വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍

ഈസാ നബി(അ)

ഈസാ നബി(അ)യുടെ ജീവിതവും സന്ദേശവും ഏകദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. ഹവാരികള്‍ (അപ്പോസ്തലന്‍മാര്‍) മുഖേന പ്രചരിച്ച ധാര്‍മ്മിക ബോധവല്‍ക്കരണം, സാമൂഹ്യപരിഷ്കാര സന്ദേശങ്ങള്‍,  യേശു ദൈവപുത്രനല്ല എന്ന ഖുര്‍ആനിക നിലപാട് എന്നിവ ഈ ലേഖനം വിശദീകരിക്കുന്നു. ഈസാ നബി(അ)യുടെ പ്രവാചകത്വവും മനുഷ്യനെന്ന നിലയിലുള്ള സ്ഥാനവും ചരിത്രപരവും വചനാധിഷ്ഠിതവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ അവതരിപ്പിക്കുന്നത്.

”ഈസാ പ്രവാചകനെ കുരിശില്‍ തറച്ച് കൊല്ലുക.” ജൂതന്‍മാര്‍ നല്‍കിയ കള്ളപ്പരാതിയില്‍ റോമന്‍ ചക്രവര്‍ത്തി സീസറിന്റെ കോടതി വിധിപറഞ്ഞു. ആര്‍പ്പുവിളിച്ചും അലമുറയിട്ടും ജൂതന്‍മാര്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

കൊലമരമൊരുങ്ങി. കുരിശും ചുമത്തി സീസറിന്റെ പൊലീസുകാര്‍ ഈസായെ കൊലമരത്തിലേക്ക് നയിച്ചു. സമയം സന്ധ്യമയങ്ങി, ഇരുട്ടുപരന്നു. കുരിശു ചുമന്ന് തളര്‍ന്ന ഈസാ വീഴുമെന്നായപ്പോള്‍, ചീത്തവിളിച്ചും ആടിപ്പാടിയും ഈസായെ പിന്തുടര്‍ന്നിരുന്ന ജൂതയുവാക്കളില്‍ ഒരാളോട് കുരിശു ചുമക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അയാളത് ചുമന്നു. അയാള്‍ പിന്നീട് ഈസാ(അ)യോട് സാദൃശ്യമുള്ളയാളാക്കപ്പെട്ടു.

കൊലമരം അടുത്തെത്തി. വിധി നടപ്പാക്കിയത് മറ്റൊരു സംഘമായിരുന്നു. അവര്‍ കുരിശു ചുമന്നു കൊണ്ടുവന്ന യുവാവിനെ ബലമായി പിടിച്ച് കുരിശില്‍ തറച്ചു. താനല്ല കുറ്റവാളി എന്ന് അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ മരണം മുന്നില്‍ കാണുന്നവന്റെ അട്ടഹാസങ്ങള്‍ ആരുകേള്‍ക്കാന്‍. കൈകാലുകളില്‍ ആണിയടിച്ചു കയറ്റവെ, കുരിശില്‍ കിടന്നു പിടയുന്ന യുവാവിനെ നോക്കി ജൂതന്‍മാര്‍ വിജയാരവം മുഴക്കി; അത് തങ്ങളുടെ ശത്രുവായ ഈസായാണെന്ന ധാരണയില്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു:

”അല്ലാഹുവിന്റെ ദൂതനായ മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്ന് പറഞ്ഞതിനാല്‍ (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). അദ്ദേഹത്തെ അവര്‍ കൊന്നിട്ടില്ല കുരിശില്‍ തറച്ചിട്ടുമില്ല. എന്നാല്‍ അവര്‍ക്ക് ആളെ മാറിപ്പോവുകയായിരുന്നു’‘(നിസാഅ് 157).

പിതാവില്ലാതെ ജനനം, ദിവ്യസഹായത്താല്‍ അത്ഭുതങ്ങള്‍ കാണിച്ച് ജീവിതം, അല്ലാഹു തന്നിലേക്കുയര്‍ത്തിയ അന്ത്യം. ഇതായിരുന്നു ഈസാപ്രവാചകന്‍, അഥവാ യേശുക്രിസ്തു.

ഇസ്‌റാഈല്‍ ജനതയില്‍, പ്രവാചകന്‍മാരുടെ അധ്യാപനങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്ന ഇംറാന്റെ ഭാര്യ ഗര്‍ഭിണിയായി. പിറക്കുന്ന കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്ക് നേര്‍ച്ചയാക്കി അവര്‍. അങ്ങനെ പിറന്നതാണ് മര്‍യം. പെണ്‍കുട്ടിയാണെങ്കിലും അവര്‍ നേര്‍ച്ച പാലിച്ചു. വളര്‍ന്ന മര്‍യമിനെ പള്ളിയിലേക്ക് നല്‍കി. ഇംറാന്‍ മരിച്ചതിനാല്‍ സംരക്ഷണ ബാധ്യത സഹോദരി ഭര്‍ത്താവുകൂടിയായ സകരിയ്യ(അ)യെയും ഏല്‍പ്പിച്ചു ആ മാതാവ്.

അദ്ഭുത ജനനം

പള്ളിയില്‍ കഴിയുന്നതിനിടെയാണ് പുരുഷസ്പര്‍ഷം പോലും ഏല്‍ക്കാതെ മര്‍യം ഗര്‍ഭം ധരിക്കുന്നത്. അല്ലാഹുവിന്റെ നിശ്ചയമായിരുന്നു അത്:”തന്റെ ചാരിത്ര്യം സൂക്ഷിച്ച ഒരുവളെ ഓര്‍ക്കുക. അവളില്‍ നാം നമ്മുടെ ആത്മാവില്‍ നിന്ന് ഊതുകയും അവളെയും അവളുടെ മകനെയും ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു”(അമ്പിയാഅ് 91). (മര്‍യം 16-21, ആലു ഇംറാന്‍ 45-47 എന്നീ സൂക്തങ്ങളിലും ഇക്കാര്യമുണ്ട്).

മര്‍യം പ്രസവിച്ചു. ഒരാണ്‍കുഞ്ഞ്. കുഞ്ഞിനെയും കൊണ്ട് അവര്‍ സ്വന്തം നാട്ടിലേക്കു പോയി. നൂറായിരം ചോദ്യങ്ങളോടെയാണ് അവര്‍ ആ പാവം സ്ത്രീയെ വരവേറ്റത്. പക്ഷേ മര്‍യം മിണ്ടിയില്ല. മൗനവ്രതമെടുക്കാനായിരുന്നു ദൈവ കല്പന.

‘നിന്റെ പിതാവ് നല്ലവനായിരുന്നു; മാതാവും പതിവ്രതതന്നെ. പിന്നെ നീയെങ്ങനെ പിഴച്ചുപോയി?’ ചോദ്യം കടുത്തപ്പോള്‍ മര്‍യം തൊട്ടിലിലേക്ക് ചൂണ്ടിപ്പറഞ്ഞു: ”അവനോട് ചോദിക്കൂ”.

അവര്‍ മിഴിച്ചു നില്‍ക്കെ തൊട്ടിലില്‍ കിടന്ന ശിശു സംസാരിച്ചു:”ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് ഗ്രന്ഥം നല്‍കി. എന്നെ പ്രവാചകനുമാക്കി. ഞാന്‍ എവിടെയാണെങ്കിലും എന്നെ അനുഗൃഹീതനുമാക്കി’‘(19: 30,31).

നാവിറങ്ങിയ ജനക്കൂട്ടം പിരിഞ്ഞുപോയി. അവരുടെ ചോദ്യങ്ങള്‍ പുകയാവുകയും ചെയ്തു, എന്നാലും ഒരു സംശയം, പിതാവില്ലാതെ കുഞ്ഞ് ജനിക്കുകയോ? മാതാവും പിതാവുമില്ലാതെ ആദമിനെ സൃഷ്ടിച്ച അല്ലാഹുവിന് പിതാവ് മാത്രമില്ലാതെ ഈസായെ സൃഷ്ടിക്കാനെന്താണ് തടസ്സം? എന്നാല്‍ ഈസാ ദൈവമോ ദൈവപുത്രനോ ദൈവത്തിന്റെ പങ്കാളിയോ അല്ല, ദൈവത്തിന്റെ അടിമയും അവന്റെ പ്രവാചകനും മാത്രമാണു താനും. ഈ വസ്തുതയും ഇതോടൊപ്പം പ്രഖ്യാപിക്കുന്നുണ്ട് ഖുര്‍ആന്‍. ഈസായുടെ അദ്ഭുത ജനനത്തെ ചിലര്‍ പില്ക്കാലത്ത് ദുര്‍വ്യാഖ്യാനിക്കാനിടയുണ്ടെന്ന് ദീര്‍ഘ ദര്‍ശനം ചെയ്യുകയാണ് ഖുര്‍ആന്‍ (3:59).

ഇസ്ഹാഖിന്റെ പരമ്പരയിലെ അവസാനത്തെ ദൈവദൂതനാണ് ജനിച്ചത്. കൃത്യമായിപ്പറഞ്ഞാല്‍, മുഹമ്മദ് നബി(സ്വ) ജനിച്ചതിന്റെ 570 വര്‍ഷങ്ങള്‍ക്കു മുമ്പ്. ബി.സിയും എ.ഡിയും പിരിയുന്നത് ഈസാ(അ)യുടെ ജനന ദിവസത്തിലാണ്.

പ്രബോധനവും ദൃഷ്ടാന്തങ്ങളും

അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ച് അവനെ മാത്രം വണങ്ങിയും ആരാധിച്ചും ജീവിക്കുക, അവനില്‍ മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. മുന്‍ഗാമികളായ ദൈവദൂതന്‍മാര്‍ പ്രബോധനം ചെയ്ത അതേ സന്ദേശം തന്നെയായിരുന്നു ഈസാ നബി(അ)ക്കും തന്റെ ജനതയോട് പറയാനുണ്ടായിരുന്നത്. തനിക്കു മുമ്പു വന്ന മൂസാനബി(അ)യുടെ തൗറാത്തിനെ അംഗീകരിച്ചുകൊണ്ടും തനിക്കു ശേഷം വരാനിരിക്കുന്ന മുഹമ്മദ് നബി(അ)യെക്കുറിച്ച് സുവിശേഷമറിയിച്ചുകൊണ്ടുമായിരുന്നു ഇഞ്ചീലുമായി ഈസാ(അ)യുടെ നിയോഗം(61: 6).

എന്നാല്‍ ഇസ്‌റാഈല്‍ സമൂഹം ഈസാ(അ)യെ അംഗീകരിച്ചില്ല. തൗറാത്തില്‍ നിന്ന് ഏറെ അകന്നുപോയ അവര്‍ ഗ്രീക്ക് തത്വശാസ്ത്രങ്ങളുടെ അടിമകളായിപ്പോയിരുന്നു. കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്തവയില്‍(ദൈവത്തില്‍) അവര്‍ വിശ്വസിച്ചില്ല. ആത്മാവിനെ അവര്‍ നിരാകരിച്ചു. വംശീയതയില്‍ ഊറ്റം കൊണ്ടു. യഹൂദരല്ലാത്തവരെ നീചരായിക്കണ്ടു. പാവങ്ങളോട് ക്രൂരതകാട്ടി. പ്രമാണിമാരെ വണങ്ങി. പലിശ വ്യാപകമാക്കി. തൗറാത്തിനെ വികലമാക്കി.

ഈയവസ്ഥയില്‍ ഈസാ(അ)യുടെ അധ്യാപനങ്ങളെ അവര്‍ ശല്യമായി കണ്ടു. അതുകൊണ്ടു തന്നെ ശത്രുവിനെപ്പോലെയാണ് അവര്‍ പ്രവാചകനോട് പെരുമാറിയത്. പരിഹാസങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങി ഈസാ(അ) എല്ലാ വഴികളും താണ്ടി. പാവങ്ങളെ ആശ്വസിപ്പിച്ചു.

കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി അതില്‍ ഈസാ(അ) ഊതും. അപ്പോഴത് പക്ഷിയായി പറക്കും. ജന്മനാ അന്ധത ബാധിച്ചവന് അദ്ദേഹം കാഴ്ച്ചശക്തി നല്കി. വെള്ളപ്പാണ്ട് മായ്ച്ചു കളഞ്ഞു. ജനങ്ങള്‍ തിന്നുന്നതും വീട്ടില്‍ സൂക്ഷിച്ചുവെക്കുന്നതുമായ ഭക്ഷണത്തെപ്പറ്റി തനിക്ക് അദൃശ്യമായിരുന്നിട്ടും പറഞ്ഞു കൊടുത്തു. മരിച്ചവരെ ജീവിപ്പിച്ചു, എല്ലാം അല്ലാഹുവിന്റെ അനുമതിയോടെയും സഹായത്തോടെയും (3: 49).

അത്ഭുത ദൃഷ്ടാന്തങ്ങള്‍ ഒന്നൊന്നായി കാണിച്ചപ്പോള്‍ സമൂഹത്തിന്റെ നാവിറങ്ങി. കാണാത്തത് വിശ്വസിക്കില്ലെന്നും ആത്മാവില്ലെന്നുമുള്ള അവരുടെ വാദങ്ങള്‍ തകര്‍ക്കുന്നതായിരുന്നു ഈ ദൃഷ്ടാന്തങ്ങള്‍. അതോടെ അവര്‍ അടവ് മാറ്റി.

ഈസാ(അ)യുടെ മാതാവിനെ വ്യഭിചാരിണിയെന്ന് ആക്ഷേപിച്ചു. ഈസാ(അ)യെ ജാരസന്താനമെന്നു വിളിച്ച് അപഹസിച്ചു. ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് അപായപ്പെടുത്തി. വഴികള്‍ മുടക്കി. എല്ലാം സഹനത്തോടെ നേരിട്ടു ഈസാ(അ). അവരെ വീണ്ടും അദ്ദേഹം അല്ലാഹുവിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചു: ”അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കണം, എന്നെ അനുസരിക്കുകയും വേണം. അല്ലാഹുവാണ് എന്റെയും നിങ്ങളുടെയും നാഥന്‍. അവനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ. നേരായ വഴി ഇതുമാത്രമാണ്”(43: 63,64).

ഹവാരികള്‍ (അപ്പോസ്തലന്‍മാര്‍)

യഹൂദരിലെ പ്രമാണിമാരും അവരുടെ പിണിയാളുകളും ഈസാ(അ)യെ എതിര്‍ത്തെങ്കിലും സമൂഹത്തിലെ മര്‍ദിതരും പാവപ്പെട്ടവരുമായ സാധാരണക്കാരില്‍ പലരും അദ്ദേഹത്തെ പിന്തുണച്ചു. ഇക്കാര്യം ഖുര്‍ആന്‍ പറയുന്നുണ്ട്: ”മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ എനിക്ക് സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചു. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാണ്. അങ്ങനെ ഇസ്‌റാഈല്‍ സന്തതികളില്‍ ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു’‘(61:14, 3:52).

ഹവാരികള്‍ (ബൈബിള്‍ ഇവരെ അപ്പോസ്തലന്‍മാര്‍ എന്ന് പരിചയപ്പെടുത്തുന്നു) മീന്‍ പിടിത്തക്കാര്‍, ക്ഷുരകന്‍മാര്‍, മറ്റുതൊഴിലാളികള്‍ എന്നിവരായിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ ജനതയില്‍ പെട്ടവരെന്ന നിലയില്‍ ഹവാരികളിലും ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. തോന്നുമ്പോഴൊക്കെ ചില ആവശ്യങ്ങള്‍ അവര്‍ പ്രവാചകനു മുന്നില്‍ നിരത്തി.

താങ്കള്‍ ഞങ്ങളോട് പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടാനും ഞങ്ങളതിന് ദൃക്‌സാക്ഷികളാവാനും ഞങ്ങള്‍ക്ക് ഭക്ഷിക്കാനുമായി താങ്കള്‍ ആകാശത്തു നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരുമോ എന്നായിരുന്നു അവരുടെ ചോദ്യം. ഈസാ(അ) ഭക്ഷണത്തളിക ഇറക്കിത്തരാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. എന്നാല്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

”ഞാന്‍ നിങ്ങള്‍ക്ക് ഇറക്കിത്തരാം. അതിനുശേഷവും നിങ്ങളില്‍ ആരെങ്കിലും അവിശ്വസിച്ചാല്‍ ലോകരില്‍ ആര്‍ക്കും നല്‍കാത്ത ശിക്ഷ അവന് നാം നല്‍കുന്നതാണ്”(5: 115).

അമാനുഷിക ദൃഷ്ടാന്തങ്ങള്‍ക്കു മുന്നില്‍ പരാജയപ്പെടുകയും സമുഹത്തിലെ ദുര്‍ബലരും ദരിദ്രരും ഈസായോടൊപ്പം കൂടുകയും ചെയ്തത് യഹൂദരെ അരിശം കൊള്ളിച്ചു. ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമവും നടത്തി. എല്ലാം വിഫലമായി. അങ്ങനെയാണ് അവര്‍ അവസാനത്തെ അടവ് എടുത്തത്.

ഈസാ(അ) റോമന്‍ രാജാവിനെതിരെ പ്രവര്‍ത്തിക്കുകയും രാജവാഴ്ചക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നതാണെന്ന് അവര്‍ വരുത്തിത്തീര്‍ത്തു. കേസ് കോടതിയിലെത്തി. വിചാരണ നടന്നു. യഹൂദസമ്മര്‍ദത്തില്‍ നിസ്സഹായനായ ന്യയാധിപന്‍ ഗത്യന്തരമില്ലാതെ ദൈവദൂതന് കുരിശുമരണം വിധിക്കുകയായിരുന്നു. എന്നാല്‍ തന്റെ ദൂതനെ രക്ഷിക്കേണ്ടത് അല്ലാഹുവിന്റെ ബാധ്യതയായിരുന്നു. അത് അവന്‍ ചെയ്തു.

ഈസാ(അ)യെ കൊന്നുവെന്ന് യഹൂദര്‍ ആശ്വസിച്ചു. കുരിശിലേറിയ യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ക്രൈസ്തവരും വിശ്വസിച്ചു. എന്നാല്‍ രണ്ട് വാദങ്ങളെയും ഖുര്‍ആന്‍ തള്ളിക്കളയുന്നു:

”ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊന്നിട്ടില്ല. അദ്ദേഹത്തെ അല്ലാഹു തന്നിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു പ്രതാപിയാണ്; ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവനും’‘(4:157). 3:54,55 എന്നിവയിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

യേശു ദൈവപുത്രനല്ല

ഈസാ(അ)യുടെ കാലശേഷം വന്ന തലമുറകള്‍ക്കിടയില്‍ അദ്ദേഹം പഠിപ്പിച്ച ആദര്‍ശമാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ച സമൂഹങ്ങളുണ്ടായി ഞങ്ങള്‍ ക്രൈസ്തവരാണെന്ന് അവര്‍ അവകാശപ്പെ ടുകയും ചെയ്യും.

ഈസാ(അ)യുടെ അത്ഭുത ജനനം ചിലരെ വഴിപിഴപ്പിച്ചിട്ടുണ്ട്. പിതാവില്ലാതെ ജനിച്ച യേശു ക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്നും മാനവകുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായിട്ടാണ് യേശു കുരിശിലേറിയതെന്നുമാണ് പില്ക്കാല ക്രൈസ്തവ വിശ്വാസം. യേശുവിന്റെ അനുയായികളാണ് തങ്ങളെന്നും ഇവര്‍ വാദിക്കുന്നു. ബൈബിള്‍ പുതിയ നിയമം എഴുതിയുണ്ടാക്കിയത് യേശുവിന്റെ അപ്പോസ്തലന്‍മാരായ(ഹവാരികള്‍) എട്ടുപേര്‍(മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍, പൗലോസ്, പത്രോസ്, ജൂദാസ്, ജെയിംസ്) ആണെന്നും ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ യേശുവിനെ കണ്ടുമുട്ടാത്തവരാണ്. ഇവരെഴുതിയുണ്ടാക്കിയ സുവിശേഷങ്ങളാണ് ഈ വിഭാഗത്തെ വഴി തെറ്റിച്ചത്. ഈസാ നബി(അ)യുടെ അധ്യാപനങ്ങള്‍ക്കു നേര്‍വിപരീതമായിരിക്കുന്നു ആധുനിക ക്രൈസ്തവത.

പരലോകത്ത് അല്ലാഹുവും ഈസാനബി(അ)യും തമ്മില്‍ നടക്കുന്ന സംസാരം ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു:”അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: ഈസബ്‌നു മര്‍യം, അല്ലാഹുവിന് പുറമെ തന്നെയും തന്റെ മാതാവിനെയും ആരാധിക്കുവിന്‍ എന്ന് താങ്കള്‍ ജനങ്ങളോട് പറഞ്ഞിരുന്നോ? അദ്ദേഹം പറയും: നീ പരിശുദ്ധനാണ്. എനിക്ക് അവകാശമില്ലാത്തത് ഞാനെങ്ങനെ പറയും! ഞാനത് പറഞ്ഞിട്ടുണ്ടെങ്കില്‍ നീ അറിഞ്ഞിരിക്കണമല്ലോ’‘(5:116).

4: 171,172,173, 19: 88-93 എന്നിവിടങ്ങളിലും ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

 

 

 

മുൻപത്തെ ലേഖനം ഉഖ്ബതുബ്‌നു ആമിര്‍(റ)
അടുത്ത ലേഖനം വിശ്വാസി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI