വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ജീവിതം > രോഗവും ചികിത്‌സയും > വിവിധ ചികിത്സാരീതികള്‍

വിവിധ ചികിത്സാരീതികള്‍

മനുഷ്യന് രോഗശമനത്തിനായി വിവിധ കാലഘട്ടങ്ങളില്‍ വിവിധ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രീയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക വൈദ്യശാസ്ത്രം മുതല്‍ പാരമ്പര്യ ചികിത്സാസമ്പ്രദായങ്ങളായ ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി, സിദ്ധവൈദ്യം എന്നിവ വരെയും പ്രകൃതി ചികിത്സ പോലുള്ള സമീപനങ്ങളെയും കുറിച്ചുള്ള അറിവാണ് ഈ ലേഖനം അവതരിപ്പിക്കുന്നത്. ചികിത്സ തിരഞ്ഞെടുക്കുമ്പോള്‍ വിവേകവും ഉത്തരവാദിത്വവും എത്രമാത്രം ആവശ്യമാണ് എന്നതിനെ വിശദീകരിക്കുന്നതിനൊപ്പം, വിവിധ ചികിത്സാരീതികള്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്നു.

വിവിധതരം ചികിത്സാരീതികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, യൂനാനി ചികിത്സ, അക്യൂപങ്ങ്ചര്‍, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ എന്നിവ ഉദാഹരണം. എല്ലാ ചികിത്സകള്‍ക്കും അതിന്റേതായ ഗുണഫലങ്ങളും ദോഷവശങ്ങളുമുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ചികിത്സ മാത്രമാണ് പൂര്‍ണമായും ശരിയെന്നും മറ്റെല്ലാ ചികിത്സകളും ഉപേക്ഷിക്കേണ്ടതാണെന്നും പറയുന്നത് വിഡ്ഢിത്തമാണ്. ഓരോ രോഗത്തിനും ഫലപ്രദമായ ചികിത്സാരീതി ഏതാണോ അതു സ്വീകരിക്കുക എന്നതാണ് ഉത്തമമായ മാര്‍ഗം. നിലവില്‍ നമുക്കിടയില്‍ പ്രചാരത്തിലുള്ള ഏതാനും ചില ചികിത്സാ രീതികളെ ഇവിടെ പരിചയപ്പെടാം.

ആധുനിക വൈദ്യശാസ്ത്രം

18ാം നൂറ്റാണ്ടില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വ്യവസായിക വിപ്ലവങ്ങളുടെ ഭാഗമായി ശാസ്ത്രീയ കണ്ടെത്തലുകള്‍ വര്‍ധിക്കുകയും മനുഷ്യന്‍ പുരോഗതി കൈവരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. 1632ല്‍ ജനിച്ച് 1723 വരെ ജീവിച്ചിരുന്ന ഡച്ചുകാരനായ അന്‍േറാണി ഫിലിപ് വാന്‍ ലീവെന്‍ഹോക് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് രോഗാണുക്കളെ കണ്ടെത്തിയത് മുതലാണ് യഥാര്‍ഥത്തില്‍ ആധുനിക വൈദ്യശാസ്ത്രം പിറവികൊള്ളുന്നത്. തുടര്‍ന്ന് ശാസ്ത്രത്തിന്റെ കുതിപ്പുകള്‍ക്കൊപ്പം അതിവേഗം വളര്‍ന്ന് വികസിച്ച ഈ ശാസ്ത്രമാണ് വൈദ്യശാസ്ത്രരംഗത്ത് പ്രമുഖ സ്ഥാനത്തുള്ളത്.

ഇന്ന് കാണുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളും ഡോക്ടര്‍മാരുമൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മൃഗചികിത്സയായ വെറ്ററിനറി വിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗുളികകള്‍, സിറപ്പുകള്‍, ഇന്‍ജക്ഷനുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിലെ രീതികളാണ്.

ഈ ചികിത്സ അലോപ്പതി എന്ന നാമത്തിലാണ് പ്രശസ്തമായിട്ടുള്ളത്. എന്നാല്‍ ഈ പ്രയോഗം ശരിയല്ല. ഹോമിയോപ്പതിയുടെ പിതാവായ സാമുവല്‍ ഹാനിമാന്‍ (1755-1843)തന്റെ പുതിയ ചികിത്സാരീതി അവതരിപ്പിക്കുമ്പോള്‍, അക്കാലത്തു യൂറോപ്പില്‍ നിലവിലിരുന്ന ചികിത്സാരീതിയെ വിളിച്ച പേരു മാത്രമാണ് അലോപ്പതി.

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിലവിലിരുന്ന വൈദ്യശാസ്ത്രരീതി വളരെ പ്രാകൃതമായിരുന്നു. ചില രോഗങ്ങള്‍ക്കുള്ള ചികിത്സ രക്തം ഊറ്റിക്കളയുക പോലുള്ള പ്രാകൃത ചികിത്സാസമ്പ്രദായമായിരുന്നു. അക്കാലത്തുണ്ടായിരുന്ന ഈ പ്രാകൃത ചികിത്സാരൂപവുമായി തങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസമാണ് ഹാനിമാനും കൂട്ടരും ആ ചികിത്സാരീതിക്ക് ഈ പേര് നല്കാന്‍ ഇടയാക്കിയത്. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രം എവിടെയും അതിനെ അലോപ്പതി എന്നു വിശേഷിപ്പിച്ചിട്ടില്ല.

ഹോമിയോപ്പതി

ജര്‍മനിയില്‍ ജീവിച്ചിരുന്ന സാമുവല്‍ ഹാനിമാന്‍ എന്ന ഡോക്ടര്‍ 1796ല്‍ കണ്ടെത്തിയ ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. ഗ്രീക്ക് ഭാഷയിലെ ‘ഒരുപോലെ’ എന്നര്‍ഥമുള്ള ഹോമോയിസ് എന്ന വാക്കും അസുഖം എന്നര്‍ഥമുള്ള പതോസ് എന്ന വാക്കും ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്.

രോഗങ്ങള്‍ക്ക് കാരണം ‘ജീവശക്തി’ യുടെ അസന്തുലിതാവസ്ഥയാണെന്നും ജീവശക്തിയെ ചികിത്സിക്കുന്നതിലൂടെ രോഗനിവാരണം സാധ്യമാവും എന്നുമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്ന്. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന് ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കില്‍, ആ രോഗത്തിനുള്ള സമാനമായ ലക്ഷണങ്ങള്‍ അയാളില്‍ ഉണ്ടാക്കുമെന്നു വ്യാഖ്യാനിച്ച ഹാനിമാന്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതിയുടെ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നുവെന്ന സിദ്ധാന്തത്തിനു രൂപം നല്കി.

ഹോമിയോപ്പതി മരുന്നുകള്‍ നിര്‍മിക്കുന്നത് സസ്യങ്ങള്‍, ജന്തുക്കള്‍, ധാതുക്കള്‍ എന്നിവയില്‍നിന്നാണ്. ഇവയുടെ അങ്ങേയറ്റം നേര്‍പ്പിച്ചെടുത്ത മിശ്രിതങ്ങളാണ് മരുന്നായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ നേര്‍പ്പിക്കല്‍ സിദ്ധാന്തത്തിന് ഒരുപാട് വിമര്‍ശനങ്ങളുണ്ട്. ഇന്ത്യ, ബ്രിട്ടന്‍, ജര്‍മനി, അമേരിക്കന്‍ ഐക്യ നാടുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഹോമിയോപ്പതി ചികിത്സ നടന്നു വരുന്നത്. ചില രാജ്യങ്ങള്‍ ഹോമിയോപ്പതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ആയുര്‍വേദം

കാലങ്ങളോളമായി ഇന്ത്യയില്‍ നിലനിന്നുപോരുന്ന ഒരു ചികിത്സാരീതിയാണ് ആയുര്‍വേദം. ആയുസിനെക്കുറിച്ചുള്ള വേദം എന്നാണ് ഈ പദത്തിനര്‍ഥം. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ് അഥര്‍വവേദത്തിന്റെ ഉപവേദമായി കണക്കാക്കുന്ന ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്നത്. ത്രിദോഷ സിദ്ധാന്തമാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷം. ഇവയുടെ സന്തുലിതാവസ്ഥയെ ആരോഗ്യമെന്നും ഇവയ്ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയ്ക്ക് രോഗം എന്നും പറയുന്നു. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചഭൂതനിര്‍മിതമായ പ്രകൃതിയില്‍, പഞ്ചഭൂതനിര്‍മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങള്‍ ഉപയോഗിച്ചു തന്നെ ചികില്‍സിക്കുക എന്നതാണ് ആയുര്‍വേദത്തിന്റെ ചികിത്സാ തത്ത്വം.
ഇന്നു ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള ആയുര്‍വേദ ഗ്രന്ഥങ്ങളാണ് ചരകന്‍ രചിച്ച ചരകസംഹിത, സുശ്രുതന്‍ രചിച്ച സുശ്രുത സംഹിത എന്നിവ. ശസ്ത്രക്രിയകളുടെ പിതാവായി അറിയപ്പെടുന്നത് സുശ്രുതന്‍ ആണ്. അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് വാഗ്ഭടന്‍. വിവിധ തരം സസ്യങ്ങള്‍ ഉപയോഗിച്ചാണ് ആയുര്‍വേദത്തിലെ ഔഷധനിര്‍മാണം. കഷായം, അരിഷ്ടം, തൈലം, ചൂര്‍ണം, ഘൃതം, ഭസ്മസിന്ദൂരം, ലേഹ്യം, ഗുളിക എന്നിവയാണ് ഔഷധങ്ങള്‍. വാമനം, വിരേചനം, വസ്തി, നസ്യം തുടങ്ങിയ ചികിത്സാവിധികളുപയോഗിച്ചാണ് രോഗിയെ ചികിത്സിക്കുന്നത്. ചികിത്സകന്ന് വൈദ്യന്‍ എന്ന പേര്‍ വിളിക്കപ്പെടുന്നു.

യുനാനി

തെക്കേ ഏഷ്യയില്‍ പ്രചാരത്തിലുള്ള ഒരു പാരമ്പര്യ ചികിത്സാരീതിയാണിത്. യുനാനി പിറവിയെടുത്തത് ഗ്രീസിലാണെന്നും പ്രാചീന പേര്‍ഷ്യന്‍ വൈദ്യത്തില്‍ നിന്നാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ഗ്രീക്ക് ഭിഷഗ്വരന്‍ ഹിപ്പോക്രാറ്റസും റോമന്‍ ഭിഷഗ്വരന്‍ ഗലേനും അറേബ്യയിലെയും പേര്‍ഷ്യയിലെയും ഭിഷഗ്വരനായിരുന്ന റാസി, ഇബ്‌നു സീന, അല്‍സഹ്‌റാവി, ഇബ്‌ന് നഫിസ് എന്നിവരൊക്കെ യുനാനിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് അര്‍കാന്‍ (Elements), മിസാജ് (Temperament), അഖ്‌ലാത്ത് (Humours), ആസ(Organs), അര്‍വാഹ് (Spirit), അഫ്ആല്‍ (Functions) എന്നിങ്ങനെ അടിസ്ഥാന ഘടകങ്ങളുണ്ടെന്നും അവയില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗത്തിനു കാരണമെന്നുമാണ് യുനാനിയുടെ അടിസ്ഥാന തത്ത്വം.
സൗദ(വാതം), സഫ്ര(പിത്തം), ബല്‍ഗം(കഫം), ദം(രക്തം) എന്നീ ചതുര്‍ദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് യൂനാനിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്. ദല്‍ഹി സുല്‍ത്താന്മാരാണ് ഇന്ത്യയില്‍ യൂനാനി കൊണ്ടുവന്നത്. ഹക്കീമുകള്‍ എന്നാണ് യൂനാനി വൈദ്യന്മാരെ വിളിക്കുന്നത്.
പ്രാദേശികമായി ലഭിക്കുന്ന ജന്തുജന്യവും ധാതുജന്യവുമായ പ്രകൃതിദത്തമായ ഔഷധങ്ങ ളാണ് ഈ ചികിത്സാരീതിയിലുള്ളത്. ആയുര്‍വേദത്തിലെന്നപോലെ ചൂര്‍ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍, ഗുളികകള്‍ തുടങ്ങിയ രൂപങ്ങളിലുള്ള മരുന്നുകളാണ് യുനാനിയിലുമുള്ളത്.

സിദ്ധവൈദ്യം

ആയുര്‍വേദത്തേക്കാളും പഴക്കമുള്ള ചികിത്സാരീതിയാണ് സിദ്ധവൈദ്യം. ബി.സി 1000 നും ബി.സി 500 നും ഇടയിലാണ് ഇതു രൂപപ്പെട്ടതെന്ന് കരുതുന്നു. സിദ്ധം-സിദ്ധി എന്ന വാക്കില്‍ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. തമിഴ് ഋഷിമാരാണ് ഈ ചികിത്സാ രീതിയുടെ ഉപജ്ഞാതാക്കള്‍. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തമിഴിലാണ്.
സിദ്ധവൈദ്യത്തില്‍ മനുഷ്യന്റെ ശാരീരിക-മാനസികാവസ്ഥകളെ ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ക്ക് സമാനമായി വലി, അഴല്‍, ഇയം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇതിനെ ഉയിര്‍ധാതു എന്നു പറയുന്നു. ശസ്ത്രക്രിയാവിധികളും നിരവധി രോഗപ്രതിരോധ വിധികളും ഇതിലുണ്ട്. തൊക്കണം, യോഗം, മര്‍മം, ധ്യാനം തുടങ്ങിയ ചികിത്സാരീതികളും സിദ്ധവൈദ്യം നിര്‍ദേശിക്കുന്നുണ്ട്. അഗസ്ത്യരാണ് സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്.

പ്രകൃതി ചികിത്സ

ഔഷധരഹിത ചികിത്സ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ചികിത്സാ സമ്പ്രദായമാണ് പ്രകൃതി ചികിത്സ. ഓര്‍ത്തോപ്പതി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പല രീതികളിലായി ലോകത്തെല്ലായിടത്തും വളരെക്കാലം മുമ്പുതന്നെ ഈ ചികിത്സ നിലവിലുണ്ടായിരുന്നു. ശരീരത്തിന് രോഗത്തെ സ്വയം മാറ്റിയെടുക്കാന്‍ കഴിവുണ്ട് എന്നതാണ് ഈ ചികിത്സയുടെ അടിസ്ഥാന തത്ത്വം.
ഡോ. ഐസക് ജന്നിങ്‌സ്, റസല്‍ താങ്കര്‍ത്രാള്‍, ഫാ.സിര്‍വസര്‍ ഗ്രഹാം, അഡോള്‍ഫ് ജസ്റ്റിന്‍, ജോണ്‍ എച്ച് ടില്‍ഡണ്‍,ആര്‍നോള്‍ഡ് റിക്ലി,വിന്‍സെന്റ് പ്രസ്‌നിറ്റ്‌സ് തുടങ്ങിയ വ്യക്തികള്‍ പ്രകൃതി ചികിത്സയുടെ വളര്‍ച്ചക്ക് നേതൃത്വം നല്കിയവരാണ്.
വിശ്രമം, ഉപവാസം, ശരീരത്തിന് ആരോഗ്യകരമായ പച്ചക്കറികളും പഴങ്ങളും മിതമായി കഴിക്കല്‍ തുടങ്ങിയ രീതികളാണ് ഈ ചികിത്സാ ശാസ്ത്രത്തിലുള്ളത്. ശരീരത്തില്‍ മണ്ണ് പൊതിഞ്ഞുകൊണ്ടുള്ള ചികിത്സയും വെള്ളത്തില്‍ ശരീരഭാഗങ്ങള്‍ മുക്കിയുള്ള ജലചികിത്സയും വെയിലുകൊള്ളലുമെല്ലാം ചില പ്രകൃതിചികിത്സകര്‍ ചികിത്സയുടെ ഭാഗമായി പ്രയോഗിക്കുന്നുണ്ട്. മതിയായ വിശ്രമം നല്‍കിയാല്‍ ശരീരം രോഗംമൂലം കേടായ അതിന്റെ ഭാഗങ്ങള്‍ സ്വയം അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വരൂപത്തിലാക്കുന്നുവെന്നാണ് പ്രകൃതിചികിത്സാ തത്ത്വം.
ഇതിനു പുറമെ ഫിസിയോതെറാപ്പി, അക്യുപങ്ചര്‍, അക്യുപ്രഷര്‍, ഹിജാമ, പ്രാണിക് ഹീലിംഗ്, വര്‍ണ ചികിത്സ, കാന്ത ചികിത്സ തുടങ്ങി നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്.

 

മുൻപത്തെ ലേഖനം വിവിധ തരം കച്ചവടങ്ങള്‍
അടുത്ത ലേഖനം വിവാഹമോചനം ഇതര മതങ്ങളിൽ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI