വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ടി ഉബൈദ്

ഉള്ളടക്കം

മലയാള സാഹിത്യത്തില്‍ മാപ്പിളപ്പാട്ടുകള്‍ക്ക് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാന്‍ യത്‌നിച്ചതിന്റെ പേരിലാണ് ടി ഉബൈദ് അറിയപ്പെട്ടതെങ്കിലും മത, സാംസ്‌കാരിക, രാഷ്രടീയ, വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്‍േറതായ വ്യക്തിമു്രദ പതിപ്പിച്ചിരുന്നു അദ്ദേഹം. മാപ്പിളപ്പാട്ട് മേഖലയില്‍ അദ്ദേഹം എന്നും ഗവേഷകനായിരുന്നു. മലയാളത്തിലും കന്നടയിലും മികച്ച കവിതകളും ഗദ്യങ്ങളും എഴുതി. ഇരു ഭാഷകളിലെയും ധാരാളം കഥകളും കവിതകളും നോവലുകളും അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തു.

t ubaid

1908ല്‍ കാസര്‍കോട്ടെ പള്ളിക്കല്‍ എന്ന സ്ഥലത്താണ് അബ്ദുറഹ്‌മാന്‍ എന്ന ടി. ഉബൈദിന്റെ ജനനം. പിതാവ് എം. ആലിക്കുഞ്ഞി, മാതാവ് ൈസനബ്. കാസര്‍േഗാഡ് ടൗണ്‍ ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം. പിതാവിന്റെ കീഴിലായിരുന്നു മതപഠനം. ഇംഗ്ലീഷ്, ഉര്‍ദു, അറബി ഭാഷകളിലും വ്യുല്‍പത്തി നേടി. മലപ്പുറത്തായിരുന്നു അധ്യാപക ട്രെയിനിംഗ്. സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ മുഹമ്മദ് െശറൂല്‍ സാഹിബുമായുള്ള (1897-1937) ബന്ധം ഉബൈദിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. െശറൂല്‍ സാഹിബ് മുന്‍കൈയെടുത്ത് സ്ഥാപിച്ച കുമ്പള ഗവ. ഫിഷറീസ് സ്‌കൂളില്‍ ഏകാധ്യാപകനായി ചേര്‍ന്നു(1925 മാര്‍ച്ച് 15). 1934ല്‍ ഐക്യസംഘത്തിന്റെ വാര്‍ഷികം കാസര്‍ഗോഡ് നടത്തിയപ്പോഴും ഉബൈദ് അതിന്റെ മുന്നണിയില്‍ നിലകൊണ്ടു.

1929ല്‍ കളനാട് സ്വദേശിനി നഫീസയെ വിവാഹം ചെയ്തു. കാസര്‍ഗോഡ് വലിയ ഖാദി അബ്ദുല്ല ഹാജിയുടെ നേതൃത്വത്തില്‍ 1917ല്‍ ആരംഭിച്ച മുഈനുല്‍ ഇസ്‌ലാം സംഘത്തിന്റെ സെക്രട്ടറി സ്ഥാനം 1931ല്‍ ഉബൈദ് ഏറ്റെടുത്തു. 1944ല്‍ കാസര്‍ഗോഡ് ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍ സ്ഥാപിതമായി. വീടുകള്‍ തോറും ചെന്ന് പാട്ടുപാടി നാണയത്തുട്ടുകള്‍ പരിച്ചെടുത്തും പിടിയരി വാങ്ങിയുമാണ് ഹൈസ്‌കൂളിനു വേണ്ടി സര്‍ക്കാരില്‍ കെട്ടിവെക്കേണ്ടിയിരുന്ന 15,000 രൂപ ശേഖരിച്ചത്. ഗവ. മുസ്‌ലിം എ എല്‍ പി സ്‌കൂള്‍ വേറിട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഉബൈദ് അതില്‍ അധ്യാപകനും ഹെഡ്മാസ്റ്ററുമായി.

മാപ്പിളപ്പാട്ടുകളുെട മണിനാദം കേട്ടുകൊണ്ടാണ് ഉബൈദ് വളര്‍ന്നത്. മോയിന്‍കുട്ടി വൈദ്യരുടെ കൃതികളാണ് ഉബൈദ് അധികവും പഠനവിധേയമാക്കിയത്. അല്‍അമീന്‍ പത്രത്തിലാണ് ഉബൈദിന്റെ ആദ്യ ലേഖനം വരുന്നത്. മതപണ്ഡിതന്‍മാര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനെ വിമര്‍ശിച്ചുള്ള ആ ലേഖനം നാട്ടില്‍ കോളിളക്കം സൃഷ്ടിച്ചു. ഉബൈദിന് 18 വയസ്സായിരുന്നു അന്ന്. മാലിക് ദീനാര്‍ വലിയ പള്ളിയില്‍ അദ്ദേഹത്തെ വെള്ളിയാഴ് ജുമുഅക്ക് ശേഷം വിചാരണക്ക് വിധേയനാക്കി. പരസ്യ വിചാരണ തന്റെ വഴിയില്‍ നിന്ന് ഉബൈദിനെ പിന്തിരിപ്പിച്ചില്ല. ‘യുവലോകം’ വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്.

1931ല്‍ മുഹമ്മദ് ശെറൂല്‍ സ്വാഹിബും ഉബൈദും ചേര്‍ന്ന് ‘രണ്ട് ഉദ്‌ബോധനങ്ങള്‍’ എന്ന ലഘുകൃതി പ്രസിദ്ധീകരിച്ചു. 1933ല്‍ തന്നെ ബാധിച്ച ഒരു ചര്‍മരോഗത്തിന്റെ നിവാരണത്തിനായി ചൊറിപ്പാട്ട് രചിച്ച് അരങ്ങേറി. തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ ചന്ദ്രികയില്‍ കവിതകളും ലേഖനങ്ങളും നിരന്തരം എഴുതി. 1932ല്‍ ആദ്യ കവിതാ സമാഹാരമായ ‘നവരത്‌ന മാലിക’യും 1938ല്‍ മുഹമ്മദ് ശെറൂല്‍ സാഹിബിന്റെ മരണത്തില്‍ അനുശോചിച്ച്‌കൊണ്ട് രചിച്ച തത്ത്വചിന്താബന്ധുരമായ ‘ബാഷ്പധാര’ എന്ന കാവ്യവും പ്രസിദ്ധീകരിച്ചു. മലപ്പുറത്തെ ട്രെയിനിംഗ് കാലത്ത് വക്കം അബ്ദുല്‍ ഖാദറിന്റെ സഹപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘മാപ്പിള റിവ്യൂ’വിലും വളപട്ടണം അബ്ദുല്ലയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘ചിന്തകനി’ലും നിരന്തരം എഴുതി.

കവിതയെന്ന രാഷ്ട്രീയ ആയുധം

1964ല്‍ പ്രശസ്ത സേവനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക അവാര്‍ഡ് നേടിയ ഉബൈദ് കേരള സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നിവയില്‍ നിര്‍വാഹക സമിതി അംഗം, കോഴിക്കോട് സര്‍വകലാശാല ഫൈനാര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതി അംഗം, കാസര്‍ഗോഡ് സാഹിത്യവേദി പ്രസിഡന്റ്, സമസ്ത കേരള സാഹിത്യ പരിഷത്ത് എക്‌സിക്യൂട്ടീവ് അംഗം, മലയാള ശബ്ദം ദ്വൈവാരിക പത്രാധിപര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മലയാള മഹാനിഘണ്ടുവിലേക്ക് ഉത്തര കേരളത്തിലെ പദസമ്പത്തും ശൈലികളും മാപ്പിളപ്പാട്ടുകളിലെ പദങ്ങളും അദ്ദേഹം ശേഖരിച്ചു നല്‍കി. കവിതയെ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുവാനുള്ള ആയുധമാക്കി എങ്ങനെ പ്രയോജനപ്പെടുത്താമെന്നു തെളിയിച്ചയാളാണ് ഉബൈദ്.

ഉബൈദിന്റെ പഴയ കൃതികളൊന്നും ലഭ്യമല്ല. ചന്ദ്രക്കല (എന്‍ ബി എസ്, കോട്ടയം- 1964), ‘ഉബൈദിന്റെ കവിതാലോകം’ (പ്രൊഫ. ഇബ്‌റാഹീം ബേവിഞ്ച, തൃശൂര്‍ ആമിനാ ബുക്‌സ്റ്റാള്‍ -1964, പ്രവാസി പബ്ലിക്കേഷന്‍സ് കോഴിക്കോട് 1997) ഉബൈദ് കവിതകളുടെ സമഗ്രപഠനമാണ്. ഇഖ്ബാലിന്റെ ശിക്‌വാ കാവ്യങ്ങളുടെ വിവര്‍ത്തനമായ ‘ആവലാതിയും മറുപടിയും’ (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം – 1973), നവരത്‌നമാലിക, ബാഷ്പധാര, സമുദായദുന്ദുഭി, രണ്ട് ഉദ്‌ബോധനങ്ങള്‍ (കവിത), തിരുമുല്‍കാഴ്ച, ഹ: മാലിക് ദീനാര്‍, ഖാദി മര്‍ഹൂം അബ്ദുല്ലാ ഹാജി, മുഹമ്മദ് ശെറൂല്‍ സാഹിബ് (ഗദ്യം) എന്നിവയാണ് ഉബൈദിന്റെ മറ്റു കൃതികള്‍.

ഡോ. ശിവരാമ കാറന്തിന്റെ മരളിമണ്ണിഗെ എന്ന നോവലും കന്നടയിലെ തെരഞ്ഞെടുത്ത കഥകളും, മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടിയാണ് മരളിമണ്ണിഗെയും തെരഞ്ഞെടുത്ത കഥകളും വിവര്‍ത്തനം ചെയ്തത്. കുമാരനാശാന്റെ തെരഞ്ഞെടുത്ത കവിതകളും വള്ളത്തോള്‍ കവിതകളും കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഖാദി അബ്ദുല്ലാ ഹാജി എന്ന ജീവ ചരിത്രപുസ്തകവും ശിക്‌വാ കാവ്യങ്ങളുടെ വിവര്‍ത്തനമായ ‘മുസ്‌ലിമിനെ മൊറെഗളു’ എന്ന കൃതിയും കന്നടത്തില്‍ ഇറങ്ങിയിട്ടുണ്ട്. പൂര്‍ത്തീകരിക്കാത്ത മാപ്പിള സാഹിത്യ ചരിത്രം, മാപ്പിളപ്പാട്ട് വൃത്തശില്‍പം, സീതിസാഹിബിന്റെ ജീവചരിത്രമായ കേരള കേസരി, ചരിത്രകഥകളുടെ സമാഹാരമായ മുന്തിരിപ്പഴങ്ങള്‍, റേഡിയോ പ്രഭാഷണങ്ങള്‍, മുസ്തഫാ കീര്‍ത്തനം തുടങ്ങിയവയാണ് അപ്രകാശിത രചനകള്‍.

1972 ഒക്‌ടോബര്‍ മൂന്ന് ചൊവ്വാഴ്ച ഉച്ചക്ക് കാസര്‍കോട്ടെ ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അറബി അധ്യാപകരുടെ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു.

കറാച്ചിയിലെ സാമൂഹിക പ്രവര്‍ത്തകയായ സുഹ്‌റാ യൂസുഫ് ഏക മകളായിരുന്നു. ഭാര്യ നഫീസ. കാസര്‍കോട്ടെ പള്ളിക്കലില്‍ ഉബൈദ് സ്മാരക ലൈബ്രറി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം സേവനമനുഷ്ഠിച്ച മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉബൈദ് സ്മാരക മന്ദിരമായാണ് അറിയപ്പെടുന്നത്.

 

 

മുൻപത്തെ ലേഖനം ടി. മുഹമ്മദ് സാഹിബ്
അടുത്ത ലേഖനം ജാമിഅ അസ്സൈതൂന

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI