വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ഈമാൻ > അല്ലാഹു > അല്ലാഹു വിശുദ്ധ ഖുർആനിൽ

അല്ലാഹു വിശുദ്ധ ഖുർആനിൽ

പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകലവിധ പ്രതിഭാസങ്ങളുടേയും സൃഷ്ടി-സ്ഥിതി-സംഹാരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏകാസ്തിത്വത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. ആരാധ്യന്‍ എന്നര്‍ത്ഥമുള്ള അറബിപദമായ ഇലാഹ് എന്ന പൊതുനാമത്തെ അല്‍ എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍ക്കരിച്ചതാണ് അല്ലാഹു എന്ന പദമെന്നാണ് പദോത്പത്തി ശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പോള്‍ അല്ലാഹു എന്ന പദത്തിനര്‍ത്ഥം ആരാധിക്കപ്പെടുവാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്നാണ്. അല്ലാഹു എന്ന പദത്തിന്റെ ഉത്പ്പത്തിയെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും സത്യദൈവം എന്ന നിലക്കാണ് വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവെന്ന സംജ്ഞയെ പരിചയപ്പെടുത്തുന്നത്.

സൂക്ഷ്മവും സ്ഥൂലവുമായ സകലമാന വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും സര്‍വശക്തനും സര്‍വജ്ഞനുമായവനാണ് അല്ലാഹു. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ ഗോത്രത്തിന്റെയോ ദൈവം എന്ന അര്‍ത്ഥത്തിലല്ല ഖുര്‍ആന്‍ അല്ലാഹുവെന്ന് പ്രയോഗിച്ചിരിക്കുന്നത്. ദേശ-ഭാഷാ-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ സ്രഷ്ടാവും പ്രപഞ്ചകര്‍ത്താവുമായ ദൈവത്തിന് വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത പേരുകള്‍ ഉപയോഗിക്കുന്നുണ്ട്. സംസ്‌കൃതത്തില്‍ പരബ്രഹ്‌മം എന്നും ബൈബിള്‍ പഴയ നിയമത്തില്‍ ഏല്‍, ഏലോഹി, യഹ്‌വെ(യഹോവ) തുടങ്ങിയ നാമങ്ങളുമെല്ലാം ദൈവത്തെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ആരാധിക്കപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിച്ച അല്ലാഹു എന്ന പദത്തിന് തുല്യമായി മറ്റു ഭാഷകളിലൊന്നും തന്നെ ഒറ്റവാക്കുകളില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമെന്ന് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു പറയുന്നു : ” അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് സന്മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കപ്പെടുന്നത്”(40:62).

സര്‍വ്വലോക സ്രഷ്ടാവായ ദൈവത്തെ പരിചയപ്പെടുത്താന്‍ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്ന അല്ലാഹു എന്ന പദം അറബികള്‍ക്കിടയില്‍ പ്രവാചകന് മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. യഥാര്‍ഥ ദൈവത്തിലേക്കുള്ള ഇടയാളന്മാരായി കണക്കാക്കി ലാത്ത, ഉസ്സ, മനാത്ത, ഹുബ്‌ല് തുടങ്ങിയവയെ ആരാധിച്ചിരുന്നവര്‍ പോലും അവയൊന്നും അല്ലാഹുവാണെന്ന് വിശ്വസിച്ചിരുന്നില്ല. അല്ലാഹു പറയുന്നു: ”ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തവന്‍ ആരെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന് ”(29:61).

ബഹുദൈവാരാധനകരായ അറേബ്യന്‍ മുശ്‌രിക്കുകള്‍ മാത്രമല്ല, അവിടെ ജീവിച്ചിരുന്ന യഹൂദരും ക്രൈസ്തവരുമെല്ലാം യഥാര്‍ഥ ദൈവത്തെ അല്ലാഹുവെന്ന് തന്നെയായിരുന്നു വിളിച്ചിരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉസൈര്‍ ദൈവപുത്രനാണെന്ന് യഹൂദന്മാര്‍ പറഞ്ഞു. മസീഹ് ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായകൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്(9:30).

അല്ലാഹുവിന്റെ സത്ത

പരമാണു മുതല്‍ നക്ഷത്രജാലങ്ങള്‍ വരെയുള്ള ചെറുതും വലുതുമായ പ്രാപഞ്ചിക വസ്തുക്കളുടെയെല്ലാം സ്രഷ്ടാവാണ് അല്ലാഹു. പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളും കാരണത്തെ തേടുന്നു. കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം കാരണങ്ങളാവശ്യമില്ലാത്ത ഒരു മഹാശക്തിയില്‍ എത്തിച്ചേരുന്നു. ആ പരാശക്തി പ്രപഞ്ചത്തിന് ഉപരിയായതും പദാര്‍ഥാതീതവുമായിരിക്കണം. അപ്പോള്‍ സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാനകാരണമായ അല്ലാഹു എന്ന പരാശക്തിയുടെ സത്ത പ്രപഞ്ചത്തിന് ഉപരിയായതും പദാര്‍ഥാതീതവുമാണെന്ന് സാരം. മനുഷ്യന്റെ കഴിവുകള്‍ക്കും പഞ്ചേന്ദ്രിയങ്ങളിലൂടെ അവന്‍ നേടുന്ന അറിവിനും പരിമിതികളുണ്ട്. പദാര്‍ഥാതീതനായ അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് സ്ഥലകാല ബന്ധനത്തിലുള്ള മനുഷ്യബുദ്ധിക്ക് നിഗമനങ്ങളിലെത്തുക സാധ്യമല്ല. അല്ലാഹുവിന്റെ വിശദീകരണങ്ങള്‍ സ്വീകരിക്കുക മാത്രമാണ് മനുഷ്യന് നിര്‍വാഹമുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ മൊഴികളും അല്ലാഹുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും അവ പരിമിതമായ നമ്മുടെ മസ്തിഷ്‌കപരിധിക്കകത്ത് വിശദീകരിക്കാന്‍ അസാധ്യമായതാണെങ്കില്‍ ‘അല്ലാഹുവിനറിയാം’ എന്നു മാത്രം വിനീതമായി പറയുകയും ചെയ്യുന്ന രീതിയാണ് സച്ചരിതരമായ പൂര്‍വപണ്ഡിതന്മാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്.

അല്ലാഹുവിനെ സംബന്ധിച്ച പരാമര്‍ശങ്ങളിലൊരിടത്തും സത്ത എന്ന അര്‍ത്ഥമുള്ള (ദാത്ത്) എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ച ‘ദാത്തി’ന് സത്തയെന്ന വിവക്ഷയില്ല. എന്നാല്‍ ചില നബിവചനങ്ങളില്‍ ദാത്ത് എന്ന പദം സത്ത എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ സത്തയെക്കുറിച്ച് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട ഏക കാര്യം അവന്‍ അഹദ് (ഏകന്‍) ആണ് എന്നതാണ്. ഈ പദാര്‍ഥലോകത്തിലെ ഒരു വസ്തുവിനും പരമമായ ഏകത്വമവകാശപ്പെടാന്‍ കഴിയില്ല. പദാര്‍ഥത്തെയും പ്രപഞ്ചത്തെയും പടച്ച അല്ലാഹുമാത്രമാണ് എല്ലാ അര്‍ഥത്തിലും ഏകനായിട്ടുള്ളവന്‍. പദാര്‍ഥത്തിന്റെ മൗലിക സ്വഭാവമായ ‘ബഹുത്വം’ അവന്റ സത്തയില്‍ ഇല്ലാത്തതിനാല്‍ അവന്‍ ഏകനായി നിലനില്‍ക്കുന്നു. അവന് ആരുടെയും അശ്രയം ആവശ്യവുമില്ല. അവന്റെ സത്തക്കു തുല്യമായി ഒരു വസ്തുവുമില്ല. വളരെ ലളിതമായി ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നു.

”പറയുക, അല്ലാഹു ഏകനാണ് എന്നതാകുന്നു വസ്തുത. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്‍ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന്‍ പിതാവോ സന്തതിയോ അല്ല. അവന് തുല്യമായി ആരുമില്ല” (112:1-4).

അവന്‍ പിതാവോ സന്തതിയോ അല്ലയെന്ന ഖുര്‍ആന്‍ പരാമര്‍ശം അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് നിലനിന്നിരുന്ന രണ്ട് മൂഢവിശ്വാസങ്ങളെ തിരുത്തുകയാണ് ചെയ്യുന്നത്. ക്രിസ്ത്യാനികള്‍ യേശു ദൈവപുത്രനാണെന്ന് വാദിക്കുക വഴി യഥാര്‍ഥത്തില്‍ ദൈവിക സത്തയുടെ ഏറ്റവും വലിയ സവിശേഷതയായ ഏകത്വത്തെ നിഷേധിക്കുയാണ് ചെയ്യുന്നത്. മാലാഖമാര്‍ ദൈവപുത്രികളായി സങ്കല്‍പ്പിക്കപ്പെട്ടിരുന്ന സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് പരമമായ ഏകത്വമെന്ന ദൈവികസത്തയുടെ സവിശേഷ പ്രകൃതിക്ക് വിരുദ്ധമായ വിശ്വാസമാണ്. അല്ലാഹുവിന്റെ സത്ത തന്നെ നമ്മുടെ വിശദീകരണത്തിന് അതീതമായ സ്ഥിതിക്ക് അവന്റെ മുഖം, കൈ, കണ്ണ്, സിംഹാസനം തുടങ്ങിയവയൊന്നും തന്നെ നമ്മുടെ വിശദീകരണത്തിന് വഴങ്ങുന്നതല്ല.

അസ്മാഉല്‍ഹുസ്‌നാ

പ്രവാചകന്‍ അല്ലാഹുവിന്റെ നാമങ്ങള്‍ കൃത്യമായി എണ്ണിപഠിപ്പിക്കാത്തതിനാല്‍ ഖുര്‍ആനിലും ഹദീസിലുമായി വന്ന ധാരാളം പേരുകള്‍ കാണാം. അവ 99 എന്നതില്‍ നിജപ്പെടുത്താന്‍ സാധ്യമല്ല. ഖുര്‍ആനിലും ഹദീസിലുമായി വന്ന നാമങ്ങളില്‍ പരമാവധി ഇവിടെ നല്കിയിട്ടുണ്ട്. ഇത് ഒരു പൂര്‍ണ ലിസ്റ്റ് ആയി പരിഗണിക്കാവതല്ല.

1. അല്‍ ഇലാഹ് (ആരാധ്യന്‍)
2. അല്‍ അഹദ് (ഏകന്‍)
3. അല്‍ അവ്വല്‍ (ആദ്യമുള്ളവന്‍)
4. അല്‍ ആഖിര്‍ (അന്തിമന്‍)
5. അല്‍അഅ്‌ലാ (അത്യുന്നതന്‍)
6. അല്‍ അക്‌റം (അത്യുദാരന്‍)
7. അല്‍ ബാരിഅ് (നിര്‍മാതാവ്)
8. അല്‍ ബാസിത് (നിവര്‍ത്തുന്നവന്‍)
9. അല്‍ ബാത്വിന്‍ (മറഞ്ഞിരിക്കുന്നവന്‍)
10. അല്‍ ബാഖി (എന്നെന്നും ശേഷിക്കുന്നവന്‍)
11. അല്‍ ബദീഅ് (മാത്യകയില്ലാതെ നിര്‍മിച്ചവന്‍)
12. അല്‍ ബര്‍റ് (ഔദാര്യവാന്‍)
13. അല്‍ ബസ്വീര്‍ (എല്ലാം കാണുന്നവന്‍)
14. അത്തവ്വാബ് (പശ്ചാത്താപം സ്വീകരിക്കുന്നവന്‍)
15. അല്‍ ജാമിഅ് (ഒരുമിച്ചുകൂട്ടുന്നവന്‍)
16. അല്‍ ജബ്ബാര്‍ (പരമാധികാരി)
17. അല്‍ ഹാകിം (വിധികര്‍ത്താവ്)
18. അല്‍ ഹസീബ് (മതിയായവന്‍)
19. അല്‍ ഹഫിയ്യ് (ദയയുള്ളവന്‍)
20. അല്‍ ഹഫീള് (സംരക്ഷകന്‍)
21. അല്‍ ഹഖ് (പരമസത്യം)
22. അല്‍ ഹകീം (യുക്തിമാന്‍)
23. അല്‍ ഹലീം (സഹനശീലന്‍)
24. അല്‍ ഹമീദ് (സ്തുത്യര്‍ഹന്‍)
25. അല്‍ ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍)
26. അല്‍ ഹാലിക്ക് (സ്രഷ്ടാവ്)
27. അല്‍ ഹബീര്‍ (സൂക്ഷ്മജ്ഞന്‍)
28. അര്‍റഊഫ് (ദയാനിധി)
29. അര്‍റബ്ബ് (പരിപാലകന്‍)
30. അര്‍റഹ്‌മാന്‍ (പരമകാരുണികന്‍)
31. അര്‍റഹീം (കരുണാനിധി)
32. അര്‍റസ്സാഖ് (അന്നദാതാവ്)
33. അര്‍റഖീബ് (നിരീക്ഷകന്‍)
34. അസ്സലാം (സമാധാനം നല്കുന്നവന്‍)
35. അസ്സമീഅ് (എല്ലാം കേള്‍ക്കുന്നവന്‍)
36. അശ്ശാഫി (ശമനം നല്‍കുന്നവന്‍)
37. അശ്ശുകൂര്‍ (നന്ദിയുള്ളവന്‍)
38. അശ്ശഹീദ് (സാക്ഷിയായവന്‍)
39. അസ്സ്വമദ് (സര്‍വ്വര്‍ക്കും ആശ്രയമായിട്ടുള്ളവന്‍)
40. അള്ളാഹിര്‍ (പ്രത്യക്ഷന്‍)
41. അല്‍ ആദില്‍ (നീതിമാന്‍)
42. അല്‍ ആലിം (സര്‍വ്വജ്ഞന്‍)
43. അല്‍ അസീസ് (പ്രതാപി)
44. അല്‍ അളീം (മഹാന്‍)
45. അല്‍ അലിയ്യ് (അത്യുന്നതന്‍)
46. അല്‍ ഗഫൂര്‍ (മാപ്പരുളുന്നവന്‍)
47. അല്‍ ഗനിയ്യ് (ഐശ്വര്യവാന്‍)
48. അല്‍ ഫാത്വിര്‍ (ഇല്ലായ്മയില്‍ നിന്നും സൃഷ്ടിച്ചവന്‍)
49. അല്‍ ഫത്താഹ് (തീര്‍പ്പുകല്‍പിക്കുന്നവന്‍)
50. അല്‍ ഖാബിള് (ചുരുട്ടുന്നവന്‍)
51. അല്‍ ഖാഹിര്‍ (പരമാധികാരമുള്ളവന്‍)
52. അല്‍ഖുദ്ദൂസ് (പരമപരിശുദ്ധന്‍)
53. അല്‍ ഖദീര്‍ (സര്‍വ്വശക്തന്‍)
54. അല്‍ ഖരീബ് (സമീപസ്ഥന്‍)
55. അല്‍ ഖഹ്ഹാര്‍ (പരമാധികാരമുള്ളവന്‍)
56. അല്‍ ഖവിയ്യ് (ശക്തന്‍)
57. അല്‍ കബീര്‍ (മഹത്വമേറിയവന്‍)
58. അല്‍ കരീം (അത്യുദാരന്‍)
59. അല്ലത്വീഫ് (ഗൂഡരഹസ്യമറിയുന്നവന്‍)
60. അല്‍ മുഅ്മിന്‍ (അഭയദായകന്‍)
61. അല്‍ മുബീന്‍ (സുവ്യക്തന്‍)
62. അല്‍ മജീദ് (മഹത്വമുള്ളവന്‍)
63. അല്‍ മതീന്‍ (പ്രബലന്‍)
64. അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍)
65. അല്‍ മുഹീത്വ് (വലയം ചെയ്യുന്നവന്‍)
66. അല്‍ മുസ്തആന്‍ (സഹായം തേടാന്‍ അര്‍ഹതപ്പെട്ടവന്‍)
67. അല്‍മുസ്വവ്വിര്‍ (രൂപപ്പെടുത്തുന്നവന്‍)
68. അല്‍ മുഖ്തദിര്‍ (കഴിവുള്ളവന്‍)
69. അല്‍ മുഖദ്ദിം (മുന്നിലാക്കുന്നവന്‍)
70. അല്‍ മുഖീത് (മേല്‍നോട്ടം വഹിക്കുന്നവന്‍)
71. അല്‍മലിക് (രാജാവ്)
72. അല്‍ മുഹയ്മിന്‍ (മേല്‍നോട്ടം വഹിക്കുന്നവന്‍)
73. അല്‍ മൗല (രക്ഷകന്‍)
74. അന്നാസ്വിര്‍ (സഹായി)
75. അന്നൂര്‍ (പ്രകാശം)
76. അല്‍ ഹാദി (മാര്‍ഗദര്‍ശകന്‍)
77. അല്‍ വാരിസ് (അനന്തരമെടുക്കുന്നവന്‍)
78. അല്‍ വാസിഅ് (വിപുലമായ കഴിവുള്ളവന്‍)
79. അല്‍ വത്ര്‍ (ഒറ്റ)
80. അല്‍ വദൂദ് (അത്യധികം സ്‌നേഹമുള്ളവന്‍)
81. അല്‍ വകീല്‍ (ഭരമേല്‍പ്പിക്കപ്പെടുന്നവന്‍)
82. അല്‍ മുഅഖ്ഖിര്‍ (പിന്നിലാക്കുന്നവന്‍)
83. ദുല്‍ജലാലിവല്‍ഇക്‌റാം (മഹിതപ്രഭാവവും ആദരവുമുള്ളവന്‍)
84. റഫീഉദ്ദറജാത്ത് (പദവികള്‍ ഉയര്‍ന്നവന്‍)
85. ദുത്തൗല്‍ (വിപുലമായ കഴിവുള്ളവന്‍)
86. ദുല്‍ ഫള്‌ല് (അനുഗ്രഹമുള്ളവന്‍)
87. ദുല്‍മആരിജ് (കയറിപ്പോകുന്ന വഴികളുടെ അധിപന്‍)

 

മുൻപത്തെ ലേഖനം ഈമാന്‍ ഒരു പരിചയം
അടുത്ത ലേഖനം അല്ലാഹുവിന്റെ നാമ വിശേഷണങ്ങൾ ഭാഗം 1

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI