വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > രോഗവും ചികിത്‌സയും > ആരോഗ്യമെന്ന അനുഗ്രഹം

ആരോഗ്യമെന്ന അനുഗ്രഹം

മനുഷ്യജീവിതത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ആരോഗ്യം. ശരിയായ ആഹാരം, രോഗങ്ങളോടുള്ള മനുഷ്യന്റെ സമീപനം, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രാധാന്യം, രോഗിയായ വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ചികിത്സ തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമായ വിവേകം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനം വിശദീകരിക്കുന്നു. ആരോഗ്യമെന്ന അനുഗ്രഹം ഇസ്‌ലാമിക കാഴ്ചപ്പാടില്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതിനെ ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.

അല്ലാഹു മനുഷ്യന്നു നല്കിയ മഹത്തായ ഒരു അനുഗ്രഹമാണ് ആരോഗ്യം. രോഗങ്ങളില്ലാത്തതും ശരീരത്തിനും മനസ്സിനും ഒരു പോലെ സുഖം തോന്നുന്നതുമായ അവസ്ഥയാണ് ആരോഗ്യം എന്ന പദംകൊണ്ടുദ്ദേശ്യം. ആരോഗ്യത്തെ സമ്മാനമായി മനസ്സിലാക്കണമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആരോഗ്യവും ശക്തിയും സമ്പത്തിനേക്കാള്‍ വലിയ അനുഗ്രഹമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചു. നബി(സ്വ) പറഞ്ഞു: അംറേ, നല്ല മനുഷ്യന് നല്ല സമ്പത്ത് എത്ര നല്ലതാണ്! (മുസ്‌നദു അഹ്‌മദ്) 1

രോഗം മനുഷ്യന്റെ ഊര്‍ജസ്വലത നഷ്ടപ്പെടുത്തുകയും ശാരീരികമായും മാനസികമായും അവനെ തളര്‍ത്തുകയും ചെയ്യുന്നു. വ്യത്യസ്ത അസുഖങ്ങളാല്‍ കിടപ്പിലായവരും വേദന കടിച്ചമര്‍ത്തുന്നവരും മരുന്നുകളാല്‍ ജീവിക്കുന്നവരും പ്രായഭേദമന്യേ ദിനേന വര്‍ധിച്ചു വരികയാണ്. ഇത്രയധികം രോഗങ്ങള്‍ക്കിടയിലും ആരോഗ്യവാന്മാരായി ജീവിക്കുന്നവര്‍ മഹത്തായ അനുഗ്രഹത്തിനുടമകളാണ്.

മനുഷ്യജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യമുള്ളതിനാല്‍ ഈ അനുഗ്രഹത്തെ പ്രയോജനപ്പെടുത്തണമെന്നാണ് ഇസ്‌ലാമികാധ്യാപനം. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറഞ്ഞു: നബി(സ്വ) പറയുകയുണ്ടായി: ”രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ മിക്ക ആളുകളും അനാസ്ഥ കാണിക്കുന്നു; ആരോഗ്യവും ഒഴിവു സമയവുമാണവ”(ബുഖാരി) 2 അതിനാല്‍മനുഷ്യബുദ്ധിയുടെയും പ്രകൃതിയുടെയും തേട്ടം പോലെ ഇസ്‌ലാം ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ആരോഗ്യത്തിന് അപകടം വരുത്തുന്നതും മനുഷ്യന്റെ ഇതരമേഖലകളിലുള്ള പ്രയത്‌നങ്ങള്‍ക്ക് തടസ്സവുമാവുന്ന രൂപത്തിലേക്ക് ആരാധനകള്‍ മാറുന്നതിനെയും ഇസ്‌ലാം വിലക്കിയത് ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ്.

ആഹാരവും ആരോഗ്യവും

ഇസ്‌ലാം മനുഷ്യന്റെ സമ്പൂര്‍ണ നന്‍മയാണ് ഉദ്ദേശിക്കുന്നത്. അവന്റെ ഭൗതിക ജീവിത വിജയവും അതിന്റെ അജണ്ടയില്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഇസ്‌ലാം മുന്നോട്ടു വെച്ചിട്ടുണ്ട്. ആഹാരത്തിന് ആരോഗ്യവുമായി അഭേദ്യബന്ധമുണ്ട്. ഓരോ വ്യക്തിയുടെയും മനസ്സും ശരീരവും അതുവഴി സമൂഹവും രേഗാതുരമാകുന്നതില്‍ അഹിതവും അമിതവുമായ ആഹാരരീതിക്കുള്ള പങ്കു വ്യക്തമാണ്. ആയതിനാല്‍ ആഹാരം എന്ത്, എങ്ങനെ, എത്ര, എപ്പോള്‍ എന്നിത്യാദി കാര്യങ്ങളില്‍ ഇസ്‌ലാം കണിശത പുലര്‍ത്തുന്നു.

ഹലാലും(അനുവദനീയം) ത്വയ്യിബു(ശുദ്ധമായത്)മായതേ കഴിക്കാവൂ. (വിശുദ്ധ ഖുര്‍ആന്‍ 5:5). മോഷണം, പിടിച്ചുപറി, കൈക്കൂലി, കരിഞ്ചന്ത, കൊള്ളലാഭം, നോക്കു കൂലി, പലിശ, ചൂതുകളി തുടങ്ങിയവയിലൂടെ അന്യായമായി നേടുന്ന ഭക്ഷണം ഹലാലല്ല. ഇത്തരം ആഹാരം ഭൗതികമായി ദോഷകരമല്ലെങ്കിലും അവ ഉപയോഗിക്കുന്നതില്‍ മനഃസാക്ഷിക്കുത്ത് അനുഭവപ്പെടും. തന്‍മൂലം ഇത് ശാരീരിക-മാനസിക രോഗങ്ങള്‍ക്ക് കാരണമാകും. അതുപോലെ മ്ലേഛമായത് കഴിക്കരുത്. ശവം, രക്തം, പന്നിമാംസം, ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചു ചത്തത്, മാംസഭുക്കുകള്‍, എലി, കാക്ക, കഴുകന്‍ തുടങ്ങിയ ക്ഷുദ്രജീവികള്‍ എന്നിവയും മദ്യവും ആഹാരമാക്കരുതെന്ന് ഖുര്‍ആനും നബി(സ്വ)യുടെ വചനങ്ങളും നിര്‍ബന്ധിക്കുന്നു.

ധാന്യങ്ങളും പയറും പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും പാലും തേനും മത്‌സ്യവും മാംസവുമെല്ലാം സമീകൃതാഹാരഭാഗമായതിനാല്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ ഒന്നും അമിതമാകരുത് (വി.ഖു 7:31). നിറയ്ക്കാവുന്നതില്‍ ഏറ്റവും മോശമായ പാത്രം വയറാണ് എന്ന നബി(സ്വ)യുടെ വചനം ഈ ആശയമാണ് ഉണര്‍ത്തുന്നത്. ഖര-ദ്രവ ഭക്ഷണത്തോടൊപ്പം ആവശ്യമായ ഇടം വായുവിനായി വിട്ടേക്കണമെന്നും നബി(സ്വ) നിര്‍ദേശിക്കുന്നു. ഇവിടങ്ങളില്‍ ഇസ്‌ലാം പഠിപ്പിച്ച സൂക്ഷ്മത പാലിക്കാത്തതാണ് ഭക്ഷണം വിഷമാവാനും മരുന്ന് ഭക്ഷണമാവാനും വിഷം മരുന്നാകാനുമെല്ലാം സാഹചര്യമൊരുക്കിയത്.

ഭക്ഷണത്തിന് മുമ്പും ശേഷവും കൈ, വായ എന്നിവ വൃത്തിയാക്കണം, സാവകാകാശത്തോടെ അല്പാലപമായി ഭക്ഷിക്കണം, കുടിവെള്ളത്തില്‍ ഊതരുത്, പാത്രങ്ങള്‍ മൂടി വെക്കണം തുടങ്ങി മുഹമ്മദ് നബി(സ്വ)യുടെ ഭക്ഷണശീലവും നിര്‍ദേശങ്ങളും മതചിട്ട എന്നതോടൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്.

രോഗം

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്നു വിവക്ഷിക്കുന്നത്. ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ രോഗങ്ങള്‍ വരാം. രോഗങ്ങള്‍ പരത്തുന്നതില്‍ രോഗാണുക്കള്‍ക്ക് വലിയ പങ്കുണ്ട്. കൂടാതെ ശരീരത്തിനുള്ളിലെ സംവിധാനങ്ങളുടെ താളപ്പിഴകള്‍ കാരണവും രോഗങ്ങള്‍ വന്നേക്കാം. രോഗപ്രതിരോധ സംവിധാനം സ്വശരീരത്തിനെതിരെ തിരിയുമ്പോഴുണ്ടാകുന്ന അസുഖങ്ങള്‍ ഇതിനുദാഹരണമാണ്. പരിക്കുകള്‍, വൈകല്യങ്ങള്‍, സിന്‍ഡ്രോമുകള്‍, രോഗാണു ബാധകള്‍, സ്വഭാവ വ്യതിയാനങ്ങള്‍, മനുഷ്യരുടെ ശരീരഘടനയിലെ അസ്വാഭാവിക വ്യതിചലനങ്ങള്‍ എന്നിവയും രോഗമായി കണക്കാക്കാവുന്നതാണ്. ശാരീരികാസുഖങ്ങള്‍ ക്കു പുറമെ മാനസിക രോഗങ്ങളും മനുഷ്യനെ ബാധിക്കാറുണ്ട്.

അല്ലാഹുവിന്റെ പരീക്ഷണമായാണ് ഇസ്‌ലാം രോഗത്തെ കണക്കാക്കുന്നത്. കൂടെ രോഗം വന്നാല്‍ ചികിത്സിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. അതൊന്നും ദൈവഭക്തിക്കോ മതബോധത്തിനോ എതിരല്ല. രോഗങ്ങളില്‍ നിന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും ചികിത്സ നടത്താതിരിക്കുന്നതും രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്നതും വിലക്കിയിട്ടുമുണ്ട്.

രോഗത്തില്‍ വ്യാകുലപ്പെട്ട് നിരാശനായിരിക്കുന്നത് ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. ക്ഷമിക്കുകയും ദൈവത്തില്‍ ഭരമേല്പിക്കുകയും ചെയ്തുകൊണ്ട് ചികിത്സ തേടുന്നവര്‍ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം നല്കുന്നത്. ചികിത്സ നടത്തുന്നത് ധര്‍മാനുസൃതമായിരിക്കണം. യഥാര്‍ഥ ആശ്വാസദായകന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ്. അതിനാല്‍ എല്ലാ ചികിത്സക്കുമുപരിയായി നാഥനോടു കൂടുതല്‍ അടുക്കുവാനും പ്രാര്‍ഥിക്കുവാനുമാണ് നബി(സ്വ) പഠിപ്പിച്ചത്. ഇബ്‌റാഹീം നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു: ”എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് ആ രോഗം മാറ്റുന്നവന്‍ (26:80).

രോഗപ്രതിരോധ വ്യവസ്ഥ

ബാക്റ്റീരിയ, വൈറസുകള്‍, പൂപ്പല്‍ തുടങ്ങിയ രോഗാണുക്കള്‍, വിഷലിപ്തമായ വസ്തുക്കള്‍ തുടങ്ങി ആന്തരികവും ബാഹ്യവുമായ രൂപത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഉപദ്രവകാരികളായ പലതും ഈ ലോകത്തുണ്ട്. ഇവയില്‍ നിന്നെല്ലാം മനുഷ്യശരീരത്തെ സംരക്ഷിക്കുവാനുതകുന്ന രൂപത്തില്‍ സ്രഷ്ടാവ് മനുഷ്യശരീരത്തില്‍ സംവിധാനിച്ച സംവിധാനമാണ് രോഗപ്രതിരോധ വ്യവസ്ഥ. വ്യവസ്ഥാപിതമായ രീതിയിലാണ് മനുഷ്യ സൃഷ്ടിപ്പെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ‘‘മനുഷ്യനെ നാം ഏറ്റവും നല്ല നിലയിലാണ് സൃഷ്ടിച്ചത്’‘ (ഖുര്‍ആന്‍ 95:4).

വായ, ത്വക്ക്, കുടല്‍, ശ്വാസനാളികള്‍ തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളിലും അണുജീവികള്‍ വസിക്കുന്നുണ്ട്. ശരീരകലകളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ അവസരമുണ്ടായാല്‍ അണുബാധയിലൂടെ കോശജ്വലനവും കലകളുടെ നാശവുമൊക്കെ ഉണ്ടാക്കാന്‍ പോന്നവയാണ് ഇവയില്‍ പലതും. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിലുണ്ടായതിനാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ശരീരം സ്വയം പ്രതിരോധ കവചം തീര്‍ക്കുന്നു. ഒരാള്‍ രോഗിയാവുന്നതും രോഗവിമുക്തനാവുന്നതും അയാളിലെ പ്രതിരോധ വ്യവസ്ഥയുടെ ഭദ്രതയ്ക്കനുസരിച്ചാണ്. ഈ വ്യവസ്ഥ ദുര്‍ബലമാവുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തെ കീഴടക്കുന്നു. എന്നാല്‍ രോഗഹേതുക്കള്‍ക്കെതിരില്‍ ശരീരം തന്നെ ഫലപ്രദമായ നടപടി സ്വീകരിക്കുമ്പോള്‍ രോഗവിമുക്തിയുണ്ടാവുന്നു.

ഗര്‍ഭസ്ഥ ശിശു മുതല്‍ വൃദ്ധജനങ്ങള്‍ വരെയുള്ള എല്ലാവരുടെ ശരീരത്തിലും സാധാരണഗതിയില്‍ രോഗപ്രതിരോധസംവിധാനം അന്യുനമായി പ്രവര്‍ത്തിക്കും. നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിച്ചാല്‍ സങ്കീര്‍ണതകളൊന്നും കൂടാതെ രണ്ടോ മൂന്നോ ദിവസം കൊണ്ട് മുറിവുണങ്ങുന്നത് ആ ശിശുവിന്റെ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്.

രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗത്തെ ശിക്ഷയായി കാണുന്ന ഒരുപാടുപേരുണ്ട്. മനുഷ്യന്റെ അശ്രദ്ധയും നിഷ്ഠയില്ലാത്ത ജീവിതവുമെല്ലാം രോഗങ്ങള്‍ക്ക് കാരണമാണ്. ഇസ്‌ലാമിക ദൃഷ്ട്യാ ആത്യന്തികമായി രോഗം ദൈവിക പരീക്ഷണമാണ്. രോഗത്തോട് ശരിയായ സമീപനം സ്വീകരിച്ചാല്‍ വിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും അത് അനുഗ്രഹമായി ഭവിക്കും. നബി(സ്വ) പറഞ്ഞു: ”ഒരി വിശ്വാസിക്ക് ക്ഷീണമോ തളര്‍ച്ചയോ രോഗമോ മനോദുഖമോ വല്ല ഉപദ്രവമോ കാലില്‍ തറച്ച മുള്ള് കാരണം വേദനയോ അനുഭവിക്കേണ്ടിവരുന്ന പക്ഷം അതു കാരണം അവന്റെ പാപങ്ങളില്‍ നിന്ന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല” (ബുഖാരി 3,
മുസ്‌ലിം 4). അതുകൊണ്ടു തന്നെ രോഗാവസ്ഥയില്‍ അങ്ങേയറ്റത്തെ ക്ഷമ രോഗിക്കുണ്ടാവണം. അല്ലാഹുവിന്റെ വിധിയില്‍ സമാശ്വസിച്ച് അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കണം. രോഗാവസ്ഥയെ കൂടുതല്‍ നന്മകള്‍ ചെയ്യാനും പാപങ്ങളില്‍ നിന്നു മുക്തമാവാനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. അല്ലാഹുവിനെക്കുറിച്ചോ അവന്റെ സഹായത്തെക്കുറിച്ചോ നിരാശനാവുകയോ നാഥനെക്കുറിച്ചുള്ള നല്ല വിചാരത്തെ കൈവിട്ടു കളയാനോ പാടില്ല. നബി(സ്വ) പറഞ്ഞു: ”അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരത്തോടെയല്ലാതെ നിങ്ങളിലാരും മരിക്കാനിടയാവരുത്” (മുസ്‌ലിം) 5

തന്റെ കഴിവിന്റെ പരമാവധി രോഗത്തിനു ചികിത്സ തേടുകയും കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രതീക്ഷയും പ്രാര്‍ഥനയുമായി കഴിയുകയുമാണ് രോഗി ചെയ്യേണ്ടത്. രോഗം എത്ര കഠിനമായാലും മരണം ആഗ്രഹിക്കുകയോ ആത്മഹത്യ ചെയ്യുകയോ അരുത്. കഠിനമായ വേദന കാരണം മരണമാണ് നല്ലതെന്നു തോന്നിയാല്‍ പോലും ഇങ്ങനെ പ്രാര്‍ഥിക്കാനാണ് നബി(സ്വ) പഠിപ്പിച്ചത്: ”അല്ലാഹുവേ ജീവിതമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ” (ബുഖാരി) 6

രോഗീ സന്ദര്‍ശന മര്യാദകള്‍

രോഗികളെ സന്ദര്‍ശിക്കുന്നത് വിശ്വാസികളുടെ പരസ്പര ബാധ്യതകളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. പ്രവാചകന്‍ (സ്വ) രോഗികളെ സന്ദര്‍ശിക്കാന്‍ കല്പിക്കുകയും അത് നാഥന്റെ അടുത്ത് വമ്പിച്ച പ്രതിഫലാര്‍ഹമായ കാര്യമാണെന്ന് പഠിപ്പിക്കുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ”ഒരു മുസ്‌ലിം തന്റെ രോഗിയെ സന്ദര്‍ശിച്ചാല്‍ മടങ്ങുന്നതു വരെ അവന്‍ സ്വര്‍ഗത്തില്‍ നിന്ന് ഫലങ്ങള്‍ പറിച്ചെടുക്കാവുന്ന സൗകര്യത്തിലാണ്”(മുസ്‌ലിം) 7 രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പ്രവാചകന്‍ ഉണര്‍ത്തുകയും ചെയ്തു.

  • രോഗിയുടെ അടുക്കല്‍ നല്ലതു മാത്രം പറയുക.
  • രോഗിയെ പേടിപ്പിക്കുകയോ നിരാശനാക്കുകയോ ചെയ്യരുത്.
  • രോഗിക്ക് പ്രതീക്ഷയും മനക്കരുത്തും വളര്‍ത്തുന്ന കാര്യങ്ങള്‍ സംസാരിക്കുക.
  • രോഗിയുടെ കൈയിലോ നെറ്റിയിലോ തടവി ആശ്വസിപ്പിക്കുക.
  • രോഗിയുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുക.
  • രോഗിക്കു വേണ്ടി പ്രാര്‍ഥിക്കുക.

اللَّهُمَّ ربَّ النَّاسِ ، أَذْهِب الْبَأسَ ، واشْفِ ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ ، شِفاءً لا يُغَادِرُ سقَماً

ജനങ്ങളുടെ രക്ഷിതാവായ നാഥാ, നീ ദുരിതം അകറ്റേണമേ. നീ രോഗശമനം നല്‌കെണമേ. നീയാണ് രോഗശമനം നല്കുന്നവന്‍. നീ നല്കുന്ന ശമനമല്ലാതെ രോഗശമനമില്ല. രോഗമൊന്നും ഇല്ലാതാക്കുന്ന യഥാര്‍ഥ ശമനം (ബുഖാരി) 8

ചികിത്സ തെരഞ്ഞെടുക്കുമ്പോള്‍

രോഗങ്ങള്‍ മനുഷ്യനെ നിസ്സഹായനാക്കിത്തീര്‍ക്കും. രോഗികളുടെടെയും കുടുംബാംഗങ്ങളുടെയും ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യമില്ലാത്ത ചികിത്സകള്‍ നിര്‍ദേശിക്കുന്ന, ഗൗരവമല്ലാത്ത രോഗങ്ങളെ ഊതി വീര്‍പ്പിച്ച് ലാഭം കൊയ്യുന്ന ആശുപത്രികള്‍ ദിനേന വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ആത്മീയ ചികിത്സ എന്ന പേരിലും ഒരുപാട് തട്ടിപ്പുകള്‍ അരങ്ങേറുന്നു. വിവിധ ചികിത്സാ രീതികള്‍ ഉണ്ടെങ്കിലും സാമ്പത്തികമായ നേട്ടം ലക്ഷ്യം വെച്ച് ഓരോരുത്തരും തങ്ങളുടെ ചികിത്സാ രീതികള്‍ മാത്രമാണ് ശരിയെന്ന് വാദിക്കുന്ന സ്ഥിതിഗതിയാണ് ഇന്ന് നിലവിലുള്ളത്.

ചികിത്സാ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇത്തരം ബോധം നമുക്ക് അത്യാവശ്യമാണ്. രോഗത്തിന് ഏറ്റവും നല്ല ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി കബളിപ്പിക്കപ്പെടുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്തിനും ഏതിനും മരുന്ന് ഉപയോഗിക്കുക, സ്വയം ചികിത്സിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്ന് മുക്തമാവാനും കഴിയണം.

 

References
  1. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 29, പേജ് 299, ഹദീസ് 17763[↩]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 574, ഹദീസ് 2346[↩]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 114, ഹദീസ് 5641[↩]
  4. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 16, ഹദീസ് 2573[↩]
  5. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 165, ഹദീസ് 2817[↩]
  6. സ്വഹീഹുനു ബുഖാരി, അബൂഅബ്ദിസ്റ്റാ മുഹമ്മദ് ബ്‌നു ഇസ്മാഈനു (ഇമാം ബുഖാരി), ദാറു ത്വൗഖുങ്കജാത്ത്, ഒങ്കാം പതിപ്പ്, വാള്യം 07, പേജ് 121, ഹദീസ് 5671[↩]
  7. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 12, ഹദീസ് 2568[↩]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 134, ഹദീസ് 5750[↩]
മുൻപത്തെ ലേഖനം ആസ്വിമുബ്‌നു സാബിത്(റ)
അടുത്ത ലേഖനം ആമിറുശ്ശഅ്ബീ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI