വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

കമല സുറയ്യ

കേരളത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന അനുഗൃഹീത കഥാകാരിയും കവയിത്രിയും നോവലെഴുത്തുകാരിയുമാണ് കമല സുറയ്യ. തൃശൂര്‍ നാലപ്പാട്ട് തറവാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ആമിയായും മലയാളികള്‍ക്ക് മാധവിക്കുട്ടിയായും ഇംഗ്ലീഷ് വായനക്കാര്‍ക്ക് കമലാദാസായും കമല സുറയ്യ പതിറ്റാണ്ടുകളോളം സാഹിത്യ വിരുന്നൊരുക്കി.

പത്താം ക്ലാസ് വിദ്യാഭാസം പോലുമില്ലാത്ത കമല ഇംഗ്ലീഷിലും മലയാളത്തിലുമായി 35 ലേറെ പുസ്തകങ്ങളെഴുതി. സ്ത്രീ സ്‌നേഹവും പ്രണയവുമായിരുന്നു അവര്‍ പ്രമേയമാക്കിയിരുന്നത്. കമലയുടെ ആത്മ കഥയായ ‘എന്റെ കഥ’ 15 ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Kamala Surayya

തന്റെ വായനക്കാരെയും ഇഷ്ടജനങ്ങളെയും വിസ്മയ ഭരിതരാക്കി 65-ാം വയസ്സില്‍, 1999 ഡിസംബര്‍ 11 ന് കമല ഇസ്‌ലാം സ്വീകരിച്ചു. അന്ന് മുതലാണ് കമല സുറയ്യ എന്ന് പേരു മാറ്റിയത്. പിന്നീടുള്ള എഴുത്തുകളിലും ഇതായിരുന്നു തൂലികാനാമം. തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചാരത്തെ ഖബറിലാണ് ഇവര്‍ അന്ത്യനിദ്ര കൊള്ളുന്നത്.

ജീവിതരേഖ

തൃശൂര്‍ പുന്നയൂര്‍ക്കുളത്തെ നായര്‍ തറവാടായ നാലപ്പാട്ട് കുടുംബത്തില്‍ 1934 മാര്‍ച്ച് 31 ന് മാധവിക്കുട്ടി എന്ന കമലാ സുറയ്യ ജനിച്ചു. പിതാവ് മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ വി. എം നായരും മാതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയും.

ജനനവും ബാല്യവും കല്‍കത്തയിലായിരുന്നു. ഇടക്ക് പുന്നയൂര്‍ക്കുളത്തും വന്നു. പ്രാഥമിക വിദ്യാഭ്യാസവും ഇവിടങ്ങളില്‍ മാറിമാറിത്തന്നെ. പത്താം ക്ലാസ് കടക്കും മുമ്പു തന്നെ വിവാഹം നടന്നു. ഐ. എം. ആറിലെ ഉന്നതോദ്യോഗസ്ഥനും റിസര്‍വ് ബാങ്ക് ഡയറക്ടറുമായിരുന്ന മാധവദാസായിരുന്ന ഭര്‍ത്താവ്. 1949 ഫെബ്രുവരി 5 ന്, പതിനഞ്ചാം വയസ്സിലാണ് വിവാഹം.

1992 ല്‍ മാധവദാസ് നിര്യാതനായി. പ്രമുഖ പത്രപ്രവര്‍ത്തകന്‍ എം.ഡി നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ എന്നിവര്‍ മക്കളാണ്. എഴുത്തുകാരി സുലോചന നാലപ്പാട്ട് സഹോദരി. 1994 ല്‍ കൊച്ചിയിലേക്ക് താമസം മാറി. 2009 മെയ് 31 ന് ‘സുറയ്യ’ നക്ഷത്രം പൊലിഞ്ഞു.

സാഹിത്യ ജീവിതം

ഔപചാരിക വിദ്യാഭ്യാസം പത്താം ക്ലാസ് പോലുമില്ലാത്ത കമലാ സുറയ്യ ഇംഗ്ലീഷിലും മലയാളത്തിലും കാല്‍പനിക സാഹിത്യം കൊണ്ടും അനന്യമായ ഭാവനാ വിലാസം കൊണ്ടും അനുവാചക ലോകത്തിന്റെ പ്രിയ എഴുത്തുകാരിയായി.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നാലപ്പാട്ട് കമല എന്ന പേരില്‍ പ്രഥമ കഥ വെളിച്ചം കണ്ടത്. പിന്നീട് കമലാ ദാസ് (ഭര്‍ത്താവ് മാധവ ദാസിന്റെ പേര്‍ ചേര്‍ത്ത്) എന്ന തൂലികാനാമത്തില്‍ ഇംഗ്ലീഷില്‍ കവിതകളെഴുതി. അതോടൊപ്പം തന്നെ മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും എഴുതി. അഞ്ച് പതിറ്റാണ്ടിലേറെക്കാലം സാഹിത്യ നഭോ മണ്ഡലത്തില്‍ ശോഭ പരത്തുന്ന പ്രഭാത നക്ഷത്രം (സുറയ്യ) കണക്കെ ഉദിച്ചു നിന്ന കമല ലോകമറിയുന്ന എഴുത്തുകാരിയായി. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടുന്നതുവരെയെത്തി ഈ സാഹിതീസപര്യ.

1964 ല്‍ പുറത്തിറങ്ങിയ Sirens (ചൂളംവിളികള്‍) മുതല്‍ 2001 ല്‍ പ്രസിദ്ധീകരിച്ച ‘Yaa Allah’ എന്നതുള്‍പ്പെടെ എട്ടിലധികം ഇംഗ്ലീഷ് കവിത പുസ്തകങ്ങള്‍ കമലാദാസിന്റെ തൂലികയില്‍ നിന്ന് പിറന്നു.

1964 ല്‍ പ്രസിദ്ധീകരിച്ച ‘പക്ഷിയുടെ മണ’ വും 2005 ല്‍ പുറത്തിറങ്ങിയ ‘വണ്ടിക്കാളകളും’ ഉള്‍പ്പെടെ നോവല്‍, ചെറുകഥകള്‍ എന്നിവയടങ്ങുന്ന ഇരുപത്തഞ്ചിലധികം മലയാള പുസ്തകങ്ങള്‍ മാധവിക്കുട്ടിയുടെ നാമധേയത്തിലും പുറത്തുവന്നു.

ആത്മകഥാംശമുള്ള ‘എന്റെ കഥ’ (1976) യും കുട്ടിക്കാല ഓര്‍മകളടങ്ങുന്ന ‘ബാല്യകാല സ്മരണകളും’നോവലായ ‘നീര്‍മാതളം പൂത്തകാലവും’ (1994) ഏറെ ചര്‍ച്ച ചെയ്യപ്പെടുകയോ വിവാദമാവുകയോ ചെയ്തു.

ഏഷ്യന്‍ പോയട്രി പ്രൈസ് (1998), കെന്റ് അവാര്‍ഡ് (1999), ഏഷ്യന്‍ വേള്‍ഡ് പ്രൈസ് (2000), എന്നീ അവാര്‍ഡുകള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ അംഗീകാര മുദ്രകളായെത്തിയപ്പോള്‍ സാഹിത്യ അക്കാദമി അവാര്‍ഡ് (2003, 2005), എഴുത്തച്ചന്‍ അവാര്‍ഡ് (2009), വയലാര്‍ അവാര്‍ഡ് (2001), തുടങ്ങിയ മലയാളത്തിന്റെ സ്‌നേഹ സമ്മാനങ്ങളും അനുഗൃഹീത കഥാകാരിയെത്തേടിയെത്തി.

വിവാദ നായിക

”ഞാന്‍ മരിക്കുമ്പോള്‍
എന്റെ മാംസവും അസ്ഥികളും
വലിച്ചെറിയല്ലേ
അവയെടുത്ത് കൂട്ടിവെക്കൂ
സ്വന്തം സുഗന്ധം കൊണ്ട് അവ
ജീവിതത്തിന്റെ മാഹാത്മ്യം പ്രഖ്യാപിക്കട്ടേ.
സ്‌നേഹത്തിന്റെ മഹത്വവും’. (മാധവിക്കുട്ടി)

എഴുത്തിലും വര്‍ത്തമാനത്തിലും സ്‌നേഹത്തിലും പ്രണയത്തെയും പ്രമേയമാക്കിയ മാധവിക്കുട്ടി എന്നും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. 1976 ല്‍ പുറത്തു വന്ന ‘എന്റെ കഥ’ എന്ന ആത്മ കഥയിലെ ചില തുറന്നെഴുതലുകളാണ് ആദ്യം അവരെ വിവാദനായികയാക്കിയത്. ഇതിനെ പിന്നീട് മാധവിക്കുട്ടി തന്നെ, ‘അതിശയോക്തി കലര്‍ത്തി എഴുതിയത്’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

1999 ഡിസംബര്‍ 11 ന് കമലാ സുറയ്യ എന്ന പേര്‍ സ്വീകരിച്ച് മുസ്‌ലിമായപ്പോഴും അവര്‍ വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ടു. അവരുടെ പ്രേമം, പ്രണയം, സ്‌നേഹം തുടങ്ങിയ മന്ത്രങ്ങള്‍ പലപ്പോഴും ദുര്‍വ്യാഖ്യാനിക്കപ്പെട്ടു.

കമല സുറയ്യയുടെ മയ്യിത്ത് (ഭൗതികശരീരം) തിരുവനന്തപുരം പാളയം ജുമാ മസ്ജിദിനടുത്ത് ഖബറടക്കിയതും പിന്നീട് വിവാദമായി പൊങ്ങിവന്നു. എന്നാല്‍ ഈ വിവാദങ്ങളെല്ലാം അവരുടെ മരണശേഷമാണെന്നതിനാല്‍ നിഷേധിക്കാന്‍ അവര്‍ വരില്ല എന്നതു തന്നെയായിരുന്നു വിവാദമുണ്ടാക്കിയവര്‍ക്ക് ധൈര്യമേകിയത്.

എന്നാല്‍ അമ്മയ്ക്കുവേണ്ടി അവരുടെ മൂത്ത മകന്‍ എം. ഡി നാലപ്പാട്ട് ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞിട്ടുണ്ട്. 1980കളില്‍ തന്നെ ഇസ്‌ലാം മാധവിക്കുട്ടിയുടെ മനസ്സ് കവര്‍ന്നിരുന്നു. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു.

സ്‌നേഹം മാത്രം ഹൃദയത്തില്‍ കൊണ്ടു നടന്നിരുന്ന മാധവിക്കുട്ടിക്ക് എല്ലാ മനുഷ്യരെയും സമന്മാരായും ദൈവത്തെയും പ്രവാചകനെയും സ്‌നേഹഭാജനങ്ങളായും കണ്ടിരുന്ന ഇസ്‌ലാമിക വിശ്വാസം അങ്ങേയറ്റം ഇഷ്ടപ്പെട്ടു. 1999 ഡിസംബര്‍ 11 ന് അതിന്റെ പ്രഖ്യാപനം നടന്നു എന്നു മാത്രമേയുള്ളൂ.

പുരുഷനു വേണ്ടിയാണ് മാധവിക്കുട്ടി മതം മാറിയതെന്ന് പറയുന്നവര്‍ അവരെ മാത്രമല്ല അവര്‍ ഇഷ്ടപ്പെടുന്ന ദൈവത്തെയും വിശ്വാസത്തെയും കൂടിയാണ് അപമാനിക്കുന്നതെന്നും എം. ഡി. നാലപ്പാട്ട് പറയുന്നു.

 

മുൻപത്തെ ലേഖനം അംന ഫാറൂഖി/പൂജാലാമ
അടുത്ത ലേഖനം ആഇശലെമു

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI