വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സാംസ്‌കാരിക രംഗം > പി എ സെയ്ത് മുഹമ്മദ്

പി എ സെയ്ത് മുഹമ്മദ്

ഉള്ളടക്കം

കേരള ചരിത്ര രചനയില്‍ അമൂല്യ സംഭാവനകളര്‍പ്പിച്ച പ്രതിഭാധനനായിരുന്നു പി എ സെയ്ത് മുഹമ്മദ്. പുതുതലമുറയില്‍ പലര്‍ക്കും ഇദ്ദേഹം അപരിചിതനാണ്. പത്രപ്രവര്‍ത്തകനും ഗവേഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഈ ചരിത്രകാരന്റെ ജീവിതം വിസ്മയകരമായ ഏടുകളാണ്.

P.A Said Muhammed

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ആല എന്ന പ്രദേശത്ത് പൊന്നുംകുഴിയില്‍ അഹമ്മദുണ്ണി സാഹിബിന്റെ മകനായി 1928-ലാണ് പി എ സെയ്തു മുഹമ്മദിന്റെ ജനനം. സ്വദേശത്തു നിന്നും എടവനക്കാട്ടു നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി. പിന്നീട് ഇനേഴത്ത് പരമേശ്വന്‍ പിള്ളയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ച് സാഹിത്യ വിശാരദ് പാസ്സായി. തുടര്‍ന്ന് കുറച്ചു കാലം ഭാഷാധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മുഴുസമയ പത്രപ്രവര്‍ത്തനം തെരഞ്ഞെടുക്കുകയായിരുന്നു.

വായനയും എഴുത്തും ബാല്യം മുതലേ പി എ സെയ്തു മുഹമ്മദിന്റെ ഇഷ്ട മേഖലയായിരുന്നു. ഇളംപ്രായത്തിലേ അദ്ദേഹം സാഹിത്യ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 1942-ല്‍ തൃശൂരില്‍ സംഘടിപ്പിച്ച ഐക്യകേരള സമ്മേളനത്തില്‍ പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങളില്‍ അദ്ദേഹം ഒന്നാം സമ്മാനം നേടി. 1949-ല്‍ ദക്ഷിണ അമേരിക്കയില്‍ നടന്ന ലോക യുവജന സാംസ്‌കാരിക സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.

കൊടുങ്ങല്ലൂരില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ കൂടുതല്‍ ചടുലമായ സാംസ്‌കാരിക ഉദ്യമങ്ങളില്‍ അദ്ദേഹം കര്‍മനിരതനായി. സാമൂഹിക നവോത്ഥാനത്തിന് പത്രപ്രവര്‍ത്തനമേഖലയിലൂടെ പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ അദ്ദേഹം ജനശക്തി മാസികയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. തുടര്‍ന്ന് യുവകേരളം, സ്വര്‍ഗം എന്നീ മാസികകള്‍ അദ്ദേഹം സ്വന്തമായി പ്രസിദ്ധീകരിച്ചു. ഗ്രന്ഥലോകം, സാഹിത്യലോകം, ചരിത്രം ത്രൈമാസിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിരുന്നു.

വിഖ്യാത ചരിത്രകാരനും സാഹിത്യ വിമര്‍ശകനുമായിരുന്ന കേസരി എ ബാലകൃഷ്ണപിള്ളയുമായി അടുത്ത സ്‌നേഹബന്ധം സ്ഥാപിക്കാന്‍ സാഹിത്യപ്രവര്‍ത്തനം വഴി സെയ്ത് മുഹമ്മദിന് കഴിഞ്ഞു. വടക്കന്‍ പറവൂരിലെ മാടവന പറമ്പിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ സെയ്തു മുഹമ്മദ് പതിവ് സന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക ദാഹം മനസ്സിലാക്കിയ കേസരി ബാലകൃഷ്ണപിള്ള ഒരു ശിഷ്യനോടെന്ന പോലെയായി പിന്നീടുള്ള ഇടപെടലുകള്‍. സെയ്ത് മുഹമ്മദ് എന്ന ഉജ്വലനായ ചരിത്രകാരനെ വളര്‍ത്തുന്നതില്‍ ഈ ആത്മബന്ധം വലിയ പങ്കുവഹിച്ചു.

1942-ലെ ക്വിറ്റിന്ത്യാ സമരത്തില്‍ രക്തസാക്ഷിയായ ഹെമുകലാനിയുടെ ജീവചരിത്രമാണ് സെയ്തു മുഹമ്മദിന്റെ ആദ്യ കൃതി. കേരള മുസ്‌ലിം ഡയറക്ടറി എന്ന പേരില്‍ ആദ്യമായി മുസ്‌ലിംകളുടെ സ്ഥിതി വിവരക്കണക്ക് പ്രസിദ്ധീകരിച്ചത് പി എ സെയ്ത് മുഹമ്മദാണ്. കേരളത്തിലെ മുസ്‌ലിംകളുടെ മതപരവും വിദ്യാഭ്യാസപരവും സാമൂഹികവും ഔദ്യോഗികവുമായ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് അത് ശേഖരിക്കുന്നതിന് വേണ്ടി കേരളത്തിന്റെ മുക്കുമൂലകളില്‍ ചെന്നെത്തി വളരെയേറെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ ഗ്രന്ഥം തയ്യാറാക്കിയത്.

മൗലാനാ മുഹമ്മദലി, ചരിത്ര കേരളം, കേരള മുസ്‌ലിം ചരിത്രം, മുഗള്‍ സാമ്രാജ്യത്തിലൂടെ ഒരു യാത്ര, ചരിത്രത്തിലെ ശിലാ കുസുമങ്ങള്‍, സഞ്ചാരികള്‍ കണ്ട കേരളം, കുട്ടികളുടെ കേരള ചരിത്രം, കേരള ചരിത്ര ചിന്തകള്‍, ആദിവാസികള്‍, സംസ്‌കാര സൗരഭം എന്നിവയാണ് സെയ്ത് മുഹമ്മദിന്റെ പ്രധാന കൃതികള്‍. ഹിസ്റ്ററി ഓണ്‍ ദി മാര്‍ച്ച്, കേരള ചരിത്രം ഒന്നും രണ്ടും വാള്യങ്ങള്‍, നവകേരള ശില്പികള്‍ തുടങ്ങി കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച സുവനീറുകളുടെയും ഗ്രന്ഥങ്ങളുടെയും സംശോധകനും എഡിറ്ററുമായിരുന്നു പി എ സെയ്തു മുഹമ്മദ്.

കൗമുദി, നവജീവന്‍, തനിനിറം, മലയാള രാജ്യം, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ വിശേഷാല്‍ പ്രതികളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘ചരിത്രത്തിലെ ശിലാ കുസുമങ്ങള്‍’ സെയ്ത് മുഹമ്മദിന്റെ മികച്ച കൃതിയാണ്. ആര്‍ക്കിയോളജി ഏത് വിധം ചരിത്ര നിര്‍മിതിയെ സഹായിക്കുന്നുവെന്ന ഉപന്യാസം ഈ കൃതിയിലെ ശ്രദ്ധേയമായ രചനയാണ്.

1964-ല്‍ കോതപറമ്പ് അജന്താ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘കേരളം നൂറ്റാണ്ടുകള്‍ക്ക് മുമ്പ്’ എന്ന കൃതിയില്‍ ക്രിസ്ത്വാബ്ദം 70-ല്‍ ജറൂസലം ആക്രമിക്കപ്പെടുന്നതിനു മുമ്പുതന്നെ ജൂതന്മാര്‍ കേരളത്തിലുïായിരുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അറക്കല്‍ രാജവംശത്തിലെ കൈയെഴുത്തു രേഖകളെ ആസ്പദിച്ച് അറേബ്യയില്‍ നിന്ന് ഇസ്‌ലാമിക സന്ദേശവും വഹിച്ചു കേരളത്തിലെത്തിയ ആദ്യകാല ഇസ്‌ലാമിക പരിഷ്‌കര്‍ത്താക്കളായ മാലിക്ബ്‌നു ദീനാറിന്റെയും ശറഫ്ബ്‌നു മാലിക്കിന്റെയും കാലത്ത് തന്നെ രൂപീകൃതമായ രാജവംശമായി അറക്കലിനെ ഈ കൃതിയില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്.
1975 ല്‍ നാഷണല്‍ ബുക്‌സ്റ്റാള്‍ പ്രസിദ്ധീകരിച്ച ‘ചരിത്രം ഒരു കണ്ണാടി’യാണ് സെയ്തു മുഹമ്മദിന്റെ അവസാന കൃതി. ഇബ്‌നു ഖല്‍ദൂന്‍, അല്‍ബിറൂനി എന്നിവരുടെ ജീവിതം അപഗ്രഥിക്കുന്ന 29 മികച്ച പഠനങ്ങള്‍ ഇതിലുണ്ട്.

1965 മുതല്‍ കേരള ഹിസ്റ്ററി അസോസിയേഷന്റെ സെക്രട്ടറിയായി പി എ സെയ്ത് മുഹമ്മദ് നിയമിതനായി. അദ്ദേഹത്തിന്റെ ഒരു ദശാബ്ദ കാലത്തെ യത്‌നമാണ് കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ച വലിയ ഗ്രന്ഥാലയത്തിനും അനുബന്ധ സംരംഭങ്ങള്‍ക്കും നിമിത്തമായത്. ചരിത്രത്തിന്റെ ജനകീയവത്കരണത്തിന് വേണ്ടി ശ്രദ്ധേയമായ നിരവധി ചരിത്ര സെമിനാറുകള്‍ക്ക് സെയ്ത് മുഹമ്മദ് നേതൃത്വം നല്‍കി.

1965 മെയ് 16,17,18 തിയ്യതികളില്‍ എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന ഹിസ്റ്ററി കണ്‍വെന്‍ഷന്‍, 1968 ഡിസംബര്‍ 15 മുതല്‍ 19 വരെ നടന്ന കൊച്ചി ജൂതപള്ളിയുടെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച പഠന ശിബിരം, 1969-ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന ആര്‍ക്കിയോളജിക്കല്‍ സെമിനാര്‍, 1971-ല്‍ കൊച്ചിയില്‍ നടന്ന ഓറിയന്റല്‍ റിസര്‍ച്ച് സെമിനാര്‍, 1972-ല്‍ എറണാകുളത്ത് സംഘടിപ്പിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി സെമിനാര്‍, 1974-ല്‍ മട്ടാഞ്ചേരിയില്‍ സംഘടിച്ച മഹാവീരന്റെ നിര്‍വാണാഘോഷ സെമിനാര്‍, 1975-ല്‍ എറണാകുളത്ത് നടത്തിയ സെമിനാര്‍ എന്നീ പഠന സംവാദ വേദികളുടെ ബുദ്ധികേന്ദ്രം പി എ സെയ്ത് മുഹമ്മദ് എന്ന സംഘാടകന്റേതായിരുന്നു. സര്‍ക്കാര്‍ വകുപ്പുകളായ ഗസറ്റിയേഴ്‌സ്, ആര്‍ക്കൈവ്‌സ്, ആര്‍ക്കിയോളജി തുടങ്ങിയവയുടെ ഉപദേശക സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ചരിത്രകേരളം എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന് 1952-ല്‍ ഏറ്റവും മികച്ച കൃതിക്കുള്ള മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1975 ഡിസംബര്‍ 20-ന്, 47-ാം വയസ്സില്‍ അന്തരിച്ചു.

അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടത്തിയ യോഗത്തില്‍ കേരള ഹിസ്റ്ററി അസോസിയേഷന്‍ കെട്ടിടം പി എ സെയ്ത് മുഹമ്മദ് സ്മാരക മന്ദിരമായി മാറ്റി. ഡോ. സി കെ കരീം എഡിറ്ററായി പി എ സെയ്ത് മുഹമ്മദ് സ്മാരക ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുൻപത്തെ ലേഖനം പി ടി അബ്ദുര്‍റഹ്‌മാന്‍
അടുത്ത ലേഖനം നുഅ്മാന്‍ അലി ഖാന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI