജുബൈര്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI