വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > മുസ്‌ലിം പണ്ഡിതന്‍മാര്‍ > ഡോ. മുഹമ്മദ് ഹമീദുല്ല

ഡോ. മുഹമ്മദ് ഹമീദുല്ല

ഉള്ളടക്കം

ജീവിതം വിജ്ഞാനത്തിനു വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ച പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായിരുന്നു ഡോ. മുഹമ്മദ് ഹമീദുല്ല. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ അരനൂറ്റാണ്ടിലധികം ജീവിച്ച സാത്വിക വ്യക്തിത്വത്തിന് ഭാര്യയോ മക്കളോ ഇല്ല. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. താമസിക്കുന്ന മുറിയില്‍ ടെലിഫോണ്‍ പോലുമുണ്ടായിരുന്നില്ല. പ്രശസ്തിയോ പദവിയോ ആഗ്രഹിക്കാതിരുന്ന ഗ്രന്ഥകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായിരുന്നു അദ്ദേഹം.

1326 മുഹര്‍റം 16, (1908 ഫെബ്രുവരി 19)ന് ഹൈദരാബാദിലായിരുന്നു ജനനം. മൂന്ന് സഹോദരങ്ങളും അഞ്ചുസഹോദരിമാരുമടങ്ങിയ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു ഹമീദുല്ല. ദാറുല്‍ ഉലൂം സെക്കന്ററി സ്‌കൂള്‍, നിസാം കോളെജ്, ഉസ്മാനിയ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദ-ബിരുദാനന്തര, നിയമ ബിരുദങ്ങള്‍ കരസ്ഥമാക്കി.

ആസ്വിഫിയ്യ ഭരണകൂടത്തിന്റെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് ഇസ്‌ലാമിക നാഗരിക സാംസ്‌കാരിക വളര്‍ച്ചയില്‍ ഡമസ്‌കസ്, ബഗ്ദാദ്, കൈറോ എന്നി നഗരങ്ങളോട് കിടപിടിക്കുന്നതായിരുന്നു. ബൈറൂത്തിലോ മറ്റു മുസ്‌ലിം തലസ്ഥാനങ്ങളിലോ അച്ചടിശാലകള്‍ വ്യാപകമാകാതിരുന്ന കാലത്ത് ഇസ്‌ലാമിക സാഹിത്യകൃതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നതില്‍ ദാഇറതുല്‍ മആരിഫില്‍ ഉസ്മാനിയ്യ നിര്‍വഹിച്ചിരുന്ന സേവനം കനപ്പെട്ടതായിരുന്നു. ഇമാം ബൈഹഖിയുടെ സുനന്‍, ഇമാം ബുഖാരിയുടെ താരീഖ്, ഇമാം ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ തുടങ്ങിയ അനേകം ഗ്രന്ഥങ്ങള്‍ അച്ചടി മഷിപുരണ്ട നഗരം കൂടിയായിരുന്നു അത്. ഇബ്‌നുസീന, ഇബ്‌നുല്‍ഹൈസം, ഇബ്‌നുറുശ്ദ്, റാസി തുടങ്ങിയവരുടെയും ഗ്രന്ഥങ്ങള്‍ അച്ചടിച്ചത് ഇവിടെയായിരുന്നു. മാത്രമല്ല, വൈദ്യം, തത്വശാസ്ത്രം, എന്‍ജിനീയറിംഗ് തുടങ്ങിയ ആധുനിക ശാസ്ത്രഗ്രന്ഥങ്ങള്‍പോലും മുസ്‌ലിംകളുടെ ഭാഷയായ ഉര്‍ദുവിലേക്ക് വിവര്‍ത്തനം െചയ്യുന്നതിനു ആവശ്യമായ വിശാലമായ സംവിധാനങ്ങളും അവിടെയുണ്ടായിരുന്നു.

ഇത്തരം സാഹചര്യത്തില്‍ വളര്‍ന്ന ഹമീദുല്ലയുടെ വൈജ്ഞാനിക മണ്ഡലം അതിരുകളില്ലാതെ വിശാലമായിരുന്നു. 1933ല്‍ ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഒമ്പതു മാസംകൊണ്ട് ”ഇസ്‌ലാമിലെ ഭരണ നിയമങ്ങള്‍” എന്ന ഗവേഷണ പ്രബന്ധത്തിനു ഡോക്ടറേറ്റ് നേടി. പിന്നീട് പാരീസിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടാമതൊരു പി എച്ച് ഡിയും നേടി. വിഷയം ‘പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും കാലത്തെ നയതന്ത്രബന്ധങ്ങള്‍’ എന്നതായിരുന്നു.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹമീദുല്ല ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമവിഭാഗം പ്രഫസറായി നിയമിക്കപ്പെട്ടു. പിന്നീട് ഹമീദുല്ല അന്ന് സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിന്റെ ഐക്യരാഷ്ട്ര അംബാസിഡറായി. ഹൈദരാബാദിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇനി ഇന്ത്യയിലേക്കില്ലെന്ന് തീരുമാനിച്ച അദ്ദേഹം അഭയാര്‍ഥി വിസയില്‍ പാരീസില്‍ കഴിച്ചുകൂട്ടി. തന്റെ ജീവിതം ഇസ്‌ലാമിക ജീവിതത്തിനും പഠനത്തിനും ഉഴിഞ്ഞുവെക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രത്തിന്റെയും പൗരത്വമില്ലാതെയാണ് അദ്ദേഹം മരണംവരെ കഴിഞ്ഞുകൂടിയത്.

ഇരുപതു വര്‍ഷക്കാലം പാരീസിലെ നാഷണല്‍ സെന്റര്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചില്‍ ജോലി ചെയ്തു. പിന്നീട് അദ്ദേഹം ഇസ്‌ലാമിക സേവനത്തിനു സ്വയം സമര്‍പ്പിക്കുകയായിരുന്നു. അള്‍ഷിമേഴ്‌സ് ബാധിച്ചശേഷം 1995ല്‍ അദ്ദേഹം അമേരിക്കയിലെ പിറ്റ്‌സ്ബറിയിലേക്ക് താമസം മാറ്റി, പിന്നീട് ജാക്‌സണ്‍ വില്ലയിലേക്കും.

യൂറോപ്പിലെയും ഏഷ്യയിലെയും മിക്ക യൂനിവേഴ്‌സിറ്റികളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തുകയും വിസിറ്റിംഗ് പ്രഫസറായി ജോലി നോക്കുകയും ചെയ്തിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് ഇസ്‌ലാമിനെ പ്രതിരോധിക്കുന്നതില്‍ അദ്ദേഹം നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുക്കണക്കിന് സെമിനാറുകളില്‍ അദ്ദേഹം പേപ്പറുകള്‍ സമര്‍പ്പിച്ചു. അങ്ങനെ സമര്‍പ്പിത പേപ്പറുകള്‍ 93 ആണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. 165ലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. സമകാലികരായ ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരുമായി സംവാദങ്ങള്‍ നടത്തി. ഇസ്‌ലാമിക സേവനത്തിനുള്ള ഹി. 1414ലെ, (ക്രി. 1994) ഫൈസല്‍ അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്‌നേഹപൂര്‍വം അത് നിരസിക്കുകയാണ് അദ്ദേഹം ചെയ്തത്.

മാതൃഭാഷയായ ഉര്‍ദുവിനു പുറമെ പാര്‍സി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ടര്‍ക്കിഷ്, ഇറ്റാലിയന്‍ തുടങ്ങിയ ഇരുപത്തിരണ്ട് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന അത്യപൂര്‍വ പണ്ഡിതനായിരുന്നു അദ്ദേഹം. 84-ാം വയസ്സിലാണേ്രത അദ്ദേഹം തായ് ഭാഷ പഠിച്ചത്. കുറേക്കാലം ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഇസ്‌ലാമിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

സംഭാവനകള്‍

ഡോക്ടര്‍ ഹമീദുല്ലയുടെ ഏറ്റവും വലിയ സംഭാവന ഫ്രഞ്ച് ഭാഷയിലുള്ള ഖുര്‍ആന്‍ പരിഭാഷയും അതിന്റെ വ്യാഖ്യാനവുമാണ്. ഇരുപതിലധികം പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞിട്ടുള്ള ഈ ഗ്രന്ഥം ഫ്രാന്‍സിലും ഫ്രഞ്ച് ഉപയോഗത്തിലുള്ള ഇതര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും സജീവ പ്രചാരമുള്ളവയാണ്. മറ്റൊരു പ്രധാനകൃതി പ്രവാചക ചരിത്രമായ Le prophet de I ‘ islam ആണ്. രണ്ട് വാള്യങ്ങളുള്ള ഇതിന്റെ ഇംഗ്ലീഷ്, സ്ലാവ് പരിഭാഷകളുണ്ട്. Introduction to islam മലയാള (ഇസ്‌ലാം ലഘുപരിചയം)മടക്കം 23 ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. 120 ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ ഗ്രന്ഥസൂചിയും അല്‍ഖുര്‍ആന്‍ ഫീ കുല്ലി ലിസാന്‍ എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. സൂറതുല്‍ ഫാതിഹയുടെ ഓരോ ഭാഷയിലുള്ള വിവര്‍ത്തനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോക്ടര്‍ ഹമീദുല്ല ഏറ്റവും ശ്രദ്ധേയമായ ഗവേഷണം നടത്തിയിട്ടുള്ളത് ഇസ്‌ലാമിക ചരിത്രത്തിലും അന്താരാഷ്ട്ര നിയമങ്ങളിലുമാണ്. Muslim conduct of state എന്ന കൃതിയില്‍ മുസ്‌ലിം അന്താരാഷ്ട്ര നിയമങ്ങളുടെ അന്തരം അദ്ദേഹം വളരെ തെളിമയോടെ വരച്ചുകാണിക്കുന്നുണ്ട്. സ്വഹീഫ എന്ന് വിളിക്കപ്പെടുന്ന പൗരാണിക ഇസ്‌ലാമിക രേഖകള്‍ അദ്ദേഹം പരിഭാഷപ്പെടുത്തുകയും അവയെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു. അവയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന നിര്‍മാണത്തിന്റെ ബഹുമതിക്കര്‍ഹന്‍ യഥാര്‍ഥത്തില്‍ മുഹമ്മദ് നബിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു. The first written constitution in the world എന്നപേരില്‍ ഇത് സംബന്ധമായി അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.

ജൂതര്‍ക്ക് തുല്യാവകാശങ്ങള്‍ വകവെച്ചുനല്‍കിയ മദീനയിലെ ഇസ്‌ലാമിക രാഷ്ട്രമായിരുന്നു ലോകത്തിലെ ആദ്യത്തെ ബഹുമത-ബഹുവംശ സംയുക്ത രാഷ്ട്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വഹാബികളുടെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഹദീസിന്റെ ഏറ്റവും പഴയസമാഹാരമെന്നറിയപ്പെടുന്ന വഹബുബ്‌നു മുനബ്ബഹിന്റെ ഏട് (സ്വഹീഫ) കണ്ടെത്തി പുന:ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്തു അദ്ദേഹം.

ഉസ്ബകിസ്താനിലെ താഷ്‌ക്കന്റിലും തുര്‍ക്കിയിലെ ഇസ്തംബൂളിലും ലണ്ടനിലെ ഇന്ത്യാ ഓഫിസ് ലൈബ്രറിയിലും അന്ന് നിലവിലുള്ള ഏറ്റവും പൗരാണികമായ മൂന്ന് ഖുര്‍ആന്‍ പ്രതികളെക്കുറിച്ച് ഡോ. ഹമീദുല്ലയുടെ താരതമ്യപഠനവും ശ്രദ്ധേയമാണ്. ഈ മൂന്ന് മുസ്ഹഫുകളും മൂന്നാം ഖലീഫ ഉസ്മാന്‍(റ)യുടെ കാലത്തുള്ളവയാണ്. ഒരേതരം തുകലിലാണ് അവ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തുര്‍ക്കിയിലുള്ള ഖുര്‍ആന്‍ പ്രതിയിലാണ് രക്തത്തുള്ളികള്‍ ഉള്ളത് എന്നതിനാല്‍ രക്തസാക്ഷ്യസമയത്ത് ഉസ്മാന്‍(റ) പാരായണം ചെയ്തിരുന്ന മുസ്ഹഫ് അതാണെന്നും അദ്ദേഹം പറയുന്നു. താഷ്‌ക്കന്റിലെ പൗരാണിക പ്രതിയും ആധുനിക കാലത്ത് അച്ചടിച്ച ഖുര്‍ആനും തമ്മില്‍ താരതമ്യം ചെയ്യുന്ന പരിമിതമായ ഒരു പതിപ്പും അദ്ദേഹത്തിന്റെതായുണ്ട്.

വലതുപേജില്‍ താഷ്‌ക്കന്റ് പ്രതിയിലെ പുരാതന കൈയെഴുത്തു ലിപിയും ഇടതുപേജില്‍ നിലവിലുള്ള അച്ചടിച്ച ലിപിയും ഉള്‍പ്പെടുത്തി ഖുര്‍ആന്‍ മുഴുവന്‍ പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പ്രവാചകന്റെ യുദ്ധഭൂമികള്‍, പ്രവാചകകാലഘട്ടത്തിലെ ഭരണരീതി, പ്രവാചകന്റെ രാഷ്ട്രീയജീവിതം, ഇസ്‌ലാമിലെ നിയമവ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍, ഇമാം അബൂഹനീഫയുടെ ഇസ്‌ലാമിക നിയമക്രോഡീകരണം, പ്രവാചകകാലഘട്ടത്തിലെ വിദ്യാഭ്യാസരീതി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ ഇതിവൃത്തം. ടിപ്പുസുല്‍ത്താന്‍, ഉര്‍ദു ഭാഷയുടെ അഭിവൃദ്ധി, അമ്മാന്‍-മസ്‌കത്ത് സല്‍ത്തനത്തുകള്‍ എന്നിങ്ങനെ ചരിത്രവും ഭാഷയും സാഹിത്യവും സംബന്ധമായ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

അമ്പതുകളുടെ ആദ്യത്തില്‍ പാകിസ്താനുവേണ്ടി ഇസ്‌ലാമിക ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കാന്‍ അദ്ദേഹം സഹായിക്കുകയുണ്ടായി. എന്നാല്‍ ചില നിക്ഷിപ്ത താല്പര്യക്കാരുമായുള്ള അഭിപ്രായഭിന്നതമൂലം കരടു ഭരണഘടന നിര്‍മാണസമിതിയില്‍നിന്നും അദ്ദേഹം രാജിവെച്ചു. 1985ല്‍ അദ്ദേഹത്തിന് പാകിസ്താനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഹിലാലെ ഇംതിയാസ്’ ലഭിച്ചു. എന്നാല്‍ അത് സ്വീകരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം അവാര്‍ഡ് തുക ഇസ്‌ലാമാബാദിലെ ഇസ്‌ലാമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കുകയാണ് ചെയ്തത്.

2002 ഡിസംബര്‍ 17ന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അന്ത്യം.

 

മുൻപത്തെ ലേഖനം ഡോ. യൂസുഫുല്‍ ഖറദാവി
അടുത്ത ലേഖനം ഡോ. മുഹമ്മദ് നജാത്തുല്ല സിദ്ദീഖി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI