വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > സാംസ്‌കാരിക രംഗം > ഖാന്‍ സാഹിബ് കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജി

ഖാന്‍ സാഹിബ് കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജി

ഉള്ളടക്കം

മലബാറിലെ പ്രമുഖ മുസ്‌ലിം കുടുംബമായിരുന്ന കൊയപ്പത്തൊടി വംശത്തിലെ പ്രമുഖനായിരുന്നു ഖാന്‍ സാഹിബ് കൊയപ്പാടി മുഹമ്മദ് കുട്ടിഹാജി. ഏറനാട് താലൂക്കില്‍ ചെറുവായൂര്‍ അംശത്തിലെ പുരാതനമായ കൊയപ്പത്തൊടി തറവാട്ടില്‍ 1869 ല്‍ ജനിച്ചു. പിതാവ് അഹമ്മദുകുട്ടി ഹാജി നാട്ടുപ്രമാണിയും വ്യാപാരപ്രമുഖനും അംശം അധികാരിയുമായിരുന്നു. കുടുംബപരമായ ഔന്നത്യവും ആഭിജാത്യവും കാരണം അംശത്തിന്റെ അധികാരി പദവി കൊയപ്പത്തൊടി കുടുംബത്തിനായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരമായി നല്‍കിയിരുന്നത്.

മതപഠനവും അത്യാവശ്യമായ മറ്ററിവുകളും നേടിയ മുഹമ്മദ് കുട്ടി പ്രായപൂര്‍ത്തിയാവുമ്പോഴേക്കും പ്രശസ്തനും പക്വമതിയുമായിത്തീര്‍ന്നിരുന്നു. വ്യാപാരത്തിലും നാട്ടുകാര്യങ്ങളിലും മുതിര്‍ന്നവരെ കവച്ചു വെക്കുന്ന പരിചയവും അറിവും പ്രകടമാക്കി. മരവ്യാപാരത്തില്‍ പ്രശസ്തനായി. ബ്രിട്ടീഷ് സര്‍ക്കാറിന്റെ മലബാറിലെ മരസംബന്ധമായ മിക്ക കരാറുകളും അദ്ദേഹത്തിനായിരുന്നു. പായക്കപ്പലുകള്‍ക്കുള്ള പാമരം അദ്ദേഹമായിരുന്നു നല്‍കിയിരുന്നത്. ‘പത്തേമാരികള്‍ക്കുള്ള അധികാരിയുടെ കൊമ്പ്’ എന്നായിരുന്നു അക്കാലത്തു പാമരത്തെ ആലങ്കാരികമായി വിശേഷിപ്പിച്ചിരുന്നത്.

അറബ് നാടുകളിലെ കച്ചവടക്കാര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പാമരങ്ങള്‍ പ്രശസ്തമായിരുന്നു. മരക്കച്ചവടത്തില്‍ അഭിവൃദ്ധി കൈവന്നതോടെ മലബാറിലുടനീളം വിഭവശേഷിയുള്ള അനേകം വനങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. നിലമ്പൂര്‍ മുതല്‍ വയനാട് വരെയുള്ള വലിയൊരു ഭാഗം വനങ്ങളുടെ ജന്മാവകാശമോ കൈവശാവകാശമോ കൊയപ്പത്തൊടിത്തറവാട്ടിനു നേടിക്കൊടുക്കാന്‍ കഴിഞ്ഞത് മുഹമ്മദ്കുട്ടി ഹാജിയുടെ അസാധാരണ കാര്യശേഷിയായിരുന്നു. കണ്ണെത്താത്ത കാടുകളിലെ ജോലിക്കുവേണ്ടി എഴുപത്തഞ്ചോളം ആനകള്‍ അദ്ദേഹത്തിന് സ്വന്ത മായിട്ടുണ്ടായിരുന്നു.

പള്ളി, മദ്രസ, സ്‌കൂള്‍, ആതുരശുശ്രൂഷാകേന്ദ്രം തണ്ണീര്‍പന്തല്‍ (വിശ്രമസ്ഥലം) മുതലായ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കെല്ലാം അദ്ദേഹം സാമ്പത്തിക സഹായം നല്‍കിയിരുന്നു. മുസ്‌ലിംകളുടെ ആധുനിക വിദ്യാഭ്യാസത്തിനു വേണ്ടി 1918 ല്‍ സ്ഥാപിച്ച മദ്രസത്തുല്‍ മുഹമ്മദിയ്യയുടെ സ്ഥാപകരിലൊരാള്‍ അദ്ദേഹമാണ്. നൂറ്റാണ്ട് പിന്നിട്ട വാഴക്കാട്ടെ ദാറുല്‍ ഉലൂം മദ്രസയുടെ രക്ഷാധികാരി കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജിയായിരുന്നു. 1870ല്‍ തന്റെ പൂര്‍വ്വികര്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഈ അറബി കോളേജിന് തന്റെ സ്വത്തില്‍ നിന്ന് വലിയൊരു ഭാഗം വഖഫ് ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ദാറുല്‍ ഉലൂമിന്റെ സ്വത്തുക്കള്‍ ഏകീകരിക്കുകയും അതിനു ഒരു നിയമാവലി തയ്യാറാക്കുകയും ചെയ്തു. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ സ്വത്ത് പ്രസ്തുത സ്ഥാപനത്തിനു അക്കാലത്ത് നല്‍കിക്കൊണ്ട് മാതൃക കാട്ടി.

പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയിലും ജെ.ഡി.റ്റി. ഇസ്‌ലാമിലും ഹാജിക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്നു. മലബാറിലെ ആദ്യത്തെ മുസ്‌ലിം സംഘടനയെന്ന് വിശേഷിപ്പിക്കാവുന്ന കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ കമ്മിറ്റിയംഗവുമായിരുന്നു.

പിന്നാക്ക മുസ്‌ലിം കേന്ദ്രമായ ഇടിയങ്ങരയില്‍ 1923 ജൂണ്‍ 12 ന് ഉദ്ഘാടനം ചെയ്ത ടി.ബി.ക്ലിനിക്ക് നിര്‍മിച്ച് കോഴിക്കോട് മുനിസിപ്പാലിറ്റിക്ക് ദാനം ചെയ്തത് അദ്ദേഹമാണ്. ക്ഷയരോഗം മാരകമായിരുന്ന ഒരു കാലത്തായിരുന്നു ഈ സഹായഹസ്തം.

1921 ലെ മലബാര്‍ ലഹളയെ തുടര്‍ന്ന് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേകിച്ച് ഹിന്ദു സഹോദരന്മാരെ പുനരധിവസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ വിസ്മരിക്കാനാവില്ല. കോഴിക്കോട്ടും വാഴക്കാട്ടും അനേകം അഗതികളെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ഭക്ഷണവും വസ്ത്രവും നല്‍കുന്നതിനുവേണ്ട ചെലവ് അദ്ദേഹം സ്വന്തമായി വഹിച്ചു. ലഹളപ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ സ്ത്രീകളും കുട്ടികളുമടങ്ങിയ അഗതികളെ സഹായിക്കാനായി രൂപീകരിക്കപ്പെട്ട മാപ്പിള എമിലിയറേഷന്‍ കമ്മിറ്റിയുടെ സജീവാംഗമയിരുന്നു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ തുക സംഭാവന നല്‍കുകയും ചെയ്തു.

ലഹളയില്‍പ്പെട്ട എല്ലാ വിഭാഗം ജനങ്ങളോടും അദ്ദേഹം കാണിച്ച ഔദാര്യത്തെ അന്നത്തെ സാമൂ തിരി രാജാവ് പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
‘മുഹമ്മദ്കുട്ടി ഹാജി അധികാരി’ എന്ന അപര നാമത്തിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്. കാഴ്ചയില്‍ അസാമാന്യ ഗാംഭീര്യവും പ്രസന്നതയും ഉള്ള അദ്ദേഹം മുസ്‌ലിം പ്രമാണിമാര്‍ക്ക് മാതൃകാപുരുഷനായിരുന്നു. മതഭക്തിയും ധാര്‍മികബോധവും കുലമഹിമയും അദ്ദേഹത്തിന്റെ മഹത്വത്തിന്റെ പ്രത്യേകതകളായിരുന്നു. പൊതുസേവനങ്ങളെ മാനിച്ച് 1923 ല്‍ ഹജൂരില്‍ വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഖാന്‍ സാഹിബ് പദവി നല്‍കി ആദരിച്ചു.

മുഹമ്മദ്കുട്ടി ഹാജിയുടെ ആദ്യഭാര്യ കുട്ടിബിയിലുള്ള സന്താനങ്ങളാണ് കൊയപ്പത്തൊടി അഹമ്മദുകുട്ടി ഹാജി, മഹ്‌മൂദ്, ആമിന ഉമ്മ എന്നിവര്‍.
കുറ്റിച്ചിറയിലെ കാട്ടില്‍ വീട്ടില്‍ ഇമ്പിച്ചിബി ഹജ്ജുമ്മയാണ് രണ്ടാം ഭാര്യ. ഇതില്‍ സന്താനങ്ങളില്ല. ഈ ഭാര്യക്ക് വേണ്ടി അദ്ദേഹം പണിതതാണ് പരപ്പില്‍ നടുവിലകം വീട്. വിദേശ മാര്‍ബിള്‍ കൊണ്ട് അലങ്കരിച്ച് അന്നത്തെ പുതുമയുള്ള വസതിയാണിത്. 1932 ല്‍ കോഴിക്കോട് സന്ദര്‍ശിച്ച മൗലാനാ ഷൗക്കത്ത് അലി അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് താമസിച്ചത് ഈ വസതിയിലാണ്. 1934 മെയ് 16 ാം തിയ്യതി ആ ധന്യജീവിതം അവസാനിച്ചു.

മുൻപത്തെ ലേഖനം ഖാന്‍ സാഹിബ് കുഞ്ഞഹമ്മദ്‌കോയ
അടുത്ത ലേഖനം കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI