വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ഇബ്‌റാഹീം നബി(അ)

ഉള്ളടക്കം

ഉത്സവപ്പിറ്റേന്ന് പ്രഭാത വന്ദനത്തിനായി അവര്‍ ദേവാലയത്തിലെത്തി. നട തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച്ച അവരുടെ നെഞ്ചകം പിളര്‍ത്തുന്നതായിരുന്നു. ആരാധനാ വിഗ്രഹങ്ങള്‍ ഒന്നൊഴികെ മറ്റെല്ലാം തകര്‍ന്നു കിടക്കുന്നു!.

”ആരാണീ കടുംകൈ ചെയ്തത്?” കലിയിളകി അവരന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. ”അവനായിരിക്കും, ആ ആസറിന്റെ പുത്രന്‍ ഇബ്‌റാഹീം” അവര്‍ തന്നെ ഉത്തരവും പിറുപിറുത്തു.

പിന്നെ നടന്നത് കടുത്ത വിചാരണയായിരുന്നു. ജനക്കൂട്ടത്തിന്റെ ചോദ്യങ്ങള്‍ക്ക് യുവാവായ ഇബ്‌റാഹീം നല്‍കിയത് കുറിക്കുകൊള്ളുന്ന ഉത്തരങ്ങള്‍. സംസാരിക്കാത്തതും കേള്‍ക്കാത്തതുമായ കല്‍പ്രതിമകള്‍ക്കു മുമ്പിലാണ് തങ്ങള്‍ ഉപാസനയര്‍പ്പിക്കുന്നതെന്ന് സമ്മതിക്കേണ്ടിവന്നു അവര്‍ക്ക്. ലജ്ജയും ജാള്യവും മറയ്ക്കാന്‍ അവരുടെ കോടതി ഇബ്‌റാഹീമിന് അഗ്നികുണ്ഡം വിധിച്ചു. എന്നാല്‍ തന്റെ ദൂതന് അഗ്നിയെ കുളിര്‍മയാക്കി മാറ്റാനായിരുന്നു ദൈവഹിതം. എരിഞ്ഞടങ്ങിയ തീക്കുണ്ഡത്തില്‍ നിന്ന് നിറഞ്ഞ പുഞ്ചിരിയുമായി പുറത്തുവന്ന ഇബ്‌റാഹീമിനെ കണ്ട് ജനക്കൂട്ടം ഇളിഭ്യരായി. തങ്ങള്‍ കുമ്പിട്ട് വണങ്ങുന്ന ശിലാദേവതകളല്ല, പ്രപഞ്ചനാഥനായ സ്രഷ്ടാവ് തന്നെയാണ് യഥാര്‍ഥ ആരാധ്യനെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. പക്ഷേ, അത് അംഗീകരിക്കാന്‍ അവരുടെ അഹന്ത അനുവദിച്ചില്ല.

നാലായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ബഗ്ദാദില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ ദൂരെ ഊര്‍ (ഇറാഖ്) എന്ന സ്ഥലത്താണ് ഇബ്‌റാഹീമിന്റെ ജനനം. പിതാവ് ആസറിന് വിഗ്രഹനിര്‍മാണമായിരുന്നു ജോലി. വിഗ്രഹപൂജ നടമാടിയിരുന്ന അക്കാലത്ത് അല്ലാഹു എവിടെയും സ്മരിക്കപ്പെടുകയോ ആരാധിക്കപ്പെടുകയോ ചെയ്തിരുന്നില്ല.

എന്നാല്‍ വിഗ്രഹങ്ങളോട് ബാല്യം മുതലേ ഇബ്‌റാഹീമിന് അവജ്ഞ തോന്നി, വിഗ്രഹങ്ങള്‍ക്കു മുന്നില്‍ അര്‍പ്പിച്ച നിവേദ്യങ്ങള്‍ എലികള്‍ ഭക്ഷിക്കുന്നത് കണ്ടുകൊണ്ടാണ് അവന്‍ വളര്‍ന്നത്. പിതാവിനോട് അവന്‍ തര്‍ക്കിക്കുകയും ചെയ്തു: ”ഒരാള്‍ക്കും ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത, തിന്നുകയോ കുടിക്കുകയോ ചെയ്യാത്ത ഈ നിര്‍ഗുണ വസ്തുക്കളെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്?”. ഉത്തരമില്ലാത്തതിനാല്‍ പിതാവ് അവനെ വഴക്കു പറയുമായിരുന്നു.

അയാള്‍ പറഞ്ഞു: ”ഇബ്‌റാഹീം നീ എന്റെ ദൈവങ്ങളെ വെറുക്കുന്നവനാണോ, ഇതില്‍ നിന്ന് നീ വിരമിച്ചില്ലെങ്കില്‍ നിന്നെ ഞാന്‍ എറിഞ്ഞുകൊല്ലുക തന്നെ ചെയ്യും’‘(19:46).

തികഞ്ഞ വിവേകശാലിയായിരുന്നു അദ്ദേഹം. കുടുംബവും സമൂഹവും രാജാവും വിഗ്രഹപൂജകരായതിനാല്‍ അവരെ കരുതലോടെയും തന്‍മയത്വത്തോടെയുമായിരുന്നു അല്ലാഹുവിലേക്ക് വിളിച്ചത്.

നക്ഷത്രങ്ങളെ ദേവന്‍മാരായി ഗണിച്ചിരുന്ന സമൂഹത്തോടുള്ള ഇബ്‌റാഹീം നബിയുടെ പ്രബോധന രീതി നോക്കൂ:

രാത്രികാലത്ത് ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ കാണുന്നു. അതിനെ ചൂണ്ടി അദ്ദേഹം പറഞ്ഞു: ”ഇതാണെന്റെ രക്ഷിതാവ്!” എന്നാല്‍ അത് വൈകാതെ അസ്തമിച്ചപ്പോള്‍ നിരാശയോടെ ഇബ്‌റാഹീം പറഞ്ഞു: ”അസ്തമിച്ചുപോകുന്നവയെ ഞാനിഷ്ടപ്പെടുന്നില്ല!”, ഇങ്ങനെ ചന്ദ്രനെയും സൂര്യനെയും ചൂണ്ടിയെല്ലാം ഇതാണ് എന്റെ നാഥന്‍ എന്നു പ്രഖ്യാപിച്ചു. അസ്തമിച്ചപ്പോള്‍ അവയെ കൈയൊഴിയുകയും ചെയ്തു. സ്രഷ്ടാവിനു പകരം സൃഷ്ടികളെ ആരാധിക്കുന്ന സമൂഹത്തിന്റെ വിവരക്കേടിനെ യുക്തിപൂര്‍വ്വം അവതരിപ്പിച്ച പ്രവാചകന്റെ ഈ പ്രബോധന രീതി വിശുദ്ധ ഖുര്‍ആന്‍ (6:75-79) വിവരിക്കുന്നുണ്ട്.

ദേവാലയത്തിലെ വിഗ്രഹങ്ങളെ കൊത്തിനുറുക്കി വലിയ വിഗ്രഹത്തിന്റെ ചുമലില്‍ കോടാലി തൂക്കിയ അദ്ദേഹത്തിന്റെ നടപടിയും ബുദ്ധിപൂര്‍വകമായിരുന്നു. അത് കേവലം വിഗ്രഹഭഞ്ജന മായിരുന്നില്ല. സമൂഹത്തിന്റെ ധിഷണയോടുള്ള സംവേദനമായിരുന്നു എന്നാല്‍ സമൂഹം തിരിച്ചു നല്‍കിയത് അഗ്നികുണ്ഡവും.

രാജാവിനോടും ഇതേ രീതിയില്‍ അദ്ദേഹം സംവാദം നടത്തി. ഞാന്‍ തന്നെയാണ് ദൈവം എന്നായിരുന്നു രാജാവിന്റെ വാദം. കൊട്ടാരത്തിലേക്ക് വിളിപ്പിച്ച ഇബ്‌റാഹീമിനോട് രാജാവ് ചോദിച്ചു: ”ആരാണ് നിന്റെ ദൈവം?”.

”ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനായ അല്ലാഹു-” ഇബ്‌റാഹീം പറഞ്ഞു.

”ജീവിതവും മരണവും വിധിക്കാന്‍ എനിക്കും കഴിയും” എന്നു രാജാവ് പറഞ്ഞു. ഇബ്‌റാഹീം പതറിയില്ല. ഈ വിഷയത്തില്‍ തര്‍ക്കിച്ചുമില്ല. ദൈവം ചമഞ്ഞ രാജാവിന്റെ നാവിറക്കുന്നതായിരുന്നു പ്രവാചകന്റെ അടുത്ത ചോദ്യം: ”എന്റെ നാഥന്‍ സൂര്യനെ കിഴക്കുദിപ്പിക്കുന്നു. താങ്കള്‍ക്കത് പടിഞ്ഞാറു നിന്നാക്കാമോ?”, രാജാവിന് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. സൂറ. അല്‍ബഖറ(258)യില്‍ ഈ സംഭവം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.

സാറയായിരുന്നു ഇബ്‌റാഹീം നബിയുടെ ജീവിതസഖി. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തില്‍ മക്കള്‍ പിറക്കാത്തത് അവരെ സങ്കടപ്പെടുത്തി. സാറയുടെ തന്നെ ആഗ്രഹപ്രകാരം ഇബ്‌റാഹീം മറ്റൊരു വിവാഹം കഴിച്ചു, അടിമസ്ത്രീയായ ഹാജറിനെ. പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടിയ ഇബ്‌റാഹീമിന് 86ാം വയസ്സില്‍ ഹാജറില്‍ കുഞ്ഞ് പിറന്നു, ഇസ്മാഈല്‍(അ). വര്‍ഷങ്ങള്‍ക്കു ശേഷം സാറക്കുമുണ്ടായി സന്താന ഭാഗ്യം, ഇസ്ഹാഖ്(അ).

ദശാബ്ദങ്ങള്‍ നീണ്ട പ്രബോധന ശ്രമങ്ങള്‍ക്കൊടുവില്‍, പിതാവും സമൂഹവും രാജാവും എതിരായപ്പോള്‍ ഇബ്‌റാഹീം മറ്റൊരു നാടുതേടി പുറപ്പെട്ടു. ഒപ്പം ഹാജറും മകന്‍ ഇസ്മാഈലുമുണ്ടായിരുന്നു. അവരെത്തിയത്, വരണ്ടതും വിജനവുമായ ബക്ക(മക്ക) താഴ്‌വരയിലായിരുന്നു.

അല്ലാഹു തന്റെ സുഹൃത്തായ(ഖലീല്‍) ഇബ്‌റാഹീമിനെ പരീക്ഷിക്കാന്‍ തുടങ്ങുകയായിരുന്നു. ഏതൊരു പിതാവിന്റെയും ഉള്ളം പിടക്കുന്നതായിരുന്നു ആദ്യപരീക്ഷണം. ‘പറക്കമുറ്റാത്ത കുഞ്ഞിനെയും ഭാര്യയെയും താഴ്‌വരയിലാക്കി നീ മടങ്ങണം’ എന്ന ദൈവിക കല്പന കിട്ടി ഇബ്‌റാഹീമിന്.

ഒട്ടും സംശയിക്കാതെ അനുസരിച്ചു. വരണ്ട താഴ്‌വരയില്‍ നിലയ്ക്കാത്ത നിര്‍ഝരിയായി മാറിയ ‘സംസം’ ഇതിനുള്ള ദൈവിക സമ്മാനമാണെന്നു പറയാം. ഉമ്മയും കുഞ്ഞും ദാഹം തീര്‍ത്ത സംസം ജലധാര പിന്നീട് നിലച്ചിട്ടില്ല; ഇന്നും.

പരീക്ഷണം തുടര്‍ന്നു. മക്കയില്‍ തിരിച്ചെത്തിയ ഇബ്‌റാഹീമിന് സ്വപ്ന ദര്‍ശനമുണ്ടായി; തന്നോടൊപ്പം നടന്നും സഹായിച്ചും തുടങ്ങിയ പ്രിയ സന്തതി ഇസ്മാഈലിനെ ബലിയറുക്കണം! ഇടനെഞ്ചുപിടക്കുന്ന കല്‍പന, ആ പിതാവ് മകനോട് പങ്കുവെച്ചു. ”പ്രിയ മകനേ, നിന്നെ ബലിയറുക്കണമെന്ന് എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. നീ എന്തു പറയുന്നു? പിതാവേ, അങ്ങയോട് കല്പിച്ചത് ചെയ്തുകൊള്ളുക, ദൈവഹിതപ്രകാരം എന്നെ ക്ഷമാശീലരില്‍പെട്ടവനായി അങ്ങയ്ക്ക് കാണാം’‘(37:102).

ബലികര്‍മത്തിനായി അവരിരുവരും മിനായിലെത്തി. അല്ലാഹുവിനെ മനസ്സില്‍ കരുതി ഇബ്‌റാഹീം കര്‍മത്തിനൊരുങ്ങി. എന്നാല്‍ അത്ര മതിയായിരുന്നു അല്ലാഹുവിന്. പ്രപഞ്ചനാഥനു മുന്നില്‍ എന്തും ത്യജിക്കാന്‍ സന്നദ്ധനാണെന്ന പ്രഖ്യാപനം. കാരണം നരബലി അല്ലഹുവിനെ പ്രീതിപ്പെടുത്തുന്ന പുണ്യകാര്യമല്ല.

ജിബ്‌രീല്‍(അ) നല്‍കിയ ആടിനെ ബലിയറുത്ത് പിതാവും മകനും മിനായില്‍ നിന്നു മടങ്ങി.

ദേവാലയങ്ങളുടെ നാട്ടില്‍ നിന്നാണ് ഇബ്‌റാഹീം മക്കയിലെത്തിയത്. എന്നാല്‍ കേവലമൊരു ആലയമല്ല, ഏകദൈവത്തെ മാത്രം ആരാധിക്കാനായി ഒരു ഗേഹം, അതായിരുന്നു ഇബ്‌റാഹീമിന്റെ സ്വപ്നം. അല്ലാഹുവിന്റെ കല്പനപ്രകാരം മകന്‍ ഇസ്മാഈലിനെയും കൂട്ടി അദ്ദേഹം അത് നിര്‍മിച്ചു, വിശുദ്ധ കഅ്ബ. അല്ലാഹുവിനെ ആരാധിക്കാനായി ലോകത്ത് പണിത പ്രഥമ ഗേഹം.

ഇബ്‌റാഹീം(അ) ചരിത്രത്തിലെ അതീവ വിസ്മയമാണ്. അദ്ദേഹം വ്യക്തിയല്ല, സമൂഹം തന്നെയായിരുന്നു. പ്രവാചകന്‍ മാത്രമല്ല പ്രവാചക പരമ്പരയുടെ പിതാവായിരുന്നു. അല്ലാഹു അദ്ദേഹത്തെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ചു. കൂട്ടുകാരന്‍ ചോദിച്ചതെല്ലാം അല്ലാഹു നല്‍കി. ചോദിച്ചത് പക്ഷേ തനിക്കുവേണ്ടിയായിരുന്നില്ല; പില്കാല സമൂഹങ്ങള്‍ക്കുവേണ്ടിയായിരുന്നു. കഅ്ബ, മക്ക, ഹജ്ജ്, ഫലസ്തീന്‍, ബൈത്തുല്‍ മുഖദ്ദസ് തുടങ്ങിയ ഇസ്‌ലാമിക അടയാളങ്ങളിലെല്ലാം ഇബ്‌റാഹീമി സ്പര്‍ശമുണ്ട്. അദ്ദേഹത്തിന്റെ പാതയാണ് തിരുനബി(സ്വ)യും പിന്തുടര്‍ന്നത്.

ഇബ്‌റാഹീമിന്റെ പ്രബോധന ജീവിതത്തെ എത്ര വിശദമായാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്! പലതും ആവര്‍ത്തിക്കുന്നുമുണ്ട്. മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനത്തിലും ഇബ്‌റാഹീം(അ) നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ഇറാഖിലും മക്കയിലും പ്രബോധനം നടത്തിയ ഇബ്‌റാഹീം ജീവിതാവസാനത്തില്‍ ഫലസ്തീനിലെത്തി. അവിടെ പ്രബോധന കേന്ദ്രങ്ങള്‍ തുടങ്ങി. ഫലസ്തീനിലെ അല്‍ ഖലീലില്‍ വെച്ചായിരുന്നു മരണം.

ഈ സമൂഹത്തില്‍ ഒരു ദൂതനെ നിയോഗിക്കണേ എന്ന് ഇബ്രാഹീം നബി അല്ലാഹുവിനോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

മുൻപത്തെ ലേഖനം ഇബ്‌റാഹീമുന്നഖ്ഈ
അടുത്ത ലേഖനം ഇബ്‌നു ഹജറില്‍ അസ്ഖലാനി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI