വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ബി.വി അബ്ദുല്ലക്കോയ

ഉള്ളടക്കം

മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് നിന്ന് വളര്‍ന്ന് ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ച ജീവിതമായിരുന്നു ബി വി അബ്ദുല്ലക്കോയ എന്ന ജനപ്രിയ നേതാവിന്റേത്.

B. V. Abdulla Koya

ഉന്നതമായ ജീവിതമൂല്യങ്ങള്‍ ശിരസാവഹിച്ച് സാമൂഹിക രംഗത്ത് വ്യക്തിമുദ്ര ചാര്‍ത്തിയ പരിഷ്‌കര്‍ത്താവു കൂടിയായിരുന്നു ബി വി അബ്ദുല്ലക്കോയ. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച നിരവധി സംഭവങ്ങളുടെ സൂത്രധാരന്മാരില്‍ ഒരാളാണ് അദ്ദേഹം.

കോഴിക്കോട് കുറ്റിച്ചിറ സൂപ്പിക്കാവീട്ടില്‍ അബൂബക്കര്‍ ഹാജിയുടേയും ഇടിയങ്ങര ബംഗാളവീട്ടില്‍ ഇമ്പിച്ചീബിയുടെയും മകനായി 1914 ഡിസംബര്‍ 20-നാണ് ജനനം. കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍, ആലപ്പുഴ എസ് ഡി വി. സ്‌കൂള്‍, കോഴിക്കോട് സാമൂതിരി കോളജ്, മദ്രാസ് മുഹമ്മദന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് മുംബൈ ടേണര്‍ മോറിസണ്‍ കമ്പനി, മുഗള്‍ ലൈന്‍സ് ഷിപ്പിംഗ് കമ്പനി എന്നിവയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചു. എം എസ് എഫിന്റെ വളണ്ടിയറായി പ്രവര്‍ത്തിച്ചാണ് ബി വി കേരള രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

മുംബൈയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സംഘടനാ വേദികളില്‍ അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. അര നൂറ്റാണ്ട് മുമ്പ് കൊയിലാണ്ടിയില്‍ നടന്ന എം എസ് എഫിന്റെ ജില്ലാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ബി വി ആയിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന് നേരെ മുസ്‌ലിം സമുദായം പുറംതിരിഞ്ഞുനില്‍ക്കരുതെന്നും ന്യൂനപക്ഷ അവകാശ താല്‍പ്പര്യ സംരക്ഷണത്തിനുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആ പ്രസംഗം അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്യുകയുണ്ടായി.

ആരാലും പ്രശംസിക്കപ്പെടുന്ന ചടുലമായ പ്രവര്‍ത്തന ശൈലിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. തദ്ദേശഭരണ സംവിധാനത്തിലെ ഒരു പഞ്ചായത്ത് മെമ്പറാവാന്‍ പോലും അദ്ദേഹം ശ്രമിച്ചില്ല. കോഴിക്കോടിന്റെ ആദ്യത്തെ മുസ്‌ലിം മേയര്‍ പദവിയും ഒന്നിലേറെ തവണ കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവും പല ഭാഗങ്ങളില്‍നിന്ന് അദ്ദേഹത്തിലേക്ക് നിര്‍ബന്ധിക്കപ്പെട്ടപ്പോഴും ബി വി വഴങ്ങിയില്ല. അവസാനം ഒരു നിയോഗം പോലെ 1967ല്‍ ബി വി രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ട് കാലം ബി വി രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. നിരവധി മാതൃകാപരമായ അധ്യായങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ എം പി എന്ന നിലയില്‍ അദ്ദേഹത്തിന് സാധിച്ചു. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത ദേശീയ റിക്കാര്‍ഡിന് ഉടമയാണ് ബി വി. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ച അംഗങ്ങളെ ആദരിക്കുന്ന ചടങ്ങില്‍, അന്നത്തെ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍ ‘ദി ഹോണറബിള്‍ എവര്‍ഗ്രീന്‍ മെമ്പര്‍’ എന്നാണ് ബി വി അബ്ദുല്ലക്കോയയെ വിശേഷിപ്പിച്ചത്. നാലോ അഞ്ചോ മെമ്പര്‍മാര്‍ മാത്രമായിരുന്നു അന്ന് ഈ ബഹുമതിക്ക് അര്‍ഹാരായവര്‍.

53-ാം വയസ്സിലാണ് ബി വി ആദ്യമായി രാജ്യസഭയിലെത്തുന്നത്. മിതഭാഷിയായിരുന്ന ബി വി പാര്‍ലമെന്ററി മര്യാദകള്‍ കണിശമായി പാലിച്ച സാമാജികനായിരുന്നു. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ഭരണാധികാരികളുടെ ശ്രദ്ധയാകര്‍ഷിച്ചു. സഭയുടെ പല സുപ്രധാന കമ്മിറ്റികളിലും അംഗമായി.

സി എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ബി വി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണിയില്‍ ലീഗിന് തുടര്‍ച്ചയായ അവഗണന നേരിട്ടപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സപ്തകക്ഷി മുന്നണി ഉണ്ടാക്കാനും, പില്‍ക്കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യ ജനാധിപത്യമുന്നണി രൂപീകരിക്കാനും നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ ജീവ നാഡിയായിരുന്നു ബി വി. അതിന്റെ പ്രസിഡന്റായി സാധാരണക്കാര്‍ക്കിടയില്‍ നിറഞ്ഞുനിന്ന കാലമാണ് തനിക്കേറ്റവും സന്തോഷം ലഭിച്ചിരുന്നത് എന്ന് ബി വി പറയാറുണ്ടായിരുന്നു. പാവപ്പെട്ടവരെ സഹായിക്കാന്‍ വെയിലത്തും മഴയത്തും പകലും രാത്രിയും നഗരവീഥികളിലെ കടകളും വീടുകളും കയറിയിറങ്ങി ഫണ്ട് സ്വരൂപിക്കുന്നതില്‍ അദ്ദേഹം മുന്നിട്ടിറങ്ങി. പ്രായാധിക്യത്തിന്റെ അവശതകള്‍ക്കിടയിലും മരണംവരെ അദ്ദേഹം ആ പുണ്യപവര്‍ത്തനം സജീവമായി സംഘടിപ്പിച്ചു.

രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വിശ്രമമില്ലാതെ ബി വി വ്യാപൃതനായി. മുംബൈയിലെ ജീവിതമവസാനിപ്പിച്ച് കോഴിക്കോട്ട് തിരിച്ചെത്തിയപ്പോഴും മറുനാടന്‍ മലയാളി പ്രശ്‌നങ്ങളില്‍ അദ്ദേഹം സമയോചിതമായി ഇടപെട്ടു. മംഗലാപുരം, മദ്രാസ്, ബാംഗ്ലൂര്‍, മൈസൂര്‍, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ മലയാളി സംഘടനകളുമായി നിരന്തരം ബന്ധം പുലര്‍ത്തി. എം പി ആയിരിക്കെ ഇരുപതോളം വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടങ്ങളിലെ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ എംബസികളുമായി ഇടപെടുകയും ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം വിദേശ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പരിഹാരങ്ങള്‍ കാണുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനം സദാസമയവും മനുഷ്യരുടെ കണ്ണീരൊപ്പാനുള്ളതാണെന്ന് സ്വന്തം ജീവിതത്തിലൂടെ അടയാളപ്പെടുത്തിയ അപൂര്‍വ ദാര്‍ശനികനായിരുന്നു ബി വി.

ചെറുപ്പം മുതലേ മതഗ്രന്ഥങ്ങള്‍ ഉള്‍പ്പടെ എല്ലാ പുസ്തകങ്ങളും തേടിപ്പിടിച്ച് നന്നായി വായിക്കുന്ന പ്രകൃതക്കാരനായിരുന്നു. കാലിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് ബി വി എ കോയ എന്ന പേരില്‍ ചന്ദ്രികയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. 1968-ല്‍ ‘അറേബ്യന്‍ നാടുകളിലൂടെ’ എന്ന പേരില്‍ ബി വി എഴുതിയ യാത്രാ വിവരണകൃതി മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് സര്‍വകലാശാല സിന്റിക്കേറ്റ് അംഗം, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജന. സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, തിരൂരങ്ങാടി പി എസ് എം ഒ കോളജ് തുടങ്ങിയവയുടെ ഭരണ സമിതി അംഗമായിരുന്ന ബി വി അഖില കേരള മുസ്‌ലിം കോളജ് മാനേജ്‌മെന്റ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു.

കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ കോടതി കോമ്പൗണ്ടിന് ഓരംപറ്റി നിന്ന ‘കരിയാടന്‍ വില്ല’ എന്ന ബി വി അബ്ദുല്ലക്കോയയുടെ വീട് കേരള രാഷ്ട്രീയത്തിലെ പല ചരിത്ര സംഭവങ്ങള്‍ക്കും ഉദ്വേഗജനകമായ തീരുമാനങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. പല മുന്നണികള്‍ ജനിക്കുകയും നഗരസഭ കൗണ്‍സിലര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെ തീരുമാനിക്കപ്പെടുകയും ചെയ്തത് ഇവിടെ നിന്നായിരുന്നു. ഒന്നാമത്തെ ലീഗ്- മാര്‍ക്‌സിസ്റ്റ് ഉന്നത ചര്‍ച്ചയ്ക്കും ഈ വീട് വേദിയായി. നൂറ്റാണ്ട് പിന്നിട്ട ‘കരിയാടന്‍ വില്ല’ കാലപ്പഴക്കത്തെ തുടര്‍ന്നാണ് പൊളിച്ചത്. 1998 ജൂലായ് 15-ന് 84-ാം വയസ്സില്‍ ബി വി അബ്ദുല്ലക്കോയ എന്ന മികച്ച പാര്‍ലമെന്റേറിയന്‍ നിര്യാതനായി. കോഴിക്കോട് കണ്ണംപറമ്പ് ശ്മശാനത്തിലാണ് ഖബറടക്കിയത്‌

മുൻപത്തെ ലേഖനം റഹീം മേച്ചേരി
അടുത്ത ലേഖനം ആദ്യകാല മുസ്‌ലിം പത്രങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI