വിഷയങ്ങൾ
ചരിത്രം
അബ്ബാസിയാ കാലഘട്ടം അയ്യൂബി ഭരണകൂടം അറബിക് കോളേജുകള്‍ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇസ്‌ലാം ഇന്ത്യയില്‍ ഈജിപ്തിലെ ഫാത്വിമീ ഭരണകൂടം ഉമവികളുടെ ഭരണകാലം ഉമ്മുല്‍ മുഅ്മിനീന്‍ ഉസ്മാനിയ ഭരണകൂടം ഊര്‍ജതന്ത്രം എഞ്ചിനീയറിങ് കേരള രാഷ്ട്രീയ നേതാക്കള്‍ കേരളത്തിലെ പണ്ഡിതപ്രമുഖര്‍ കേരളത്തിലെ പള്ളികള്‍ കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ കേരളത്തിലെ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ ഗണിത ശാസ്ത്രം ഗസ്‌നവി ഭരണകൂടം ചരിത്രകാരന്‍മാര്‍ ചരിത്രവും ദര്‍ശനവും ജ്യോതിശ്ശാസ്ത്രം തത്വചിന്തകര്‍ താബിഉകള്‍ പരിഷ്‌കര്‍ത്താക്കള്‍ പ്രമുഖ സ്ഥാപനങ്ങള്‍ പ്രമുഖർ പ്രവാചകന്‍മാര്‍ ഭൗമ ശാസ്ത്രം മുഗള്‍ ഭരണം മുസ്‌ലിം പണ്ഡിതന്‍മാര്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ മുസ്‌ലിംകള്‍ കേരളത്തില്‍ മുഹമ്മദ് നബി മുഹമ്മദ് നബിയുടെ മക്കള്‍ യതീം ഖാനകള്‍ രസതന്ത്രം രാഷ്ട്ര തന്ത്രജ്ഞര്‍ രാഷ്ട്രീയ നേതാക്കള്‍ ലക്ഷദ്വീപ് ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ വൈദ്യശാസ്ത്രം ശാസ്ത്രജ്ഞര്‍ സഞ്ചാരികള്‍ സസ്യശാസ്ത്രം സാമ്പത്തിക ശാസ്ത്രം സാംസ്‌കാരിക രംഗം സാഹിത്യകാരന്മാര്‍ സ്‌പെയിനിലെ അമവി ഭരണം സ്വര്‍ഗം സുവിശേഷമറിയിക്കപ്പെട്ടവര്‍ സ്വഹാബാ വനിതകൾ സ്വഹാബികള്‍ സ്വാതന്ത്ര്യസമര പോരാളികള്‍
ഹോം > ചരിത്രം > പ്രമുഖർ > ശൈഖ് അഹ്‌മദ് ദീദാത്ത്

ശൈഖ് അഹ്‌മദ് ദീദാത്ത്

ഉള്ളടക്കം

ജീവിതം ഇസ്‌ലാമിക പ്രബോധനത്തിനുവേണ്ടി സമര്‍പ്പിച്ച ഇരുപതാം നൂറ്റാണ്ട് കണ്ട പ്രമുഖ പ്രബോധകരില്‍ ഒരാളാണ് ശൈഖ് അഹ്‌മദ് ദീദാത്ത്. ക്രൈസ്തവ മിഷനറിമാരുടെ കടന്നുകയറ്റത്തിനു തടയിടുന്നതിനായി അദ്ദേഹം നടത്തിയ സംവാദങ്ങള്‍, രചിച്ച പുസ്തകങ്ങള്‍, പുറത്തിറക്കിയ സി ഡികള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍ എല്ലാം ചരിത്രത്തിന്റെ വിസ്മയമായി അവശേഷിക്കുന്നു.

Sheikh Ahmed Deedat

1918 ജൂലൈ ഒന്നിന് ഗുജറാത്തിലെ സൂറത്തിലാണ് ദീദാത്ത് ജനിച്ചത്. ഔദ്യോഗിക വിദ്യാഭ്യാസം തീരെയില്ലാതിരുന്ന പിതാവ് തയ്യല്‍ ജോലി ചെയ്തായിരുന്നു കുടുംബം സംരക്ഷിച്ചിരുന്നത്. കടുത്ത ദാരിദ്ര്യം കാരണം ദീദാത്ത് ജനിക്കും മുമ്പെ പിതാവ് ദക്ഷിണാഫ്രിക്കയിലേക്ക് ജോലിയാവശ്യാര്‍ഥം കുടിയേറിയിരുന്നു. 1927ല്‍ ഒമ്പത് വയസ്സുകാരനായ ദീദാത്ത് പിതാവിനടുത്തേക്ക് യാത്ര തിരിച്ചു. ഏതാനും മാസങ്ങള്‍ക്കകം മാതാവ് മരിച്ചു. ദീദാത്തിനെ പിതാവ് ഒരു പ്രൈമറി വിദ്യാലയത്തില്‍ ചേര്‍ത്തെങ്കിലും ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ അഭാവം വളരെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. മിടുക്കനായ കുട്ടി ആറുമാസം കൊണ്ട് ഇംഗ്ലീഷ് സ്വായത്തമാക്കി. അറബി, ഹിന്ദി, ഉര്‍ദു ഭാഷകളും പഠിച്ചു. കഠിനാധ്വാനത്തിലൂടെ കഴിവ് തെളിയിച്ച ദീദാത്ത് ജീവിതയാത്രയുടെ ബാലപാഠങ്ങള്‍ അങ്ങനെ അനുഭവത്തിലൂടെ സ്വായത്തമാക്കി. ഇതിന്നിടയില്‍ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു.

കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം, സെക്കന്ററി വിഭാഗത്തിലെ ആദ്യവര്‍ഷം തന്നെ പഠനം നിര്‍ത്തേണ്ടിവന്നു. 16-ാം വയസ്സില്‍ ഒരു പച്ചക്കറിക്കടയില്‍ ജോലിക്ക് കയറി. ഡ്രൈവര്‍, സെയില്‍സ്മാന്‍, സ്‌റ്റോര്‍ കീപ്പര്‍ തുടങ്ങിയ പല ജോലികളും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ഗ്രാമീണ പ്രദേശമായ നീറ്റാളില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യവെയാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായ സംഭവമുണ്ടാകുന്നത്. ജോലി ചെയ്യുന്ന കടയുടെ സമീപം ഒരു ക്രിസ്ത്യന്‍ സെമിനാരിയുണ്ട്. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും കടയുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ കടയില്‍ കയറി പരിചയപ്പെടുകയും വിവിധ ചോദ്യങ്ങള്‍ ചോദിക്കുകയും പതിവായിരുന്നു. ഇസ്‌ലാമിനെ പരിഹസിക്കുകയും അതില്‍ തുടര്‍ന്നാലുള്ള അനന്തര ഫലങ്ങളെക്കുറിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇസ്‌ലാം കള്ളമതമാണെന്നും അതിന്റെ പ്രവാചകന്‍ വ്യാജനാണെന്നും അതില്‍ തുടര്‍ന്നാല്‍ നരകമായിരിക്കും മരണാനന്തരം ലഭിക്കാന്‍ പോകുന്നതെന്നും അവര്‍ താക്കീത് ചെയ്യും.

ഇസ്‌ലാമിനെതിരില്‍ തെറ്റിദ്ധാരണാജനകമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ ഉചിതമായ മറുപടി പറയാന്‍ ദീദാത്തിന് കഴിയുമായിരുന്നില്ല. ക്രിയാത്മകവും ഫലപ്രദവുമായി ക്രൈസ്തവ വാദങ്ങളെ നേരിടുന്നതിനുള്ള പദ്ധതികള്‍ മനസ്സാ തീരുമാനിച്ചുറച്ചു. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനും നബിചരിത്രവും പഠിക്കാന്‍ ആരംഭിച്ചു. തിരുമേനി(സ്വ)ക്കെതിരെയുള്ള ഓറിയന്റലിസ്റ്റ് വാദങ്ങളെ പ്രതിരോധിക്കുവാനായി കിട്ടാവുന്നത്ര പുസ്തകങ്ങള്‍ സംഘടിപ്പിച്ചു വായിച്ചു. ആയിടക്ക് ശൈഖ് റഹ്‌മതുല്ലാഹില്‍ കൈറാനവി (1818-1891)യുടെ ഇദ്വ്ഹാറുല്‍ ഹഖ് എന്ന ഗ്രന്ഥം ദീദാത്തിന്റെ ശ്രദ്ധയില്‍പെട്ടു. പ്രസ്തുത കൃതി ഇസ്‌ലാമിന്നെതിരെ ക്രൈസ്തവ പണ്ഡിതന്മാര്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും യുക്തിയുക്തം മറുപടി പറയുന്നതായിരുന്നു.

ഇസ്‌ലാം-ക്രൈസ്തവ സംവാദരംഗത്ത് അദ്ദേഹം വായിച്ച ആദ്യ കൃതിയും അതായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായി മിഷനറിമാരുടെ ചോദ്യങ്ങള്‍ക്ക് സുവ്യക്തമായ മറുപടി പറയുന്ന പ്രസ്തുതഗ്രന്ഥം അദ്ദേഹം ശ്രദ്ധാപൂര്‍വം വായിക്കുകയും സെമിനാരിയിലെ വിദ്യാര്‍ഥികളുടെ ചോദ്യങ്ങളോട് സംവദിക്കുന്നതിനുള്ള ആത്മവിശ്വാസം നേടുകയും ചെയ്തു. വിദ്യാര്‍ഥികളുമായി തുടങ്ങിയ സംവാദം അധ്യാപകരിലേക്കും സമീപപ്രദേശത്തുള്ള മിഷനറി പ്രവര്‍ത്തകരിലേക്കും സാവകാശം വളര്‍ന്നു. നിരവധി പണ്ഡിതന്മാരുടെ അമൂല്യഗ്രന്ഥങ്ങള്‍ പഠനവിധേയമാക്കി.

പിന്നീടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ പ്രഭാഷണ രംഗത്തേക്ക് കടക്കുന്നത്. 1940ല്‍ നടത്തിയ ‘മുഹമ്മദ് സമാധാനത്തിന്റെ സന്ദേശവാഹകന്‍’ എന്ന പ്രഭാഷണമാണ് ആദ്യത്തേത്. ഇതിന്നിടയില്‍ ബൈബിളിന്റെ വ്യത്യസ്ത രീതിയിലുള്ള നൂറുകണക്കിന് കോപ്പികള്‍ സമ്പാദിച്ച അദ്ദേഹം അവ തമ്മിലുള്ള മാറ്റത്തിരുത്തലുകളും മറ്റും അഗാധമായി പഠനവിധേയമാക്കി. വിവിധ ബൈബിളുകളിലെ വൈരുധ്യങ്ങള്‍ മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്രൈസ്തവ മിഷിനറിമാരുമായി സംഭാഷണം നടത്തി.

കുറഞ്ഞ കാലയളവിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. പ്രഭാഷണങ്ങളും തുടര്‍ന്നുള്ള ചോദ്യോത്തര സെഷനും ശ്രവിക്കുവാന്‍ ആളുകള്‍ തടിച്ചുകൂടാന്‍ തുടങ്ങി. ‘യേശു കുരിശിലേറ്റപ്പെട്ടുവോ’ എന്ന തലക്കെട്ടില്‍ ബിഷപ്പ് മക്ഡവലുമായി 1981ല്‍ ഡര്‍ബനില്‍ നടന്ന സംവാദം ഏറെ പ്രശസ്തമാണ്. അമേരിക്കയിലെ ലൂസിയാനയില്‍ നടന്ന മറ്റൊരു സംവാദമാണ് ദീദാത്തിനെ ലോകതലത്തില്‍ ശ്രദ്ധേയനാക്കിയത്. ലോകപ്രശസ്ത ക്രിസ്തുമത പ്രചാരകനും ബൈബിള്‍ പണ്ഡിതനുമായ ജിമ്മി സ്വഗാര്‍ട്ടുമായുള്ളതായിരുന്നു അത്. ലോകത്തിലെ എഴുപത്തി അഞ്ചോളം രാജ്യങ്ങളിലെ ടെലിവിഷനുകളില്‍ സുവിശേഷപ്രസംഗം നടത്താറുള്ള വ്യക്തിയായിരുന്നുു ജിമ്മി സ്വഗാര്‍ട്ട്. ‘ബൈബിള്‍ ദൈവ വചനമോ’ എന്നതായിരുന്നു വിഷയം. ദീദാത്തിന്റെ യുക്തിഭദ്രമായ അവതരണത്തിനും ബൈബിളിലുള്ള അവഗാഹത്തിനും മുന്നില്‍ സ്വഗാര്‍ട്ടിനു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഇപ്പോഴും ബൈബിള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറേണ്ടിവന്നു അദ്ദേഹത്തിന്.

ഖുര്‍ആന്‍ പണ്ഡിതന്‍ എന്നതിലുപരി ഒരു ബൈബിള്‍ പണ്ഡിതനായിട്ടാണ് ദീദാത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഓര്‍മശക്തി അപാരമായിരുന്നു. ബൈബിള്‍ അദ്ദേഹത്തിനു മനഃപാഠമായിരുന്നു. സംവാദത്തില്‍ ബൈബിളില്‍ നിന്ന് സന്ദര്‍ഭോചിതം ഉദ്ധരിക്കാനുള്ള കഴിവ് അപാരമായിരുന്നു. ലോകപ്രശസ്ത ബൈബിള്‍ പണ്ഡിതന്മാരുമായി അദ്ദേഹം നടത്തിയ സംവാദം 235 ഓളം വരും.

1984ല്‍ ജോണ്‍പോള്‍ രണ്ടാമനുമായി സംവാദത്തിന് ദീദാത്ത് സന്നദ്ധനായി. മുസ്‌ലിം ലോകത്ത് പോപ്പ് നടത്തിയ സന്ദര്‍ശനത്തിനിടയില്‍ ക്രൈസ്തവ-മുസ്‌ലിം സംവാദമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു ദീദാത്തിന്റെ സന്നദ്ധതാ പ്രകടനം. ദീദാത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ ആദ്യഘട്ടത്തില്‍ വത്തിക്കാന്‍ വിസമ്മതിച്ചു. പിന്നീട് രഹസ്യ സംവാദത്തിനു തയ്യാറാണെന്നു കത്തു ലഭിച്ചുവെങ്കിലും ഇത്തരം സംവാദങ്ങള്‍ രഹസ്യമായല്ല നടത്തേണ്ടതെന്ന ദീദാത്തിന്റെ മറുപടിക്ക് വത്തിക്കാന്‍ പ്രതികരിച്ചില്ല.

1957ല്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ദീദാത്ത് സ്ഥാപിച്ചതാണ് ഡര്‍ബനിലെ ഇസ്‌ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം. വിവിധ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നതിനു പുറമെ നവ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ക്ലാസുകളും സെന്ററിനു കീഴില്‍ നടക്കുന്നു. കഴിവുറ്റ ഇസ്‌ലാമിക പ്രബോധകരെ തെരഞ്ഞെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ അസ്സലാം എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന മറ്റൊരു സ്ഥാപനവും ദീദാത്ത് ആരംഭിച്ചിട്ടുണ്ട്. ഇരുപതിലധികം കൃതികളുമുണ്ട്. അവയുടെ ദശലക്ഷക്കണക്കിനു കോപ്പികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഒട്ടുമിക്ക ഭാഷകളിലും അവയ്ക്ക് വിവര്‍ത്തനങ്ങളുമുണ്ട്. ദീദാത്തിന്റെ പ്രഭാഷണങ്ങളും സംവാദങ്ങളും സംഭാഷണങ്ങളും വിവിധ ഭാഷകളില്‍ ഓഡിയോ, വീഡിയോ, ഡി വി ഡി രൂപത്തില്‍ ലഭ്യമാണ്.

ദീദാത്തിന്റെ പ്രബോധന പരിശ്രമങ്ങളുടെ ഫലമായി ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന് 1986ലെ സമഗ്ര ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ യൂറോപ്യന്‍ നാടുകളില്‍ കടന്നുചെന്ന് തന്റേതായ ശൈലിയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശൈഖ് അഹ്‌മദ് ദീദാത്ത് 2005 ആഗസ്ത് മൂന്ന്, 1426 റജബ് 3ന് തന്റെ 87-ാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍വെച്ച് അന്ത്യ യാത്രയായി.

 

മുൻപത്തെ ലേഖനം ശൈഖ് അഹ്‌മദ് യാസീന്‍
അടുത്ത ലേഖനം ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

അനന്തരാവകാശ കാൽക്കുലേറ്റർ
സകാത്ത് കാൽക്കുലേറ്റർ
ഹദീസ്
പ്രാർഥനകൾ
കവാടം ബുക്സ്
Baby Names

നിലപാട്

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...
മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി ജീവിത മാതൃക

മുഹമ്മദ് നബി(സ്വ) വിശ്വാസികളുടെ ജീവിത മാതൃക(Role model) ആണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി നബിയുടെ ജീവിത മാതൃക പിന്‍തുടര്‍ന്നേ പറ്റൂ. ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍...

വീക്ഷണം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...

സമകാലം

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

വയോജന സംരക്ഷണം: നമ്മൾ മറന്നുപോകുന്നത്

പ്രൊഫ മുബശ്ശിര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ...
പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം

പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും...
ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി

ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality...
കമ്യൂണിസവും കമ്യൂണിസ്റ്റുകളും

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. ‘പൊതുവായത്’ എന്ന അര്‍ഥത്തിലുള്ള ‘കൊമ്യൂണിസ്’ (Communis)...

സ്പെഷ്യൽ ആർട്ടിക്കിൾ

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍

സൈനബ മരയ്ക്കാര്‍ – മലബാര്‍ തീരദേശ പ്രതിരോധ ചരിത്രത്തിലെ മറഞ്ഞുനില്‍ക്കുന്ന സ്ത്രീരത്‌നം. കേരളത്തിന്റെ തീരദേശ ചരിത്രം എഴുതപ്പെട്ടത് പലപ്പോഴും യുദ്ധങ്ങളുടെയും രാജാക്കന്മാരുടെയും നാവിക സേനാധിപന്മാരുടെയും പേരുകളിലൂടെയാണ്. എന്നാല്‍...
സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...

ജനപ്രിയ ലേഖനങ്ങൾ

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...

പുതിയ ലേഖനങ്ങൾ

ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

WhatsApp Audio Demo Video 3

WhatsApp Audio Demo Video 3

WhatsApp Audio Demo Video 2

WhatsApp Audio Demo Video 2

WhatsApp Audio Demo Video 1

WhatsApp Audio Demo Video 1

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

ഈമാൻ വർദ്ധിപ്പിക്കാൻ (Islamic Lecture)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

വിശുദ്ധ ഖുർആൻ പാരായണം (Islamic Recitation)

test video 3

test video 3

test video2

test video2

test vide

test vide

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History

Ask Kavadam AI