വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജാലകം > ഇസ്‌ലാം സ്വീകരിച്ചവര്‍ > മുഹമ്മദലി ക്ലേ/ ക്ലേ കാഷ്യസ് മര്‍സിലസ്

മുഹമ്മദലി ക്ലേ/ ക്ലേ കാഷ്യസ് മര്‍സിലസ്

ഉള്ളടക്കം

1960ലെ റോം ഒളിമ്പിക്‌സ് ബോക്‌സിങ് റിംഗില്‍ ഫൈനല്‍ ആരവങ്ങള്‍ക്ക് വിസില്‍ മുഴങ്ങി. യൂറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌നു പിയട്രികയുടെ മുന്നില്‍ കൈയുറയണിഞ്ഞു നില്ക്കുന്ന 18 കാരന്റെ മേലായിരുന്നു കാണികളുടെ ശ്രദ്ധ മുഴുവന്‍. അമേരിക്കയിലെ കെന്റകിയില്‍ നിന്നുള്ള ക്ലേ കാഷ്യസ് മര്‍സിലസ് ജൂനിയര്‍ എന്ന കറുത്ത വര്‍ഗക്കാരന്‍.

Muhammad Ali Clay

മൂന്നാം റൗണ്ടില്‍ തന്നെ യൂറോപ്യന്‍ ചാമ്പ്യനെ ഇടിച്ചിട്ട് ഇരുകൈകളും വാനിലുയര്‍ത്തി ആ കറുത്തവന്‍ വിളിച്ചുപറഞ്ഞു: ‘I am the Greatest.’ ഒളിമ്പിക് മെഡലണിയാന്‍ തലകുനിക്കുമ്പോള്‍ അവനനുഭവിച്ച ആനന്ദത്തിന് അതിരില്ലായിരുന്നു.

റോമില്‍ നിന്ന് സ്വര്‍ണമെഡലുമായി വന്ന ക്ലേ കാഷ്യസ് പക്ഷേ, സ്വന്തം നാട്ടില്‍ കറുത്തവന്‍ മാത്രമായിരുന്നു. കാരണം അമേരിക്കയില്‍ അന്ന് രണ്ടു വിഭാഗമേ ഉണ്ടായിരുന്നുള്ളൂ. കറുത്തവനും വെളുത്തവനും!.

ഹോട്ടലുകള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍, എന്തിനേറെ ചര്‍ച്ചുകള്‍ വരെ വെള്ളക്കാര്‍ക്കു വേറെ, കറുത്തവര്‍ക്കുവേറെ. ‘വെളുത്തവര്‍ക്കു മാത്രം’ എന്ന ബോര്‍ഡുകള്‍ അമേരിക്കയുടെ മുഖത്തെ കറുത്ത അടയാളങ്ങളായി. ക്ലേ ഇതിന്റെ യാതനകള്‍ ഏറെ ഏറ്റുവാങ്ങി.

ഒരിക്കല്‍, ഹോട്ടലില്‍ ഭക്ഷണത്തിനായി കയറിയ ക്ലേ കാഷ്യസ് എന്ന ഒളിമ്പിക് മെഡല്‍ ജേതാവിനെ ജീവനക്കാര്‍ ഇറക്കിവിട്ടു. ”കറുത്തവര്‍ക്ക് ഇവിടെ ഭക്ഷണമില്ല” എന്നായിരുന്നു വിശദീകരണം.

ആ നിമിഷം ഒന്നുറപ്പിച്ചു ക്ലേ കാഷ്യസ്. തന്നെ നിറഞ്ഞ അപമാനമായി കാണുന്നവര്‍ തന്റെ ഒളിമ്പിക് സ്വര്‍ണത്തിന്റെ പേരില്‍ അഭിമാനം കൊള്ളേണ്ട. ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ താന്‍ നിറഞ്ഞ ഹൃദയത്തോടെ ഏറ്റുവാങ്ങിയ ഒളിമ്പിക് സ്വര്‍ണപ്പതക്കം ഓഹിയോ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു ക്ലേ കാഷ്യസ്.

എതിരാളിയുടെ മുഖത്തല്ല, കറുത്തവനെ വെറുക്കുന്ന വെളുത്തവന്റെ നെഞ്ചിന്‍ കൂട്ടിലാണ് താന്‍ ഇടിക്കേണ്ടതെന്ന് അന്ന് അവന്‍ ഉറപ്പിച്ചു. ആ തീരുമാനമാണ് 1964ല്‍ ക്ലേ കാഷ്യസിനെ മുഹമ്മദലിയാക്കിയത്.

ജീവിതരേഖ

കാഷ്യസ് മാര്‍സിലസ് ക്ലേ സീനിയറിന്റെയും ഒഡേറ്റ ലീ ഗ്രാഡിയുടെയും മകനായി 1942 ജനുവരി 17ന് കെന്റക്കിയിലാണ് ക്ലേയുടെ ജനനം. കറുത്ത വര്‍ഗക്കാരനായ പിതാവ് ബോര്‍ഡെഴുത്തുകാരനായിരുന്നു. ബാലനായിരിക്കെ ഒരു പ്രദര്‍ശനം കാണാന്‍ കൊളംബിയയിലേക്ക് സൈക്കിളില്‍ പോയി. മടങ്ങാന്‍ നേരം സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. പരാതിയുമായി എത്തിയത് പോലീസുകാരനും ജിംനേഷ്യം നടത്തിപ്പുകാരനുമായ ജോ മാര്‍ട്ടിന്റെ അടുത്ത്.

ജോ അവനെ ബോക്‌സിങ്ങ് പരിശീലിക്കാന്‍ പ്രേരിപ്പിച്ചു. അവനത് സ്വീകരിച്ചു. രണ്ടുമാസം കൊണ്ട് തന്നെ ക്ലേ ആദ്യജയം നേടിയപ്പോള്‍ ജോ ഒന്നുറപ്പിച്ചു-ഇവന്‍ മഹാനാകും.

ജോ മാര്‍ട്ടിനും ക്ലേ കാഷ്യസും മുഴുസമയവും റിങ്ങില്‍ ചെലവിട്ടപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചു. അഞ്ചുവര്‍ഷംകൊണ്ട് ആ കറുത്ത പയ്യന്‍ വാരിക്കൂട്ടിയത് 108 അമേച്വര്‍ ബോക്‌സിങ് കിരീടങ്ങള്‍. 18-ാം വയസ്സില്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡലും അമേരിക്കയിലെത്തിച്ചു. പിന്നെ, ഇടിക്കൂട്ടിലെ ഇതിഹാസമായി അവന്‍ ലോക ഹെവി വെയ്റ്റ് ബോക്‌സിങ്ങ് റിങ്ങിലെ അജയ്യനായി വര്‍ഷങ്ങളോളം വാണു.

1960ലെ ട്യൂമെ ഹുസാക്കറെ ചേര്‍ത്തിയടിച്ച് പ്രൊഫഷണല്‍ ബോക്‌സിങില്‍ അരങ്ങേറ്റം കുറിച്ചു. വര്‍ണവിവേചനത്തിന്റെ വേദന മനസ്സില്‍ കൊണ്ടുനടന്ന ക്ലേ 1962ല്‍ മാല്‍ക്കം എക്‌സിനെ കണ്ടുമുട്ടി. ‘നാഷന്‍ ഓഫ് ഇസ്‌ലാം’ എന്ന മത-രാഷ്ട്രീയ സംഘടനയുടെ നേതാവായ മാല്‍ക്കം എക്‌സ് ക്ലേയെ വിവേചനങ്ങളില്ലാത്ത, സമത്വത്തിന്റെ ഇസ്‌ലാമിക വിഹായസ്സിലേക്ക് ക്ഷണിച്ചു. മുറിപ്പെട്ട ആ കറുത്ത ഹൃദയം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു; തികച്ചും രഹസ്യമായി.

കാരണമുണ്ട്. 1964 ഫെബ്രുവരി 25ന് മിയാമി ബീച്ചിലൊരുങ്ങുന്ന ഇടിക്കൂട്ടില്‍ വെച്ച് ക്ലേക്ക് ലോക ഹെവിവെയ്റ്റ് ജേതാവ് സോണിലിസ്റ്റണെ നേരിടേണ്ടതുണ്ടായിരുന്നു. ചരിത്രപോരോട്ടത്തില്‍ ക്ലേ കാഷ്യസ് ലോകചാമ്പ്യനെ ഇടിച്ചുവീഴ്ത്തി. ബോക്‌സിങ് കൂട്ടിലെ രാജാവായി. ചാമ്പ്യന്‍ പദവിയില്‍ വിരാജിക്കവെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി, രണ്ടു വര്‍ഷമായി താന്‍ കൊണ്ടുനടന്ന രഹസ്യം ക്ലേ ഉറക്കെപ്പറഞ്ഞു.

ക്ലേ കാഷ്യസ് മാര്‍സിലസ് എന്ന അടിമപ്പേര് ഞാന്‍ ഉപേക്ഷിക്കുന്നു. ഇനി ഞാന്‍ മുഹമ്മദലിയാണ്.

ഇസ്‌ലാമിക ജീവിതവും പോരാട്ടവും

22-ാം വയസ്സിലായിരുന്നു മുഹമ്മദലിയുടെ ഇസ്‌ലാം പ്രഖ്യാപനം. പിന്നീടങ്ങോട്ട് ബോക്‌സിങും വര്‍ണവിവേചനത്തിനെതിരായ പോരാട്ടവും ഒന്നിച്ചു കൊുപോയി. ഇതിനിടെയാണ് 1967ല്‍ അമേരിക്ക-വിയറ്റ്‌നാം യുദ്ധം വന്നുചാടിയത്. യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമായ അമേരിക്കയില്‍ വിയറ്റ്‌നാമിനെതിരായ യുദ്ധഭൂമിയിലേക്ക് മുഹമ്മദലിയും ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഭരണകൂടത്തെ ഞെട്ടിച്ച് മുഹമ്മദലി ക്ഷണം തള്ളി.

എന്റെ ശത്രുക്കള്‍ വെള്ളക്കാര്‍ മാത്രമാണ്. വിയറ്റ്‌നാമികളോ ജാപ്പാനികളോ ചൈനക്കാരോ അല്ല. പാവങ്ങളും വിശക്കുന്നവരുമായ എന്റെ സഹോദരങ്ങളെ ശക്തരായ അമേരിക്കക്കുവേി വെടിവെച്ചുകൊല്ലാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല. അല്ലെങ്കിലും ഞാനെന്തിന് ആ പാവങ്ങളെ കൊല്ലണം? അവരെന്നെ കറുത്തവനെന്ന് വിളിച്ചിട്ടില്ല എന്നെ ആട്ടിയകറ്റിയിട്ടുമില്ല. മുഹമ്മദലിയുടെ വാക്കുകള്‍ അധികൃതരെ ചൊടിപ്പിച്ചു.

നടപടി പെട്ടെന്നായിരുന്നു. ചാമ്പ്യന്‍ പദവികള്‍ തിരിച്ചെടുത്തു. ബോക്‌സിങ് ലൈസന്‍സ് റദ്ദാക്കി. അഞ്ചുവര്‍ഷത്തെ ജയില്‍വാസവും 10,000 ഡോളര്‍ പിഴയും വിധിക്കപ്പെട്ടു.

മുഹമ്മദലിയുടെ വാക്കുകള്‍ ലോകം ഏറ്റെടുത്തു. അമേരിക്കയിലെ യുവാക്കളും പിന്തുണയുമായി തെരുവിലിറങ്ങി. അപ്പീലില്‍ പോയ മുഹമ്മദലിക്ക് ശിക്ഷാ ഇളവ് നല്‍കി. തിരിച്ചെടുത്തവയെല്ലാം മടക്കി നല്‍കുകയും ചെയ്തു.

1970ല്‍ വീും റിങിലെത്തി അദ്ദേഹം. ആഗസ്റ്റ് 11ന് ജെറി ക്വാറിയെ പരാജയപ്പെടുത്തി. എന്നാല്‍ ‘നൂറ്റാിലെ പോരാട്ടം’ എന്ന പേരില്‍ 1971 മാര്‍ച്ച് 8ന് ജോ ഫ്രേസിയറുമായി നടന്ന ഇടിമത്സരത്തില്‍ ആദ്യമായി മുഹമ്മദലി വീണു. ജയിലില്‍ കിടക്കവെയായിരുന്നു ഈ മത്സരം.

മോചിതനായ അലി, 1974 ജനുവരി 23ന് മാഡിസണ്‍ ചത്വരത്തില്‍ വെച്ച് ജോ പ്രേസിയറെ വീും നേരിട്ടു. ജീവിതത്തിലെ ആദ്യ വീഴ്ചക്ക് മധുരമായി അന്ന് അലി പകരം വീട്ടി. പിന്നീട് ലോകപട്ടത്തിന് തടസ്സമായി അലിക്കു മുമ്പുായിരുന്നത് ജോര്‍ജ് ഫോര്‍മാനായിരുന്നു. 1974 ഒക്‌ടോബര്‍ 30ന് കരുത്തനായ ഫോര്‍മാന്‍ അലിയുടെ പഞ്ചുകള്‍ക്കുമുന്നില്‍ മുഖംകുത്തി വീണു. 32-ാം വയസ്സില്‍ അലി രാമതും ലോകചാമ്പ്യനായി.

1978ല്‍ ലാസ് വിഗാസിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ലിയോണ്‍ സ്പിങ്ങ്ക്‌സിനെ ഇടിച്ചിട്ട് മൂന്നാമതും ലോകകിരീടം സ്വന്തമാക്കിയ അലി, പിന്നീട് പുതുമുഖങ്ങള്‍ക്കു മുന്നില്‍ പതറിത്തുടങ്ങി. 1980 ഓടെ റിങ് ജീവിതം അവസാനിപ്പിച്ചു.

വര്‍ണവിവേചനത്തിന് ഇസ്‌ലാം കൊ് മറുപടി പറഞ്ഞ മുഹമ്മദലി ശിഷ്ടകാലം മത-രാഷ്ട്രീയരംഗത്തു നിറഞ്ഞുനിന്നു. 1972ല്‍ ആദ്യഹജ്ജും 1988ല്‍ രാമത്തെ ഹജ്ജും നിര്‍വഹിച്ചു. ആദ്യ ഹജ്ജ് അലിയെ ഇസ്‌ലാമിന്റെ സാര്‍വലൗകിക സമത്വവും സാഹോദര്യവും ബോധ്യപ്പെടുത്തി.

2001 സെപ്തംബറിലെ അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ”ഇസ്‌ലാം സമാധാനത്തിന്റെ മതം, ഭീകരവാദം അതിന്റെ സന്തതിയല്ല” എന്ന പ്രചാരണവുമായി അലി രാജ്യം ചുറ്റി. ഇസ്‌ലാമിനെ അടുത്തറിയാന്‍ അമേരിക്കയിലെ രാഷ്ട്രീയനേതാക്കള്‍ തയ്യാറാവണമെന്നും അലി ആഹ്വാനം ചെയ്തു.

അലി അധികാരത്തിനുവേിയല്ല രാഷ്ട്രീയത്തിലിറങ്ങിയത്. അമേരിക്കന്‍ വ്യവസ്ഥിതികളെ മാറ്റിപ്പണിയാനായിരുന്നു. എന്റെ മെഡല്‍ നിങ്ങള്‍ക്കുവേണം, എന്നാല്‍ എന്റെ നിറത്തെ നിങ്ങള്‍ വെറുക്കുന്നു എന്ന അലിയുടെ പ്രഖ്യാപനം വ്യവസ്ഥിതിയോടുള്ള കലഹമായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളെയും അലി കടന്നാക്രമിച്ചിരുന്നു.

ലബനാനിലെയും ഇറാഖിലെയും അമേരിക്കന്‍ ബന്ദികളുടെ മോചനത്തിനും അദ്ദേഹം രംഗത്തിറങ്ങി. 1996ലെ അത്‌ലാന്റാ ഒളിംപിക് മേളയുടെ ദീപം കൊളുത്താന്‍ നിയോഗിക്കപ്പെട്ടതോടെ വിവേചനം മുറിപ്പെടുത്തിയ അലിയുടെ ഹൃദയം സന്തോഷം കൊ് നിറഞ്ഞു കവിഞ്ഞുകാണും.

അലി ഒരു ഗായകന്‍ കൂടിയായിരുന്നു. സ്വന്തമായി ചിട്ടപ്പെടുത്തിയ ആല്‍ബം പുറത്തിറക്കിയിട്ടു്.

നാലു ഭാര്യമാരിലായി ഒമ്പത് മക്കളു് അലിക്ക്. മകള്‍ ലൈല അലി പിതാവിന്റെ വഴിയിലി റങ്ങി ബോക്‌സിങ് താരമായി.

സുവര്‍ണ കൈയുറ ധരിച്ച് ഇടിക്കൂട്ടിലെ ഇതിഹാസമായി രു പതിറ്റാ് വാണ ആ മഹദ് ജീവിതം 2016 ജൂണ്‍ 3ന് ഓര്‍മയായി.

 

മുൻപത്തെ ലേഖനം മാലിക് ഷഹബാസ്/മാല്‍ക്കം എക്‌സ്
അടുത്ത ലേഖനം മോറിസ് ബുക്കായ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI